അദ്ധ്യാത്‌മികയുടെ പൊരുൾ തേടി... ------------------------------------ മതങ്ങളും മത വിശ്വാസങ്ങളും........1

അദ്ധ്യാത്‌മികയുടെ പൊരുൾ തേടി... 
------------------------------------
മതങ്ങളും മത വിശ്വാസങ്ങളും........1
_____________എഴുതുന്നത്  -  രാധാകൃഷ്ണൻ നായർ
                                ന്യൂസിലാൻഡിൽ നിന്നും.
==================================
ജന്മം കൊണ്ട് ഞാൻ ഒരു മനുഷ്യനാണ്...
ഒപ്പം ഹിന്ദുവാണ്... എന്നാൽ ഞാനൊരു മത ഭ്രാന്തനോ, മതത്തിന്റെ പേരിൽ കാണിക്കുന്ന എല്ലാം ശരിയാണെന്നോ, എല്ലാത്തിനേയും അതേപടി അംഗീകരിക്കാനോ, എന്റെ മനസ്സും ബുദ്ധിയും സമ്മതിക്കില്ല ....അത് ഏതു മതം ആയാലും.................
ഞാനൊരു കഥ പറയാം... .
എന്റെ അച്ഛൻ എന്നോട് ചെറുപ്പത്തിൽ പറഞ്ഞു തന്നതാണ് ...പണ്ട് കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട ഒരിക്കലും തുറക്കുമായിരുന്നില്ല....പൂജയും ഉണ്ടായിരുന്നില്ല...കാരണം അവിടുത്തെ പ്രതിഷ്ഠ, "മസൂരിമാല"യെ പ്രതിനിധാനം ചെയ്യുന്ന "രൗദ്ര ഭദ്രകാളി" ആണ് പോലും...
.. .പണ്ടെങ്ങോ ഒരിക്കൽ നട തുറന്നു എന്നും, നട തുറന്ന നമ്പൂതിരി പെട്ടന്ന് പനി പിടിച്ചു മസൂരി രോഗം വന്നു മരിച്ചു എന്നും, തുടർന്ന് നാട് മുഴവൻ മസൂരി രോഗം പടർന്നു പന്തലിച്ചു ഒരുപാടു പേർ മരണപ്പെട്ടു .....
അങ്ങനെയൊക്കെ ആണ് ആ കഥ...
അതിൽ പിന്നെയാണ് പടിഞ്ഞാറേ നട സ്ഥിരമായി അടക്കാൻ ഒരു പ്രധാന കാരണം......... ....അങ്ങനെ കാലങ്ങൾ കഴിഞ്ഞപ്പോൾ "ശക്തൻ തമ്പുരാൻ" ഭരണാധികാരി ആയി വരുന്നു..... ചെറുപ്പക്കാരനായ "കൊച്ചി ശക്തൻ" ഒരുനാൾ കൊടുങ്ങല്ലൂർ അമ്പലത്തിൽ ദർശനത്തിനായി വരുന്നു. അമ്പലപ്രദിക്ഷണം ചെയ്തപ്പോൾ പടിഞ്ഞാറേ നട അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽ പ്പെട്ടു...!!! .അന്വേഷണത്തിൽ, വിവരങ്ങൾ തിരക്കിയപ്പോൾ അന്നത്തെ അമ്പലഭരണക്കാരായ ബ്രഹ്മണർ കാര്യങ്ങൾ വിവരിച്ചു കൊടുത്തു..... ചെറുപ്പക്കാരനും ധൈര്യശാലിയുമായ ശക്തൻ തമ്പുരാൻ നട തുറക്കാൻ ആവശ്യപ്പെട്ടു....... .അമ്പല ഭരണാധികാരികളായ അന്നത്തെ ബ്രഹ്മണാ സമൂഹം അദ്ദേഹത്തെ പറഞ്ഞു ഭയപ്പെടുത്താൻ ശ്രമിച്ചു.... .മസൂരി രോഗം വന്നു മരിച്ചുപോകുമെന്നു ഭയപ്പെടുത്തി... .
"ശക്തനായ ശക്തൻ തമ്പുരാൻ" അന്നത്തെ അമ്പല ഭരണക്കാരായ ബ്രഹ്മണാ സമൂഹത്തോട് പറഞ്ഞ മറുപടി വളരെ പ്രസക്തമാണ് .
"ഞാൻ ഈ നാട് ഭരിക്കുന്ന രാജാവാണ് .
എനിക്ക് കണ്ടു പ്രാർത്ഥിക്കാൻ കഴിയാത്ത ഒരു അമ്പലവും എന്റെ രാജ്യത്ത് വേണ്ടാ...
അപ്പോൾ തന്നെ അമ്പലം പൊളിച്ചുകളയാൻ ഉത്തരവിറക്കി"... 
ഉടൻ അമ്പല വെളിച്ചപ്പാട് തുള്ളി ഉറഞ്ഞു പറഞ്ഞു "എന്റെ ഉണ്ണിക്കു അമ്പലം തുറക്കാം... ദേവിയെ ദർശിക്കാം"....
