അദ്ധ്യാത്‌മികയുടെ പൊരുൾ തേടി... .......
മതങ്ങളും മത വിശ്വാസങ്ങളും..
-------------------------------------
പാവം ദൈവം. ...
_____________
തയ്യാറാക്കിയത് - രാധാകൃഷ്ണൻ നായർ
ന്യസിലാൻഡ്
-------------------------------------
തുടർ ഭാഗം =3
==================================
എന്തായാലും ഒരു സംശയം തീർത്തിട്ട് തന്നെ മുന്നോട്ടു പോകാം...നമ്മുടെ നാട്ടിൽ ഇപ്പോൾ ഒരുപാടു യുക്തിവാദികൾ ഉണ്ട്... യുക്തിവാദത്തിനോട് എനിക്ക് എതിർപ്പില്ല...ഒരു പരിധിവരെ യുക്തിവാദം നല്ലത് തന്നെയാണ്... അല്ലങ്കിൽ പിന്ന് അന്ധരായി പോകില്ലേ? അന്ധമായൊതൊന്നും യുക്തിക്കു ചേരണമെന്നില്ല...
നമ്മുടെ നാട്ടിൽ ഒരു "E.A.ജാബർ" മാസ്റ്ററുണ്ട്... കോളേജ് അധ്യാപകനാണ്...എനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നത് കുവൈറ്റിൽ ഉള്ള എന്റെ അടുത്ത ഒരു മലയാളി മുസ്ലിം സുഹൃത്തു തന്നെയാണ്...പ്രസംഗങ്ങൾ കേട്ടാൽ അദ്ദേഹം ജനിച്ചത് തന്നെ ഇസ്ലാമിനെതിരായിട്ട് പ്രസംഗിക്കാനാണോ? എന്ന് തോന്നി പോകും...വലിയ അറിവ് ഉള്ള ആളാണ്...ആർക്കും പരിശുദ്ധ ഖുറാനെപ്പറ്റി പറഞ്ഞു അദ്ദേഹത്തിനോട് ജയിക്കാൻ പറ്റില്ല...പക്ഷെ അദ്ദേഹം എതിർക്കുന്നത് മുഴുവൻ ഇസ്ലാമിനെയാണ്...എന്തുകൊണ്ട് മറ്റു മതങ്ങളെ വിമർശിക്കുന്നില്ല? ഞാൻ ഒരിക്കൽ അദ്ദേഹത്തോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി...മറ്റുള്ള മതങ്ങളെ പറ്റി യുക്തിയുക്തമായി വാദിക്കാൻ ഇവിടെ ധാരാളം പേരുണ്ട്...ഞാൻ ഇസ്ലാം മതത്തിൽ ജനിച്ചതുകൊണ്ട് ആ മതത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു എന്നാണ്...
അതെ സമയം, ഞാൻ സഹോദര തുല്യം സ്നേഹിക്കുന്ന എം. എം. അക്ബർ സാഹിബ്, ഈ പറഞ്ഞ ജാബർമാഷേ പറഞ്ഞു തോൽപ്പിക്കാൻ ശ്രമിക്കാറുമുണ്ട്...പലപ്പോഴും ഇതെല്ലാം എന്തിനു വേണ്ടി... !!!
അതുപോലെ ഇപ്പോൾ വളരെ കാലിക പ്രസക്തിയുള്ള മറ്റൊരാളുണ്ട്... അടുത്ത കാലത്താണ് ശ്രദ്ധയിൽ പെട്ടത്...എന്റെ ഫേസ്ബുക് സുഹൃത്തു ശ്രീ രാജേന്ദ്രബാബുവാണ് ഒരു വീഡിയോ ക്ലിപ്പിലൂടെ എനിക്ക് അദ്ദേഹത്തെ കാട്ടിത്തന്നത്...
"ശ്രീ സുനിൽ ഇടയിളം"...പിന്നീട് സമയം കിട്ടുമ്പോൾ ഒക്കെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ധാരാളം കേട്ടു...കോളേജ് അധ്യാപകനാണ്...അദ്ദേഹം "ഒരു വിശ്വാസി അല്ല" എന്ന് പറയുമ്പോൾ തന്നെ, ഇസ്ലാം മതത്തെയും, ബുദ്ധ മതത്തെയും,ക്രിസ്തുമതത്തെയും, അറിഞ്ഞോ അറിയാതെയോ പ്രകീർത്തിക്കാൻ ശ്രമിക്കുന്നു...കൂടാതെ എപ്പോഴും ശ്രീനാരായണ ഗുരുദേവനെ ഒരു ചട്ടകൂട്ടിൽ ആക്കാൻ ശ്രമിക്കുന്നു എന്നും തോന്നിപ്പോകുന്നു....ഒരു "അവിശ്വാസി" എന്തിനു ഗുരുദേവനെ രംഗത്തേക്ക് കൊണ്ടുവരുന്നു?... സത്യം പറയാമല്ലോ...ഗുരുദേവൻ ഒരു നവോത്ഥന നായകൻ എന്നതിലുപരി ഒരു മഹാസ്വാത്തികനും
ആയിരുന്നു...യോഗികളിൽ ചക്രവർത്തി ആയിരുന്നു...ഞാൻ ശ്രീബുദ്ധന്റെ സ്ഥാനത്താണ് ഗുരുദേവനെ ഉൾക്കൊള്ളുന്നത്..."യോഗീനാം ചക്രവർത്തി"...അദ്ദേഹത്തിന്റെ "ആത്മോപദേശ ശതകവും", "ദൈവദശകവും", ഒക്കെ ഹിന്ദു വിശ്വാസപ്രമാണങ്ങളിലെ വേദങ്ങൾ തന്നെയാണ്...അല്ലാതെ ഒരു അവിശ്വാസി, ഒരു നവോദ്ധാന നായകനാക്കി ഏതെങ്കിലും ഒരു ജാതിയുടെ മതകൂട്ടിൽ നിർത്താൻ ശ്രമിച്ചാൽ...
