ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ...(ഭാഗം ഇരുപത്തി മുന്ന്).Part-56

നടുക്കുന്ന ഒരു അനുഭവക്കുറിപ്പ്... 
=====================================
തയ്യാറാക്കിയത്- രാധാകൃഷ്ണന്‍ നായര്‍
                               (ന്യൂസിലാന്‍ഡ്)
======================================
അറബ് ഉച്ചകോടി ഈ കഴിഞ്ഞ ദിവസം കൂടിയിരിക്കുന്നു...
"പാലസ്‌തീൻ എന്ന രാജ്യത്തിന്റെ വിമോചനമാണ് വിഷയം"... 
1990 ഓഗസ്റ്റ് മാസത്തിൽ ഇതുപോലൊരു അടിയന്തിര ഉച്ചകോടി കൂടിയത് ഇന്നും 
മായാതെ മറയാതെ ജീവനോട് ഓർമ്മയിൽ...
അന്ന് ഒരു ഇറാഖി സഹോദരൻ ഞങ്ങളുടെ
യൊക്കെ സുന്ദരമായ വാഗ്‌ദത്ത ഭൂമിയായ  കുവൈറ്റിനെ കിഴ്പ്പെടുത്തിയതിൽ നിന്ന് മോചിപ്പിക്കാനായിരുന്നങ്കിൽ... ഇന്ന് യഹൂദനിൽ നിന്ന് പാലസ്തീനികളെ മോചിപ്പിക്കാനാണ്...
അന്ന് ഈജിപ്ഷൻ പ്രസിഡന്റ് ഹുസ്നി മുബാറക്കാണ്‌ സംഭാഷണം തുടങ്ങി വച്ചതെങ്കിൽ, ഇന്ന് സൗദി പ്രധാനമന്ത്രിയാണ് വിഷയം തുടങ്ങി വച്ചത് എന്നൊരു വ്യത്യാസം മാത്രം...
അന്ന് ഹുസ്നി മുബാറക് തുടങ്ങിയതിങ്ങനെ ആയിരുന്നു. 
"ഇറാക്ക് കുവൈറ്റിൽ നിന്ന് പിന്മാറണം".
...ഉടൻ യാസർ അറഫാത്തിന്റെ മറുപടി. "വരട്ടെ...ആദ്യം പലസ്‌തീൻ തിരിച്ചു വരട്ടെ. പിന്നീട് കുവൈറ്റിന്റെ കാര്യമാലോചിക്കാം"...
അറബ് /ഇസ്ലാമിക രാജ്യങ്ങൾ ചേരി തിരിഞ്ഞു. ഈജിപ്ത്, സിറിയ, ലെബനൻ, പാക്കിസ്ഥാൻ, ഗൾഫ് രാജ്യങ്ങൾ, തുടങ്ങിയവ കുവൈറ്റിനെ അനുകൂലിച്ചു. ജോർദാനും, യമനും, ലിബിയയും, ബംഗ്ലാദേശും,പലസ്തീനികളും, ഒപ്പം മറ്റുള്ളവരും സദാം ഹുസ്സൈന് ജയ് വിളിച്ചു. ഇന്ത്യയിൽ അന്ന് ജനത പാർട്ടി നേതാവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യൻ ഭരണാധികാരികൾ യാതൊരു അനുകൂലവും കുവൈറ്റിനോട് കാണിച്ചില്ല. മാത്രവുമല്ല ഗൾഫ് യുദ്ധത്തിൽ അമേരിക്കൻ പോർ വിമാനങ്ങൾക്ക് ഇന്ധനം നിറക്കാനുള്ള അവകാശം ആദ്യം നിഷേധിച്ചെങ്കിലും അവസാന നിമിഷത്തിൽ മാറ്റാൻ തയ്യാറായി. ഇന്ത്യൻ മുസ്ലിം സമൂഹവും കോൺഗ്രസ്സും സദാമിന് അനുകൂല
മായി നിലപാടെടുത്തു. രാജീവ് ഗാന്ധി അന്ന് അധികാരമൊന്നുമില്ലാതെ ഇരിക്കുന്ന സമയം.
