അമ്മക്ക്‌ പ്രണാമം...

അമ്മക്ക്‌ പ്രണാമം... 
----------------------------------
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരേ ഒരു അമ്മയെ ഉണ്ടായിട്ടുള്ളൂ. അത് "സഖാവ് ഗൗവരി അമ്മ" മാത്രം.... കഴുത്തിൽ സ്വന്തം അമ്മ കൊടുത്ത ഒരു സ്വർണ്ണമാലയിട്ടാൽ ഒരു എസ്സ്. എഫ്.ഐ. നേതാവിന് എന്താ കുഴപ്പം? അവനിലെ കമ്മ്യൂണിസ്റ്റ് ചിന്താഗതികൾ ഇല്ലാതാകുമോ?....ഇത് ചോദിക്കാനും എനിക്കൊരമ്മയുണ്ടായിരുന്നു...ഇന്ന് ആ അമ്മ പോയി.....ഒരുപക്ഷേ മാവോ ഗോപാലകൃഷ്ണനോ, തൃക്കുന്നപ്പുഴ ശശിയോ, ഒക്കെ ഓർക്കുന്നുണ്ടാവും....!!!ദൃക്‌സാക്ഷികളിൽ പലരും ഇന്ന് ജീവിച്ചിരുപ്പില്ല...സഖാവ് പി.കെ. ചന്ദ്രാനന്ദൻ, സഖാവ് കേശവൻ, തുടങ്ങിയവർ എല്ലാം ഓർമ്മകളിൽ....!!!
"ഈ രാജ്യത്ത്‌ പൊലിസുകാരുടെ ലാത്തികൾക്ക്, മക്കൾക്ക്‌ ജന്മം നൽകാൻ കഴിയുമായിരുന്നെങ്കിൽ, ഞാനും പല മക്കളുടെയും അമ്മ ആകുമായിരുന്നു".
ഇത് പറയാനും നമുക്കൊരമ്മ ഉണ്ടായിരുന്നു.കുറച്ചു കാലത്തേ അനുഭവങ്ങൾ മാത്രമേ എനിക്കുള്ളൂ.....
ഈ ജന്മം മുഴുവൻ ഓർക്കാൻ.... 
അമ്മക്ക്‌ പ്രണാമം...