ഊഷരഭൂമിയിലെ ശീതകാറ്റുകൾ(97).
അഭിവന്ത്യനായ കുവൈറ്റിലെ ചരിത്രകാരൻ "സെയ്ഫ് മർസൂക്ക് അൽ ഷംലാൻ" വിട വാങ്ങി....(Allah Yarhama).
കുവൈറ്റ് എന്ന ചെറിയ രാജ്യത്തെ ഏറ്റവും പ്രശസ്തനയാ ചരിത്രകാരൻ "സൈഫ് മർസൂക്ക് അൽ ഷംലൻ" ഇഹലോഹ വാസം വെടിഞ്ഞു.... 1926ൽ കുവൈറ്റിലെ "അൽ ഷംലാൻ" കുടുംബത്തിൽ ജനിച്ച "സൈഫ് മർസൂക്ക്" കുവൈറ്റിന്റെ മാത്രമല്ല, അറബ് രാജ്യങ്ങളുടെയെല്ലാം ചരിത്ര കാരനായിരുന്നു....
...1970ൽ പുറത്തു വന്ന "ഗൾഫിലെ മുത്തുകൾ തേടി" എന്ന ചരിത്ര പുസ്തകങ്ങൾ രണ്ട് ഭാഗങ്ങൾക്ക്
അന്തരാഷ്ട്രീയ തലത്തിൽ നിരവധി പുരസ്‌ക്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്....
എത്രയോ വർഷങ്ങളിലെ സൗഹൃദം.... ഊഷ്മളമായ ഓർമ്മകൾ....
ഞാൻ ഏറെ ബഹുമാനിച്ചിരുന്ന, എന്നെയും ബഹുമാനിച്ചിരുന്ന... ഒരുപാടു ഓർമ്മകൾ ബാക്കിയാക്കിയിട്ടു...ആ വലിയ ചരിത്രകാരൻ.. ഇന്ന് ചരിത്രത്തിന്റെ ഭാഗമായി....
ആദം അല്ലാഹ് അജെറിക്കും....!!!
(ADHAM ALLAH AJERIKKUM)