ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ ഭാഗം 37
=====================================
Great Respect To Mrs.Rawya Mohammad
(Part-1)
-------------------------------------------------------------------------
തയ്യാറാക്കിയത് -. രാധാകൃഷ്ണന്‍ നായര്‍
( ന്യുസിലന്‍ഡ് )
======================================
ഇന്നത്തെ എന്റെ ഓർമ്മയിൽ, എന്നും സ്നേഹത്തോടും, അതിലേറെ ബഹുമാനത്തോടും, ഓർക്കപ്പെടുന്ന
"ഒരു കുവൈറ്റി സഹോദരി"യെപ്പറ്റിയാണ് എഴുതാനുള്ളത്...
വാക്ക്‌സാമർഥ്യം കൊണ്ട് (ഇംഗ്ലീഷിലും, അറബിയിലും) ആരെയും നിശ്ശബ്ദരാ
ക്കാൻ പോകുന്ന അസാധാരണമായാ കഴിവ്. ഏതു ഉന്നതപദവിയിലിരിക്കുന്ന
വരായാലും, മുഖം നോക്കാതെ കാര്യങ്ങൾ തുറന്നു പറയുന്ന സ്വഭാവം..."ആരെയും കണ്ണടച്ച് വിശ്വസിക്കരുത്" എന്നാണ് പ്രമാണം...ഞാൻ ഉൾപ്പടെ എല്ലാവരും സ്നേഹത്തോടെ ബദറിന്റെ അമ്മ എന്നർത്ഥം വരുന്ന "ഉമ്ബദർ" എന്നു
വിളിക്കുന്ന "റാവിയ മുഹമ്മദ് അബ്ദുറസൂൽ അൽ കമ്പർ"...
ഞാൻ ന്യൂസിലാൻഡിൽ പോയി, നീണ്ട ഒരു വർഷത്തെ അവുധിക്ക് ശേഷം, തിരികെ കുവൈറ്റിൽ എത്തിയപ്പോൾ, "കൊമ്മേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിൽ", എനിക്ക് കിട്ടിയ ബ്രാഞ്ച് ,ആറാം ഗവർണറേറ്റിലെ, അങ്ങേ അറ്റത്തെ ബ്രാഞ്ചായ, "അഹമ്മദി" ബ്രാഞ്ചാണ്. കുവൈറ്റ് എന്ന ചെറിയ രാജ്യത്ത് ആറു സ്റ്റേറ്റ്കളാണുള്ളത്. ആറാമത്തെ സ്റ്റേറ്റ് അവസാനത്തേതാണെങ്കിലും, തന്ത്ര പ്രാധാന്യമുള്ള സ്റ്റേറ്റ് ആണ്. കറുത്ത സ്വർണ്ണത്തിന്റെ മേഖലയാണ്. അതായത് ഓയിൽ മേഖലയാണ് എന്ന് സാരം.
സിറ്റി ഗവർണറേറ്റിൽ മാത്രം ജോലി ചെയ്തിട്ടുള്ള എനിക്ക്, അതൊരു പുതിയ അനുഭവം ആയിരുന്നു...!!! ഞാൻ ആ ബ്രാഞ്ചിൽ ചെന്ന് ചാര്ജടുക്കുമ്പോൾ, താൽക്കാലികമായി അവിടെയുണ്ടായിരുന്ന ബ്രാഞ്ച് മാനേജർ ലെബനൻ കാരനായ "ഇബ്രാഹിം ലിസാക്ക്" ഹെഡ് ഓഫീസിലേ
ക്ക് ഓപ്പറേഷൻ സപ്പോർട്ടായി സ്ഥലം മാറിപ്പോയി.അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ "അലിക്ക് അരൻഹാ",റീറ്റെയ്ൽ ബാങ്കിങ് ഓഫീസർ, നമ്മുടെ ഇന്നത്തെ കഥാനായികയായ "റാവിയ മുഹമ്മദ്", പിന്നെ ചീഫ് കാഷ്യറും, കുറെ റ്റല്ലേഴ്സും, കസ്റ്റമർ സർവീസ് സ്റ്റാഫ് അംഗങ്ങളും.ഇതായിരുന്നു ആ ബ്രാഞ്ചിന്റെ
അന്നത്തെ അവസ്ഥ.
"റാവിയ"യെപ്പറ്റി പല കുവൈറ്റികളും,(സ്ത്രീകളും, പുരുഷന്മാരും) നേരത്തെതന്നെ, പറഞ്ഞറിവുള്ള ഒരു മുൻവിധിയോടെയാണ്, ഞാൻ
"അഹമ്മദി" ബ്രാഞ്ചിലേക്ക് കാൽ വച്ച് കയറിയത്.
"ആരുടെയും മുഖത്തു നോക്കി എന്തും പറയാൻ ഒരു മടിയും ഇല്ലാത്ത സ്ത്രീയാണ്. സൂക്ഷിക്കണം" ഒരു മാനേജ്മെന്റ് മെമ്പർ പറഞ്ഞു തന്ന ഉപദേശം.
