ഇപ്പോൾ ലോകത്തു പലതും സംഭവിക്കുന്നുണ്ട്...

ഇപ്പോൾ ലോകത്തു പലതും സംഭവിക്കുന്നുണ്ട്... 
---------------------------------------------------------------------------
തയ്യാറാക്കിയത്  - രാധാകൃഷ്ണന്‍ നായര്‍
                                ( ന്യൂസിലാന്‍ഡ്)
---------------------------------------------------------------------------
എല്ലാവരും ഗുരുവായൂരിലേക്ക് നോക്കി ഇരിക്കുകയാണ് അല്ലേ? അല്ലങ്കിൽ ഇനി അയോധ്യയിലേക്കു നോക്കിയിരിക്കുകയായിരിക്കും? 
മാധ്യമങ്ങൾ, രാഷ്ട്രീയക്കാർ, പൊതു ജനങ്ങൾ, എല്ലാം മറന്നു ഗുരുവായൂരിലേക്ക് അല്ലങ്കിൽ ഇനി അയോധ്യയിലേക്കു                                                                                                ദൃഷ്ടി                                                        യുമായി...ഭഗവാന്മാരെ കണ്ടു സായുജ്യമടയാനൊന്നുമല്ല...ആണോ?അല്ലേ? നേരിയ സംശയം... 
അറിഞ്ഞോ?  ഇറാൻ ???????? സഹോദര
രാജ്യമായ പാക്കിസ്ഥാനിൽ  മിസൈൽ ആക്രമണം നടത്തി. ഇറാൻ പറയുന്നത് പാകിസ്ഥാനിൽ അപകടകാരികളായ ഭീകരർ ചില പ്രദേശങ്ങളിൽ  കൂടിയിരിക്കുന്നു. അവരെ തകർക്കാനാണ് ഈ മിസൈൽ ആക്രമണം. പാക്കിസ്ഥാൻ അത് നിരസിച്ചു. ഇറാൻ അതിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന് പാക്കിസ്ഥാൻ.  പാവം രണ്ടു പിഞ്ചു കുഞങ്ങൾ  മരിച്ചു... ചിലർക്ക് പരുക്കേറ്റിട്ടുണ്ട്... ഗുരുവായൂരിലേ അല്ലങ്കിൽ അയോധ്യയിലേ തിരക്കിൽ ആരും അത് ശ്രദ്ധിച്ചതായി കണ്ടില്ല...  
ജന്മം കൊണ്ട് അനുഗ്രഹീതയായ ഒരു ഗായികയാണ് കെ.എസ്സ്.ചിത്രാജി.
ഞാനേറെ ബഹുമാനിക്കുന്ന/ സ്നേഹി
ക്കുന്ന, ഞങ്ങൾക്കടുത്തറിയാവുന്ന, ചിത്രാജിക്കു രാഷ്ട്രീയം എന്താണെന്നു
പോലും അറിയാമെന്നനിക്ക് തോന്നിയിട്ടില്ല...
ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ചു തന്നിട്ടുള്ള ശബ്ദം പാടാൻ വേണ്ടി മാത്രമല്ലേ?ആ ഒരൊറ്റ കാര്യം കൊണ്ടല്ലേ കുറേപ്പേരെങ്കിലും ലോകത്ത് അങ്ങയെ അറിയപ്പെടുന്നതും ആരാധിക്കുന്നതും? താങ്കളൂടെ ഹിന്ദു ക്രിസ്ത്യൻ മുസ്ലീം ഭക്തി ഗാനങ്ങൾ കേട്ട് കണ്ണ്‌ നിറയുന്ന എത്രയോ ഹിന്ദു മുസ്ലീം ക്രിസ്ത്യൻ സമൂഹത്തിലുള്ള
വരെ ഞാൻ കണ്ടിട്ടുണ്ട്.ശ്രീരാമനെക്കുറി
ച്ചെത്രയെത്ര ഗാനങ്ങൾ പാടിയിരിക്കുന്നു.
