ഇന്ന്, "ഇരവിപേരൂർ പോസിറ്റീവ് തിങ്കേഴ്‌സ്" ഗ്രുപ്പിൽ, വേദനാജനകമായ ഒരു വാർത്ത കണ്ടത് കൊണ്ടാണ്, ഈ ഒരു പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.....പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള, ഒരു എസ്സ്. എഫ്. ഐ. സ്കൂൾ വിദ്യാർത്ഥിയായ അഭിമന്യൂവിനെ, ഒരുകൂട്ടം കാപാലികർ, വർഗീയവാദികൾ, ദാരുണമായി കൊലപ്പെടുത്തി എന്ന ദുഃഖ വാർത്ത.....
ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ മേശയുടെ മുന്നിൽപ്പോയിരുന്നപ്പോൾ, കഴിക്കാൻ പറ്റാത്ത ദുരവസ്ഥ......ചിന്തകൾ കാട് കയറി.......!!!
എന്റെ ഓർമ്മകൾ ഒരുപാട് പുറകോട്ടു പോയി......
അന്ന് ഞാൻ, എം. എ. എക്കണോമിക്‌സ് ആദ്യവർഷ വിദ്യാർത്ഥി....എസ്സ്.എഫ്.ഐ യുടെ യൂണിറ്റ് പ്രസിഡന്റ്.... മാവേലിക്കര താലൂക്ക് പ്രസിഡന്റ്... ആലപ്പുഴ ജില്ലാ വൈസ്പ്രസിഡന്റ്... കൂടാതെ അന്ന്, "അനിൽ ഭരദ്വാജ്" കേന്ദ്ര കമ്മിറ്റിയിലേക്ക് പോയ ഒഴിവിൽ മുന്ന് മാസത്തേക്ക് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ....
വള്ളികുന്നം ഭാഗത്തൊക്കെ കര്ഷകത്തൊഴലാളികൾ ധാരാളം ഉണ്ടായിരുന്നെങ്കിലും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടത്ര ശക്തിയുണ്ടായിരുന്നല്ല....കാരണം മേലാളൻമാരുടെ കടന്ന് കയറ്റം തന്നെ....പന്തളം പോലെ തന്നെ...
എന്റെ രാഷ്ട്രീയ ഗുരുനാഥൻ,
സഖാവ് എ. കെ. ആചാരി സാർ എപ്പോഴും ഉപദേശിക്കുമായിരുന്നു... "രാധാകൃഷ്ണൻ നമ്മുടെ ജില്ലകളിലുള്ള സ്കൂളുകളിൽ ഒക്കെ നമ്മുടെ പ്രസ്ഥാനത്തിന് ശക്തിയുണ്ടാക്കാൻ ശ്രമിക്കണം"....
അന്ന് വള്ളികുന്നത് ഒരു
ഹൈസ്കൂളുണ്ടായിരുന്നു....കുറെ
എസ്സ്. എഫ്. ഐ. അനുഭാവികളായ കുട്ടികളുണ്ടായിരുന്നെങ്കിലും,ആർക്കും ഒരു മുദ്രാവാക്യം പോലും വിളിക്കാൻ ധൈര്യമുണ്ടായിരുന്നില്ല.....
കാരണം മേൽക്കോയ്മ്മക്കാരെ പേടിക്കാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ....
അന്നത്തെ താലൂക്ക് സെക്രട്ടറി മാവോ ഗോപാലകൃഷ്ണനും, പന്തളം യൂണിറ്റ് സെക്രട്ടറിയായിരുന്ന ശശീന്ദ്രലാലും, ചേർന്ന് കഷ്ടിച്ച് ഒരു പതിനഞ്ച് കുട്ടികളെ ചേർത്ത്
എസ്സ്. എഫ്. ഐ. യുടെ ഒരു യൂണിറ്റുണ്ടാക്കാൻ ശ്രമം നടത്തി.... അത് വിജയിക്കുകയും ചെയ്തു ....എല്ലാവരും കർഷകത്തൊഴിലാളികളുടെ കുട്ടികൾ... പാവങ്ങൾ.....വളരെ പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികൾ....
