അദ്ധ്യാത്‌മികയുടെ പൊരുൾ തേടി... മതങ്ങളും മത വിശ്വാസങ്ങളും. രണ്ടാം ഭാഗം.

അദ്ധ്യാത്‌മികയുടെ പൊരുൾ തേടി...   
മതങ്ങളും മത വിശ്വാസങ്ങളും....... ...                     
==================================
എഴുതുന്നത്   -     രാധാകൃഷ്ണൻ നായർ
                                ന്യൂസിലൻഡിൽ നിന്നും.
-------------------------------------
രണ്ടാം ഭാഗം.          
_____________ _____________
നിങ്ങൾ വായനക്കാരിൽ ആരെങ്കിലും ചുടല ഭദ്രകാളിയെ തപസ്സുചെയ്ത് .... .പ്രത്യക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടോ?.... . ഇല്ലെങ്കിൽ ഇതാ ഒരു സംഭവകഥ.........!!!
എന്റെ സുഹൃത്തു "ശ്രീ സത്യവൃതൻ സർ" ഈ കഴിഞ്ഞ ദിവസം സംസാരത്തിനിടയിൽ, എന്നെ ഓർമിപ്പിച്ച, ഞങ്ങളുടെ ഇരവിപേരൂരിൽ നടന്ന ഒരു മുൻകാല സംഭവം...................... ഞങ്ങളെ ഒത്തിരി പുറകിലേക്ക് കൂട്ടികൊണ്ടു പോയി...... "ശ്രീ സത്യവൃതൻ സർ", ഞങ്ങളുടെ അടുത്തുള്ള ഗവൺമെന്റ് സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ദിവംഗതനായ "വാലുമണ്ണിൽ. നാരായൺ സാറിന്റെ" മകൻ കൂടിയാണ്.............. .
ചിരിക്കാൻ വകയുള്ള, അക്കാലത്തെ വളരെ പ്രസിദ്ധമായ ആ സംഭവം എന്റെ മുൻ തലമുറയിൽ നടന്നതായി പറയപ്പെടുന്നു.... ....അതായത് ഒരു എൺപതു വര്ഷങ്ങള്ക്കു മുൻപ്....
ഞങ്ങളുടെ നാട്ടിൽ മുന്ന് ക്ഷേത്രങ്ങൾ ഉണ്ടെന്ന് മുൻപ് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ....... .
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് "തിരു നല്ലുർസ്ഥാനംദേവിക്ഷേത്രം".  ... .......വനദുർഗയാണ്......... .വെയിലും, മഞ്ഞും, മഴയും, എല്ലാ ഏറ്റുവാങ്ങുന്ന, മേൽക്കൂരയില്ലാത്ത ഭദ്രകാളി ക്ഷേത്രം.....നാടിന്റെ പരദേവത....
അമ്പലത്തിന്റെ മുൻവശത്തു വടക്കു ഭാഗത്തായി ദേശബ്ദങ്ങൾക്കു മുൻപ് "ഗണക" സമൂഹത്തിൽ പെട്ട ഒരു കുടുംബം താമസിച്ചിരുന്നു......... .ക്ഷേത്രം വക സ്ഥലത്താണ് അവർ താമസം........ .ഗണക സമുദായത്തെ "കണിയാർ" എന്നും പറയാറുണ്ട്. ജ്യോതിഷം, കവടി നിരത്തിൽ, ജാതകം, പ്രശ്‍നം, ഇതൊക്കെ ആണ് പ്രധാന തൊഴിൽ....... .ഉടുക്കു പാട്ടിലും പ്രശസ്തരാണ്... ."വലിയഗോവിന്ദ ഗണകൻ" മന്ത്രീകനായിരുന്നു....... .അനിയൻ നാരായണ ഗണകൻ, മക്കൾ ഗോവിന്ദഗണകൻ, തങ്കപ്പൻ ഗണകൻ ,.......... . ...... ഞാൻ മുകളിൽ വിവരിച്ച സത്യവൃതൻ സാറിന്റെ സഹപാഠിയായിരുന്നു....... ഇളയ സഹോദരൻ പുരുഷോത്തമൻഗണകൻ.............ഇപ്പോഴും ആരോഗ്യവാനായി തെക്കേഭാഗത്തു താമസം ഉണ്ട്.... നല്ലപോലെ കഥാപ്രസംഗം പറയും.... .അദ്ധ്യാപനം ആണ് പ്രധാന തൊഴിൽ.... .മൂത്ത ആൾ ഗോവിന്ദ ഗണകനെ "മുക്രഞ്ചൻ കണിയാർ" എന്ന് പലരും വിളിക്കുമായിരുന്നു.... .കാരണം അദ്ദേഹത്തിന്റെ മുക്ക് അൽപ്പം വളഞ്ഞായതു കൊണ്ടായിരുന്നു...... 