വി.പി.സിങ്ങിന് കാര്യമായി ഒന്നും പറയാനോ ചെയ്യാനോ കഴിഞ്ഞില്ല. കമ്മ്യൂണിസ്റ്റുകാർ  "സാംബ്രാജ്യത്വവാദത്തെ എതിർക്കുന്നു" എന്നാണ്  പറഞ്ഞത്. അന്ന് അസംബ്ലി സ്‌പീക്കറായിരുന്ന സഖാവ് വർക്കല രാധാകൃഷ്ണൻ ചേട്ടൻ കാര്യവട്ടത്തു വച്ചു നടന്ന കുവൈറ്റ് റീപാട്രിയേറ്റഡ്‌ ഇന്ത്യൻ അസോസി
യേഷൻ (Kuwait Repatriated Indian Association) ഉൽഘാടനം ചെയ്തു സംസാരിച്ച വാക്കുകളാണത്. എന്റെ ആത്മ സുഹൃത് അബ്ദുൾസമദ് സമദാനി "അമേരിക്ക ലോക പോലീസ് ചമയുന്നു" എന്ന് പല മീറ്റിംഗുകളിലും പ്രസംഗിച്ചു. 
എന്നെ ഏറ്റവുമധികം ദുഃഖിപ്പിച്ച രണ്ട്കാര്യങ്ങൾ.
ഒന്ന്... 
കുവൈറ്റിനെ ഇറാക്ക് കിഴ്പ്പെടുത്തുന്നതിന് മുപ്പത് ദിവസം മുൻപ് സുഡാൻ പ്രസിഡന്റ് കുവൈറ്റിലെത്തി ദാരിദ്ര ദുഃഖം പറഞ്ഞു...
പത്തു മില്യൺ ഡോളർ ദാനം വാങ്ങി
പോയതായിരുന്നു...ഒരു ഇസ്ലാമിക രാജ്യമായ ആ സുഡാൻ, ഞങ്ങളുടെ കുവൈറ്റിനെ അന്ന് തള്ളി പറഞ്ഞു. 
രണ്ട്...
പാലസ്തിൻ നേതാവ് യാസർ അറാഫത്ത് 1990 ജൂൺ എട്ടാം തീയതി കുവൈറ്റി
ലെത്തി. ഞാൻ അന്ന് താമസിച്ചിരുന്ന കുവൈറ്റിലെ ഹവല്ലിയിൽ കുതൈബ സ്ട്രീറ്റിലുള്ള തുളയ്ത്തുള്ള ഹൈസ്കൂളിൽ വന്ന് നീണ്ട ഒരു പ്രസംഗം നടത്തി. പാലസ്‌തീൻ എന്ന രാജ്യത്തിന്റെ വിമോചനമാണ് വിഷയം...
(ആ സ്കൂളിൽ പഠിച്ചിരുന്ന എന്റെ അയല്പക്കത്തു താമസിച്ചിരുന്ന പാലസ്‌തീൻ/ജോർദാനിയൻ സുഹൃത്തിന്റെ മകളാണ് ഇപ്പോഴത്തെ ജോർദാനിലെ രാജ്ഞി).അന്ന് കുവൈറ്റിലുണ്ടായിരുന്ന ലക്ഷക്കണക്കിന് പലസ്തിനികൾ ആ മീറ്റിംഗിൽ പങ്കെടുത്തു. ഞാനാ  പ്രസംഗം കേൾക്കാൻ എന്റെ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിച്ചിരുന്ന എന്റെ ആത്മസുഹൃത് മഹാമൗദ് അബു സക്കേല എന്ന പാലസ്തീനിയൻ സഹോദരനൊപ്പം പോയത് ഇന്നും മായാതെ മനസ്സിൽ... അന്നത്തെ കുവൈറ്റ് വിദേശ കാര്യമന്ത്രി ഹിസ്സ് ഹൈനെസ്സ് ഷെയ്ഖ് സബാഹ് അൽ അഹമ്മദ് (പിന്നീട് അദ്ദേഹം കുവൈറ്റ് അമീറായിരുന്നു) ആ മീറ്റിംഗിൽ പ്രസംഗിച്ചു. അതിന് ശേഷം അന്നത്തെ രാജാവിൽ (അമീർ) നിന്ന് പത്തു മില്യൺ ഡോളറും ദാനം വാങ്ങി യാസർ അറാഫത്ത് മടങ്ങിപ്പോയി...ആ യാസർ അറാഫത്ത് നിഷ്ക്കരുണം കുവൈറ്റിനെ തള്ളി
പ്പറഞ്ഞു... 