യൂണിറ്റിന്റെ ഔദ്യോഗിക ഉൽഘാടനം താലൂക്കു പ്രസിഡന്റായ ഞാൻ.....
അധ്യക്ഷനായി, ജില്ലാ ജോയിന്റ് സെക്രട്ടറി ജി.സുധാകരൻ....ദിവസവും, തീയതിയും, സമയവും, സ്ഥലവും, എല്ലാ നിച്ചയിച്ചു.....
അങ്ങനെ ആദ്യമായി എസ്സ്. എഫ്. ഐ. യുടെ ഒരു കൊടിമരം അവിടെയുർന്നു....
പ്രസംഗിക്കാനൊരു സ്റ്റേജും, മൈക്ക് സെറ്റുമൊക്കെ ഉയർന്നു....
സുധാകരന്റെ എത്താൻ വൈകി...പകരം മാവോ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷൻ....
ഉൽഘാടത്തിനായി എത്തിയ ഞാൻ സ്റ്റേജിൽ എഴുനേറ്റു സദസ്സിനെ നോക്കിയപ്പോൾ..... പാവം പിടിച്ച പത്തു സ്കൂൾ കുട്ടികൾ...ഒപ്പം രാവിലെ മുതൽ അവിടെയും, ഇവിടെയും, പാടത്തും, ഒക്കെ പണിയെടുത്തു ക്ഷിണിച്ചു വന്ന കുറെ സ്ത്രീകൾ...വളരെക്കുറച്ചു പുരുഷന്മാർ...
പലരും ജോലി കഴിഞ്ഞെത്തിയവർ.....!!!
പുതുതായി സൃഷ്ടി എടുത്ത എസ്സ്.എഫ്.ഐ.യൂണിറ്റിന്റെ സ്വാഗത പ്രസംഗകൻ, എഴുനേറ്റു പ്രസംഗം തുടങ്ങിയപ്പോൾ, കുറെ കെ. എസ്സ്. യൂ. കുട്ടികളും, അവരുടെ ശിൽബന്ദികളും, കരിംകൊടി കാണിക്കുകയും, കൂവൽ തുടരുന്നുമുണ്ടായിരുന്നു......
തുടർന്ന് അധ്യക്ഷപ്രസംഗത്തിൽ, മാവോ ഗോപാലകൃഷ്ണൻ സ്വതസിദ്ധമായ ശയിലിയിൽ, "രക്തപ്പുഴകൾ നീന്തിക്കയറി, ശവക്കൂനകൾ ചവുട്ടിക്കയറി നേടിയതാണ്, ഈ പ്രസ്ഥാനം......
അപ്പോഴേക്ക്, കൂവലിന്റെയും, കരി കൊടികളുടെയും,ശക്തികൂടുകയും കുറെ ലോക്കൽ ആൾക്കാരുടെ എണ്ണവും കൂടി....
തുടർന്ന് ഉൽക്കാടന പ്രസംഗത്തിനെഴുനേറ്റ ഞാൻ, രാഷ്ട്രീയം ഒന്നും പറയാൻ നിന്നില്ല....