അത് ഗുരുദേവനെ അറിഞ്ഞോ അറിയാതെയോ വിമരർശിക്കുന്നതിന് തുല്യമാണ്...
കാരണം ഗുരുദേവൻ താത്വീതികമായി ഒരു വിശ്വാസിയായിരുന്നു...കഴിഞ്ഞ മുന്ന് ദശബ്ദങ്ങളായി ഞങ്ങളുടെ വീട്ടിലെ വിളക്ക് കത്തിക്കുന്ന സ്ഥലത്തു ഗുരുദേവന്റെ സാമീപ്യമുണ്ട്...
"അജ്ഞാന തിമിരാന്തസ്യ. ജ്ഞാനാഞ്ജന ശാലകയത്...ചക്ഷുരുംഉന്മേലിനം തേന,തസ്‌മൈ ശ്രീ ഗുരവേ നമഃ
"രവിചന്ദ്രൻ" എന്നൊരു വേറൊരു വ്യക്തിയുണ്ട്. എല്ലാ മതങ്ങളെയും അതിശക്തമായി വിമർശിക്കും....വേണ്ടത്ര അറിവും ഉണ്ട്...
എന്നാൽ പറഞു ഫലിപ്പിക്കാൻ മുകളിൽ പറഞ്ഞവരെ പോലെയുള്ള ശക്തി പോരാ...കോളേജ് അധ്യാപകനാണ്...
ഇനി ഞാൻ കാര്യത്തിലേക്കു വരാം........
മാനവസംസ്കാരത്തിന്റെ ഇന്ന് വരെയുള്ള ചരിത്രം പരിശോധിച്ചാൽ, ഏറ്റവും പ്രാചീനമായി പറയാവുന്നത് "സിന്ധുനദിതട നാഗരികത" തന്നെ ആണ്...ഏറ്റവും പുരാതനം എന്ന് പറയാവുന്നത്, "വടക്കൻ ഹാരപ്പ" എന്ന് സ്ഥലമാണെന്ന് ചരിത്രകാരന്മാർ പറയുന്നു...ക്രിസ്തുവിനുമുന്പ് ഏഴായിരത്തി എഴുനൂറു വർഷങ്ങൾ അപ്പുറം ഒരു മനുഷ്യസമൂഹവും സംസ്കാരവും ഉണ്ടായിരുന്നു പോലും....പക്ഷെ അന്നു വേദകാലഘട്ടമായിട്ടില്ല... അതിനൊക്കെ മുൻപുള്ള ശിലായുഗത്തെ പറ്റിയാണ്...പിന്നീട് വന്ന ഇരുമ്പിന്റെയും വെങ്കലത്തിന്റെ കാലഘട്ടമാണ് വേദകാലം എന്ന് പറയാം...എന്തായാലും സംസ്കാരത്തിൽ പഴമ ഇന്ത്യ,പാകിസ്ഥാൻ,ബലൂചിസ്ഥാൻ,അഫ്ഘാനിസ്ഥാൻ, ഇറാൻ, തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട ഒരു സംസ്കാരമായിരുന്നു...അതു കഴിഞ്ഞാൽ ഈജിപ്റ്റാണ് മുന്നിൽ...പിന്നെ മെസപ്പെട്ടോമിയ, അത് കഴിഞ്ഞാൽ "യവന" സംസ്ക്കാരം...
അതായതു "ഗ്രീക്ക്"...