എന്റെ ജാതകം എഴുതിയത് അദ്ദേഹമായിരുന്നു.... കടൽ കടന്ന് പോകുമെന്ന് ജാതകത്തിൽ എഴുതിയപ്പോൾ "പസിഫിക്" കടക്കുമെന്ന് വീട്ടിൽ ആരും അന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല..................... ................  വലിയഗണകൻ മന്ത്രവാദം പഠിച്ച വളരെ പ്രശസ്തനായിരുന്നു... .അക്കാലത്തു അദ്ദേഹത്തിന് ഒരു പൂതി!!! ."ചുടല ഭദ്രകാളിയെ നേരിട്ടു കാണണം. വെളുപ്പിനെ ബ്രഹ്മമുഹൂർത്തത്തിൽ എഴുനേറ്റു പൂവപ്പുഴ കടവിൽ പോയി കുളിച്ചു തൊഴുതു തപസ്സു ചെയ്തു തുടങ്ങി. തപസ്സിന്റെ നാല്പത്തൊന്നാം ദിവസം ദേവി പ്രത്യക്ഷപ്പെട്ടു.... സുന്ദരിയായ ഒരു സ്ത്രീയുടെ രൂപത്തിൽ........... 
മന്ത്രവാദ കളത്തിന്റെ മുന്നിൽ എത്തി ദേവി ചോദിച്ചു....... ഗോവിന്ദ നിനക്ക് എന്താണ് ആഗ്രഹം? അമ്മേ എനിക്ക് ദാരികനെ കൊന്ന ശേഷം രൗദ്രഭാവത്തിൽ നിൽക്കുന്ന ചുടല ഭദ്രകാളിയുടെ വേഷത്തിൽ അമ്മേയെ കാണണം........... ഗണകന്റെ മറുപടി കേട്ട് ദേവി ചിരിച്ചു.... .എന്നിട്ടു മറുപടി.... .നീയൊരു കാര്യം ചെയ്യുക,,,,,, .അടുത്ത വെള്ളിയാഴ്ച അർത്ഥരാത്രിയിൽ മണിമല ആറിന്റെ തീരത്തുള്ള, പൂവപ്പുഴ സുബ്രഹ്മണ്യസ്വാമി സ്വാമി ക്ഷേത്രത്തിന്റെ മുൻഭാഗത്തുള്ള, മണ്ണാട്ട് കടവിൽ ഇറങ്ങി മുങ്ങിക്കുളിച്ചു മണപരപ്പിൽ നിന്ന് എന്നെ ധ്യാനിക്കുക .അപ്പോൾ ആ കാഴ്ച നിനക്ക് കാണാം....... .ഞങ്ങളുടെ മണിമല ആറിന്റെ ഒരു പ്രത്യേകത..... പ്രയാറ്റു കടവിൽ നിന്ന് താഴോട്ട് നോക്കിയാൽ, ആറു പൂവപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ മുൻപിൽ അവസാനിക്കുന്നതായി ഒറ്റ നോട്ടത്തിൽ തോന്നും.... . .കാരണം നദി അവിടെ "എൽ ഷെയ്പ്പിലാണ്", പിന്നീട് ഒഴുകുന്നത്. ഞങ്ങളുടെ ഒക്കെ ചെറുപ്പത്തിൽ മണ്ണാട്ടുകടവ് വളരെ വിസ്‌തൃതിയിൽ പരന്നൊഴുകുകയായിരുന്നു............ .മണൽ പരപ്പ് നീണ്ടു നിവർന്നു അങ്ങനെ പ്രകൃതിയെ സുന്ദരി ആക്കിയിരുന്നു........... .