എന്തിനേറെ, "സഖാക്കളെ" എന്ന് സംബോധന പോലും ചെയ്യാതെ, "സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ" എന്ന് സംബോധന ചെയ്തുകൊണ്ട്, മഹാഭാരത്തിലെ ഒരു കഥ പറഞ്ഞു
തുടങ്ങി....കൂവൽ നിലച്ചു.... കരിംകൊടികൾ താണു തുടങ്ങി... ആൾക്കാർ അല്പംകൂടെ എണ്ണത്തിൽ വർദ്ധിച്ചു....ഞാൻ മഹാഭാരതത്തിലെ പാണ്ഡവപ്പടയെ തൊഴിലാളികളാക്കി...കൗരവപ്പടയെ മുതലാളികളാക്കി കഥ ചമച്ചു പറയാൻ തുടങ്ങി....മഹാന്മാരായ ഈ.എം. എസ്സിനെയും,എ. കെ. ജി. യും ഒക്കെ, യഥേഷ്ടം,യുധിഷ്ഠിരനും അർജുനനു
മൊക്കെ ആണന്നപോലെ കഥ ചമച്ചു... എസ് .എഫ് .ഐ. യുടെ യൂണിറ്റ് ഉൽഘാടനം നടത്തി പ്രസംഗം നിർത്തിയപ്പോൾ കരഘോഷമായി.....
പ്രസംഗം ഒക്കെ കഴിഞ്ഞു, തിരിച്ചു കോളേജ് ഹോസ്റ്റലിലേക്ക് മടങ്ങാൻ തുനിയുമ്പോൾ, ഒരു സാധുവായ കർഷക തൊഴിലാളി സ്ത്രീ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു...എന്റെ മോനാ കുഞ്ഞേ ഇന്ന് കുഞ്ഞു വന്ന് ഉത്‌ഘാടനം ചെയ്ത പാർട്ടിയുടെ പ്രസിഡന്റ്.(എസ് എഫ് ഐ യുടെ)...
മോന്റെ പ്രസംഗം എനിക്ക് വളരെയിഷ്ടപ്പെട്ടു....എന്റെ വീട്... ധാ...ആ... കാണുന്നതാ....വീട്ടിൽ വന്ന് ആഹാരം കഴിച്ചിട്ടു പോയാൽ മതി....
സ്നേഹത്തോടെയുള്ള ആ വിളി നിഷേധിക്കാൻ തോന്നിയില്ല.....ഞാനും, മാവോയും, ശശിയും, ചേർന്ന് അവരുടെ കുടിലിൽ എത്തി....ഓലമേഞ്ഞ കുടിൽ....കിടപ്പും, ഇരിപ്പും, കഴിപ്പും, എല്ലാം അതിനുള്ളിൽ....അവർ തറയിൽ പായ് വിരിച്ചു... മുൻപിൽ വാഴയില വച്ച് കപ്പയും ചേമ്പും ചേർത്ത് പുഴുങ്ങിയതും, ചമ്മതിയും വിളമ്പി...കൂടെ കൂടെ...കഴിക്ക് മോനെ കഴിക്കു... എന്ന് പറഞ്ഞു ഓരോ കഷണവും കയ്യിൽ എടുത്തു തരുന്നു...അവരുടെ ഒരു സ്നേഹം, ഒരു ആയുസ്സ് മുഴുവൻ ഓർത്തിരിക്കാനുണ്ട്....കൂടെ അവരുടെ മകനും,ഇളയകുട്ടികളും സന്തോഷത്തോടെ നോക്കി നിൽക്കുന്നു...ആ കൊച്ചനും അന്ന് ഏതാണ്ട് പതിനഞ്ചു വയസ്സുകാണും.....!!! എസ്സ്.എഫ്. ഐ. പുതിയ യൂണിറ്റ് പ്രസിഡണ്ട്.....
ഇപ്പോൾ കൊല ചെയ്യപ്പെട്ട അഭിമന്യൂവിന്റെ പ്രായം....!!!
ഞാൻ ഈ വാർത്ത വായിച്ചപ്പോൾ, അന്നത്തെ സ്നേഹനിധിയായ, കർഷക തൊഴിലാളിയായ, ആ അമ്മ മനസ്സു പോലെയായിരിക്കണമല്ലോ ഇന്നത്തെ അഭിമന്യൂവിന്റെ അമ്മയുടെ മനസ്സും എന്ന് അറിയാതെ ഓർത്തുപോയി.....