ക്രിസ്തുവിനു മുൻപ് അയിരത്തഞ്ഞൂറു വർഷങ്ങൾക്കു ഇടയിൽ തന്നെയാണ് വേദങ്ങളുടെ കാലഘട്ടം...നാലു വേദങ്ങളും ഈശ്വരസൃഷ്ടിയാണെന്നു തന്നെയാണ് വിശ്വാസികൾ എല്ലാം തന്നെ ഉൾക്കൊള്ളുന്നത്... ഇതിൽ ആരെയും കുറ്റം പറയാൻ പറ്റുകയില്ല... അന്ത്യപ്രവാചകനായ നബി തിരുമേനിക്ക്, പരിശുദ്ധ ഖുർആൻ കിട്ടിയത് ഈശ്വരനിൽ നിന്ന് നേരിട്ടാണെന്നു വിശ്വാസികൾ അടിയുറച്ചു വിശ്വസിക്കുന്നു...അപ്പോൾ നാലു വേദങ്ങൾ ബ്രഹ്മസൃഷ്ടിയാണ് എന്നുപറഞ്ഞാൽ വിശ്വാസികൾ ആർക്കെങ്കിലും നിഷേധിക്കാൻ പറ്റുമോ?
വേദകാലഘട്ടത്തിൽ വർണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല... പശുവിന്റെ പ്രാധാന്യവും ബ്രഹ്മണന്റെ സന്തോഷവും ഒക്കെ വേദ കാലഘട്ടങ്ങളിൽ എവിടെയും പറഞ്ഞു കേട്ടിട്ടില്ല...അന്നു വർണാശ്രമ ധർമ്മങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല...സവർണരും അവർണരും ഇല്ലായിരുന്നു...വേദങ്ങൾ "ഹ്രിക്കു"കളായിരുന്നു...വേദകാലഘട്ടവുമായി ബന്ധപ്പെട്ടാണ് ഉപനിഷത്തുക്കളുടെ വരവും അതിന്റെ പ്രാമുഖ്യവും ചരിത്രത്തിൽ ഉണ്ടായതു...
ഇരുനൂറിൽ അധികം ഉപനിഷത്തുക്കൾ, "വേദന്ത്യമായി" അഥവാ "വേദാന്തമായി" ശക്തമായ ആ ഒരു കാലഘട്ടങ്ങളിൽ പുറത്തു വരുന്നു...പതിന്നാലു ഉപനിഷത്തുക്കൾ ഏറെ പ്രാധാന്യമുള്ളതാണ്...ഇതെല്ലാം തന്നെ ഗുരുമുഖത്തു നിന്ന് വാമൊഴിയായി പറഞ്ഞു
കേട്ട് പഠിക്കുന്ന ഒരു രീതിയായിരുന്നു...
അന്നത്തെ ഫേസ്ബുക്കും വഹട്സപ്പും ഒക്കെ........വായ് മൊഴി ആയിരുന്നു ......
"ബ്രമ്മാവ്" സത്യമോ? മിഥ്യയോ? സത്യാ ലോകത്തിൽ ഇരുന്നു ബ്രഹ്മദേവൻ നാലു ഭാഗത്തോട്ടും നാലു മുഖങ്ങൾ വച്ച് വേദങ്ങൾ സൃഷ്ടിച്ചു തന്റെ ശിഷ്യന് ചെവിയിൽ ഓതി കൊടുത്തു എന്ന് വിശ്വാസികൾ...അപ്പോൾ ആരാണ് ബ്രമ്മാവ്?...(ബുദ്ധി)... എന്താണ് വേദങ്ങൾ?...(അറിവ്)... അദ്ദേഹം ഇരിക്കുന്ന സ്ഥലം?...(അറിവിന്റെ ഉയരങ്ങളിൽ)...
ബ്രമാവിന്റെ ഇരിപ്പടം? താമരയിൽ...
(ആൾക്കൂട്ടത്തിൽ തനിയെ...നാനാത്വത്തിലെ ഏകത്വം... മനസ്സിന്റെ ഉയർന്ന തലം...complete detachment from all the worldly affairs)...
നാലു മുഖമുള്ള നാന്മുഖനാണ് ബ്രഹ്മദേവൻ... (നാല് ഭാഗത്തേക്കുമുള്ള നിരീക്ഷണം)...
താമരയുടെ ഉത്ഭവം? മഹാവിഷ്ണുവിന്റെ പുക്കിൾ കുഴിയിൽ?...(ചെളിക്കുണ്ടിനുള്ളിൽ പ്പോലും തികഞ്ഞ സത്വ ഗുണം)...
ഞാനാരാണെന്ന് സ്വയമറിയാൻ, പ്രാചീന മനസാങ്കേതിക ശാസ്ത്രം...ഇത് മനസ്സിലാക്കാതെ ആർക്കോ വേണ്ടി അടിപിടി കൂടാനും കുറെ മനുഷ്യക്കോലങ്ങൾ... കോമരങ്ങൾ...
മഹാവിഷ്ണു അനന്തശായിയായി വൈകുണ്ഠത്തിൽ കിടക്കുന്ന ഒരു ഫോട്ടോ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? വിളക്ക് വച്ച് ദിവസവും പ്രാർത്ഥിക്കുന്നുണ്ടല്ലോ...സൂക്ഷ്മ നിരീക്ഷണം നടത്തണം...അപ്പോൾ അർത്ഥം മനസ്സിലാകും.... നോക്കാം...
അടുത്ത ലക്കത്തിൽ...
തുടരും—