അറിയപ്പെടാത്ത രഹസ്യങ്ങൾ......(അനുഭവ കഥ)

അറിയപ്പെടാത്ത രഹസ്യങ്ങൾ......(അനുഭവ കഥ) 
ഏതാണ്ട്‌ അഞ്ചു/ആറു വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു ബോർഡ് മീറ്റിംഗിൽ പങ്കെടുക്കാൻ പോകുന്ന വഴി ചെന്നൈയിൽ ഇറങ്ങി ഒരു ദിവസം താമസിക്കേണ്ടി വന്നു.അപ്രതീക്ഷിതമായി മലേഷ്യയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഫ്ലൈറ്റ് വളരെ വൈകി. ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് വന്നിരുന്ന കാർ മടങ്ങിപ്പോയി...!!!  വന്നിറങ്ങിയപ്പോൾ നെയിംബോർഡ് മായി നിൽക്കുന്ന ഒരു ഡ്രൈവറെയും കാണാതാകയാൽ, ഒരു ടാക്സി വിളിച്ചു ഹോട്ടലിലേക്ക്‌ പോകുകയായി....ഒരു ചെറുപ്പക്കാരൻ....വണ്ടി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ലഗേജ് എടുത്തു വച്ച ശേഷം, വളരെ ഭവ്യതയോട് ആ യുവാവ് പിൻ സീറ്റിന്റെ ഡോർ തുറന്നു എന്നോട് കയറി ഇരിക്കാൻ ഇംഗ്ലീഷിൽ പറഞ്ഞു. ഞാൻ മുൻസീറ്റിൽ ഇരുന്നു കൊള്ളാമെന്ന് പറഞ്ഞു.മുൻ ഡോർ തുറന്നു സീറ്റിൽ ഇരുന്നു. പെട്ടന്ന് ഞാൻ ഒരു സുഹൃത്തെന്നപോലെ അയാളോട് സംസാരിക്കാൻ തുടങ്ങി.സിനിമയും, രാഷ്ട്രീയവും,സംസാരത്തിൽ വന്നു ചേർന്നു..... 
വണ്ടി മുന്നോട്ടു കുറച്ചു ദൂരം പോയപ്പോൾ ഡാഷ് ബോർഡിൽ തൂക്കിയിരുന്ന അയ്യാളുടെ ഐഡി ശ്രദ്ധിച്ചപ്പോൾ.... 
പേരു് "കാറൽ മാർക്സ്"......
ഞാൻ ചോദിച്ചു എന്താ ഈ പേര് ഇങ്ങനെയിട്ടിരിക്കുന്നത്? 
അയാൾ ശുദ്ധമായ ഇംഗ്ലീഷിൽ  ഒരു വെള്ളക്കാരന്റെ ലാഘവത്തോട് പറഞ്ഞ വിവരണങ്ങൾ എന്റെ മനസ്സിനെ ഇന്നും അസ്വസ്ഥനാക്കുന്നു.........
"സാർ ഞാനെന്റെ മാതാപിതാക്കളുടെ ഏക മകനാണ്.എന്റെ അച്ഛൻ ചെറുപ്പം മുതലേ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, ഒപ്പം നല്ല ഒരു കലാകാരനും ആണ്. ആ പ്രസ്ഥാനത്തോടുള്ള അകമഴിഞ്ഞ ആത്മാർത്ഥതകൊണ്ട്, എനിക്ക് ഇട്ടു തന്ന പേരാണ് "കാറൽ മാർക്സ്".....
സാർ, വി. ശേഖർ എന്ന് കേട്ടിട്ടുണ്ടോ? എന്റെ അച്ഛൻ....തമിഴ് സിനിമ രംഗത്ത് വളരെ പോപ്പുലറായ ഒരു സംവിധായകനും നിർമ്മാതാവും ആയിരുന്നു....1990 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ 16 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു പുറത്തിറക്കിയിട്ടുണ്ട്... അതിൽ പലതും സ്വന്തം ബാനറിൽ നിർമ്മിച്ചവയായിരുന്നു.....ഈ 16 സിനിമകളിൽ 15 സിനിമകളും നുറിലധികം ദിവസങ്ങൾ വിജയകരമായി ഓടുകയും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു....അച്ഛന്റെ എല്ലാ സിനിമകളും, തമിഴരുടെ ജീവിതമൂല്യങ്ങളും,സംസ്‌കാരങ്ങളും, നിറഞ്ഞ കുടുംബ കഥകളായിരുന്നു....
അതായിരുന്നു എല്ലാ സിനിമകളുടെയും വിജയ രഹസ്യങ്ങൾ.....യാതൊരു മുൻനിര നടി നടന്മാരെയും, സംഗീതക്കാരെയും, പങ്കെടുപ്പിക്കാതെയാണ് എല്ലാ സിനിമകളും നിർമ്മിച്ച് പുറത്തിറക്കിയത്.......എന്നാൽ 2003ൽ പുറത്തു വന്ന ഒരു സിനിമ സാമ്പത്തികമായിr, പരാജയപ്പെട്ടപ്പോൾ, അത് നികത്താൻ വേണ്ടി ഏതോ മുൻനിര നടനെ വച്ച് 2004ൽ ഒരു സിനിമ നിർമ്മിച്ച് പുറത്തിറക്കി. സാമ്പത്തികമായി വിജയിച്ചെങ്കിലും, നിർമ്മാതാവെന്ന നിലയിൽ ധാരാളം കട ബാധ്യതകൾ വന്നു ചേർന്നു....സിനിമാ രംഗത്തെ പൊളിറ്റിക്സ് പറയേണ്ടതില്ലല്ലോ......" 