അതിലൂടെ നിർവൃതി നേടിയ ആയിരക്കണക്കിന് ലക്ഷക്കണക്കിന് എന്തിന് കോടിക്കണക്കിന് ജനങ്ങൾ...
അതിൽ കൂടിയ ഭക്തി ഒരു "ഗായിക"ക്ക് എന്ത് നൽകാൻ"...? 
സംഗീതം പാടാനുള്ളതല്ലേ? സംഗീതം പറയാനും കാണിക്കാനും ശ്രമിക്കുമ്പോൾ ഇത്തരം അപശ്രുതികൾ സംഭവിക്കാൻ സാഹചര്യം ധാരാളം.അത്തരം ഒരുപാട്
ചരിത്രങ്ങൾ  നമ്മൾ കേട്ടിരിക്കുന്നു. 
യേശുദാസിന് ഇത്തരം ചില അപശ്രുതികൾ വന്നിട്ടുണ്ട്. ഒരു ജീൻസ്‌... ഒരു സെൽഫി... 
ടി. എം. സൗന്ദരാജന് ഇത്തരം അപശ്രുതി
കൾ വന്നു ഭവിച്ചിട്ടുണ്ട്. നടികർ തിലകവും... മക്കൾ തിലകവും...എന്റെ ശബ്ദവും...ഒരു സത്യം തുറന്നുപറഞ്ഞു...കഴിഞ്ഞു...സിനിമാ സംഗീതത്തിന്റെ മുഖ്യധാരയിൽ നിന്ന് പുറത്താകേണ്ടി വന്നു... 
മുഹമ്മദ് റാഫിയുടെ വായിൽ നിന്ന് അപശ്രുതികൾ വന്ന് ഭവിച്ചിട്ടുണ്ട്.സിനിമ ഗാനങ്ങളുടെ എണ്ണത്തിൽ നിങ്ങളെക്കാൾ ഞാൻ മുന്നിൽ... കഴിഞ്ഞു...സിനിമാ സംഗീതത്തിന്റെ മുഖ്യധാരയിൽ നിന്ന് പുറത്താകേണ്ടി വന്നു...അതിന്റെയൊക്കെ തിക്തഫലങ്ങൾ അവരെല്ലാം കണ്ടും കെട്ടും അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. അത് പോകട്ടെ. 
പറഞ്ഞത് കഴിഞ്ഞു... 
പക്ഷേ ഇവിടെ ഒരു സ്വാമി വിടാനുള്ള ഭാവമില്ല.അത് കേട്ട്  കലി തുള്ളി യൂട്യൂബ് ചാനൽ ഇറക്കി ക്കൊണ്ടിരിക്കുയാണ്. എന്തൊക്കെയോ പുലമ്പുന്നു... 
ഹിന്ദുമതത്തിൽ ഒരു സന്യാസിക്ക് ഒരു സാധാരണക്കാരനെക്കാൾ ഒരു പടി മുകളിലാണ് സ്ഥാനം. അവരുടെ ഓരോ വാക്കുകളിലും ഒരു പവിത്രത ഉണ്ടാകും.ഒരു സ്വാത്തിക ഭാവം ഉണ്ടാകും.ഇദ്ദേഹത്തിന്റെ ഭാഷാ, ദേഷ്യം വരുമ്പോൾ എത്ര   നികൃഷ്ടമാണ്...
"എടി ചിത്രേ?...കുട്ടികളില്ലാത്ത ചിത്ര?... അകാലത്തിൽ പൊലിഞ്ഞു പോയ ചിത്രയുടെ മകളെപ്പറ്റി?...അവരുടെ ഭർത്താവിനെപ്പറ്റി?"...
