ഉഷാരാഭൂമിയിലെ ശീത കാറ്റുകൾ"(59)
Great respect to Mrs. Bhahjath Al Matrook.
Part three.....ഭാഗം മുന്ന്.....തുടർച്ച....
---------------------------------------------------------------------
അങ്ങനെ വീണ്ടും, ഞാൻ ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന് ഒരു മാസം മുൻപുള്ള ജൂലൈ ഒന്നാം തീയതിയിലേക്കു മടങ്ങുന്നു........
"റഫിയ അൽ അസുസി" (Rafea Al Assousi),പോയ ശേഷം, ആറുമാസത്തിലധികം ബ്രാഞ്ച് മാനേജരുടെ മുറി അടഞ്ഞു കിടന്നു!!! ആ "പാതുകങ്ങളും" കൊണ്ട് ഞാൻ ആക്റ്റിംഗ് പദവി ഏറ്റെടുത്തു.........അതിനു ശേഷം വന്ന, "സലീമാ അൽ തുവൈനി"(Salima Farhan Al Thuwaini) എന്ന കുവൈറ്റി ബ്രാഞ്ച് മാനേജർ, വളരെ പെട്ടന്ന് തന്നെ ഹെഡ് ഓഫീസ് ബ്രാഞ്ചിലേക്ക് ചേക്കേറി!!!
ചാൾസ് സുഖിയസ്സ്നും,(Charle Soukias-A Syrian Christan),സിമോൺ ഹല്ലോണിനും,(Semon Halloon-A Lebanese Christan), ഫ്രഡോൺ ആഗാഖാനും,(Fredoun Agha khan-An Iraqi Christain), ശേഷം വന്ന റീജിയണൽ മാനേജരായിരുന്നു "യുസഫ് ഹൽബൂണി".(Yousef Halbouni-A Palathenian Muslim).
അന്ന് റീറ്റെയ്ൽ ഡിവിഷൻ ഹെഡ് സീനിയർ മാനേജരായിരുന്ന "മഹമ്മുദ് ബർഹും".(Mahamoud Barhoum-A Palasthinien Muslim)സാധാരണക്കാരിൽ സാധാരണക്കാരൻ........അദ്ദേഹത്തിന്റെ
അസിസ്റ്റന്റ് "ജി .പി. സഹാനി"എന്ന തലപ്പാവും താടിയും ഇല്ലാത്ത സിക്കുകാരൻ!!!ഇദ്ദേഹം എന്റെ പിൽക്കാല ചരിത്രത്തിൽ ഒരു നിർണായകഘടകം ആയിരുന്നു?????
അത് അടുത്ത ലക്കത്തിൽ!!!
എന്നെ കാണാൻ വന്ന റീജിയണൽ മാനേജർ "ഹൽബൂണി", എന്നെ വിളിച്ചു അടഞ്ഞു കിടന്നിരുന്ന ബ്രാഞ്ച് മാനേജരുടെ മുറി തുറന്ന് ശേഷം, കയ്യിൽ ഉണ്ടായിരുന്ന കവർ എല്പിച്ചിട്ടു തുറന്ന് വായിക്കാൻ പറഞ്ഞു....
അത് തുറന്ന് വായിച്ചപ്പോൾ, അറിയാതെ കണ്ണുകൾ വിതുമ്പി!!! ധാര ധാരയായി ഒഴുകാൻ തുടങ്ങി...."ഓഫീസർ ഗ്രേഡ് മുന്നിൽ നിന്ന്, നാലിലേക്കുള്ള പ്രമോഷൻ"......
കഴിഞ്ഞ പതിനൊന്ന് വർഷമായി മഴയ്ക്ക് വേണ്ടി കാത്തിരുന്ന ഒരു വേഴാമ്പലിനു, ഒരു പേമാരി ഉണ്ടായാലത്തെ അനുഭവം!!!
കാരണം പതിനൊന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം, കിട്ടിയ അംഗീകാരം!!!
എല്ലാ അംഗീകാരങ്ങളും കിട്ടാൻ ഞാൻ അർഹനനാനുള്ള ഒരു തോന്നൽ!!!
കിട്ടണമെന്നുള്ള ഒരു തരം ത്വര!!!
എനിക്ക് മുൻപും പിൻപും വന്നവർ എന്നേക്കാൾ മുന്നിൽ!!!
മറ്റൊരാളെ ഞാനൊരിക്കലും ഒപ്പം വയ്ക്കാൻ ശ്രമിക്കാറില്ല...എങ്കിലും എനിക്കും ഇതൊക്കെ കിട്ടാം അഥവാ കിട്ടണം
എന്ന ഒരു തരം ത്വരയുണ്ടല്ലോ.....അത് ആവിശ്യത്തിലേറെ ഉള്ള ഒരാളായിരുന്നു ഞാൻ!!!
പ്രൊമോഷൻ പേപ്പറിന്റെ കൂടെ, ഒരു "കവറിങ് മെമ്മോ" കൂടെ ഉണ്ടായിരുന്നു.....അതിന്റെ ഉള്ളടക്കം, ജൂലൈ ഒന്നാംതീയതി (July 1st 1990)മൂതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത്
വരെ നീയാണ് ബ്രാഞ്ച് മാനേജർ......എന്നാലും പ്രൊമോഷൻ ടൈറ്റിലിൽ "അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ എ ഗ്രേഡ്"(Assistant Branch Manager Grade-A) എന്നായിരുന്നു.
കവറിങ് മെമ്മോയിൽ "ആക്ടിങ് ബ്രാഞ്ച് മാനേജർ".(Acting Branch Manager). ഇപ്പ്രാവശ്യത്തെ വ്യത്യാസം, സാധാരണ ഇത്തരം മെമ്മോകൾ കിട്ടാറുണ്ടായിരുന്നത്, റീജിയണൽ ഓഫീസിൽ നിന്നാണെങ്കിൽ, ഈ പ്രാവിശ്യം അത് മാനവ വിഭവശേഷിയിൽ
(H R Division)നിന്നായിരുന്നു എന്ന് മാത്രം...
പിറ്റേ ദിവസം കാലത്തു "ബദർ അൽ മുള്ള" (Badar Al Mulla)കാർ ഷോറൂമിൽ പോയി ശ്രീമാൻ ചാണ്ടിയെ കണ്ടു.അന്ന് അദ്ദേഹം ഷോറൂം മാനേജരും എന്റെ അടുത്ത സുഹൃത്തുമായിരുന്നു.
ഒരു "ക്രൈസ്‌ലർ" വണ്ടി ഇൻസ്റ്റാൾമെന്റിൽ വാങ്ങി.ആ കാറിന്റെ പ്രത്യേകത അത് സംസാരിക്കുന്ന ഒരു മിനി കംപ്യൂട്ടർ ഘടിപ്പിച്ച കാർ ആയിരുന്നു.അന്ന് അതൊരു രസമായി തോന്നി."ഡോർ അടയ്ക്കുക", "സീറ്റ് ബെൽറ്റ് ഇടുക",തുടങ്ങിയ സെക്യൂരിറ്റി നോട്ടിഫിക്കേഷൻ ഇംഗ്ലീഷിൽ പറഞ്ഞു കൊണ്ടിരിക്കും......
എന്നാൽ ആ സന്തോഷത്തിനു ഒരു മാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല.....ഓഗസ്റ്റ് രണ്ടിന് (2nd August 1990)ഇറാഖിന്റെ പട്ടാളം, എല്ലാ സ്വപ്നങ്ങളും ചവുട്ടി അരച്ചു കളഞ്ഞു.....!!!
തുടരും....