ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ ഭാഗം-34. My friend Munir Al Burges

ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ ഭാഗം-34.   My friend Munir Al Burges
-----------------------------------------
എന്റെ ഓർമകളെ ഒരു പാട് പുറകോട്ടു കൊണ്ടുപോയ ഒരു ജീവിതാനുഭവും ഞാൻ ഇവിടെ പകർത്തുകയാണ്.

എഴുപതുകളുടെ അവസാനത്തിൽ ഞാൻ "കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ" "അഹമ്മദ് അൽ ജാബർ സ്ട്രീറ്റ് ബ്രാഞ്ചി"ൽ ഒരു "റീറ്റെയ്ൽ സൂപ്പർവൈസറാ"യി ജോലി നോക്കുന്ന സമയം .

അന്ന് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു . അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ ആയിരുന്ന Smt."റഫിയ അബ്ദുലത്തിഫ് അൽ അസുസി"യെ പ്രൊമോട്ട് ചെയ്തു സൽഹിയ കോംപ്ലക്സിൽ പുതുതായി തുറന്ന ബ്രാഞ്ചിലേക്ക് വിട്ടതാണ് ഈ ബ്രാഞ്ചിൽ വേക്കൻസി ഉണ്ടാകാൻ കാരണം. കുവൈറ്റ് ബാങ്കിങ് ചരിത്രത്തിലെ ആദ്യത്തെ കുവൈറ്റി ലേഡി ബ്രാഞ്ച് മാനേജർ എന്ന പദവിയും ഇവർക്കാണന്നതു ഒരു ചരിത്ര സത്യവും ബാക്കി നിൽക്കുന്നു .

എന്റെ കൂടെ മറ്റൊരു സൂപ്പർവൈസർ "മുനീർ ബർജെസ്" , ഒരു ലെബനീസ് നാഷണൽ അന്നു എന്റെ സഹായത്തിനുണ്ടായിരുന്നു . "ദുർസി" എന്ന ഒരു പ്രത്യേക ജാതിയിൽ /വിഭാഗത്തിൽ പെട്ട ആളായിരുന്നു മുനീർ. മുനീറിന്റെ മൂത്ത സഹോദരൻ" ശ്രീ.നദീം ബർജെസ്" അന്നു ബാങ്കിന്റെ ജനറൽ സർവീസ് ഡിപ്പാർട്മെൻറിന്റെ മാനേജർ ആയിരുന്നു..

അന്നത്തെ ബ്രാഞ്ച് മാനേജർ ഒരു പലസ്‌തീൻ ക്രിസ്താനിയായ 
"ശ്രീ നിമ്മർ നബീൽ ഹന്ന" എന്നോടു വളരെയധികം സ്നേഹം ഉള്ള ഒരാളായിരുന്നു . എന്നെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ പദവിയിലേക്ക് ഉയർത്താൻ വളരെയധികം ശ്രമിച്ചെങ്കിലും ,
നടന്നില്ല.ഇപ്പോൾ അമേരിക്കയിലെ "ലോണ്ടലെ" എന്ന സ്ഥലത്തു കുടുംബസമേതം വിശ്രമ ജീവിതം നയിക്കുന്നു .

പിന്നീട് വന്ന സുഡാൻ കാരനായ, എന്നോടു വളരെയധികം സ്നേഹം ഉള്ള, ശ്രീ "ജോർജ് മഹ്‌റൂസ്" എന്ന ബ്രാഞ്ച് മാനേജരുടെ കാലത്തും എന്നെ ദൈവം കടാക്ഷിച്ചില്ല . വളരെ കുറച്ചുകാലം മാത്രമേ അയാൾക്ക്‌ ബ്രാഞ്ച് മാനേജരായി തുടരാൻ കഴിഞ്ഞുള്ളു . നിസ്സാര കാരണങ്ങളാൽ അയാൾക്ക്‌ ആ ജോലി നഷ്ടപ്പെട്ടു.ഇപ്പോൾ സുഡാനിലെ "ഖർത്തും" എന്ന സ്ഥലത്തു വിശ്രമ ജീവിതം നയിക്കുന്നു .

