ഉഷാരാഭൂമിയിലെ ശീത കാറ്റുകൾ"(60) Great respect to Mrs. Bhahjath Al Matrook. Part four.....ഭാഗം നാല് .....തുടർച്ച....

ഉഷാരാഭൂമിയിലെ ശീത കാറ്റുകൾ"(60)

Great respect to Mrs. Bhahjath Al Matrook.
Part four.....ഭാഗം നാല് .....തുടർച്ച....
---------------------------------------------------------------------
അങ്ങനെ ദുഃഖ വെള്ളിയാഴ്ച്ചയുടെ എല്ലാ ദുഃഖവും പേറിക്കൊണ്ട്, വീണ്ടും 1990 ഓഗസ്റ്റ് ഒന്നിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. അന്ന് സാൽഹിയ ബ്രാഞ്ചിൽ എന്നേക്കാൾ ഒരു ഗ്രേഡ് കുടുതലുണ്ടായിരുന്ന ഒരു പാലസ്തിൻ ക്രിസ്ത്യൻ യുവതി എന്റെ കൂടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. പേര് "സക്കിയ ക്വവും". ഓഫീസർ ഗ്രേഡ് നാല്. അബ്ദുള്ള മുബാറക്ക് ബ്രാഞ്ച് എന്ന "എ" ഗ്രേഡ് ബ്രാഞ്ചിലെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായിരുന്നു.
അന്നവിടെയുണ്ടായിരുന്ന അവരെക്കാൾ പ്രായം കുറഞ്ഞ ഇബ്രഹിം എന്ന ബ്രാഞ്ച് മാനേജരുമായി വഴക്കുണ്ടാക്കി, പണിഷ്മെന്റ് ട്രാൻസ്ഫർ (punishment transfer) വാങ്ങി ഒരു പദവിയും ഇല്ലാതെ, എന്നെ സഹായിക്കാൻ ഇവിടേയ്ക്ക് വിട്ടിരിക്കുകയായിരുന്നു.
ഒത്താൽ സാൽഹിയയിൽ ബ്രാഞ്ച് മാനേജരായി ഇരിക്കാമെന്നുള്ള പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് പെട്ടന്ന് എനിക്ക് പ്രൊമോഷനും ഒപ്പം ആക്റ്റിംഗ് പദവിയും തരുന്നത്. അത് അന്നവരുടെ പ്രതീക്ഷകൾ തകർത്തു കളഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ യുദ്ധവും വന്നു.എല്ലാ പ്രതീക്ഷകളും തകർന്ന് അവർ അക്കാലത്തു് ഫ്രാൻസിലേക്ക് ചേക്കേറി. ഇന്നവിടെ വിശ്രമ ജീവിതം നയിക്കുന്നു.അന്ന് ഞാനിരുന്ന കസേരയുടെ ഇടതു വശത്തു മറ്റൊരു സ്ത്രീ ഇരുപ്പുണ്ടായിരുന്നു. അധികം സംസാരിക്കാത്ത ഒരു നോൺ സൂപ്പർവൈസറി എൻ ടെൻ കുവൈറ്റി മാനേജ്‌മന്റ് ട്രെയ്‌നി( Non supervisory N.10 Kuwaiti management trainee). സൽവ സൗദ് അൽ അബ്ദുൽ റസാക്ക്. ഈ സൽവെയെ പിന്നീട് ഞാൻ കാണുന്നത്, യുദ്ധാനന്തരാ കുവൈറ്റിൽ വർഷങ്ങൾക്ക് ശേഷം, ഒരു ബ്രാഞ്ച് മാനേജർസ് മീറ്റിംഗിൽ, ഷുവൈഖ് വെജിറ്റബിൾ മാർക്കറ്റ് ബ്രാഞ്ചിനെ പ്രതിനിധാനം ചെയ്തു വരുന്നതാണ്.
പിന്നീട് ഞാൻ സാൽഹിയ ബ്രാഞ്ചിൽ നിന്ന് പ്രൊമോഷനായി അബ്ദുള്ള മുബാറകിൽ പോയപ്പോൾ, അവർ സാൽഹിയ ഏറ്റെടുത്തു. അവിടെ നിന്ന് ഞാൻ ഒരു വർഷം ന്യൂ സിഅലൻഡിലേക്കു പോയപ്പോൾ അവർ അബ്ദുള്ള മുബാറകിൽ എനിക്ക് പകരമായി എത്തി.പിന്നീട് അങ്ങോട്ട് അവരുടെ ഒരു കാലഘട്ടം.... റീജിയണൽ മാനേജർ.... സീനിയർ മാനേജർ ....അസിസ്റ്റന്റ് ജനറൽ മാനേജർ... 
ഒരു സുപ്രഭാതത്തിൽ സൈമൺ ക്ലെമന്റ് എത്തിയപ്പോൾ, ആരും അറിയാതെ അവർ സ്വയം പുറത്തു പോയി. 
യുദ്ധത്തിന് മുൻപുണ്ടായിരുന്ന കുവൈറ്റിൽ, ബാങ്കിങ്ങ് മേഖല, പല ലെവലിലും, പലസ്തിനികളുടെ കയ്യിലായിരുന്നു എന്നത് സത്യമായിരുന്നു. പേരിനു അപൂർവ്വം ചില ലെബനോനികളും, സിറിയക്കാരും, ജോർദാനികളും, സുഡാനികളും, ഇറാഖികളും, ഈജിപ്ത്കാരും ഇല്ലാതില്ല.
എന്തായാലും പ്രതീക്ഷകൾ എല്ലാം ചവുട്ടി അരച്ച് കൊണ്ട് ഓഗസ്റ്റ് 2ന് സദാം ഹുസൈൻ കുവൈറ്റിനെ കിഴടക്കി. 
എനിക്ക് വ്യക്തിപരമായ കാരണത്താൽ, വളരെ താമസിച്ചു മാത്രമേ കുവൈറ്റിൽ പുറത്തു പോകാൻ പറ്റിയിരുന്നുള്ളു. ഏതാണ്ട് ഡിസംബർ ഒന്നാം തീയതി തിരിച്ചു, ഇറാഖിലെ വിവിധ ക്യാമ്പുകളിൽ കിടന്നു. ജോർദാനിലെ മണലാരണ്യത്തിലുണ്ടായിരുന്ന വിവിധ ക്യാമ്പുകളിൽ കഴിഞ്ഞു.അവിടെ നിന്ന് ബോംബയിലെത്തി. അവിടെ നിന്ന് ട്രെയിൻ മാർഗം നാട്ടിലെത്തിയപ്പോഴേക്ക് ഡിസംബർ മദ്ധ്യം കഴിഞ്ഞിരുന്നു. ഇനി അല്ലേ വിവാദവിഷയം!!!
യുദ്ധാനന്തര കുവൈറ്റിൽ,ഒന്നര ദശാബ്ദത്തിൽ കൂടുതൽ ജോലിചെയ്ത ബാങ്ക്, എന്ത്കൊണ്ട് എന്നെ മാത്രം ഒരു വിസാ തന്നു തിരിച്ചു വിളിച്ചില്ല? അതാണല്ലോ വിഷയം!!!   വരുന്നു......
തുടരും.....