ഇതൊക്കെയാണോ ഒരു ഹിന്ദു സന്യാസിയുടെ പ്രതികരണശേഷി. ഒരു സന്യാസി വര്യൻ എന്ന നിലയിൽ താങ്കൾ സാധാരണക്കാരേക്കാൾ ഒരു പടി മുകളിലാണങ്കിൽ, താങ്കളേക്കാൾ ആയിരം പടി മുകളിലാണ് സ്വാമി സന്ദീപ് ചൈതന്യയുടെ അദ്ധ്യാൽമിക തലം... അദ്ദേഹത്തിന് ഹിന്ദുമതത്തിന്റെ സത്ത എന്താണന്നറിയാം... അദ്ദേഹം പോലും ആവിശ്യമില്ലാത്ത കാര്യത്തിൽ അഭിപ്രായം പറഞ്ഞത് മൂലം ദേഹോപദ്രവം വരെ ഏൽക്കേണ്ടി വന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞതാണ്. "സമയദോഷമാണ്.ശ്രദ്ധിക്കണം".
അപ്പോൾ അദ്ദേഹത്തിന് ജ്യോതിഷത്തിൽ വിശ്വാസമില്ല. അവിടെ തീരുന്നു കർമ്മയോഗിയായ ആ സന്യാസി വര്യന്റെ കരിയർ പാത്തു.( career path).
എങ്ങനെ ഉയർന്നു വന്ന ഒരു യോഗിവര്യ
നായിരുന്നു. അസൂയാവഹമായ വളർച്ച. അവിടെ മുരടിച്ചു. അവസാനം നിലനിൽപ്പി
നായി കമ്മ്യൂണിസ്റ്റ് പാർട്ടിയോട് യോജിച്ചു നിൽക്കണ്ടി വന്നു. ഒരു സമയത് ഞാൻ അദ്ദേഹത്തെ സ്വാമി ചിന്മയാനന്ദനെ
പ്പോലെയോ അൽപ്പം ആംഗല ഭാഷകൂടി ഉണ്ടായിരുന്നെങ്കിൽ സ്വാമി വിവേകാനന്ദനെ
പ്പോലെയോ ആകേണ്ട ഒരു സ്വാമിജിയെന്നു വിശേഷിപ്പിച്ചിട്ടുണ്ട്. 
അത് വച്ച് നോക്കുമ്പോൾ ഈ യോഗി വര്യൻ ആദ്ധ്യാത്മികമായി എത്രയോ നിസ്സാരൻ...ആരെ തൃപ്തിപ്പെടുത്താനാണ് താങ്കൾ ആ മഹതിയെ ഇത്ര അപഹാസ്യമായി സംസാരിച്ചത്.
ഈ സ്വാമിയുടെ ധാരണ ഇങ്ങനെയൊക്കെ പറഞ്ഞാൽ  സമൂഹം ഇദ്ദേഹത്തെ പച്ച സന്യാസിയാക്കുമെന്നാണ്. താങ്കൾ ഒന്നോർത്തോ...അഞ്ചു പ്രാവിശ്യം നിസ്‌ക്കരിക്കുന്ന, മുറ തെറ്റാതെ സകാത് കൊടുക്കുന്ന, വിശുദ്ധ റമദാനിലെ നോയമ്പ് അനുഷ്ഠിക്കുന്ന, ഹജ്ജ് കർമം അനുഷ്ഠിക്കുന്ന, ആ ഏക ദൈവ വിശ്വാസികളായ ഒരു മുസ്ലിം സഹോദരങ്ങളും "നിങ്ങളുടെ ഈ ഭാഷയെ" അംഗീകരിക്കില്ല. കാരണം ഞാൻ അവരുടെ
യൊക്കെ സാമീപ്യം ആവോളം ആസ്വദിച്ചനു
ഭവിച്ചറിഞ്ഞിട്ടുണ്ട്. അതിൽ നീന്തിക്കുളിച്ചിട്ടുണ്ട്.