കുവൈറ്റിൽ ഏതൊരു ജോലിയിലും നഷ്ടപ്പെടാൻ ഒരു നിമിഷം മതി . തർക്കിക്കാനോ സമരം ചെയ്യാനോ ഒന്നും സാധിക്കാത്ത സാഹചര്യങ്ങൾ . നമ്മുടെ നാട്ടിലാണെങ്കിലോ ?

പിന്നീടെത്തിയ ബ്രാഞ്ച് മാനേജർ ശ്രീ ."ജോർജ് ഖൂരി" എന്നൊരു ലെബനീസ് ക്രിസ്ത്യൻ വംശജനായിരുന്നു . അദ്ദേഹം എപ്പോഴും ബ്രാഞ്ച് ഓഡിറ്റിങ് നെ മാത്രമേ പ്രാധാന്യം കൊടുത്തിരുന്നുള്ളു . ബ്രാഞ്ചിന്റെ ബിസിനസ് കാര്യങ്ങൾ , കസ്റ്റമർ റിലേഷന്ഷിപ് ഇതിനൊന്നും വലിയ പ്രാധാന്യം കല്പിച്ചിരുന്നില്ല . ഒരു കണക്കിന് അയ്യാളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലായിരുന്നു . ബ്രിട്ടീഷ് ബാങ്കിങ് സിസ്റ്റവും , ബ്രിട്ടീഷ് മാനേജ്മെന്റും ആണ് അന്നു കുവൈറ്റ് ബാങ്കിങ് സെക്ടറുകളിൽ മുഴുവനായും ഉണ്ടായിരുന്നത് . ഒരു ഫിൽസിന്റെ വ്യതാസം കണ്ടുപിടിക്കാൻ മണിക്കൂറുകളോളം ചിലവഴിച്ചു ചിലവഴിച്ചു ഓവർടൈം വാങ്ങുന്ന സിസ്റ്റം കാലക്രമേണ വഴിമാറി .
എണ്പതുകളായപ്പോൾ , ബ്രിട്ടീഷ് ബാങ്കിങ് സിസ്റ്റവും മാനേജ്മെന്റും,അമേരിക്കൻ ബാങ്കിങ്ങിന് വഴിമാറി മാറേണ്ടി വന്നു.

ഏതായാലും ശ്രീ ."ജോർജ് ഖുറി"യ്ക്ക് എനിക്ക് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ പദവി തരുന്നതിനോടെ എന്തോ ഭയം തോന്നിയിരുന്നു . അന്നത്തെ സീനിയർ റീജിയണൽ മാനേജർ ശ്രീ."ചാൾസ് സുഖിയ്സ്" എന്ന് പേരുള്ള ഒരു അർമേനിയൻ വംശജൻ ആയിരിന്നു . ആ കാലഘട്ടത്തിൽ എന്റെ കസ്റ്റമർ റിലേഷന്ഷിപ് ഉം , ബിസിനസ് ഡെവലൊപ്മെന്റും , റീജിയണൽ ലെവെലിൽ വളരെ പ്രശസ്തി ആർജിച്ചിരുന്നു .ഒരിക്കലും മറക്കാത്ത നല്ല ഓർമകളുമായി മണ്മറഞ്ഞ ശ്രീ .ചാൾസ് സുഖിയ്സ് ഇന്നും എന്റെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു . ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ തരുന്ന ശ്രീ.ചാൾസ്.

