ഉഷാരാഭൂമിയിലെ ശീത കാറ്റുകൾ"(58)
Great respect to Mrs. Bhahjath Al Matrook.
Part two.....ഭാഗം രണ്ട് .തുടർച്ച....
---------------------------------------------------------------------
1990 ജൂലൈ മാസം ഒന്നാം തീയതി!!!
അതായതു ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന്റെ ഒരുമാസം മുൻപ്!!!
ഒരു വ്യാഴാഴ്ച, കുവൈറ്റിലെ ആഴ്ചയുടെ അവസാനം........ഒരു ഒൻപതു മണി ആയിക്കാണും!!!
അന്നത്തെ സിറ്റി റീജിയണൽ മാനേജരായിരുന്ന "യൂസഫ് മുഹമ്മദ്
ഹൽബൂണിയും", (Mohammad Yousef Halbouni),അഹ്‌മദ് അൽ ജാബർ
സ്ട്രീറ്റ് ബ്രാഞ്ച് മാനേജരായിരുന്ന, "യൂസഫ്അലിയും" (Yousef Ali),ചേർന്ന്, ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന "സാൽഹിയ" (Salhiya) ബ്രാഞ്ചിലേക്കു വിസിറ്റിനായി എത്തി.... "ഹൽബൂണി"യുടെ കയ്യിൽ ഒരു കവർ ഇരിപ്പുണ്ടായിരുന്നു.....
ഞാൻ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരുടെ മുറിയിൽ ഇരിക്കുന്നുണ്ടായിരുന്നു......
(അന്ന് ബ്രാഞ്ച് മാനേജരുടെ മുറി ഏതാണ്ട് അടഞ്ഞു കിടന്നിരുന്ന കാലം!!!).......
ഇനിയും ഒരു ഫ്ളാഷ്ബാക്ക്!!!
സാൽഹിയ ബ്രാഞ്ച് തുറന്നപ്പോൾ മുതൽ, എട്ടു വർഷക്കാലം ആ ബ്രാഞ്ച് മാനേജരായിരുന്നു(Rafea Abdulattiff Al Assoussi) "റഫിയ അബ്ദുൽ ലത്തീഫ് അൽ അസുസി".......ഒരു നിസ്സാര സംഭവത്തിന്റെ പേരിൽ അവരുടെ ജോലി, 88ൽ നഷ്ടപ്പെട്ടു!!!
വലിയ വ്യവസായ പ്രമുഖനും, അന്ന് ബാങ്കിന്റെ ബോർഡ് മെംബറുമായിരുന്ന, "ജാസ്സിം അൽ ബഹാറി"ന്റെ (Jassim Al Bahar) ഭാര്യ സഹോദരിയായിരുന്ന
"അബിയാ അൽ കത്താമി"യുടെ പേഴ്സണൽ ലോൺ, (Abhiya Al Qatami)
ഒരു ദിവസം താമസിച്ചാണ് അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റു ചെയ്തു എന്ന ഒറ്റ കാരണം കൊണ്ട്, അവർ തമ്മിൽ വാക്ക് തർക്കം ബാങ്കിൽ വച്ച് ഉണ്ടായി....ആ വാക്ക് തർക്കത്തിന് ഞാൻ മൂകസാക്ഷി....അവർ അവസാനം പറഞ്ഞ വാക്കുകൾ ഞാൻ ശ്രദ്ധിച്ചു!!! "നാളെ നിങ്ങൾ ഈ കസേരയിൽ ഉണ്ടാവില്ല".അവർ ബാങ്കിൽ നിന്നിറങ്ങിയപ്പോൾ,ഞാൻ റഫിയയോട്
(Rafea) പറഞ്ഞു......
"അവർ മുകളിൽ അറിയിക്കും.ഞാൻ വേണമെങ്കിൽ അവരെ ഓഫീസിൽ പോയിക്കണ്ട് സമാധാനിപ്പിക്കാം".
(അന്നും, ഇന്നും, ഈ രണ്ടുപേരും എന്റെ അടുത്ത സുഹൃത്തുക്കളാണ്).
(Rafea)റഫിയയുടെ മറുപടി.... "ഞാനും കുവൈറ്റി, അവളും കുവൈറ്റി"... .
അവൾക്കെന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല!!!
എന്നാൽ "കഴിഞ്ഞു" എന്നത് പകൽ പോലെ സത്യം....പിറ്റേ ദിവസം കാലത്തു ഒൻപത് മണി ആയപ്പോൾ, അന്നത്തെ ചെയർമാൻ,
ശ്രീ "ഹമദ് അൽ ഹമദ്"( Hamad Al Hamad) നേരിട്ട് വിളിക്കുന്നു......ആ ടെലിഫോൺ ഞാനാണ് എടുത്തത്.......റാഫിയയ്ക്കു ലൈൻ കൊടുത്തു...അധികം സംസാരിച്ചെന്ന് തോന്നുന്നില്ല.എന്നോട് അധികമൊന്നും "റാഫിയ"(Rafea) പറഞ്ഞില്ല. അവരുടെ കയ്യിൽ ഉണ്ടായിരുന്ന,ബാങ്കിന്റെ താക്കോലുകൾ എന്നേയും ചീഫ് ക്യാഷ്‌റേയും ഏല്പിച്ചു...അധികമാരോടും സംസാരിക്കാതെ നേരേ മാനഭവവിഭവശേഷി ഡിവിഷനിലേക്കു (Human Resources Division) പോയി.