"സത്യത്തിൽ ഇവർ ഒരു തലവേദനയാണ്. കുവൈറ്റി ആയതുകൊണ്ട് പറഞ്ഞുവിടാനും പറ്റില്ല. അതുകൊണ്ട് എന്ത് തെറ്റ് കണ്ടാലും റിപ്പോർട്ട് ചെയ്യണം"
മറ്റൊരു മാനേജ്‌മെന്റ് മെമ്പറുടെ ഉപദേശം.
ഇതിനൊന്നും, അമിത പ്രാധാന്യം കൊടുക്കാതെ ഞാൻ ബാങ്കിന്റെ ബിസിനസ്സ് പുരോഗതിയിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചു ജോലി തുടർന്നു. ജോലി തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ "റാവിയ" എന്നോട് ഒരു മീറ്റിംഗ് അവിശ്വപ്പെട്ടു. ആ മീറ്റിംഗ് സമയത്തു്, അവർ എന്നോട് പറഞ്ഞ ഒരേ ഒരു കാര്യം മാത്രമേ ഞാൻ ശ്രദ്ധിച്ചിട്ടൂള്ളൂ. "മിസ്റ്റർ നായർ" താങ്കളെപ്പറ്റി ഒരുപാട് നല്ല കാര്യങ്ങൾ പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു. എന്ത് തീരുമാനം എടുക്കുന്നതിന് മുൻപ് നിരീക്ഷിക്കണം. ബോധ്യമാകാതെ ഒന്നും ചെയ്യരുതേ...
അവർ പറഞ്ഞത് വളരെ സത്യമായിരുന്നു എന്ന് ദിവസങ്ങക്കുള്ളിൽ ശരിക്കും, എനിക്ക് ബോധ്യമായി. "അലിക്ക് അരൻഹ"യുടെ, നേതൃത്ത്വത്തിൽ ഒരു പട തന്നെയുണ്ട് "റാവിയ" എന്ന പാവം സ്ത്രീയ്ക്കെതിരെ...
അവരെ പുകച്ചു പുറത്തു ചാടിക്കാൻ മാനേജ്മെന്ററിന്റെ ധാർമ്മിക പിന്തുണയും...
ഞാൻ ന്യൂസിഅലൻഡിലേക്കു പോകുമ്പോൾ, ഉണ്ടായിരുന്ന മാനേജ്‌മെന്റായിരുന്നില്ല മടങ്ങി വന്നപ്പോൾ ബാങ്കിലുണ്ടായിരുന്നത്...അതിലും പ്രത്യേകിച്ച് റീറ്റെയ്ൽ ഡിവിഷനിൽ...
അതുകൊണ്ട് തന്നെ ബ്രാഞ്ചിലെ, നിലവിലുണ്ടായിരുന്ന അന്തരീക്ഷം
മാറ്റിമറിക്കാൻ ഉടനടി കഴിയുകയുമില്ല...
അന്ന് ഞാൻ ചാര്‍ജെടുക്കോമ്പോൾ,
ബിസിനസ്സ്പരമായി, അഹമ്മദി ബ്രാഞ്ച്
വലിയ ദയനീയാവസ്ഥയിലായിരുന്നു താനും.
അപ്പോഴാണ് അവിചാരിതമായി, ബാങ്കിന്റെ അന്നത്തെ ഡെപ്യൂട്ടി ചെയർമാനുമായി പരിചയപ്പെടാൻ ഒരു അവസരം വന്നു ചേർന്നത്. അദ്ദേഹത്തിന് "വാഫ്രാ" എന്ന സ്ഥലത്തു സുന്ദരമായ ഒരു "ഫാം" ഉണ്ടായിരുന്നു. എല്ലാ വ്യാഴാഴ്ചയും വാഫ്രാ ഫാമിലേക്കു കുടുംബസമേതം
പോകുന്ന വഴി അദ്ദേഹം "അഹമ്മദി ബ്രാഞ്ചിൽ" കയറി കുറെ നേരം ചിലവഴിക്കാറുണ്ട്. ആ "പരിചയം" ഞാൻ
ഒരു "വലിയ അടുപ്പ"മാക്കി മാറ്റിയെടുത്തു...
നമ്മുടെ കഥാനായിക "ശ്രീമതി റാവിയ" ഒരു മുസ്ലിമാണെങ്കിലും, "ഷിയാ" സമ്പ്രദായത്തിലെ ഒരു പ്രത്യേക വിഭാഗത്തിൽപ്പെടുന്ന സ്ത്രീ ആയിരുന്നു.
ഭാഗ്യവശാൽ, ഞാൻ ഈ പറഞ്ഞ ഡെപ്യൂട്ടി ചെയർമാനും, അതേ വിഭാഗത്തിൽപ്പെട്ട ആളായിരുന്നു...
ഒരു കച്ചിത്തുരുമ്പുകിട്ടിയാൽ,ചങ്ങല ആക്കാൻ കഴിഞ്ഞിരുന്ന എനിക്ക്, ആ ബന്ധം ഒരു വലിയ തണലായി...
തുടരും........