സാധാരണ പ്രൊമോഷൻ വാർഷീക പെർഫോമൻസ് അസ്സെസ്സ്‌മിന്റെ കൂടെയാണ് വരുക . ബ്രാഞ്ച് മാനേജർ എന്റെ പേര്പ്രൊമോഷൻ ലിസ്റ്റിൽ ചേർത്തിരുന്നില്ല . എന്നാൽ റീജിയണൽ ഓഫീസിൽ നിന്ന് അതു തിരിച്ചയച്ചു പ്രൊമോഷൻ ഷീറ്റ് ചേർത്തയാക്കാൻ പറഞ്ഞു . കാലത്തിന്റെ ഓരോ വികൃതികൾ . പിന്നീട് ഞാൻ ഉയരങ്ങളുടെ പടി ചവിട്ടി ഒരു സീനിയർ റീജിയണൽ മാനേജർ ആയപ്പോൾ പാവം ശ്രീ .ജോർജ് ഖൂരി ഒരു ബ്രാഞ്ച് മാനേജർ ആയി എന്റെ റീജിയനിൽ അല്ലായിരുന്നെങ്കിലും , പലപ്പോഴും എനിക് റിപ്പോർട്ട് ചെയ്യേണ്ടതായി വന്നിട്ടുണ്ട് . ഇപ്പോൾ ലെബനോനിൽ , ബെയ്‌റൂട്ടിൽ വിശ്രമജീവിതം നയിക്കുന്നു .

ആ ഇടയ്ക്കു എനിക്ക് അസിറ്റന്റ് ബ്രാഞ്ച് മാനേജർ ആയി പ്രൊമോഷൻ കിട്ടി .പ്രൊമോഷൻകിട്ടിയ ശേഷമുള്ള ആദ്യത്തെ നാട്ടിലേക്കുള്ള ഒരു മാസത്തെ അവുധി.എന്റെ ഉതിരവാദിത്തങ്ങൾ ഏറ്റടുത്തിരുന്നത് ജൂനിയർ ആയ മുനീർ ആയിരുന്നു . . . ..

അന്ന് ബാങ്കിങ് മേഖലയിൽ കമ്പ്യൂട്ടർ അതിന്റെ ബാല്യ ദിശയിലായിരുന്നു താനും .ദൗര്ഭാഗ്യമെന്നു പറയട്ടെ , അക്കൗണ്ടിംഗ് എന്ററിയിൽ പറ്റിയ വലിയ പാളിച്ച എന്റെ അവുധിക്കാലത്തു, അയാളുടെ ജോലിയെ പ്രതികൂലമായി ബാധിച്ചു . ഞാൻ തിരികെ എത്തിയപ്പോഴേക്കും അയാൾക്ക്‌ അയ്യാളുടെ ജോലി നഷ്ടപ്പെട്ടു.തിരികെ ലെബനോനിലേക്കു മടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു.കുവൈറ്റിൽ ഏതൊരു ജോലിയിലും നഷ്ടപ്പെടാൻ ഒരു നിമിഷം മതി .

കണ്ടപ്പോൾ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു . ഞാൻ അവുധിക്കു നാട്ടിലേക്കു പോകുമ്പോൾ എയർപോർട്ടിൽ കൊണ്ടു വിട്ടത് മുനീർ ആണ് . തിരികെ വന്നപ്പോഴും ജോലി നഷ്ടപെട്ട മുനീർ എയർപോർട്ടിൽ ഉണ്ടായിരുന്നു. മുനീർ ബർജെസ് ലെബനോനിലെ സ്വന്ത സ്ഥലമായ ബേക്കലിൻ , അൽ ഷുഫ്ലേ ക്കു മടങ്ങിപ്പോയി. മടങ്ങി പോകുമ്പോൾ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞത് ഒന്നുകൂടി ഓർക്കാൻ ബുദ്ധിമുട്ടായിരുന്നു.മുനീർ ഓർമയിൽ തങ്ങിയിരുന്നെങ്കിലും പിന്നീട് കമ്മ്യൂണിക്കേഷൻ ഒന്നും ഉണ്ടായിരുന്നില്ല . മുനീറിന്റെ സഹോദരിയുടെ മകൻ "മുഈൻ" ആയിടയ്ക്കാണ് ബാങ്കിന്റെ ഐ ടി ഡിപ്പാർട്മെന്റിൽ ഒരു ക്ലറിക്കൽ സ്റ്റാഫ് ആയി ജോലിയിൽ പ്രവേശിച്ചത്.മുനീർ പിരിഞ്ഞു പോകുമ്പോൾ എന്റെ കയ്യിൽ തന്ന ഒരു കളർ ഫോട്ടോയും , അതിന്റെ പുറകിലെഴുതിത്തന്ന വാക്കുളുടെ ആഴവും , ഇന്നും മാറാതെ മനസ്സിൽ നില്കുന്നു. ആ ഫോട്ടോ ഞാൻ ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരിക്കൽ ഞാൻ ലെബനൻ സന്ദർശിച്ചപ്പോൾ മുനീറിന്റെ അഡ്രസ്സ് വിവരങ്ങൾ ഒന്നും കയ്യിലില്ലാതിരുന്നതിനാൽ കാണാനും പറ്റിയില്ല . തന്നെയുമല്ല അന്ന് ലെബനോനിൽ സിവിൽ വാർ രൂക്ഷമായിരുന്ന കാലമായിരുന്നു . സ്ട്രീറ്റ് ഫൈറ്റ് ഒരു സാധാരണ സംഭവും ആയിരുന്നു .

