ഊഷരഭൂമിയിലെ ശീതകാറ്റുകൾ(102).
അഭിവന്ദ്യനായ "അലി അൽ ബഗ്ളി"
വിട വാങ്ങി...
(ആദം അല്ലാഹ് അജെരിക്കും...)
നമ്മുടെയൊക്കെ ജീവിതത്തിൽ നിർണായകമായ ദുഃഖപൂരിതമായ സാഹചര്യങ്ങൾ വന്നു ചേരുമ്പോൾ,
ചില സഹായ ഹസ്തങ്ങൾ നമ്മുക്ക് നേരെ കൈ നീട്ടും...അവരെ നമ്മൾ എന്ത് പേരിട്ടു വിളിക്കും...ദൈവമാണെന്ന് വരെ പറയും...!!! ശരിയല്ലേ..? അത്തരത്തിൽ ഒരു നിയമ വിദഗ്ധനായ ഒരു കുവൈറ്റി ലോയറായിരുന്നു
അലി അൽ ബഗ്ളി....ഏതാണ്ട് മുന്നൂറു വർഷങ്ങൾക്ക് മുൻപ് ഇറാനിൽ നിന്ന് കുവൈറ്റിലേക്ക് കുടിയേറി പാർത്ത ഒരു വലിയ കുടുംബമാണ് "അൽ ബഗ്ളി"... ഇദ്ദേഹത്തെ ആദ്യമായി കാണുന്നത് 1992ലാണ്...യുദ്ധാനന്തര കുവൈറ്റിലെ ഓയിൽ മിനിസ്റ്ററായിരുന്ന ഷെയ്ഖ് അലി അൽ ഖലീഫാ അൽ സബാഹിന്റെ വിട വാങ്ങലിന് ശേഷം, രണ്ടാമത്തെ ഓയിൽ മിനിസ്റ്ററായി "അലി അൽ ബഗ്ളി"
ബാലറ്റ് പേപ്പറിലൂടെ തന്നെ എത്തിച്ചേർന്നു.....
സാൽഹിയ കോംപ്ലക്സിൽ ഉള്ള കുവൈറ്റ് പെട്രോളിയം കമ്പനിയുടെ ഓഫീസുകളുടെ അഞ്ചാമത്തെ നിലയിൽ, ഓയിൽ മിനിസ്റ്ററിന് ഒരു പ്രേത്യേക സംവിധാനത്തിൽ ഓഫീസുൾപ്പടെ പല സൗകര്യങ്ങളും അന്നുണ്ടായിരുന്നു...അന്ന് കുവൈറ്റ് ഓയിൽ ടാങ്കർ കമ്പനിയുടെ ചെയർമാനായിരുന്ന അബ്ദുൽ ഫതഹ് അൽ ബദാറാണ് എന്നെ അലി അൽ ബഗ്ളിക്ക് പരിചയപ്പെടുത്തി
കൊടുത്തത്...കാലം പിന്നെയും കഴിഞ്ഞു...രണ്ടു വർഷങ്ങൾക്ക് ശേഷം മന്ത്രിസ്ഥാനം ഒഴിഞ്ഞു സ്വന്തമായി "അൽ ബഗ്ളി ലോ ബ്യുറോ" സ്ഥാപിച്ചു...
രണ്ടായിരാമാണ്ടിൽ, കുവൈറ്റിലെ പ്രശസ്തമായ ഒരു ബാങ്ക്, ഓഹരി വർദ്ധിപ്പിക്കാൻ നടപടി തുടങ്ങി...
എല്ലാ കുവൈറ്റികൾക്കും വിവിധ ബാങ്കുകളുടെ ബ്രാഞ്ചുകളിലൂടെ പണമടച്ചു അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു...
അന്ന് ഞാൻ ഫഹാഹീൽ ബ്രാഞ്ചിന്റെ മാനേജരായിരുന്ന കാലം...
ഓഹരി വിൽപ്പനയിൽ ഒരുപാടു തിരിമറികൾ ഉണ്ടായിട്ടുണ്ട്...!!!
രണ്ടായിരം അപേക്ഷകൾ നിയമ വിരുദ്ധമായി എന്റെ ബ്രാഞ്ചിലുടെ സ്വീകരിച്ചത്, ഞാനും എന്റെകൂടെ അന്ന് ഉണ്ടായിരുന്ന അസിസ്റ്റന്റ് ബ്രാഞ്ച് മാനേജറായിരുന്ന ഒരു സൗദി യുവാവും കുറ്റവാളികളായി...അറിയാതെ സംഭവിക്കുന്ന തെറ്റ് കുറ്റങ്ങൾ ബാങ്കുകളിൽ സർവ്വസാധാരണം...
അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റുകൾ കുറ്റകൃത്യം തന്നെ...അന്ന് അവിടെ എന്റെ മുൻപിൽ വേറെ വഴിയൊന്നു
മുണ്ടായിരുന്നില്ല...കൂടുതൽ
വിശധീകരിക്കുന്നില്ല...
രാജകുടുംബാംഗമായ ബാങ്കിന്റെ ചെയർമാനുൾപ്പടെ 22 പേർ കുറ്റവാളി
കളായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് വിധിയെഴുതി...അന്വേഷണത്തിന് ഉത്തരവിട്ടു...ചെയർമാന് രാജി വച്ചൊഴിയേണ്ടി വന്നു...റീറ്റെയ്ൽ, ഐ റ്റി, ഓപ്പറേഷൻസ്, തുടങ്ങി നിരവധി ഡിവിഷൻ മാനേജരന്മാർ കുറ്റവാളികളായി വിധിയെഴുതി...
പല രാജ്യക്കാരായിരുന്നെങ്കിലും,
ഏക ഇന്ത്യക്കാരൻ അതിൽ ഞാൻ മാത്രമായിരുന്നു...ആ ഇടയ്ക്ക് ഞാൻ ന്യൂസിഅലൻഡിലേക്കു അവുധിക്ക് പോയിരുന്ന സമയമായിരുന്നു...അവുധി കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ എയർപോർട്ട് ഇമ്മിഗ്രേഷൻ കൗണ്ടറിൽ നിന്ന് പോലീസ് പൊക്കി...നേരെ സെൻട്രൽ ബാങ്കിൽ അനേഷണ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കി...
ഇപ്പോഴും ഓർക്കുമ്പോൾ ഭയം തോന്നാറുണ്ട്...പതിനെട്ട് മണിക്കൂർ തുടർച്ചയായി പ്ലെയിൻ യാത്ര കഴിഞ്ഞു വീട്ടിലെത്തി സുഖമായിട്ടൊന്നു ഉറങ്ങാമെന്ന് വിചാരിച്ചാണ്
വ്യാഴാച്ച കാലത്തു അവുധി കഴിഞ്ഞു കുവൈറ്റിലെത്തിയത്...ഇതെല്ലാം അറിഞ്ഞിരുന്ന ബാങ്ക് നേരത്തെ തന്നെ ജാമ്യം എടുത്തിരുന്നു...ബാങ്കിൽ നിന്ന് പലർക്കും പല വക്കീൽ...എനിക്കും എന്റെ അസ്സിസ്റ്റന്റിനും വേണ്ടി വാദിക്കാനും, ജാമ്യമെടുക്കാനും, ഞങ്ങൾക്ക് വേണ്ടി എല്ലാ സഹായവും ചെയ്ത് ആറര വർഷം നീണ്ട നിയമ യുദ്ധം നടത്തി ഞങ്ങൾ നിരപരാധികൾ എന്ന് വിധി നേടിത്തന്ന "അലി അൽ ബഗ്ളി" എന്ന കുവൈറ്റി നിയമന്ജനെ എന്ത് പേരിട്ടു ഞാൻ വിളിക്കും...? നാലു പ്രാവിശ്യം എനിക്കു യാത്ര വിലക്കേർപ്പെടുത്തി...
എല്ലാം സമയാസമയങ്ങളിൽ എടുത്തു മാറ്റി, സഹായ ഹസ്തവുമായി അലി എന്ന ലോയർ നിഴൽപോലെ കൂടെയുണ്ടായിരുന്നു...
കുവൈറ്റിലെ മനുഷ്യാവകാശ കമ്മീഷനിൽ എപ്പോഴും നിറ സാന്യദ്ധ്യമായിരുന്ന അലി അൽ ബഗ്ലിയെ ഒരു വിദേശിക്കും മറക്കാനാവില്ല....
അകാലത്തിൽ പൊലിഞ്ഞു പോയ
അലി അൽ ബഗ്ലിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതോടോപ്പം, അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള
വരുടെ ദുഃഖത്തിലും പങ്കു ചേരുന്നു...
ആദം അല്ലാഹ് അജെരിക്കും....