കാലം പോയതറിയാതെ...
****************
അദ്ധ്യാത്‌മികയുടെ പൊരുൾ തേടി...
****************
മതവും ജാതിയും (1 )
------------------------------------
സർവജ്ഞപീഠം കയറിയ, "അദ്വൈത"ത്തെ (രണ്ടില്ലാത്ത അവസ്ഥയെ) പ്രകീർത്തിച്ച,ചരിത്രമാക്കിയ, സാക്ഷാൽ ആദിശങ്കരന്, ഒരു ചണ്ഡാളൻ വേണ്ടിവന്നു "മനീഷ പഞ്ചകം" എഴുതാൻ....... ബ്രഹ്മണനായ ശങ്കരനോട്, "പറയ"കുലത്തിൽ ജനിച്ചു നാലു പട്ടികളുമായെത്തിയ ചണ്ഡാളൻ ചോദിക്കുന്നു...... "ഞാൻ എന്തിനാണ് മാറി നിൽക്കേണ്ടത്? ഞാൻ ആത്മാവാണെങ്കിൽ നിങ്ങളിലും, എന്നിലും, ഉള്ളതൊന്നു തന്നെ അല്ലേ? മറിച്ചു... ഞാൻ ശരീരമാണെന്ന് വിചാരിക്കുന്നെങ്കിൽ, നിങ്ങളുടെ രക്തവും മജ്‍യും, മാംസവുമല്ലേ, എന്നിലുമുള്ളത്?
ശങ്കരന്റെ കണ്ണ് തുറന്നു!!! ചണ്ഡാളന്റെ കാലിൽ വീണ് സാഷ്ടാംഗം നമസ്‌കരിക്കുന്നു.....
"സമസ്താപരാധം ക്ഷമിക്കായ് വരേണം".....
എന്നാൽ "ശ്രീരാമനി"തൊന്നും വേണ്ടി വന്നില്ല... "പറയ"നായ "ഗുഹനെ" ആലിംഗനം ചെയ്‍വാനും, കൂടെ ഒന്നിച്ചിരുന്ന് ഈ "സംസാരസാഗര"ത്തിന്റെ രണ്ടറ്റവും കുട്ടിമുട്ടിക്കുന്ന, തോണിയിൽ യാത്ര ചെയ്യാനും, ഗുഹൻ പാകം ചെയ്ത ആഹാരം കഴിക്കാനും!!!
കാരണമെന്താണന്നല്ലേ?
ശങ്കരൻ മനുഷ്യനും, അത് ചരിത്രത്തിന്റെ ഭാഗവുമാണന്നുള്ളത് തന്നെയാണ്.....
..മറ്റേതു ആത്മ സാക്ഷാത്ക്കാരവുമാണ്...
......."ശ്രീരാമൻ" എപ്പോഴും നമ്മിൽ ഉദിച്ചുയരേണ്ട, "പരമാത്മാവാണ്". സാക്ഷാൽ "മെഡിറ്റേഷൻ" അഥവാ "പ്രാർത്ഥന"....."ധ്യാനം".
ആരാണ് ശ്രീരാമൻ? അയോദ്ധ്യയിലെ രാജാവ്...ഏതു വംശം? സൂര്യ വംശം.....ആരുടെ മകൻ? "ദശരഥ"ന്റെ മകൻ..... ആരാണ് ദശരഥൻ? പത്തു ദിശയിലേക്കും ഒരേസമയത്തു രഥം നയിക്കാൻ കഴിയുന്നവൻ.........
ആരാണ് ഭാര്യയായ സീത ദേവി? ഭൂമിദേവിയുടെ മകൾ......ആരെയാണ് ശ്രീരാമൻ വധിച്ചത്? "ദശകണ്ട"ൻ അഥവാ "ദശമുഖ"ൻ... "കുംഭകർണ"ൻ, "ബാലി"... തുടങ്ങിയവരെ!!! ഇങ്ങനെ നൂറു ചോദ്യമുണ്ടാകാം?
"ആയോധനം" നിലച്ച ഭൂമി (ശരീരം) യാണ് "അയോദ്ധ്യ". അവിടുത്തെ രാജാവാണ് ശ്രീ രാമൻ"."ആത്മസങ്കര്ഷണങ്ങൾ" നിലച്ച (ഇല്ലാത്ത)മനസ്സിന്റെ ഉടമ ആരാണോ?
അവരെല്ലാം "ശ്രീരാമനാ"ണ്.
പ്രാർത്ഥിക്കാൻ "ഒരു പ്രത്യേക" സമയമൊന്നും നോക്കാനുണ്ടന്നെന്നു ആരും എങ്ങും പറഞ്ഞിട്ടില്ല!!! ഇതെല്ലാം ഓരോരോ കാലഘട്ടത്തിൽ ഓരോരുത്തരുടെയും സൗകര്യാർത്ഥം പടച്ചു വിട്ടുള്ളതാണ്......
