ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ ഭാഗം 39..
Great Respect to Mrs. Rawya Mohammad.
(Part Three)...തുടർച്ച....
------‐-------------------------------------------------------------=-
തയ്യാറാക്കിയത് - രാധാകൃഷ്ണന്‍ നായര്‍
(ന്യൂസിലന്‍ഡ്)
-----------------------------------------------------------------------
ഏതാണ്ട് മുന്നൂറ് വർഷങ്ങൾക്കു മുൻപ്, ഇറാനിൽ നിന്ന് കുടിയേറി പാർത്ത ഒരു വലിയ കുടുംബത്തിൽപ്പെട്ട സ്ത്രീയാണ് "റാവിയ".പ്രശസ്തമായ "അൽ കമ്പർ" കുടുംബം.ഇന്ന് ആ കുടുംബത്തിലെ യുവ തലമുറയിൽ പ്പെട്ട മിക്കവരും, ഐ ടി മേഖലയിൽ പ്രശസ്തരാണ്.
ഞാൻ "അഹമ്മദി" ബ്രാഞ്ച് ഏറ്റടുക്കു
മ്പോൾ, റീറ്റെയ്ൽ മാനേജ്മെന്റിന്റെ ഒരു വാക്കുണ്ടായിരുന്നു...ഒരു കൊല്ലം കൊണ്ട് "അഹമ്മദി" ബ്രാഞ്ചിനെ മുൻനിരയിൽ എത്തിച്ചാൽ, ബാങ്കിന്റെ ഏറ്റവും വലിയ
ബ്രാഞ്ചായ "ഫഹാഹീൽ" ബ്രാഞ്ച് (AAA Branch) തരുമെന്നായിരുന്നു വാഗ്ദാനം...
വാക്കാൽ മാത്രം...!!!
അധികാരം ഏറ്റവും ഇഷ്ടപ്പെടുന്നവരാണ് കുവൈറ്റി സ്ത്രീകൾ.പ്രത്യേകിച്ച് കുവൈറ്റി പുരുഷന്മാരുടെ മുകളിൽ. ഇവിടെ ഞാൻ ചെയ്ത കാര്യം ."റാവിയ"യ്ക്കു "സ്റ്റാഫ് അഡ്മിനിസ്ട്രേഷൻ, ഓപ്പറേഷൻസ്, ആഡിറ്റ്",ഈ മുന്ന് വിഭാഗങ്ങളുടെയും ചുമതല മുഴുവനായും വിട്ടുകൊടുക്കുകയും, അത് അവർ ശരിയായ രീതിയിൽ ഉപയോഗിക്കുകയും ചെയ്തു എന്നുള്ളത് കാലം തെളിയിച്ചു. മുന്ന് മാസം കഴിഞ്ഞപ്പോൾ പ്രമോഷനോട് കുടി "അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായി", "റവിയായ"യെ ഉയർത്തി. ഇത് റീറ്റെയ്ൽ മാനേജ്‌മെന്റിന്റെ തൃപ്തിയോടെ അല്ലാതെയായിരുന്നു എന്നത് നിസ്തർക്കമാണ്. കാരണം എപ്പോഴും മാനേജ്മെന്റിലെ പലർക്കും,അവർ തലവേദനയായിരുന്നു എന്ന പഴയ സങ്കൽപ്പത്തിലായിരുന്നു. എന്നാൽ ജോലിയിൽ ഇത്രയധികം കൃത്യനിഷ്ഠയുള്ള ഒരു കുവൈറ്റി സ്ത്രീയെ എന്റെ നാല്പതു വർഷത്തെ ബാങ്കിങ്ങ് ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല...
ബ്രാഞ്ചിന്റെ "ഓഡിറ്റ് റേറ്റിംഗ്" ഏറ്റവും ഉയരത്തിലുള്ള റേറ്റിംഗിൽ എത്തി.
ബിസിനസ്സിൽ അഭൂതപൂർവമായ ഉയർച്ച. മാനേജ്‌മന്റ് തുടങ്ങിവച്ച എല്ലാ ബിസിനസ് ക്യാമ്പയിനുകളിലും ഇന്നുവരെ ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത റെക്കോർഡ് ചരിത്രങ്ങൾ.അവാർഡുകളും, അംഗീകാരങ്ങളും, ഒന്നിന് പുറകെ ഒന്നായി.ഏറ്റവും അനുഗ്രഹിക്കപ്പെട്ടത് "ഇന്റർബാങ്കിങ് സർവ്വേ"യിലാണ്.
കുവൈറ്റിലെ എല്ലാ ബാങ്കുകളെയും സഹകരിപ്പിച്ചു, ഒരു "കസ്റ്റമർ കെയർ സർവ്വേ" അന്ന് സംഘടിപ്പിക്കുവാൻ നേതൃത്ത്വം കൊടുത്തത്, "കുവൈറ്റ് ബാങ്കിങ്ങ് സ്റ്റഡി സെന്ററാ"യിരുന്നു.
ഏഴ് ബാങ്കുകൾ പങ്കെടുത്തു.
റീറ്റെയ്ൽ ബ്രാഞ്ചുകളുടെ "സർവീസ് ക്വാളിറ്റി" അളക്കുകയായിരുന്നു ലക്ഷ്യം. ഈശ്വരാനുഗ്രഹം എന്റെ ബ്രാഞ്ചിനാ
യിരുന്നു...ഒന്നാമത്തെ റാങ്ക്...
ഇതിനു എത്രയോ പേരോട് ഞാൻ കടപ്പെട്ടിരിക്കുന്നു. റീറ്റെയ്ൽ മാനേജ്‌മന്റ് വാക്ക് പാലിച്ചു. പ്രൊമോഷനോട് കുടി ബാങ്കിന്റെ അന്നത്തെ ഏറ്റവും വലിയ ബ്രാഞ്ച് എന്റെ കയ്യിൽ സുരക്ഷമാണന്നു മനസ്സിലാക്കി, "ഫഹാഹീൽ" ബ്രാഞ്ച് എന്നേ ഏൽപ്പിച്ചു...
"റാവിയ"യുടെ ബാക്കി ചരിത്രം അടുത്ത ഭാഗത്തിൽ.....നൂറു ജന്മം കൊണ്ട് തീർത്താൽ തീരാത്ത കടപ്പാടുകൾ.
"റാവിയ" മുതൽ എത്രയോ പേരോട് ...
തുടരും...