എന്തായാലും ദേവിയുടെ വാക്കുകൾ അനുസരിച്ചു പിറ്റേ വെള്ളിയാഴ്ച അർദ്ധ രാത്രിയിൽ മാന്ത്രികനായ ഗോവിന്ദകണിയാർ കുളിച്ചു ഈറനായി മണ്ണാട്ട് കടവിലെ മണൽ തിട്ടയിൽ ദേവിയെ ധ്യാനിച്ച് നിന്നപ്പോൾ........................ ദേവി..................... ദാരിക നിഗ്രഹത്തിനു ശേഷമുള്ള ചുടല ഭദ്രകാളിയായി രൗദ്രഭാവത്തിൽ പ്രത്യക്ഷപ്പെട്ടു.... .ഇത് കണ്ടു ആദ്യമൊക്കെ ഗണകൻ ധൈര്യം അവലംബിച്ചു നിന്നെങ്കിലും,,, ദേവി അടുത്ത് വരുംതോറും ഭയന്ന് ഓടാൻ തുടങ്ങി...... .ഓടി ഓടി ഓടി നല്ലുർസ്ഥാനത്തു ദേവിയുടെ മുൻപിലുള്ള ചെറിയ വീടിനകത്തു കയറി കതകടച്ചു കട്ടിലിൽ കയറി പനി പിടിച്ചു വിറച്ചു കിടന്നു........ .ദേവി പുറത്തു നിന്ന് പല പ്രാവിശ്യം വിളിച്ചിട്ടും കതകു തുറക്കാത്തതിൽ ദേഷ്യപ്പെട്ട്, തന്റെ ശൂലം എടുത്തു വാതിൽ കുത്തിയ ശേഷം മടങ്ങി........ പിറ്റേ ദിവസം നോക്കിയപ്പോൾ ശൂലം കൊണ്ട് കുത്തിയ പാട് കതകിൽ ഉണ്ടായിരുന്നു പോലും..... സമനില തെറ്റിയ ഗോവിന്ദ കണിയാർ വളരെ ദുഃഖിച്ചാണ് ജീവിതാന്ത്യം കഴിച്ചു കൂട്ടിയത്....... ഞങ്ങളൊക്കെ ചെറുപ്പത്തിൽ ഇതിനെയൊക്കെ വിശ്വസിച്ചിയുന്നു. ഇതിനൊക്കെ എന്താ മറുപടി? യുക്തിയോ? സത്യമോ? മിഥ്യയോ?....................
"ഏതായാലും അന്ന് തുടങ്ങിയ ഓട്ടം ഇന്നും നിന്നിട്ടില്ല എന്നത് സത്യമാണ്"
അതല്ലേ? ഇപ്പോൾ കാണുന്ന, കാണിക്കുന്ന ഈ കോപ്രായങ്ങൾ എല്ലാം തന്നെ...!!! 
ഇനി  കാര്യത്തിലേക്കു വരാം.................. .
എല്ലാ മതഗ്രന്ഥങ്ങളും പരിശുദ്ധം തന്നെയാണ്..... അതല്ല എന്റേത് മാത്രമേ ശരിയുള്ളു ബാക്കിയെല്ലാം തെറ്റാണന്ന് പറയുമ്പോൾ അതിനെ നമ്മൾ "വർഗീയത" എന്ന് വിളിക്കുന്നു........ .ആ രീതി അപകടത്തിന്റെ അതിർ വരമ്പുകൾ കടന്നു പിന്നെയും മുന്നോട്ടു പോകും.... .അതിൽ "മറ്റൊരു പ്രത്യേകത" ഉള്ളത് ഒരു മതത്തിൽ തന്നെ വിഭിന്ന അഭിപ്രായങ്ങൾ...........
