ആരാണ് കുചേലൻ?

ആരാണ് കുചേലൻ?
അതിന്, ആദ്യം "കുചേലൻ" എന്താണന്നറിയണം...!!!
ഒരു ശരാശരി ഹിന്ദുവിന്റെ കാഴ്ചപ്പാടിൽ...
ശ്രീകൃഷ്ണന്റെ ചെറുപ്പത്തിലേ സഹപാഠി...പ്രായമായപ്പോൾ ദാരിദ്രം... 27മക്കളും...ഭാര്യയും... ചേർന്നുള്ള ദുഖകര മായ ജീവിതം...അവിൽ പ്പൊതിയുമായി ശ്രീകൃഷ്ണനെ കാണാൻ പോയ ചരിത്രം.... ഇങ്ങനെയൊക്കെയുള്ള കഥകൾ...!!!
ഈ പ്രപഞ്ച സത്യം അഥവാ പ്രപഞ്ച രഹസ്യം മനസ്സിലാക്കിയവരെല്ലാം കുചേലന്മാരാണ്. ഈശ്വര സാക്ഷാൽ
ക്കാരം നേടാൻ പോകുന്നവർ സ്വന്തം ദുഃഖം പറയാൻ മറന്നു പോകുന്ന അവസ്ഥ.... ശക്തിപ്രകടനം കാണിക്കുന്നവർക്കും, പരസ്പരം വെട്ടിക്കൊല്ലാൻ നടക്കുന്ന
വർക്കും ഈ അവസ്ഥ ഉണ്ടാകാൻ തരമില്ല. എനിക്ക് സുഖിക്കണം... എന്റെ ഭാര്യക്ക് സുഖിക്കണം... മക്കൾക്ക് സുഖിക്കണം...
എന്ന് ചിന്തിക്കുന്നവർ....  അതിന് വേണ്ടി അവിൽ പ്പൊതിയുമായി  ദ്വാരകയിലെ കൃഷ്ണന്റടുത്തു പോകാറില്ലല്ലോ...
ഇതിലൊക്കെ ഉപരി,ആരാണ് കുചേലൻ?
ഈശ്വര സാക്ഷാൽക്കാരം നേടുന്ന ഒരു വ്യക്തി, "സ്വന്തം ദുഃഖങ്ങൾ" പറയാൻ മറന്നു പോകുന്ന അവസ്ഥ"യെപ്പറ്റി ഏതെങ്കിലും ഒരു ഭക്തൻ ആലോചിച്ചുണ്ടോ? 
ഒരു പിടി അവിലുമായി ദ്വാരക തേടി പോകുന്ന അവസ്ഥ നമ്മിലെല്ലാമില്ലേ...?
പക്ഷേ നമ്മൾ പലപ്പോഴും "നമ്മുടെ ദുഃഖങ്ങൾ" പറയാൻ മാത്രമേ ശ്രമിക്കാറുള്ളു...അതല്ലേ സത്യം....
ഈ പ്രപഞ്ചത്തിലുള്ള എല്ലാവരുടെയും ദുഃഖങ്ങൾ നമ്മുടെ ദുഃഖങ്ങളെക്കാൾ വലുതാണന്നറിയുമ്പോൾ നമ്മുടെ മനസ്സിൽ കുചേലൻ ഉദയം ചെയ്യും. അല്ലാതെ രാവിലെ  കുളിച്ചൊരു കുറിയും തൊട്ട് കുചേലഗതി വായിക്കാൻ ഭാഗവതം കയ്യിലെടുത്തു, "മാധവ ലീലകൾ കേട്ടാൽ മതി വര" എന്ന് "ഷണ്മുഖപ്രിയ" രാഗത്തിൽ നീട്ടിയാൽ ശരിക്കും കുചേലഗതി തന്നെ ശരണം... കേൾക്കാൻ വളരെ സുഖമുണ്ട്...
ആ പരന്താമൻ എല്ലാവരേയും നല്ല രീതിയിൽ ചിന്തിപ്പിക്കുവാൻ ഇടയാകട്ടെ...