അക്കാലത്തു റഷ്യയ്ക്കും ചൈനയ്ക്കും ഇതൊരു വലിയ വിഷയമായി കണ്ടതായി എനിക്ക് തോന്നിയിട്ടില്ല.റഷ്യക്കും ചൈനക്കും ഇറാഖിനെ തള്ളിക്കളയാൻ കഴിയുമായിരുന്നില്ല എന്നായിരുന്നു അറിഞ്ഞത്...
അഭിവന്ദ്യരായ കുവൈറ്റ് (അമീർ) രാജാവും കിരീടാവകാശിയും വിദേശകാര്യ മന്ത്രിയും ലോകം മുഴുവൻ ഉള്ള ജനനേതാക്കന്മാരെ കണ്ടും കേട്ടും പറഞ്ഞും,ദൂതന്മാരെ വിട്ടും സഹായം അഭ്യർത്ഥിച്ചു. പലരും വാതോരാത്ത വാഗ്ദാനങ്ങൾ നടത്തി. പക്ഷേ വേണ്ടരീതിയിൽ ആരുമൊന്നും കാര്യമായി സഹായഹസ്തം നീട്ടാൻ മുന്നോട്ടു വന്നില്ല...അന്ന് രാജ്യം വിടേണ്ടി വന്ന അഭിവന്ദ്യനായ കുവൈറ്റ് അമീറും രാജ പ്രമുഖനും യുണൈറ്റഡ് നേഷൻ ജനറൽ അസംബ്ലയിൽ കണ്ണ് നീരോട് തങ്ങളുടെ രാജ്യം തിരിച്ചു തരാൻ അഭ്യർത്ഥിച്ചു. ഒട്ടുമുക്കാൽ രാജ്യങ്ങളും എഴുനേറ്റു നിന്ന് കയ്യടിച്ചു. പക്ഷേ ദിവസങ്ങൾ പിന്നേയും കടന്നു പോയി. ഒന്നും സംഭവിച്ചില്ല.ഇതിനിടയിൽ ഓഗസ്റ്റ് 28ന് സദാം ഹുസൈൻ ഒരു പ്രസ്താവന ഇറക്കി. കുവൈറ്റിലുള്ള പലസ്തീനികൾ ഇനിയെങ്ങും പോകണ്ട. ആ സ്ഥലം നിങ്ങൾക്കുള്ളതാണ്. പോരെ? കഴിഞ്ഞില്ലേ? കുവൈറ്റികളുടെ ഭാവി...!!!
അവസാനം 1990 നവംബർ മാസം 22ന് സൗദി അറേബ്യയിലെ തൈബ് എന്ന സ്ഥലത്തുണ്ടാ
യിരുന്ന കുവൈറ്റ് അഭയാർത്ഥി ക്യാമ്പിൽ നിന്ന് അഭിവന്ദ്യരായ കുവൈറ്റ് അമീർ ഷെയ്ഖ് ജാബറും, രാജ പ്രമുഖൻ ഷെയ്ഖ് സാദും, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് സീനിയറിനെ കാണാൻ യാത്രയാകുന്നു.