"ഇസ്ലാം മതം" തന്നെ ശ്രദ്ധിച്ചു നോക്കു....... ആരംഭകാലത്തു, "അഞ്ചു" നേരത്തെ "നിസ്‌ക്കാര"മൊന്നുമായിരുന്നില്ല.....
അതിലൊക്കെ വളരെ കൂടുതലായിരുന്നു. ഈ "വിശ്വാസികൾക്ക് അത്രയൊന്നും പ്രാർത്ഥിക്കാൻ കഴിയുകയില്ല" എന്ന് അന്നേ നബിതിരുമേനിക്കറിയാമായിരുന്നു......
അങ്ങനെയാണ് "അഞ്ചായി" കുറച്ചത്....എന്നാൽ തന്നെ അഞ്ച് പ്രാവിശ്യം നിസ്കരിക്കുന്ന എത്ര വിശ്വാസികളുണ്ട്? സത്യം പറായാമോ?
അത് തൽക്കാലം അവിടെ നിൽക്കട്ടെ.
നമുക്ക് വിഷയത്തിലേക്കു വരാം.
നമ്മൾ "ഈശ്വര ധ്യാനം" ചെയ്യാൻ തുടങ്ങുമ്പോൾ "ചില നിബന്ധനകൾ" ആരെക്കൊയോ? എന്നൊക്കെയോ? എഴുതിയോ? പറഞ്ഞോ? വച്ചിരിക്കുന്നു!!!
ഇതെല്ലാ മതവിശ്വാസികളും, അവരവരുടെ മതങ്ങളിൽ തട്ടിക്കുട്ടി വച്ചിട്ടുണ്ട്......
ഓരോ ശ്വാസത്തിലും, "ഞാനറിയാതെ, എന്നിൽ കുടികൊള്ളുന്ന, ആ പ്രപഞ്ച നാഥനെ, അറിയാൻ, വിളിക്കാൻ, പ്രാർത്ഥിക്കാൻ, ഒരു പ്രത്യേക സമയമോ????????
ആർക്കും എപ്പോഴും വിളിക്കാവുന്ന ഒന്നേ ഒന്ന് മാത്രം....അവനവന്റെ ഉള്ളിൽ വിളയാടുന്ന ആ പരാശക്തി....
കെട്ടിലില്ലേ ???
"ഋതൂവായ പെണ്ണിനും, എരപ്പനും, ദാഹാഹനും, പതിതനും, അഗ്നി യെജനം ചെയ്തഭൂസുരനും, ഒരുനാളും ആർക്കും ഇത് ആരുത്തതല്ല... തവ തിരുനാമമൊന്നു ഹരി നാരായണായ... നമഹ"...
എഴുത്തച്ഛൻ എത്ര നിസ്സാരമായി പറഞ്ഞു തന്നിരിക്കുന്നു....
സെമിറ്റിക് മതങ്ങളിൽ ഇതിൽ മാറ്റങ്ങളുണ്ടാകും.... കാരണം, അവരുടെ വിശ്വാസ പ്രമാണങ്ങളിൽ, ഈശ്വരൻ, ദൈവം, കർത്താവ്, അള്ളാഹു,
നമ്മിൽ നിന്ന് അന്യമായി എവിടെയോ
ഇരിക്കുന്നു എന്ന് അവർ വിശ്വസിക്കുന്നു...
....അദ്ദേഹത്തെ വിളിച്ചുണർത്താൻ സമയവും, കാലവും, ഒക്കെ നോക്കണമല്ലോ....!!!
ഓരോരോ കാലഘട്ടങ്ങളിൽ, ചക്രവർത്തിമാരും, നാട്ടു രാജാക്കന്മാരും, ഇട പ്രഭുക്കന്മാരും, അവർക്ക് ഏറാൻമൂളികളായ, "പുരോഹിത വർഗ്ഗവും" സ്വന്തം താല്പര്യങ്ങൾക്കും വേണ്ടി, ഓരോരോ ആചാരങ്ങളും, അനുഷ്ടാനങ്ങളും, ഉണ്ടാക്കിവച്ചതിന്റെ പുറകെ പോകാൻ, ഓരോ ഗോത്ര വർഗ്ഗക്കാരും ചേർന്ന്, ഇന്ന് മതങ്ങളെ എല്ലാം, ഇത്തരത്തിലാക്കി വച്ചിരിക്കുന്നു!!!.