ദിവസങ്ങൾ മാസങ്ങൾക്കും , മാസങ്ങൾ വര്ഷങ്ങൾക്കും , വർഷങ്ങൾ ദേശബദ്ധങ്ങൾക്കും വഴി മാറിയപ്പോൾ മുനീറും എന്റെ മറവിയിലേക്കു സ്ഥലം മാറി . അങ്ങനെയിരിക്കുമ്പോൾ ആണ് , ഇന്നും കൊമേർഷ്യൽ ബാങ്കിൽ ജോലിയിലുള്ള മുനീറിന്റെ സഹോദരിയുടെ മകന്റെ ഒരു "വഹട്സപ്പ് മെസ്സേജ്" വരുന്നത് . താങ്കളുടെ റിക്വസ്റ്റ് അനുസരിച്ചു മുനീറിന്റെ മൊബൈൽ നമ്പർ ഇതാണ് . വിളിക്കാം . സംസാരിക്കാം.

നാൽപ്പതു വര്ഷങ്ങള്ക്കു ശേഷം . .........ഒരുതരം ആവേശവും , ആകാംഷയും ആയിരുന്നു . ലെബനോനിലെ "അൽ മാവെറിഡ് ബാങ്കി"ൽ കുറെ അധികം വർഷമായി ജോലി ചെയ്തു. ബ്രാഞ്ച് മാനേജർ പദവിയിലെത്തി . ഇപ്പോൾ .വിശ്രമജീവിതം നയിക്കുന്നു . സഹോദരൻ നദിമിന്റെ ആകസ്മീക മരണം മുനീറിനെ തളർത്തിയിട്ടുണ്ട് .ഓര്മക്കുറവുകൾ ബാധിച്ചു തുടങ്ങിയെങ്കിലും എന്നെ നല്ലതായി ഓർമയിൽ വന്നു . അതിന്റെ ഏറ്റവും വലിയ തെളിവ് റാഫി സഹാബിന്റെ ഒരു പഴയ സിനിമാ ഗാനം മുനീറിന് വളരെ ഇഷ്ടമായിരുന്നു . "ഏഖ് ഭൂൽ ദോ മാലി" എന്ന സിനിമയിലെ "ഔലാദ് വാലോ ഭൂലോ ഫലോ" എന്ന് തുടങ്ങുന്ന ഗാനം. ഒരു ഭിക്ഷക്കാരൻ സിനിമയിൽ പാടുന്ന പാട്ടാണ് . ആ സിനിമാ മുനീറിനെ വളരെയധികം വികാരഭരിതനാക്കിയിട്ടു പോലും . അതിന്റെ ഒരു ഓഡിയോ കാസ്സെറ്റ് വാങ്ങി ഞാൻ കൊടുത്തത് ഇപ്പോഴും കേൾക്കാറുണ്ടത്രെ . ആദ്യത്തെ രണ്ടു ലൈൻ ടെലിഫോണിലൂടെ എന്നെ പാടി കേൾപ്പിച്ചപ്പോൾ ഞാൻ ത്രേതായുഗത്തിലേക്കു മടങ്ങിപ്പോയി . ഒരിക്കലും മറക്കാത്ത ഓർമ്മകളുമായി .....................പാവം മുനീർ.