എം.എ.യുസഫ് അലി  സ്നേഹമുള്ള എല്ലാവരെയും കെട്ടിപ്പിടിക്കും. അദ്ദേഹം എത്രയോ പ്രാവിശ്യം എന്നെ കെട്ടിപ്പിടിച്ചിരിക്കുന്നു. അത് അദ്ദേഹത്തിന് പൈതൃകമായി കിട്ടിയതൊന്നുമല്ല. അറബ് സംസ്ക്കാരത്തിൽ നിന്ന് ഉൾക്കൊണ്ടതാണ്.
ഞാനുമിത് ആചരിക്കുമായിരുന്നു. എനിക്കുമിത് അറബ് സംസ്ക്കാരത്തിൽ കിട്ടിയതാണ്. കോവിടു വരുന്നതു വരെ ഞാനും തുടർന്നിരുന്നു.
വാസ്തവത്തിൽ അറിഞ്ഞോ അറിയാതെയോ പറഞ്ഞു വിടുന്ന ഇത്തരം പ്രഭാഷണങ്ങൾ ഇവിടെ വർഗീയവിദ്വേഷങ്ങൾ വളർത്താനേ ഉപകരിക്കു എന്ന് ഈ സ്വാമി മനസ്സിലാക്കുന്നില്ല. സ്വാമി വിവേകാനന്ദൻ ഹിന്ദുവിന്റെ അന്ധതയും അനാചാരവും ഇല്ലാതാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ആരെയും  ഇകഴ്ത്താനും പുകഴ്ത്താനും ഒന്നും പറയാതിരുന്നത് നന്നായി. 
ലോകഹ് സമസ്തഹ് സുഖിനഹാ എന്ന് അലറിപ്പറഞ്ഞാലൊന്നും സ്വാമിയാകത്തില്ല...
ബാല്യത്തിൽ കണ്ട വിജയാനന്ദ വിധ്യാധി രാജ തിരുവടികൾ എന്ന കിടങ്ങന്നുരിൽ സമാധിയായ കവിയൂർ സ്വാമിയാണ് ഇന്നും മനസ്സ് നിറയെ...
പിന്നീട് ഓർമ്മയിൽ ഓടി വരുന്നത് ഇരിങ്ങാലക്കുടയിൽ നിന്നെത്തിയിരുന്ന ഗുരുവായൂരപ്പദാസ സ്വാമികൾ. എല്ലാവർഷവും കവിയൂർ ഹനുമൽസ്വാമി ക്ഷേത്രത്തിൽ ഹനുമൽ ജയന്തിക്ക് ഏഴ് ദിവസവും വൈകിട്ട് ഏഴ് മുതൽ ഒൻപത് വരെ നാരായണീയ പ്രവചനം കേട്ടുകൊണ്ടിരുന്നത് ഇന്നും മാറാതെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെ ഭക്തി ഗാനങ്ങൾ പാടിയിരുന്ന വെളുത്തു ചൊമന്നു നീളം കുറഞ്ഞ ഒരു കൗമാരബാലനെ ഇന്നും ഓർക്കുന്നു.
പേരു ജയചന്ദ്രൻ. പിന്നദ്ദേഹം ഇന്ത്യ അറിയുന്ന ഒരു ഗായകനാകുമെന്ന് അന്നാരും ഓർത്തു കാണാൻ ഇടയില്ല. എന്റെ കൗമാരത്തിൽ അമ്പലങ്ങൾ തോറും ആത്മപ്രബോധനം  നൽകി വന്നിരുന്ന സ്വാമി ബോധാനന്ദയാണ് മനസ്സ് നിറയെ. യൗവനമായപ്പോഴേക്കു സ്വാമി വിവേകാനന്ദനും, ചിന്മയാനന്ദനുമൊക്കെ ആയിരുന്നു മനസ്സിൽ.അതിനൊക്കെ പകരം ഒരു സ്വാമിയാര് വന്നിരിക്കുന്നു. 