അപ്പോൾ അവരവരുടെ അഭിപ്രായങ്ങൾക്കിടയിൽ ഭിന്നത വരുമ്പോൾ മതത്തിന്റെ സ്വത സിദ്ധമായ അസ്തിത്ത്വം ചോദ്യം ചെയ്യപ്പെടും!!! ഉദാഹരണത്തിന് ഹിന്ദു മതത്തിലെ മുൻ "ശൈവരും" "വൈഷ്‌ണവരും"...............
ക്രിസ്തു മതത്തിലെ ഒരു വിഭാഗമാണ് "പെന്തകോസുകാർ"...... .അവരെ വളരെ പരിഹാസത്തോടെ സംസാരിക്കുന്ന ക്രിസ്താനികളെ ഞാൻ ധാരാളം കണ്ടിരിക്കുന്നു............... .കോളേജിലൊക്കെ പഠിക്കുന്നകാലത്തു തിരുവല്ല, ചങ്ങനാശേരി, കവലകളിൽ, അവർ പെരുവഴിയിൽ നിന്ന് "ദൈവപുത്രനെ" പറ്റി പറയുമ്പോൾ അതേവിശ്വാസ പ്രമാണങ്ങളെ മുറുകെ പിടിച്ചിട്ടുള്ള മറ്റു ക്രിസ്റ്റൻ സമൂഹം.... "ശമ്പളക്കുലിയ"... എന്ന് ബസിലിരുന്നു പരിഹസിക്കുന്നത് നേരിട്ട് അനുഭപ്പെട്ടിട്ടുണ്ട്....... രണ്ടായിരം വർഷങ്ങളപ്പുറം "മിശിഹാ".... എന്താണ് ചെയ്തിരുന്നതെന്ന്, ഈ പരിഹസിക്കുന്നവർ മറക്കുന്നു.....!!!
.തെരുവുകളിലും മലമുകളിലും മറ്റും അദ്ദേഹം ഇത് തന്നെയാണ് "സഹോദര" എന്ന് വിളി ചെയ്തിരുന്നതെന്ന് പരിഹസിക്കുന്നവർ മറക്കുന്നു പോകുന്നു. ഭക്തിയിലെ മറ്റൊരു തിരിവ്.......
അങ്ങനെ നോക്കുമ്പോൾ എല്ലാ മതങ്ങൾക്കിടയിലും, പലതരം വിഭാഗങ്ങൾ ഉണ്ടന്ന് മാത്രമല്ല അടിസ്ഥാന പ്രമാണങ്ങളിൽപ്പോലും വലിയ വ്യത്യസ്ഥതയില്ലേ? അപ്പോൾ മതങ്ങൾക്കുള്ളിലെ വിഭിന്നത മതത്തിന്റെ അസ്തിത്ത്വത്തെ എന്നും ചോദ്യം ചെയ്യപ്പെടുന്നു....!!!
എല്ലാ മത ഗ്രന്ഥങ്ങളിലും, പൊതുവായി "നാലു" രീതിയിൽ നമുക്ക് ചെന്നെത്താവുന്നതാണ്...... 
ഏതു മതത്തിലേതായാലും.
."ഒന്ന്".. ഒരു "പുസ്തകമായി കണ്ടു വായന ശീലം ഉള്ള" ഏതൊരു വ്യക്തിക്കും ഒരു നല്ല "സാഹിത്യപുസ്തക"രൂപത്തിൽ ഏതു മതഗ്രന്ഥത്തെയും വായിച്ചു ആസ്വദിക്കാം...
ഈ അടുത്തകാലത്ത് മരണപ്പെട്ടുപോയ എന്റെ ജേഷ്ഠ തുല്യനായി ഞാൻ ബഹുമാനിച്ചിരുന്നു ഡോക്ടർ രാമൻകുട്ടി മേനോൻ എല്ലാ മത ഗ്രന്ഥങ്ങളെയും ഒരു നല്ല വായനക്കാരന്റെ മനോഭാവത്തിലാണ് എന്നും നോക്കികണ്ടിരുന്നത്....      
