അസമയത്തെ ടെലഫോണുകൾ...

അസമയത്തെ ടെലഫോണുകൾ...
--------------------------------------------------------- 
ഹലോ... ഹലോ... ഹു ഈസ് ദിസ്? (Who is this?) ആരാണ്?  ഞാൻ ചോദിച്ചു....
ഉടൻ അങ്ങേ തലക്കൽ നിന്നും നമ്മുടെ ഉസ്താദ്.... 
"മോനെ മോൻ വണ്ടി ഓടിക്കുവാണോ"...!!!
വണ്ടി ഓടിക്കുവാണോന്നോ...എന്റമ്മോ ഈ പാതി രാത്രിയിലോ....!!! 
എന്റെ പൊന്ന ഉസ്താതെ ഇപ്പൊ സമയം ഇവിടെ രാത്രി ഒരു മണിയായി....കോവിട്  കാലമല്ലേ? ഇപ്പോൾ രാത്രിയിൽ ടെലിഫോൺ ശബ്ദിച്ചാൽ പേടിയാണ്.....
ഉടൻ നമ്മുടെ ഉസ്താദ്.... 
"ക്ഷമിക്കു മോനെ.... സമയം അറിയില്ല"....
ജാബർ അവിടെയില്ലേ? ഇവുടുത്തെ സമയം അവനറിയാമല്ലോ ....(ഉസ്താദിന്റെ മകനാണ് ജാബർ... കുവൈറ്റിൽ തുടങ്ങിയ ബന്ധമാണ്...)ആഹ്... അത് പോട്ടെ....എന്താ വീണ്ടും വിളിക്കാൻ കാരണം?
അത് മോനെ സംഗതി എല്ലാം മാറി....!!!
എന്ത് സംഗതി? കോവിട് ആണോ?
മോനെ...അടുത്ത കേരളമുഖ്യമന്ത്രി ഞമ്മള് മുൻപ് പറഞ്ഞപോലെ, മോന്റെ  റിയാസ്സല്ല...കെ.സുധാകരനാ...."വ്യവസായം" ഞമ്മടെ കുഞ്ഞാലിക്കുട്ടി സാഹിബ്....
"ധനകാര്യം" ഞമ്മടെ മയ്യത്തായ മാണിയുടെ മകൻ..... 
ഇത് പറയാനാണോ ഈ പാതി രാത്രിക്ക് വിളിച്ചുണർത്തിയത്?ഏതായാലും വിളിച്ചുണർത്തിയില്ലേ ഇനി പറയു...
കേൾക്കട്ടെ...എന്താ ഇപ്പോൾ അങ്ങനെ തോന്നാൻ....അത് അഞ്ചു വർഷം കഴിഞ്ഞുള്ള കാര്യമല്ലേ?....
അത് മോനെ....അഞ്ചു വർഷം ഇതാന്നു പറയുമ്പോഴേക്ക് തീരത്തില്ലേ...!!! 
മോനെ,കെ.സുധാകരൻ തീവ്രതയുള്ള ഒരു കോൺഗ്രസ്സുകാരനാ....അയാൾക്ക്‌ ഒരു ചങ്ങാതിയെക്കൂടി കിട്ടിയിട്ടുണ്ട്...
ഞമ്മടെ സതീശൻ..എന്താ പോരെ? അയാൾക്ക്‌ നേതൃത്വ പാടവമുണ്ട്....(Leadership quality) മുഖ്യമന്ത്രിയാകേണ്ടത് അയ്യാളുടെ ആവിശ്യവും, ആവേശവും, കടപ്പാടും, നിർബന്ധവുമാണ്....അത് നടക്കും മോനെ... ഞമ്മടെ ലീഗും, മയ്യത്തായ മാണിയുടെ മോനും ഒക്കെ കുടും...മോന്റെ നായന്മാരും എല്ലാം കുടി, ഭരണം പിടിക്കും മോനെ....നമ്മുടെ വെള്ളാപ്പള്ളിയും അവസരം പോലെ മാറി വരും.... ചെന്നിത്തലയും, ഉമ്മനും, ഒന്നും ഇനി വരത്തില്ല മോനെ...!!! 
അപ്പോൾ എന്റെ പാർട്ടിക്കെന്തു പ്പറ്റിയെന്നാണ് ഉസ്താദ് പറയുന്നത്...!!! 
അത് മോനെ, നിങ്ങടെ പിണറായി സഖാവിന് പഴയ ആവേശമൊന്നുമില്ല...
അയാൾക്കതിനുള്ള ബാല്യമില്ല...രണ്ടാം തവണയല്ലേ? പോന്നിടത്തോളം പോട്ടേ  എന്ന മട്ടാണ്....എല്ലാവരെയും മാറ്റിയപ്പോൾ അദ്ദേഹവും അധികാരം,മുതിർന്ന ഒരു രണ്ടാം നിരയ്ക്ക് വിട്ടു കൊടുക്കേണ്ടതായിരുന്നു...!!! 