ഉദാഹരണത്തിന്, ഹിന്ദുമതത്തിലെ "സതി സമ്പ്രദായം".ഏതോ ഒരു കാലത്തു, വയസ്സനായ ഒരു രാജാവ്, ചെറുപ്പകാരിയായിരുന്ന യുവതിയെ വിവാഹം കഴിച്ചു. സ്വാർത്ഥിയായ
വയസ്സൻ രാജാവിന്, യുവതിയെ ഈ ലോകത്തു വിട്ടിട്ടു പോകാൻ മടിയായി!!! ഉടനെ "മതപുരോഹിതൻ" വരികയായി..... രാജാവിന്റെ "ഇങ്കിതം", കാലേക്കൂട്ടി അറിയാമായിരുന്ന രാജപുരോഹിതൻ, ഭാര്യയെക്കൂടി ചിതയിൽ ചാടി മരിക്കണമെന്നൊരു വിധിയുണ്ടാക്കി!!! പിന്നതൊരു ആചാരമായി, അനുഷ്ടാനമാക്കി.ഇതിനെയൊക്കെ, ഈശ്വരനുമായി കുട്ടിക്കുഴച്, "തത്ത്വ സംഹിതകൾ" ആക്കി മാറ്റിയെടുത്തു!!!
അപ്പോഴും പ്രപഞ്ചനാഥൻ ചിരിക്കും.
ഞാൻ നെഞ്ചത്തു കൈവെച്ചു പറയുന്നു.... ഇന്നും "സതി ആചാരം" തുടങ്ങാൻ
നിയമ നിർമ്മാണം കൊണ്ടു വന്നാൽ,
അതിനെ അനുകൂലിക്കാൻ കുറേ
"ശിരോമണികളുണ്ടാകും".
സർവ ശക്തനായ പ്രപഞ്ചനാഥൻ വീണ്ടും ചിരിക്കുന്നു....
അപ്പോൾ പറഞ്ഞു വന്നത് "ധ്യാനം".ഏതു സമയത്തും അതാകാം ."ധ്യാനം" അഥവാ "മെഡിറ്റേഷൻ" നമ്മുടെ ഇന്ദ്രിയങ്ങളെ എല്ലാം കടിഞ്ഞാണിടാൻ ആണന്നു ഏതു പമ്പരവിഡ്ഢിയാണ് പറഞ്ഞുകൊടുക്കുന്നത് എന്നാർക്കറിയാം?
"കണ്ണ"ടച്ചാൽ "ഒരു ഇന്ദ്രിയം" ഒന്ന് കാണുന്നില്ലെന്ന് ഒരു വാദത്തിനു വേണ്ടി നമ്മുക്ക് സമ്മതിക്കാം. പക്ഷേ എത്ര നേരം?
ചെവിയിലും, മുക്കിലും, വായിലും പഞ്ഞി വച്ച് അടക്കാൻ പറ്റുമോ?
അപ്പോൾ ധ്യാനിക്കാനിരിക്കുമ്പോൾ ചുറ്റുപാടുകളെല്ലാം നീരീക്ഷിക്കണം....പാട്ടുകൾ വരും.കേൾക്കണം. വിലകൂടിയ ഫ്രഞ്ച് പെർഫ്യൂമുകളുടെ മണം വരും. അറബികളുടെ അത്തറിന്റെ മണം വരും. എല്ലാം നീരീക്ഷിക്കണം.......അതാണ് നമ്മുടെ "ആദി ഭൗതികം".അവിടുന്ന് തുടങ്ങണം "ധ്യാനം".. പിന്നീട് "ഇതൊക്കെ ഇത്രേയുള്ളൂ" എന്ന തലത്തിലേക്ക് മനസ്സിനെ കൊണ്ടെത്തിക്കണം. അവിടെ തുടങ്ങുന്നു "ആദി ദൈവികം". പിന്നെയും ഉയർത്തണം മനസ്സിനെ "ഇതെല്ലാം ഞാൻ തന്നെ"യാണെന്ന് നമ്മുടെ മനസ്സിൽ തെളിയണം. അവിടെ "ആദ്ധ്യാത്മികം" തുടങ്ങുകയായി!!!
സാക്ഷാൽ "അദ്ധ്യാത്‌മരാമായണ"ത്തിലെ "ശ്രീ രാമനി"ൽ എത്തിച്ചേരും........
അപ്പോൾ, "ആദി ഭൗതികം","ആദി ദൈവീകം","ആദ്ധ്യാൽമികം".
("പരശുരാമൻ", "ബലഭദ്രരാമൻ" "ശ്രീരാമൻ").
അവിടെനിന്ന് ഒരുപാട് ദൂരമുണ്ട് നമ്മുടെ "ശ്രീ കൃഷ്ണനി"ലേയ്ക്ക് എത്തിച്ചേരാൻ..അതു
കൊണ്ടാണ് "ശ്രീ കൃഷ്ണൻ"................ "പൂർണാവതാര"മാണെന്നു പറയുന്നത്.........
ഇത് വളരെ ലളിതമായി പറയാൻ ഒരു കഥയുണ്ട്.......
നോക്കാം.........
അടുത്ത ലക്കത്തിൽ!!!