അന്ന് ഞാൻ കുവൈറ്റിലുണ്ട്. പോകുന്ന വഴി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിനേയും സന്നർശിച്ചു. "എനിക്കെന്റെ രാജ്യവും ജനങ്ങളും തിരിച്ചു വേണം. പകരം നിങ്ങൾക്കെന്തും ചോദിക്കാം". ഇതിന് ചുക്കാൻ പിടിച്ചത് അന്നത്തെ അമേരിക്കയിലെ കുവൈറ്റ് അംബാസ്സഡറായിരുന്ന രാജകുടുംബം ഷെയ്ഖ് സൗദ് അൽ നാസ്സറായിരുന്നു. അന്ന് വരെ ചരിത്രത്തിൽ രാജ്യം പോയ രാജാവ് തിരിച്ചധികാരത്തിൽ വന്നു കേട്ടിട്ടുള്ള ഒരേ ഒരു സംഭവം കംബോഡിയയിലെ സിഹാനൂക് രാജകുമാരൻ മാത്രമാണ്...ജോർജ്‌ ബുഷും മാർഗരറ്റ് താച്ചറും അവർക്ക് വേണ്ടത് ചോദിച്ചിട്ടുണ്ടാകാം. കൊടുത്തിട്ടുമുണ്ടാകാം. ഇതിന്റെയൊക്കെ പിന്നിൽ ഒരുപാട് അന്താരാഷ്ട്രീയ കള്ളക്കളികൾ ഉണ്ടന്ന് പലരും വ്യക്തിപരമായും സാമൂഹിക തലത്തിലും പലപ്പോഴും പറഞ്ഞു കേട്ടിരിക്കുന്നു .ഇതിന്റെ അധികാരികതയൊന്നും എനിക്ക് ദഹിക്കില്ല.കാരണം ഞാൻ നേരിൽ കണ്ടതും കേട്ടതുമായ കാര്യങ്ങൾ മാത്രമേ ഇവിടെ എഴുതുവാൻ ഇഷ്ടപ്പെടുന്നുള്ളു. അത് തെറ്റാണെന്ന് പറയുവാൻ ധൈര്യമുള്ളവർ തെളിവ് തരണം... 
ഏതായാലും ഓപ്പറേഷൻ ഡെസേർട് സ്റ്റോമന്ന പേരിൽ (Operations Desert Storm)
അമേരിക്കയുടെയും ബ്രിട്ടീഷ് കാരുടെയും നേതൃത്വത്തിൽ മുപ്പത്തിയൊന്ന് രാജ്യങ്ങൾ അണിനിരന്നു.ഞങ്ങളുടെ ന്യൂസിലൻഡും വിട്ടു പതിന്നാലു പേരെ...ഒരൊറ്റ ദിവസം കൊണ്ട് ഇറാഖി സഹോദരനെ പുകച്ചു പുറത്താക്കി... അക്കൂട്ടത്തിൽ മുന്ന് ലക്ഷത്തി എൺപതിനായിരം പാലസ്തീനി
കളെ കുടി കുവൈറ്റ് പുറത്താക്കി...!!!
അന്ന് ഞാൻ കുവൈറ്റിൽ ഉണ്ടായിരുന്നില്ല.
ഒരു അഭയാർത്ഥിയുടെ എല്ലാ ദുഃഖങ്ങളും പേറിക്കൊണ്ട് ഡിസംബർ മാസത്തിൽ നാട്ടിൽ  മടങ്ങിയെത്തി. സത്യമെന്തായാലും കുവൈറ്റിലെ അഭിവന്ദ്യനായ രാജാവും (അമീർ ഹിസ്സ് ഹൈനസ്സ് ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും), രാജപ്രമുഖനും (ഹിസ്സ് ഹൈനസ്സ് ഷെയ്ഖ് സാദ് അൽ അബ്ദുള്ള അൽ സബാഹും) തിരിച്ചധികാര
ത്തിലെത്തി. നീണ്ട പതിനെട്ട് വർഷം രാജ്യം ഭരിച്ചു. ഇഹലോക വാസം വെടിഞ്ഞു .തുടർന്ന് രാജപ്രമുഖൻ അമീറായി. പക്ഷേ ഏഴ് ദിവസം മാത്രമേ അദ്ദേഹത്തിന് ഭരിക്കാൻ വിധി അനുവദിച്ചോള്ളൂ .അനാരോഗ്യം കാരണം പദവിയിൽ നിന്ന് മാറി. വിശ്രമത്തിലേക്ക്
മടങ്ങി.പകരം യുദ്ധസമയത്തു വിദേശകാര്യ മന്ത്രിയായിരുന്ന ഹിസ്സ് ഹൈനസ്സ് ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് രാജാവായി (അമീർ). അദ്ദേഹവും രണ്ട് വർഷങ്ങൾക്ക് മുൻപ് കടന്നു പോയി.(2020).