അല്ല മോൻ ഒന്ന് ഓർത്തോ നോക്കിയേ....
അന്ന് മോന്റെ അച്യുതാനന്ദന്, രണ്ടാം പ്രാവിശ്യം മുഖ്യമന്ത്രി പദം കൊടുക്കാതെ പിണറായി ബലമായി പിടിച്ചെടുത്തത് കൊണ്ടല്ലേ അദ്ദേഹം തിളങ്ങിയത്...മോന്റെ അച്യുതാനന്ദൻ വീണ്ടും വന്നിരുന്നെങ്കിൽ,
അവസ്ഥ വേറെയാകുമായിരുന്നില്ലേ? ആദ്യമായി അന്ന് പിണറായി വന്നപ്പോൾ അദ്ദേഹം തിളങ്ങി.അതല്ലേ സത്യം? 
ഉസ്താദ് പറഞ്ഞതിലും കാര്യമുണ്ടോ...മനസ്സിലൊരു സംശയം....!!! 
പിന്നെ ജയരാജൻമ്മാർക്കൊന്നും പദവിയും, പത്രാസുമില്ല...രണ്ടാം നിരക്കാർക്കും, പഴയ ആവേശമൊന്നും കാണുന്നില്ല...അവർ എല്ലാം മുറു മുറുത്തു നടക്കുവാ...കോവിഡ് അങ്ങേയറ്റം പെരുത്തിരിക്കുന്നു...
ഇപ്പം ബി.ജെ.പിയുടെ കള്ളപ്പണം പോയി....
മരം വെട്ടിയ കേസായി മുൻപിൽ...!!!
ഇങ്ങനെ ഓരോ കേസുകൾ വന്നുകൊണ്ടേ ഇരിക്കും മോനെ....!!!
അപ്പോൾ ഉസ്താത് പറയുന്നത് ഇപ്പോൾ പാർട്ടിക്ക് പഴയ ആവേശമില്ലന്നാണോ? 
ഇല്ല മോനെ.... മന്ത്രിമാരായ സഖാക്കൾ എല്ലാം ഷോക്കടിച്ചിരിക്കുക...എന്താ പറയേണ്ടത്, പ്രവർത്തിക്കേണ്ടത്, എന്നൊരു മുൻ പരിചയങ്ങളുമില്ല....
ഉറക്കത്തിൽ വീണു കിട്ടിയ പദവികൾ.... 
എന്ത് ചെയ്യണമെന്നറിയാതെ വട്ടം തിരിയുകയാ..... രണ്ടാം നിരകളൊക്കെ എന്തെങ്കിലുമൊക്കെ കിട്ടിയേക്കും എന്ന പ്രതീക്ഷയിലാ.... നടക്കുന്നത്....
മോനെ പിണങ്ങരുത്.മോന്റെ പാർട്ടിക്കൊരു കുഴപ്പം ഉണ്ട്... എന്ത് കുഴപ്പം?
ബി. ജെ. പി. എന്ന വർഗീയ പാർട്ടിയെ എതിർക്കുന്നത്, ഞമ്മടെ കൂട്ടര്.... 
"ല ഇയ്‌ലാഹ ഇല്ലള്ള മുഹമ്മദ് റസൂൽ അല്ലാഹ്" എന്നും, ക്രിസ്താനികൾ... "സ്വർഗ്ഗസ്ഥനായ പിതാവേ നിന്റെ രാജ്യം വരേണമേ" എന്നും, പറഞ്ഞുകൊണ്ടാണ്...!!!
അപ്പോൾ "മതേതരത്വം" എന്ന വാക്കിന് എന്ത് പ്രാധാന്യം...വർഗീയതയെ വർഗീയത കൊണ്ടാണ് നേരിടുന്നത്...എന്നാൽ മോന്റെ പാർട്ടി, ഞമ്മളേം, ക്രിസ്താനിയേം,  ന്യൂനപക്ഷമെന്നു പറഞ്ഞു പരോക്ഷമായി സഹായിക്കുമ്പോൾ.... മോൻ പറയുന്ന പത്തു ശതമാനം നിർണ്ണായകമായ വോട്ട് സുധാകരൻ അടിച്ചോണ്ടു പോകും..... 
അപ്പോൾ ഈ മാണിയുടെ മകൻ പാർട്ടിയുടെ കുടെയാണല്ലോ...!!! എന്റെ മോനെ, ധനകാര്യം കിട്ടിയാൽ മയ്യത്തായ മാണി പോലും സുധാകരന്റെ കൂടെ കുടും...
സമയം നാലു മണിയായി   ഉസ്താദേ... 
ഇനി ഉറക്കമില്ല... ഈ സംഭാഷണം  ഞാൻ നാളെ ഫെസ്ബുക്കിലിടും......
കാണേണ്ടവർ കാണും...കേൾക്കേണ്ടവർ കേൾക്കും...അറിയേണ്ടവർ അറിയും....
അല്ലങ്കിൽ അനുഭവിച്ചറിയും....!!!