എം.ടി.വാസുദേവൻ നായർ ലോകത്തെമ്പാ
ടുമുള്ള മലയാളികൾക്ക് സുപരിചിത
നായിരിക്കാം. അതിനർത്ഥം അദ്ദേഹം ലോകം എമ്പാടും അറിയപ്പെടുന്ന സാഹിത്യകാരനെന്നല്ല...!!! 
സാംസ്ക്കാരിക സമ്മേളനത്തിൽ പ്രായമേറിയ അദ്ദേഹം എന്തൊക്കെയോ എഴുതി വായിച്ചു. അത് കേട്ട് കൊണ്ടിരുന്ന മുഖ്യമന്ത്രി ഒരു അഭിപ്രായവും പ്രകടിപ്പിച്ചില്ല.മുഖ്യമന്ത്രി അത് കഴിഞ്ഞു അദ്ദേഹത്തിന് കയ്യും കൊടുത്തു മടങ്ങിപ്പോയി. പക്ഷേ ചില രാഷ്ട്രീയ നേതാക്കൻമ്മാർക്ക് സംശയം...ഇതാരെപ്പറ്റിയ എം ടി പറഞ്ഞത്? മുഖ്യനെപ്പറ്റിയല്ലേ? അല്ല... പ്രഥമനെ പറ്റിയല്ലേ? 
(ജഗതി പണ്ട് ഏതോ ഒരു സിനിമയിൽ പറയുന്നത് പോലെ ""ഇത് എന്നെപ്പറ്റി തന്നെയാ പറഞ്ഞത്")
കേട്ട പാതി കേൾക്കാത്ത പാതി ചില സഖാക്കൾ ആവിശ്യമില്ലാതെ ഓരോ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. എന്തിന്....? എന്തിന്....? മിണ്ടാതിരിക്കാൻ ഈ സഖാക്കൾക്ക് അറിയാൻ പാടില്ലേ? ഇത് പ്രധാനമന്ത്രിയെ ഉദ്ദേശിച്ചാണ് 
എം.ടി.പറഞ്ഞത്. അല്ല ഇത് മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണ്  എം.ടി.പറഞ്ഞത്... എല്ലാത്തിനും അഭിപ്രായം പറയണമെന്ന് ചില സഖാക്കൾക്ക് നിർബന്ധമാണെന്നു തോന്നുന്നു...
രണ്ടു പ്രാവശ്യം ചിന്തിച്ചിട്ടേ വാ തുറക്കാവു എന്ന് സ്വാമി വിവേകാനന്ദൻ മാത്രമല്ല ഇ.എം.എസ്സും. പല പ്രാവശ്യം പറഞ്ഞട്ടുണ്ട്. 
പോലീസ് ഏറ്റവും നീചമായ ഒരു പ്രവർത്തി ചെയ്തു. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഒക്കെ വരുമ്പോൾ പോലീസ് സുരക്ഷാ കര്ശനമാക്കുന്നത് സ്വാഭാവികം.
പക്ഷേ പന്തിയിൽ എന്തിനു പക്ഷാഭേദം? 73വയസ്സുള്ള മമ്മൂട്ടിയുടെ ശരീരത്തിന് ചുറ്റും കൊതുകിനെ അടിക്കുന്ന ഒരു ബാറ്റ് കൊണ്ട് വരക്കുകയും 62വയസ്സുള്ള മോഹൻലാലിനെ അതെ ബാറ്റു കൊണ്ട് പുറത്തു തലോടി വിടുന്നത് എന്തുകൊണ്ട്? അദ്ദേഹം മുസ്ലിമായതുകൊണ്ടാണോ? ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ... അവനവന്റെ ജോലി അറിയാൻ വയ്യായെങ്കിൽ തൊപ്പി ഊരി വച്ച് വേറെ ജോലി തേടണം... 
കുറെ ആദർശവാദികൾ, കുറെ കൂപ മണ്ടുകങ്ങൾ, കുറെ സന്യാസിവര്യന്മാർ
പാവം പൊതുജനങ്ങൾ...
തുടരും...