ഉഷാരാഭൂമിയിലെ ശീത കാറ്റുകൾ"(57) Great respect to Mrs.Bhahjath Al Matrook. Part-1(ഭാഗം ഒന്ന്)

ഉഷാരാഭൂമിയിലെ ശീത കാറ്റുകൾ"(57)

Great respect to Mrs.Bhahjath Al Matrook.
Part-1(ഭാഗം ഒന്ന്)
-------------------------------------------------------------------

"ഉഷാരാഭൂമിയിലെ ശീത കാറ്റുകൾ" എന്ന ആൽബം, കഴിഞ്ഞ കുറേക്കാലമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു.ഇനിയും അതിലേക്കു ശ്രദ്ധ തിരിക്കേണ്ടതായിട്ടുണ്ട്.
ആയിരക്കണക്കിന് മനുഷ്യരോട്, മനുഷ്യത്വം ഉള്ളവരോട്, "കടപ്പാടുകൾ" ബാക്കി നിൽക്കുമ്പോൾ, അതെങ്ങനെ മറക്കാൻ കഴിയും!!!

ഇന്നത്തെ എന്റെ ഓർമ്മയിൽ കടന്നു വന്നത്, കുവൈറ്റി സമൂഹത്തിൽ ഉള്ള എല്ലാവരാലും  ബഹുമാനിക്കപ്പെടുന്ന, "അൽ മത്രൂക്ക്"
(Al Matrook), കുടുംബത്തിൽ നിന്നുള്ള  "ശ്രീമതി ബഹ്ജത്ത്‌ അൽ മത്രൂക്ക്"
(Mrs.Bhahjath Al Matrook) ആണ്.

കഷ്ടിച്ചു ഒരു ഏഴ് മാസക്കാലം മാത്രമേ, അവരുടെ കിഴിൽ ജോലി ചെയ്തിട്ടുള്ളങ്കിലും, അത് എന്റെ ബാങ്കിങ്ങ് ജീവിതത്തിലെ, ഒരു വലിയ വഴിത്തിരിവായി മാറിയ കാലഘട്ടം തന്നെയായിരുന്നു എന്ന് പറയാതെ വയ്യ....

കേവലം ഏഴ് മാസം കൊണ്ട്, റീറ്റെയ്ൽ മേഖലയിൽ,അതായതു യുദ്ധാനന്തര കുവൈറ്റിൽ, കഴിഞ്ഞു പോയ ആദ്യത്തെ നാല് വർഷങ്ങൾ, ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന "മാനസിക സംഘർഷങ്ങൾക്ക്" ശ്രീമതി ബഹ്ജത്ത്‌,ഒരു അറുതി വരുത്തി........എന്ന് മാത്രമല്ല, ഒരു പരിഹാരവും കണ്ടിട്ടാണ് അവർ ബാങ്കിൽ നിന്ന് ഇറങ്ങിപ്പോയത്........

ഇതേക്കുറിച്ചു വിശദികരിക്കാൻ, ഒരു നാല് എപ്പിസോഡ് എങ്കിലും വേണ്ടിവരും......

ഞാൻ കോമ്മേഴ്സ്യൽ ബാങ്കിൽ ജോലിക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ, ലെറ്റർ ഓഫ് ക്രെഡിറ്റ്, (Letter of credit)ലെറ്റർ ഓഫ് ഗ്യാരണ്ടി,(Letter of guarantee)ബിൽ കളക്ഷൻ,(Inward and outward bill for collection)എക്സ് പോർട്ട് ഡിവിഷൻ,(Export LCs, Guarantees)തുടങ്ങിയ മേഖലകൾ
എല്ലാം കുടി ചേർന്ന "കൊമേർഷ്യൽ ഡിവിഷൻ",(Commercial Division) ഇന്ത്യക്കാരുടെ കുത്തകയായിരുന്നു!!!
അപൂർവ്വം പാകിസ്ഥാനികളും!!!.
"അറബികൾക്കും, കുവൈറ്റികൾക്കും", ഇംഗ്ലീഷ് ഭാഷ ദഹിക്കില്ല എന്ന്, അവിടെയുണ്ടായിരുന്ന ഇന്ത്യൻ മാനേജ്‌മന്റ്, പണ്ടേ ഒരു "പുകമറ" സൃഷ്ടിച്ചിരുന്നു. 
ആ കാലഘട്ടത്തിൽ, അതിനെ പാടെ തുടച്ചുമാറ്റാൻ കഴിയും എന്ന് തെളിയിച്ചു കൊണ്ടാണ്, "ബഹ്ജത്തിന്റെ" ബാങ്കിലേക്കുള്ള തുടക്കം.......അന്ന് അവരുടെ സഹോദരൻ, ബാങ്കിന്റെ ബോർഡ് മെമ്പറായിരുന്നു.കൊമേർഷ്യൽ ഡിവിഷനിൽ ഒരു മാനേജ്മെന്റ് ട്രെയിനിയായി കടന്ന് വന്ന്, വിശ്വസ്തനായ ഒരു സഹായി എന്ന നിലയിൽ "ശശി മേനോൻ" (K.P.Sasidharan) എന്നൊരു മലയാളി സ്റ്റാഫിന്റെ സഹായത്തോടെ, രണ്ട് വർഷത്തിനുള്ളിൽ "ബഹ്ജത്",
ആ ഡിവിഷന്റെ ഹെഡ് (Division Head) ആയി...ഒപ്പം ശശി മേനോനും വളർന്നു!!!

ഇതൊക്കെ ബാങ്കിന്റെ ചരിത്രത്തിന്റെ ഭാഗം.......ഇനി യുദ്ധാനന്തര കുവൈറ്റിൽ, എനിക്ക് വിസാ നിഷേധിച്ച ബാങ്കിന്റെ ചരിത്രത്തിലേക്ക്!!!

തുടരും.....