അയാൾ തുടർന്നുകൊണ്ട് ഇരുന്നു......
അങ്ങനെ അച്ഛൻ ടി വി സീരിയലിലേക്ക്‌ തിരിഞ്ഞു...അവിടെയും തിളങ്ങി....സൺ ടി വി യിൽ വന്ന "പിറന്ത വീടു പുകന്ത വീട്" എന്ന സീരിയൽ മുന്ന് വർഷത്തിലേറെ തിളങ്ങി നിന്നു...
ഒപ്പം,"വീട്ടുക്കു വീട്" രാജ് ടെലിവിഷനിലും തിളങ്ങി വന്നു.....അങ്ങനെ 2010ൽ ഒരു സിനിമ കൂടെ സംവിധാനം ചെയ്തു....അതുവരെ അച്ഛന്റെ സിനിമാമേഖലയെപ്പറ്റികാര്യമായി ഒന്നും അമ്മയും ഞാനും വേണ്ടത്ര ശ്രദ്ധയൊന്നും ചെലുത്തിയിരുന്നില്ല.....അപ്പോഴാണ് യുവാവായ എന്നെ നായകനാക്കി ഒരു സിനിമ നിർമ്മിക്കാൻ അച്ഛൻ ക്ഷണിക്കുന്നത്.
ഏറ്റവും വിലകൂടിയ കാറുകളും, ബംഗ്ലാവും, മറ്റു "സെവൻ സ്റ്റാർസ്" സുഖസൗകര്യങ്ങളുടെയും നടുവിൽ നിൽക്കുമ്പോഴാണ് സിനിമയിലേക്കുള്ള ക്ഷണം....!!!  
കഥയും തിരക്കഥയും സംഗീതവും സെറ്റുകളും എല്ലാം ശരിയായി ഷൂട്ടിങ്‌ തുടങ്ങി...ഏതാണ്ട് ഒരു കൊല്ലത്തിനുള്ളിൽ സിനിമ നിർമ്മാണം പൂർത്തിയായി.....പേര് "ശരവണ പൊയ്ക"....!!!
ഗ്രാമീണ പശ്ചാത്തലത്തിൽ നെയ്തെടുത്ത ഒരു സിനിമ.....
ഇത്രയും കേട്ടപ്പോൾ ഞാൻ ചോദിച്ചു... അപ്പോൾ സിനിമ നടനാണ് അല്ലേ? പിന്നെന്തേ ടാക്സി ഓടുന്നത്? 
അയ്യാളുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.....ചോദിച്ചത് അബദ്ധമായോ... എന്നെനിക്ക് തോന്നി.....!!!
അയ്യാൾ വിങ്ങലോടെ തുടർന്നു...... 
സിനിമാ നിർമ്മാണം പൂർത്തിയായ സമയം.....
അച്ഛൻ ഏതോ വിഗ്രഹമോഷണ റാക്കറ്റുമായി ബന്ധമുണ്ടന്ന് ക്രിമിനൽകുറ്റം ചുമത്തി ജയിലിൽ അടച്ചു.....സത്യത്തിൽ ഇതിന്റെ വിശദാംശങ്ങൾ ഒന്നും എനിക്കറിയില്ല....ജയിലിനുള്ളിൽ വച്ച് അച്ഛൻ കുറ്റം സമ്മതിച്ചെന്നും പത്രക്കാരുടെ മുൻപിൽ ജയിലിൽ വച്ച് കുറ്റ സമ്മതം നടത്തിയെന്ന് ഒക്കെ ചാനലുകളിൽ വാർത്ത വന്നു......"സിനിമയ്ക്കുള്ളിലെ സിനിമ".... "കോളിവൂഡിലെ പൊളിട്രിക്‌സ്"... കൂടുതൽ ഒന്നും പറയുന്നില്ല....!!!
ഇപ്പോൾ ഈ നിലയിലാണ് ജീവിതം മുന്നോട്ടു പോകുന്നത്..... ചെറിയ ഒരു വാടക ഫ്ലാറ്റിൽ താമസം.....ഒരു ടാക്സി ഓടിക്കുന്നു....
എന്നെങ്കിലുമൊരിക്കൽ പൂർത്തിയായ സിനിമാ റിലീസ് ചെയ്യാമെന്ന പ്രതീക്ഷയിൽ....!!!
"ടാക്സി" ഒട്ടിയവർ "പോർഷി" ഓട്ടുന്നത്  നമ്മൾ ആവേശത്തോടെ കേൾക്കാറുണ്ട്.... മറിച്ചുള്ളത് ശ്രദ്ധിക്കാറില്ല.....!!!
കോടംപാക്കത്തു  ദേശബ്ദങ്ങളായി കണ്ടു വരുന്ന ചരിത്രത്തിലെ മറ്റൊരു കണ്ണി കുടി....
ഒരു പക്ഷേ ഒരു ധനുഷോ, വിജയയോ, ഒക്കെ ആകേണ്ടിയിരുന്ന പാവം പയ്യൻ...!!!
(ഹോട്ടലിന്റെ മുന്നിൽ വണ്ടിയിറങ്ങുമ്പോൾ ഞാൻ ആ ചെറുപ്പക്കാരനും ഒത്തു ഒരു ഫോട്ടോ എടുത്തു.അതിവിടെ ചേർത്തിട്ടുണ്ട്).