                                                                             രണ്ടു".. "ചരിത്രപരമായ" ഒരു അപഗ്രഥനം....ഉദാഹരണത്തിന് രാമായണം..രാമായണം എന്ന പുസ്തകത്തിൽ ഏതാണ്ട് 8800 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരു രാജാവിന്റെ കഥ ചരിത്രപരമായ അപഗ്രഥനം..... "സത്യവേദപുസ്തകം" ഏതോ ഒരു കാലത്തു നടന്ന ചരിത്ര സംഭവുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു അവലോകനം. ...പഴയ വേദ പുസ്തകം വായിച്ചിട്ടുണ്ടോ? ശരിക്കും ചരിത്ര പുസ്തകം പോലെ വായിച്ചുപോകാം....
."മുന്ന്......മതത്തിന്റെ ചട്ട കൂട്ടിൽ നിന്ന് കൊണ്ട്, "ഭക്തിയുടെ പരിവേഷം" കൊടുത്തു, ദൈവത്തിന്റെ കഥയായി, തൊഴുതു കുപ്പി വണങ്ങി, പൂക്കളും ഒക്കെ അർപ്പിച്ചു ഭക്തിയോടു വായിക്കാവുന്ന ഒരു രീതി.............. ഉദാഹരണത്തിന് ഞാൻ  ഗൾഫ് രാജ്യങ്ങളിലെ രാജകുടുംബങ്ങളിലും, വലിയ സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിലും,,,,,,, തങ്ക ലിപികളിൽ എഴുതിയ പരിശുദ്ധ "ഖുർആൻ".......... സ്വർണ നിർമ്മിതമായ കവറുകളിൽ പൊതിഞ്ഞു വച്ചിരിക്കുന്നത് ധാരാളമായി കണ്ടിട്ടുണ്ട്........ .സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ അദ്ദേഹത്തിന്റെ ഇരുപ്പു മുറിയിൽ "ഭഗവത്ഗീത" മുഴുവനായി തങ്ക ലിപിയിൽ ചുറ്റും ഒട്ടിച്ചുവച്ചിരിക്കുന്നു....
ചെരുപ്പ് അവിടെ അനുവദനീയം അല്ല...
.... .അതൊക്കെ ഭക്തി നിർഭരമായ ഒരു വിശ്വാസത്തിന്റെ ഭാഗമാണ്........
."നാലു"...."തത്വാധിഷ്ഠ"മായ ഒരു ചുവടു വയ്പ്പ്..... ഉദാഹരണത്തിന് "ബ്രഹ്മ, വിഷ്ണു, മഹേശ്വരൻ." എന്ന മുന്ന് പ്രധാനപ്പെട്ട ദൈവസങ്കല്പങ്ങൾ, ഒരു ശരാശരി മനുഷ്യന്റെ മുന്ന് പ്രധാന ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്ന "രജസ്സ്, സത്ത്വം, തമസ്സ്.".....അത് പോകട്ടെ......
അതുമല്ലങ്കിൽ, "ശിഖണ്ഡിയെ പുരസ്‌ക്കരിച്ചു അർജുനൻ ഭീഷ്മരെ വീഴ്ത്തി"..... എന്താ അതിന്റെ പിന്നിൽ.... ഹ്രിജുത്വം ഉള്ള ഒരു മനുഷ്യ മനസ്സിന്, ഭയത്തെ ഇല്ലാതാക്കാൻ, എല്ലാ ആഗ്രഹങ്ങളെയും ഇല്ലാതാക്കിയാൽ മാത്രം കഴിയുന്ന ഒരാവസ്ഥാന്തരം.......
അതിനെ ആ രീതിയിൽ ഉൾകൊള്ളാൻ കഴിയില്ലേ?..... .
അങ്ങനെ "നാലു" വ്യത്യസ്ത രീതിയിൽ നമ്മുക്ക് എല്ലാ മത ഗ്രന്ഥങ്ങളെയും കാണാം ...........
ഏതായാലും അടുത്ത ലക്കം വരെ നോക്കാം.... .
...... .തുടരും......