തുടർന്ന് അദ്ദേഹത്തിന്റെ സഹോദരൻ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തുടർന്ന് പ്രതിരോധ മന്ത്രിയായിരുന്ന ഹിസ്സ് ഹൈനെസ്സ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇപ്പോൾ കുവൈറ്റിലെ(അമീർ)
രാജാവാണ്. (അഭിവന്ദ്യനായ അമീർ ഇപ്പോൾ അസുഖം മൂലം ആശുപത്രിയിലാണ്. എത്രയും വേഗം സുഖം പ്രാപിക്കാൻ അള്ളാഹുവിനോട് ഉള്ളുരുകി പ്രാർത്ഥിക്കുന്നു). അതിന് ഇളയ സഹോദരൻ ഷെയ്ഖ് ഫഹദ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇറാഖി പട്ടാളവു
മായി അന്ന് രാത്രിയിൽ ഏറ്റുമുട്ടി വീരമൃത്യു വരിച്ചു .അന്ന് അദ്ദേഹം സ്പോർട്സിന്റെയും ഗയിംസിന്റെയും കലാസാസ്‌കാരിക മേഖലയുടെയും ചുമതലയുള്ള മന്ത്രിയായിരുന്നു. കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി ചെയർമാൻ കൂടിയായിരുന്നു. അതിനും താഴെയുള്ള സഹോദരൻ ഹിസ്സ് ഹൈനെസ്സ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആണ് ഇപ്പോഴത്തെ രാജപ്രമുഖൻ....ചരിത്രം ഇനിയും തുടരും... 
ഞാൻ കുവൈറ്റിൽ എത്തിയ എഴുപതുകളിൽ, ഇരുപതിനായിരത്തിൽ താഴെ മാത്രമേ ഇന്ത്യക്കാരുണ്ടായിരുന്നുള്ളു.
എൺപത്തയ്യായിരം പാലസ്തീനികൾ.
ഈ പാലസ്തീനികൾ എല്ലാവരും തന്നെ അഭയാർത്ഥികളായി 1947നു ശേഷം എത്തിയവരും അവരുടെ പിൻതലമുറക്കാരും.
അന്ന് ഗൾഫ് രാജ്യങ്ങളിൽ ഏറ്റവുമധികം പാലസ്തിനിയൻ അഭയാർത്ഥികളെ ഏറ്റെടുത്തത്‌ കുവൈറ്റ് ആയിരുന്നു. 