അങ്ങനെ നട തുറന്നു ദർശനം നടത്തി തമ്പുരാൻ മടങ്ങിഎന്നാണ് പഴയ കഥ....
ഇതൊരു കഥയാണോ ചരിത്ര സംഭവം ആണോ അറിയില്ല... പക്ഷേ ഈ കഥയിൽ ഒരു പാട് കാര്യങ്ങളുണ്ട്.... .
എല്ലാ മത വിശ്വാസികളിലും,
വിശ്വാസങ്ങളിലും, പൊതുവായ ചില അടിസ്ഥാന തത്ത്വങ്ങൾ ഉണ്ട്‌....
അതിൽ പ്രധാനപ്പെട്ട ഒന്ന്... 
പ്രകൃതിയെ സ്നേഹിച്ചവരും, പ്രകൃതിയെ ഭയന്നവരും, ഈശ്വര സങ്കൽപ്പത്തിലേക്കു എത്തിച്ചേർന്നു.
രണ്ടു...മരണം എന്ന സത്യത്തെ എല്ലാവരും ഒരുപോലെ ഭയന്നു. 
മൂന്നു...മരണാനന്തര ജീവിതത്തെ  ക്കുറിച്ചുള്ള ചിന്തകൾ പടർന്ന് പന്തലിച്ചു... 
നാലു...തെറ്റും ശരികളും ഉണ്ടായി..... അഞ്ച്..........നന്മയും തിന്മയും എന്താണെന്ന് തരം തിരിക്കപ്പെട്ടു... 
ആറ്....ധർമ്മവും അധർമ്മവും എന്താണെന്ന് വെളിപാടുകൾ വന്നു....
മനുഷ്യ വംശത്തിന്റെ കഥ പരിശോധിച്ചാൽ ഓരോരോ കാലഘട്ടങ്ങളിൽ അതാതു ഭൂപ്രദേശങ്ങളുടെയും, കാലാവസ്ഥയുടെയും, അടിസ്ഥാനത്തിൽ അവർക്കിടയിൽ, അതായതു ഓരോരോ മനുഷ്യ സമൂഹത്തിനു ഉണ്ടായ സംസ്കാരത്തിൽ വളർന്നുവന്നതാണ്... "മതങ്ങളും മത വിശ്വാസങ്ങളും".... 
അതിന്റെ അടിസ്ഥാനത്തിൽ വ്ത്യസ്ത ആചാര, അനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, രൂപപ്പെട്ടു... എന്നത് ആർക്കെങ്കിലും നിഷേധിക്കാനാകുമോ? 
ഹിന്ദു സംസ്ക്കാരത്തിൽ ഒരു അപ്പോസ്തോലനോ, ദൈവ പുത്രനോ, പ്രവാചകനോ, ബുദ്ധദേവനോ, ഗുരുനാനാക്കോ, ഉണ്ടായിരുന്നില്ല എന്ന് ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ സത്യമതല്ലല്ലോ...!!! 
ഒരു കൂട്ടം ഋഷിഈശ്വരൻമാരല്ലേ രാമന്റെയും, കൃഷ്ണന്റെയും, കഥകൾ നമ്മുക്ക് രചിച്ചു തന്നത്.... അവർക്കറിയാവുന്ന ഭാഷയിൽ അതായതു "സംസ്‌കൃത" ഭാഷയിൽ ഹിമാലയസാനുക്കളുടെ താഴ്‌വരയിൽ ജന്മമെടുത്തതാണ് ഹിന്ദുവിന്റെ സംസ്കാരം.... 
മലയ്ക്ക് തൊട്ടപ്പുറത്തെ വേറൊരു ഭാഷയും, സമൂഹവും, മതവും, വിശ്വാസ പ്രമാണങ്ങളും അതുപോലെ തന്നെ"ചൈനയിൽ" നിലനിന്നിരുന്നു... .... "യവന"സംസ്കാരവും, അതായതു "ഗ്രീക്ക്" ഭാഷയിൽ ഒരു സമൂഹവും മതവും ഈശ്വരവിശ്വാസങ്ങളും
അന്നുണ്ടായിരുന്നു... "മെസപ്പെട്ടോമിയൻ" സമൂഹവും, "ഹീബ്രു" സംസ്ക്കാരവും, "അറബി" സംസ്ക്കാരവും, "റോമാ" സംസ്‌കാരവും, ഒക്കെ ചരിത്രം തന്നെ അല്ലെ.... 
ഒരു പക്ഷേ ഹിന്ദുവിന്റെ സംസ്ക്കാരത്തിന് പ്രായം ഏറും.....അതുകൊണ്ടു അവിടെ മുപ്പത്തി മുക്കോടിദേവീദേവന്മാരുണ്ടായി...ഒരു ഹിന്ദുവായി ജനിച്ച ഞാൻ..... അതിന്റെ കഥയാണല്ലോ ആദ്യം പറയേണ്ടത്...... .
അടുത്ത എപ്പിസോഡിൽ...... മറ്റൊരു കഥയുമായി... 
തുടരും...—