ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ .ഭാഗം 46. Great respect to Air Marshal Yousef Duwayan Al Otaibi.
-------------------------------------------------------------------------
കുവൈറ്റിന്റെ വിമോചനത്തിൽ, ഇന്ന് ചരിത്രത്തിൽ, രേഖപ്പെടുത്തുന്നത്, അമേരിക്കൻ വ്യോമസേനയുടെ കീഴിൽ അണി നിരന്ന, ബ്രിട്ടീഷ്, ഈജിപ്ഷൻ സൈനികരാണ് ഇറാഖിനെ നേരിട്ടതെന്നാണ് . 1991ലെ കുവൈറ്റ് വിമോചനത്തിൽ യഥാർത്ഥത്തിൽ 39 രാജ്യങ്ങൾ നേരിട്ടോ അല്ലാതെയോ ഇടപെട്ടിട്ടുണ്ടന്നു ചരിത്രത്തിൽ എവിടയും വിശദമായി എഴുതി കണ്ടിട്ടില്ല . "ന്യൂസിഅലൻഡി"ൽ നിന്നു പോലും വളരെ ചെറിയ അളവിൽ വിരലിൽ എണ്ണാവുന്ന സൈനികർ എത്തിയിരുന്നു എന്നതാണ് സത്യം .
ഇറാഖിനെ കുവൈറ്റിൽ നിന്നു തുരത്തുന്നതിൽ, അമേരിക്കൻ വ്യോമസേനക്കൊപ്പം മുൻനിരയിൽ ഉണ്ടായിരുന്ന അന്നത്തെ കുവൈറ്റ് വ്യോമസേനയുടെ ഏറ്റവും തലപ്പത്തുണ്ടായിരുന്ന "എയർ മാർഷൽ ശ്രീ . യൂസഫ് ദൗഅയ്ൻ അൽ ഒതൈബി " കുവൈറ്റ് ട്രൈബൽ സമൂഹത്തിൽ പെട്ട ഒരു വലിയ വ്യത്തിക്ത്ത്വമാണ് .
കുവൈറ്റിലെ ട്രൈബൽ സമൂഹത്തിൽ ഒരു പാട് കുടുംബങ്ങൾ ഉണ്ട് . "അൽ അജ്മി" , "അൽ അസ്‌മി" , "അൽ ഷിമ്മിരി" , "അൽ ഒതൈബി" , "അൽ ദോസരി" , "അൽ മുത്തൈരി" , "അൽ ഹാജിരി" , അങ്ങനെ നീണ്ടു പോകുന്നു ആ നിര . ഇവരെ ഒക്കെ മുൻ നിരയിലുള്ള കുവൈറ്റി സമൂഹം ഇന്നും കുവൈറ്റികളായി അംഗീകരിക്കുക ദുഷ്കരം തന്നെ . മേൽപ്പറഞ്ഞ കുവൈറ്റി സമൂഹത്തെയെല്ലാം ചേർത്ത് "ബദുക്കൾ" എന്നാണ്, കളിയാക്കി സംബോധന ചെയ്യുന്നത് .
എന്നാൽ ഞാൻ മേല്പറഞ്ഞ "അൽ ഒതൈബി" കുടുംബത്തിൽ പെട്ട മുൻ കുവൈറ്റ് എയർഫോർസിന്റെ എയർ മാർഷൽ ആയിരുന്ന "യൂസഫ്" ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു വ്യക്തിത്ത്വം ആണ് . രാജകുടുംബങ്ങൾ ഉൾപ്പെടയുള്ള കുവൈറ്റി സമൂഹം വളരെ ബഹുമാനിക്കുന്ന "യൂസഫ്" കുവൈറ്റ് യുദ്ധത്തിൽ അമേരിക്കൻ വ്യോമസേനക്ക് വേണ്ട എല്ലാ സ്ട്രാറ്റജിക് സഹായവും നൽകി മുന്നോട്ടു നയിച്ച ലീഡർ ആയിരുന്നു .
യുദ്ധാനന്തരം, കുവൈറ്റ് ഭരണകൂടം പരമോന്നത സൈനിക ബഹുമതി നൽകി ആദരച്ചു . ജോർജ് ബുഷിന് ശേഷം പിന്നീട് വന്ന അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ കുവൈറ്റ് സന്ദർശിച്ചപ്പോൾ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി കൊടുത്ത് ആദരിച്ചപ്പോൾ ആണ് യൂസഫ് അൽ ഒതൈബിക്കും ഈ മഹനീയ പുരസ്‌കാരം നൽകി ആദരിച്ചത് .
2000 ത്തിൽ ഞാൻ കൊമേർഷ്യൽ ബാങ്കിന്റെ ഏറ്റവും വലിയ ബ്രാഞ്ചായിരുന്ന "ഫഹാഹീൽ" ബ്രാഞ്ചിൽ മാനേജർ ആയി ചാര്ജടുത്തപ്പോൾ തുടങ്ങിയ സ്നേഹ ബന്ധമാണ് . "ഫഹാഹീൽ", "അൽ ദാബൂസ്" സ്ട്രീറ്റിൽ താമസിക്കുന്ന യൂസഫിന്റെ "ദിവാനിയ"യിൽ മിക്കപ്പോഴും ഞാൻ നിത്യ സന്ദര്ശകനായിരുന്നു . ധാരാളം കുവൈറ്റി കസ്റ്റമേഴ്സിനെ എനിക്ക് പരിചയപ്പെടുത്തുകയും അതെന്റെ ബാങ്കിങ് ക്യാരീറിനെ വളരെ അനുകൂലം ആക്കുകയും ചെയ്തിട്ടുണ്ട് . അദ്ദേഹത്തിന്റെ മകൻ "ഗാനം അൽ യൂസഫ്" ഇപ്പോൾ കുവൈറ്റ് വിദേശ മന്ത്രാലയത്തിന്റെ കീഴിൽ ഒരു സെക്കന്റ് സെക്രട്ടറിയായി ജോലി ചെയ്യുന്നു . സ്നേഹിക്കാനും ബഹുമാനിക്കാനും അറിയാവുന്ന യൂസഫ് 2013 ൽ അസഹ്യമായ പുറംവേദന കാരണം വിശ്രമജീവിതത്തിലേക്കു കടന്നു.ഫഹാഹീൽ ബ്രാഞ്ചിൽ എനിക്ക് അദ്ദേഹം ചെയ്തു തന്ന സഹായങ്ങൾ ഒരു തലമുറക്കപ്പുറം തീർത്താലും തീരാത്ത കടപ്പാടുകൾ . ആയിരകണക്കിന് കുവൈറ്റി കസ്റ്റമേഴ്സിനെ നേടി തന്ന സഹായങ്ങൾ.എന്റെ ഉയർച്ചയിലെ മറ്റൊരു ചവിട്ടു പടി . കുവൈറ്റ് വിമോചനത്തിന്റെ ചരിത്രം എഴുതുമ്പോൾ "യൂസഫിനെ" ഒഴിവാക്കാൻ കഴിയില്ല .എന്റെ ഏറ്റവും പ്രിയപ്പെട്ട "ബു ഗാനം" . ചെയ്തുതന്ന സഹായങ്ങൾക്ക് എന്നുമെന്നും കടപ്പെട്ടിരിക്കുന്നു