ഇന്ന് വിഷു...എല്ലാവർക്കും വിഷു ആശംസകൾ...
എന്താണാവോ ഈ വിഷു?
രാമായണത്തിലെ അതിശക്തനായ രാവണൻ, സൂര്യനോട് പറഞ്ഞു... നീയിനി.. കിഴക്കുദിക്കേണ്ട... .രാവണന്റെ മരണശേഷം ആദ്യമായി സൂര്യൻ വീണ്ടും കിഴക്കുദിച്ചു...അതിനെ വിഷുവായി കൊണ്ടാടുന്നു....
മറ്റൊരു കഥ... മഹാഭാരതത്തിലെ ശക്തനായ നരകാസുരനെ, ശ്രീകൃഷ്ണൻ വധിച്ച ദിവസം വിഷുവായി കൊണ്ടാടുന്നു....ഈ കഥകൾക്കെല്ലാം പിന്നിൽ വ്യക്തമായ യുക്തിയുണ്ട് .എന്താണ് രാവണൻ? എന്താണ് നരകാസുരൻ? എന്നൊക്കെ അറിയണമെങ്കിൽ ആഴത്തിൽ പഠിക്കണം....!!! അതിന് പകരം എല്ലാം അക്ഷരാർത്ഥത്തിൽ എടുത്തു, അറിവില്യായ്മയെ ആഘോഷമാക്കി, അവസരത്തിലും, അനവസരത്തിലും, "ആർഷ ഭാരത സംസ്ക്കാരം" വിളിച്ചോതി, അതിന്റെയൊക്കെ പ്രസക്തിയും, വിശുദ്ധിയും, കളയാൻ ഒരു കൂട്ടർ....!!! അതിന്റെയൊക്കെ പരിശുദ്ധിയെ പരിഹസിക്കാൻ, കുറെ സമൂഹം ലോകം എമ്പാടും...!!!
എന്താ കഥ അല്ലേ?
ഇസ്‌ലാമിക കലണ്ടറും, ഗ്രിഗോറിയൻ കലണ്ടറും, എന്തിനേറെ ബുദ്ധിസ്റ്റു കലണ്ടറും, ഒക്കെ വരുന്നതിന് സഹസ്രദ്ധങ്ങൾക്കു മുൻപ്, ഇന്ത്യയിൽ ഒരു കലണ്ടറുണ്ടായിരുന്നു.....അവിടെ അസ്‌ട്രോളജിയിയും, അസ്ട്രോണമിയും, ഒക്കെ പറഞ്ഞിട്ടുണ്ട്.....
മഹാ ഭാഗവതത്തിൽ, നമ്മുടെ എഴുത്തച്ഛൻ കിളിപ്പാട്ട് രൂപത്തിൽ, തർജ്ജിമ ചെയ്ത് ഏത് വിഡ്ഢിക്കും മനസ്സിലാകുന്ന രൂപത്തിൽ,ആയുസ്സിന്റെ പരിണാമത്തെ ക്കുറിച്ചു, (മനുഷ്യായുസ്സു മാത്രമല്ല) വിശദമായി എഴുതിയിരിക്കുന്നു....
ചുമ്മാ ഒന്ന് വായിച്ചു നോക്ക്.....
വിഷു എന്നാൽ "തുല്യത" എന്ന് മനസിലാക്കുക......360 ഡിഗ്രി ഗോളാകൃതിയിൽ, സൂര്യനെ വലംചുറ്റുന്ന ഭൂമി, 12 ഗ്രഹ സ്ഥിതികളെയും, വലം വയ്ക്കുമ്പോൾ... (ഓർക്കുക ഇടം ചുറ്റുകയല്ല......മറക്കണ്ട.
ഇടത്തോട്ട് ചുറ്റുന്ന ധുമഗ്രഹങ്ങളുമുണ്ട്. രാഹു, കേതുക്കൾ)... ഓരോ ഭുക്തിയും, ഭാഗകളും, മേടം മുതൽ മീനം വരെയുള്ള 30 ഡിഗ്രികളുള്ള 12 വീടുകളും കയറി ഇറങ്ങി, മേടം ഒന്നിലേക്ക് വരുമ്പോൾ "മേടസംക്രമം" ഉണ്ടാകുന്നു....രാപ്പകലുകൾക്കു തുല്യതയുണ്ടാകുന്നു....ഇത് മിക്കവാറും എല്ലാവർഷവും ഏപ്രിൽ 14നും,15നുമാണ് വരാറുള്ളത്....തുല്യതക്ക് പല അർത്ഥങ്ങൾ ഉണ്ടന്നുള്ളത് മറന്ന് പോകണ്ട....സമത്വം.... സ്ത്രീ പുരുഷ സമത്വം... രാപ്പകൽ തുല്യത... എല്ലാറ്റിനുപരി ഈ പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ.....എല്ലാറ്റിനും ഉൾപ്പൊരുളുണ്ടന്നറിയുക.....