പിന്നവർ ബാങ്കിൽ വന്നതായി ഞാനോർക്കുന്നില്ല!!!
കുവൈറ്റികളെ സാധാരണ പറഞ്ഞു വിടാൻ നിയമം അനുവദിക്കുന്നില്ല...പിന്നെ അവരെ ഒതുക്കുന്നതു നിര്ബന്തിന്താ പെൻഷൻ
(Forced resignation)എന്ന വാക്കാണ് ഉപോയോഗിക്കുന്നത്........
അപ്പോൾ ഒരു കാര്യം മനസ്സിലായില്ലേ?
ഗൾഫ് രാജ്യങ്ങളിലെ ഏതു ജോലിക്കും, ആർക്കും, ഇത്രയൊക്കെ സുരക്ഷിതത്വം മാത്രമേ ഉള്ളു!!! അവിടെ ന്യൂന പക്ഷവുമല്ല, ഭുരിപക്ഷവുമില്ല, ആണും ഇല്ല, പെണ്ണും ഇല്ല, ജാതിയില്ല, മതവുമില്ല.....തീർന്നല്ലോ കാര്യം!!!
അന്ന് പതിനൊന്ന് മണിക്ക് വന്ന മെയിലിൽ, എൻ്റെ പേരെഴുതിയ ഒരു കവർ റീജിയണൽ ഓഫീസിൽ നിന്നുണ്ടായിരുന്നു.
.....അതിൽ ......"ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നീയാണ് ആക്റ്റിംഗ് ബ്രാഞ്ച് മാനേജർ"......
ഇതിൽ എനിക്ക് പുതുമയൊന്നും കാണാനില്ലായിരുന്നു!!!
കാരണം, ഒരു ദേശബ്ദങ്ങൾക്കപ്പുറം മുതൽ, എത്രയോ പ്രാവിശ്യം ഞാൻ ഇങ്ങനെ പലർക്കും, പകരക്കാരനയി ഇരിക്കേണ്ടി വന്നിട്ടുണ്ട്!!!
ഓർമ്മയിൽ ആദ്യ "ആക്റ്റിംഗ് ബ്രാഞ്ച് മാനേജർ പദവി", "നിമ്മർ ഹന്ന" Nimmar Nabeel Hanna)എന്ന പലസ്തിനിയൻ ക്രിസ്ത്യൻ ബ്രാഞ്ച് മാനേജർ, അന്വേഷണ വിധേയനായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടപ്പോൾ......അന്ന് ഞാനൊരു ഗ്രേഡ് വൺ( So.1) സൂപ്പർവൈസറായിരുന്നു..........ഒരു മാസത്തേക്ക് മാത്രം!! അഹ്‌മദ് അൽ ജാബർ സ്ട്രീറ്റ് ബ്രാഞ്ചിൽ................അതെ ബ്രാഞ്ചിൽ മാനേജരായിരുന്ന, സുഡാൻ ക്രിസ്താനിയായിരുന്ന "ജോർജ് മഹ്‌റൂസ്" (George Mahruse)സർവീസിൽ നിന്ന് പിരിച്ചു വിട്ടപ്പോൾ!!!......അഞ്ച് മാസവും, ഇരുപത്തിനാല് ദിവസവും, ആക്റ്റിംഗ് മാനേജരായി ഇരുന്നിട്ടുണ്ട്!!!
"ആറു മാസം പൂർത്തീകരിച്ചാൽ നിയമനം സാധുകരിക്കണം "എന്ന് അന്നൊരു നിയമം നിലവിലുണ്ടായിരുന്നു...അതുകൊണ്ടാകാം,
അതിനുമുൻപ്, ഒരു ലെബനീസ് ക്രിസ്തയൻ മാനേജരായ "ജോർജ് കുരിയേ" (George Khury) കൊണ്ട് വന്നു...അപ്പോഴേക്ക് ഞാൻ ഒരു അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ (B/C)(ഗ്രേഡ് 3)ഗ്രേഡിലേക്കു ഉയർത്തപ്പെട്ടിരിന്നു.
താമസിയാതെ "ജോർജ് കുറിയേ" തരം താഴ്ത്തി.ബി ഗ്രേഡ് ബ്രാഞ്ചായ "അഹഹ്മദ് അൽ ജാബർ സ്ട്രീറ്റി"ൽ (Ahmad Al Jabar Street Branch) നിന്ന്, സി ഗ്രേഡ് ബ്രാഞ്ചായ" ഒമറിയ" (Al Omariya) ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി."കസ്റ്റമർ കംപ്ലയിന്റ്" ആയിരുന്നു ഈ മാറ്റങ്ങൾക്കെല്ലാം കാരണം.ജോർജ് കുറി പോയിക്കഴിഞ്ഞു, ഒരു കൊല്ലത്തിന് ശേഷമാണ് "യൂസഫ് ആലി" മാനേജരായി വരുന്നത്.എന്നിട്ടും അല്ലാഹു എന്നെ കടാക്ഷിച്ചില്ല.എന്ന് മാത്രമല്ല എന്നെ സാൽഹിയ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു!!!
"ഫ്ലാഷ് ബൈക്ക് തീർന്നു"....
ഇനി 1990 ജൂലൈ ഒന്നാംതീയതിയിലേക്കു മടങ്ങി വരാം!!!
തുടരും........