ഊഷരഭൂമിയിലെ ശീതകാറ്റുകൾ (89)

ഊഷരഭൂമിയിലെ ശീതകാറ്റുകൾ (89)

Tribute to late "Mr. Sultan Dawood Al Burseli",who passed away in Kuwait.
സ്വാതത്ര്യം എന്റെ ജന്മാവകാശം ആണ് എന്ന് പറയുന്നത് പോലെയാണ് സുഖവും ദുഖവും. ഇപ്പോൾ ഞാൻ കേട്ടുകൊണ്ടിരിക്കുന്നതെല്ലാം മരണത്തിന്റെ കാഹളമാണ് . ഓരോ മരണവും കേൾക്കുമ്പോൾ മനസ്സിൽക്കൂടി കടന്നു പോകുന്ന "ഒരായിരം ഓർമ്മകൾ" ആണ് എന്നെ തളർത്തുന്നത്.
ഇന്ന് കുവൈറ്റിൽ നിന്ന് കിട്ടിയ ഏറ്റവും വലിയ ദുഃഖ വാർത്ത ഞാൻ ഒരു കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന "ദാവൂദ് സുൽത്താൻ അൽ ബ്രെസ്‌ലി" ഇഹലോകവാസം വെടിഞ്ഞു എന്നുള്ളതാണ്.
ഈ "അൽ ബർസ്‌ലി" എന്ന കുവൈറ്റി കുടുംബത്തെ പറ്റി പറഞ്ഞാൽ ഏറ്റവും പുരാതനമായ ഒരു കുടുംബമാണ് . അതിന്റെ പ്രൗഢി അവരുടെ വാക്കുകളിലും പ്രവർത്തികളും നിന്ന് അറിയാവുന്നവർക്ക് വായിച്ചെടുക്കാവുന്നതാണ്.
അമ്പതുകളിൽ അന്നത്തെ രാജാവായിരുന്ന, (അമീർ) ആധുനിക കുവൈറ്റിന്റെ പിതാവെന്നറിയപെടുന്ന, "ഹിസ് ഹൈനെസ്സ് ഷെയ്ഖ് അബ്ദുള്ള അൽ സാലം അൽ സബാഹി"ന്റെ ആവിശ്യപ്രകാരം ഏവിയേഷൻ മേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടനിലേക്ക് പോകാൻ തെരഞ്ഞെടുക്കപെട്ട എട്ടു കുവൈറ്റികളിൽ ഒരാളായിരുന്നു "സുൽത്താൻ". .
എഴുപതുകളിൽ കുവൈറ്റ് ഏവിയേഷന്റെ മുഴുവൻ ഓപ്പറേഷന്റെ ചുമതലയും ഇദ്ദേഹം ഏറ്റെടുത്തു .
എൺപതുകൾ ആയപ്പോഴേക്കും കുവൈറ്റ് എയർ ഏവിയേഷൻ ട്രാൻസ്പോർട്ടിന്റെ ഡയറക്ടർ ആയി മാറി കഴിഞ്ഞു. .
തൊണ്ണൂറുകളിൽ യുദ്ധാനന്തര കുവൈറ്റിൽ കുവൈറ്റ് സിവിൽ ഏവിയേഷന്റെ സുപ്രീം കൌൺസിൽ സെക്രട്ടറി പഥത്തിൽ എത്തി. പിന്നീട് വിശ്രമ ജീവിതത്തിലേക്ക് മടങ്ങി .
അനിതരസാധാരണമായ ഒരു പ്രവർത്തന പരാമ്പ്യാരത്തിന്റെ ഉടമ ആയിരുന്നു ബഹുമാനപ്പെട്ട സുൽത്താൻ. ഇദ്ദേഹത്തെ ഞാൻ കുടുതലിയായി അറിഞ്ഞതും, അടുത്തതും, അദ്ദേഹത്തിന്റെ മകനിൽ കൂടെയാണ്."നാസ്സർ ദാവൂദ് അൽ ബര്സെലി". കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്രേഡുയേഷൻ ചെയ്ത ശേഷം, സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിലും, കുവൈറ്റ് ഗവൺമെന്റ്‌ മേഖലയിലും, പ്രവർത്തന പരിചയം നേടിയ ശേഷം കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിൽ, സെയിൽസ് വിഭാഗത്തിൽ ജോലിയ്ക്കു വന്നപ്പോൾ അന്നത്തെ സെലെക്ഷൻ കമ്മിറ്റിയിൽ ഞാനും ഉണ്ടായിരുന്നു. അന്ന് ഞാൻ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിൽ സീനിയർ റീജിയണൽ മാനേജർ ആയിരുന്നു .മകനെ പറ്റി ഒരുപാട് പറയാനുള്ളത് കൊണ്ട് വേറൊരു എപ്പിസോഡിൽ വിശദമായി പറയാം .
അന്ന് തുടങ്ങിയ സ്‌നേഹബന്ധം ഒരു കുടുംബം പോലെ വളർന്നു പന്തലിച്ചു.ഇപ്പോൾ ദുഖവും. . സാധാരണ കുവൈറ്റികൾ കുടുംബപേരോട് ചേർത്ത് "അൽ" എന്ന് ഉപയോഗിക്കാറുണ്ടങ്കിലും, അപൂർവ്വം ചിലർ അൽ ചേർക്കാറില്ല .അക്കൂട്ടത്തിൽ പെടുന്ന ഒരു സുന്നി സമ്പ്രദായത്തിൽ അടി ഉറച്ചു വിശ്വസിക്കുന്ന വലിയ പാരമ്പര്യം അവകാശ പെടുന്ന "സുൽത്താൻ ബർസ്‌ലി" 
ഇനി ഓർമ്മകളിൽ.
ആദം അല്ലാഹ് അജ്‌രിക്കും .യറെബിൽ അൽ അമിൻ...