1990 ആയപ്പോഴേക്കും ഇന്ഡ്യാക്കാർ 186000 ആയി വർദ്ധിച്ചപ്പോൾ, പാലസ്തിനികൾ അഞ്ച് ലക്ഷമായി പെരുകി. ഒരു മനുഷ്യ ജീവിതത്തിൽ കിട്ടാവുന്ന എല്ലാ സ്വർഗീയ സുഖ സൗകര്യങ്ങളും കുവൈറ്റ് ഗവൺമെന്റ് പാലസ്തിനികൾക്കു ഒരുക്കിക്കൊടുത്തു...കുവൈറ്റിലെ സാമ്പത്തിക സാങ്കേതിക വ്യവാസായിക മേഖലകളിൽ അവർ പടർന്നു പന്തലിച്ചു .അതുകൊണ്ട് തന്നെ അവർക്ക് കുവൈറ്റിന്റെ എല്ലാ സ്ട്രാറ്റജിക് (strategic) മേഖലകളിൽ വലിയ പരിജ്ഞാന
മുണ്ടായിരുന്നു. സത്യം പറയാമല്ലോ. ഇറാഖി
പട്ടാളക്കാർക്ക് യുദ്ധം ചെയ്യാനറിയാമെങ്കിലും, കുവൈറ്റിന്റെ സാങ്കേതിക മികവുകളും അതിന്റെ പുരോഗതികളും അപ്പാടെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടായി
രുന്നില്ല.അതൊക്കെ അറിയാവുന്നവർ അന്നവിടെയുണ്ടായിരുന്ന പാലസ്തീനികൾക്കു മാത്രം...968 ഓയിൽ കിണറുകൾ കത്തി നശിപ്പിക്കാൻ ആരു കുട്ടു നിന്നു ? ജ്ഞാതരും അജ്ഞാതരുമായ എത്രയെത്ര കുവൈറ്റി സഹോദരങ്ങളെ തട്ടിക്കൊണ്ട് പോയി. ആരു കുട്ടു നിന്നു ? ഒരിക്കലും തിരിച്ചു വരില്ല എന്നറിയാമെങ്കിലും ഇപ്പോഴും പലരെയും കാത്തിരിക്കുന്ന കുവൈറ്റി കുടുംബങ്ങൾ...
കുവൈറ്റിലെ വ്യാപാര സ്ഥാപനങ്ങളും വിവിധ ഷോറൂമുകളും തല്ലിതകർത്തവരാരാണ്? വേനൽക്കാലമാകയാൽ പല കുവൈറ്റി വീടുകളിലും ഒറ്റപ്പെട്ട് ജീവിതം നയിക്കേണ്ടി വന്ന ആളുകൾ ധാരാളം. അതിൽ സ്ത്രീകൾ യുവതികൾ പ്രയമായവർ... ഇവരെയെല്ലാം മുൻമുനയിൽ നിർത്തിയവർ ആരാണ് ? 
യുദ്ധം തുടങ്ങുമെന്ന് തോന്നലായപ്പോൾ അൻപതിനായിരത്തിലധികം പാലസ്തീനികൾ കുവൈറ്റ് വിട്ടു സ്വന്തം മാളങ്ങളിലേക്കു അവരുടെ"ലാസ്‌പേസ്" (പാസ്സ്പോർട്ടിനുപകര
മുള്ള തിരിച്ചറിയൽ കാർഡ്- യാത്രക്കുപയോഗി
ക്കാനുള്ളത്)ഉള്ള സ്ഥലങ്ങളിലേക്ക് ചേക്കേറി... ഏന്തുകൊണ്ട്‌ ? യുദ്ധസന്നാഹങ്ങൾ നിറഞ്ഞു വന്നപ്പോൾ നാല് ലക്ഷം പാലസ്തീനികൾ
ഞൊടിയിടയിൽ നാലുപാടും പലായനം ചെയ്തു. എന്തുകൊണ്ട്? 
യുദ്ധത്തിൽ തടവുകാരായി പിടിച്ചു കൊണ്ടുപോയവരെ തിരിച്ചു കൊണ്ടു
വരാനുള്ള ഒരു സന്നദ്ധ സംഘടന കുവൈറ്റിൽ  രജിസ്റ്റർ ചെയ്തിട്ടുണ്ട് .അത് യു.എൻ. സഹായത്തോടെയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പലരും അതിൽ വോളന്റിയറായി ചേർന്നിട്ടുണ്ട്. ഞാനും അതിലെ രജിസ്റ്റർഡ് മെമ്പറായിരുന്നു.  കുവൈറ്റിലെ അമീരി ദിവാന്റെ കയ്യിൽ നിന്ന് എനിക്കും ഒരു അംഗീകാരം കിട്ടിയിട്ടുണ്ട്.(P O W'S- Prisoners on war).
ഇറാക്കിൽ നിന്ന് വിമോചനം നേടിയ കുവൈറ്റിൽ അവശേഷിച്ചത് വെറും 38500 പാലസ്തീനികൾ.