ഇനി ആരാണാവോ ഈ നരകാസുരൻ?
ഭൂമിദേവിയുടെയും വരാഹിയുടെയും (ഹിരണ്യാക്ഷന്റെയും) മകൻ....
എന്താ മനസ്സിലായത്....
ക്ഷമയുടെ നെല്ലിപ്പലകയിൽ ചവുട്ടി (ഭൂമിദേവി), സ്വര്ണ്ണ മെത്തയിൽ (വരാഹി) വിരാജിക്കുന്നവന്റെ മകൻ.... അവൻ രണ്ടവസ്ഥയും നശിപ്പിച്ചു, അന്ധകാരമായ "ഭൗമ"ത്തിനെ സൃഷ്ട്ടിക്കും...അവിടെ അവനെ കടിഞ്ഞാണിട്ടില്ലെങ്കിൽ/കൊന്നില്ലങ്കിൽ ലോകം തന്നെ മാറി മറയും....അവിടെ അറിവിന്റെ നിറകുടം ഭഗവാൻ വിഷ്ണു, കൃഷ്ണനായി തന്നെ വരണം.....
പ്രാഗ്ജ്യോതിഷ, കാമരൂപ, ഈ രണ്ട് അവസ്ഥാന്തരങ്ങളിൽ നിന്ന്, "ഭൗമ" ഡയനാസ്റ്റി(Dynasty)സൃഷ്ടിച്ച അസുരൻ....
ഇതിനെ ഇല്ലാതാക്കാൻ അറിവിന്റെ പരിവേഷമായ ശ്രീകൃഷ്ണൻ തന്നെ
വേണം.....
ഇനി രാവണനാണന്നിരിക്കട്ടെ....ആരാണ് രാവണൻ.....രജോ ഗുണത്തിന്റെ മുർത്തിമത്ഭാവം...."എന്ത് ചെയ്തുകളയാം" എന്ന് തോന്നുമ്പോൾ, കണ്ണുകളിലെ വെളിച്ചം നഷ്ടപ്പെടും....ഇനി വെട്ടം വേണ്ട എന്നൊരു തോന്നൽ...അത് മാറണമെങ്കിൽ, അറിവാകുന്ന ശ്രീരാമൻ തന്നെ വരണം....
അവിടെയും എന്നിലെ ഞാൻ അറിയാത്ത ഞാനാകുന്ന മഹാവിഷ്ണു, രാമനായി വരണം.....
ഇത് ഇസ്ലാമിലെ സൂഫികൾ പറയാറുണ്ട്...
"വരും ഇമാം മഹ്ദി വരും"...എല്ലാം ശരിയാകും.......
ഇസ്ലാമിൽ മാത്രമല്ല, ക്രിസ്താനികൾ പറയാറില്ലേ? "അന്തി ക്രിസ്തു വരും"...എല്ലാം ശരിയാകും.....
എന്തിന് നമ്മൾ കമ്മ്യൂണിസ്റ്റുകാരും ഇതൊക്കെ തന്നെ അല്ലേ പലപ്പോഴും കേൾക്കാറുള്ളത്.....?
"എൽ. ഡി. എഫ്. വരും... എല്ലാം ശരിയാകും".
ചുരുക്കം...... എല്ലാറ്റിന്റെയും തുടക്കം അവിടുന്ന് തന്നെ......"എന്നിലെ ഞാൻ അറിയാത്ത ആ ഞാൻ"......
പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തി, "കോറോണോ" പോലെയുള്ള "നരകാസുരന്മാരെ", "രാവണന്മാരെ", സൃഷ്ടിച്ചെടുക്കുന്ന നമ്മൾ ഓരോ വർഷവും വരുന്ന വിഷുവിനായി കാത്തിരിക്കാം.....
എന്താ ഇനി ആഘോഷിക്കാം.....അല്ലേ?