മുന്ന് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ അത് 77000മായിഉയർന്നിട്ടുണ്ട്.ഞാനീപ്പറഞ്ഞതൊന്നും ഇസ്രയേലിന്റെ കൂട്ടകുരുതികളെ ന്യായികരിക്കാനല്ല. അധർമ്മത്തിന് ചുട്ടു പിടിക്കാൻ ഞാനൊരുക്കവുമല്ല .അത് ആരായാലും ഏതു വിശ്വാസിയായാലും... ഞാനിപ്പറഞ്ഞ കുവൈറ്റിലുണ്ടായിരുന്ന പലസ്തീനികളാരും തന്നെ ഹമ്മാസ് ഗ്രുപ്പിലോ, എന്തിന്, യാസർ അറഫാത്തിന്റെ പി.എൽ.ഓ. (P.L.O)ഗ്രുപ്പിലോ  മെമ്പറായായിരുന്നവരായി
രുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല...
പിന്നെന്തേ ഇത്രയധികം പാലസ്തീനികൾ 
യുദ്ധം തുടങ്ങിയപ്പോൾ കുവൈറ്റിൽ നിന്ന് ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും ഓടി ഒളിച്ചു..? ഉത്തരമില്ലാത്ത ചോദ്യങ്ങൾ അല്ലേ..?
എന്റെ ഫേസ്ബുക്കിൽ അയ്യായിരം സുഹൃത്തു
ക്കളുണ്ട്. രണ്ടായിരം പേരും കുവൈറ്റി
സഹോദരി സഹോദരങ്ങൾ.അതിൽ ഇരുനൂറ് രാജകുടുംബങ്ങൾ. ഒപ്പം ഇരുനൂറ് പാലസ്തിനി
കളുമുണ്ട്. ഞാൻ കുടപ്പിറപ്പുകളെ പോലെ സ്നേഹിക്കുന്നവർ.
അന്ന് അമേരിക്കയിലെ കുവൈറ്റ് അംബാസഡർ  ഷെയ്ഖ് സൗദ് അൽ നാസ്സർ,  കുവൈറ്റ് യുദ്ധത്തിൽ മരിച്ച അമേരിക്കൻ ഭടന്മാരുടെ കുടുംബങ്ങൾക്ക്, ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടത്തിയ വിരുന്നു സൽക്കാരത്തിൽ ലോകർക്കെല്ലാം ഇഷ്ടമുണ്ടാ
യിരുന്ന, പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്, ആധുനിക കുവൈറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിസ്സ് ഹൈനെസ്സ് ഷേഖ് അബ്ദുള്ള അൽ സാലത്തിന്റെ മകൻ, അന്നത്തെ രാജപ്രമുഖൻ, ഹിസ്സ് ഹൈനെസ്സ് ഷെയ്ഖ് സാദ് അൽ അബ്ദുള്ള ചെയ്ത പ്രസംഗത്തിലെ ചില വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു...
അപ്പോഴേക്ക് ഞാൻ കുവൈത്തിൽ തിരിച്ചെത്തിയിരുന്നു.ആ മീറ്റിംഗിൽ ഒദ്യോഗികമായി തന്നെ ഞാൻ സന്നിഹിതനാ
യിരുന്നു... 
"നമുക്ക് ചുറ്റും അള്ളാഹുവിൽ വിശ്വസിക്കുന്ന ഒരുപാട് സഹോദരങ്ങളുണ്ട്.എന്നാൽ ഇപ്പോൾ എന്റെ മുൻപിൽ ഇരിക്കുന്ന ഈ സഹോദരങ്ങൾ സ്വന്തം ജീവൻ നൽകി നമ്മുടെ രജ്യത്തെ തിരികെ തന്നവരുടെ കുടുംബാംഗങ്ങളാണ്...
ഇവരെ ഞാനെന്ത് പേരിട്ട് വിളിക്കും...ഞാനും 
ഈ രാജ്യവും ഇവുടുത്തെ ജനങ്ങളും മറക്കില്ല...
എന്നും നന്ദിയോടെ സ്മരിക്കും"...
തുടരും...