ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ - 26 Great respect to Mr. Simon Clement.
ഏഴാം ഭാഗം..... തുടർച്ച........
സായിപ്പന്മാർ പൊതുവെ ശാന്ത സ്വഭാവക്കാരാണ്. നമ്മൾ പറയുന്ന വാക്കുകൾക്ക് വില കൽപ്പിക്കുകയും, വിശ്വസിക്കുകയും, ചെയ്യും.
അറബികളുടെയും, ഇന്ത്യക്കാരുടെയും, രീതിയല്ല വെള്ളക്കാർ പിന്തുടരുന്നത്.
പൊതുവെ ശാന്തനായ സൈമൺ ക്ലെമന്റ്,
ആവിശ്യത്തിലധികം പ്രതീക്ഷകൾ വച്ച് പുലർത്തി, എന്റെ അധികാര പരിധികൾ വികസിപ്പിക്കുകയും, ഞാൻ പോലും പ്രതീക്ഷിക്കാതെ എന്റെ ശമ്പളത്തിൽ വർദ്ധനവുണ്ടാക്കി തരികയും, പ്രൊമോഷന് വേണ്ടതെല്ലാം ചെയ്ത് തരുകയും ചെയ്തു. അതെല്ലാം ഒരു സുപ്രഭാതത്തിൽ തട്ടിത്തെറിപ്പിച്ചു, ഇറങ്ങിപ്പോകാൻ തയ്യാറായ ഞാൻ, സത്യത്തിൽ അദ്ദേഹത്തെ, വഞ്ചിക്കുകയായിരുന്നു.....
തമിഴിൽ ഒരു പഴയ സിനിമയുണ്ടായിരുന്നു.
അതിന്റെ പേരു് "സാധു മിരാണ്ടൽ" എന്നായിരുന്നു.അതിനർത്ഥം "നല്ലവൻ ക്ഷുപിതനായാൽ" എന്നാണ്. എന്റെ(Farewell party) "വിടവാങ്ങൽ പാർട്ടിയിൽ" സൈമൺ ക്ലെമെന്റ് അങ്ങനെ ആയിരുന്നു പെരുമാറിയത്.എന്നെ അനുമോദിച്ചു പറയേണ്ടതിന് പകരം, അപമാനിച്ചും, അപഹസിച്ചും, സംസാരം തുടങ്ങി.അതിനു അയാൾ തിരഞ്ഞെടുത്ത വിഷയങ്ങൾ, കമ്പ്യൂട്ടറും, ഇന്റർ നെറ്റും, മൊബൈലും, ഫേസ് ബുക്കും, ഇൻസ്റ്റഗ്രാമും, ഒക്കെ പോയിട്ട് ഒരു കാൽക്കുലേറ്റർ പ്പോലും, ഇല്ലാത്ത കാലത്തു, ഞാൻ ബാങ്കിൽ എഴുതിയ ടെസ്റ്റുകളുടെ ഫോട്ടോ കോപ്പികൾ എടുത്തു കൊണ്ട് വന്ന്, അതിലെ തെറ്റുകൾ എണ്ണി എണ്ണി പറയാൻ തുടങ്ങി.
ശരിക്കും അന്ന് ടെസ്റ്റ് എഴുതി പാസ്സായ ശേഷമാണ് ബാങ്കിൽ എന്നെ ജോലിക്ക് എടുത്തത്. ചില ചോദ്യങ്ങൾക്കു ഉത്തരങ്ങൾ തെറ്റായിരുന്നിരിക്കാം!!!
അല്ലാതെ കൈക്കൂലി കൊടുത്തും, ആരെങ്കിലും വലിയ കുവൈറ്റികളുടെ റെക്കമെന്റേഷനിലും, കിട്ടിയ ജോലി ആയിരുന്നില്ല. (അക്കാലത്തു അങ്ങനെ ഒരു പതിവുണ്ടായിരുന്നു.അങ്ങനെ ജോലിയിൽക്കയറിയ ഇന്ത്യക്കാർ ധാരാളം). അന്നത്തെ ടെസ്റ്റിൽ ഞാൻ എഴുതിയ പ്ളാനിങ്ങിനെ(Planning)പ്പറ്റിയുള്ള സംക്ഷിപ്ത വിവരണത്തെപ്പോലും സൈമൺ വിമർശിച്ചു!!!
"അപ്പോഴാണ് ഇത് അയാൾ മനപ്പൂർവം എന്നോടുള്ള ദേഷ്യം തീർക്കുകയാണെന്നു എനിക്ക് മനസ്സിലായത്"..........കാരണം, അന്ന് ഞാനെഴുതിയ വിഷയം, അതെ രീതിയിൽ ഒരു മാറ്റവും വരുത്താതെ ഞാൻ വീണ്ടും എഴുതി, ബാങ്കിന്റെ മാസം തോറും ഇറങ്ങുന്ന ബുള്ളറ്റിനിൽ (Tijari News) അത് പ്രസിദ്ധികരിക്കണമെങ്കിൽ, അതിൽ തെറ്റുണ്ടാകാനിടയില്ല!!!
(അതിന്റെ കോപ്പി വായനക്കാരുടെ അറിവിന് വേണ്ടി ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.....)
"സൈമൺ ക്ലെമന്റിന്റെ പ്രസംഗവും, വിമർശനവും, പരിഹാസങ്ങളും, ഒന്നും തന്നെ എന്നെ ഏശിയിട്ടില്ല"..........
എന്ന് മാത്രവുമല്ല, പിന്നീടെത്തിയ
ചെയർമാനും, ബോർഡ് അംഗങ്ങളും,
ഡെപ്യൂട്ടി ചെയർപേഴ്സനും,
സി. ഈ. ഓ. യും, മറ്റു എല്ലാ ഡിവിഷൻ മേധാവികളും,എല്ലാവരുമെത്തി അനുമോദങ്ങൾ രേഖപ്പെടുത്തി...........
ഇതുവരെ,പലർക്കും കിട്ടാതെ പോയ ... അഭിനന്ദനങ്ങൾ!!! അംഗീകാരങ്ങൾ!!!
എന്നാൽ എന്നെ ഏറ്റവും അധികം വിഷമിപ്പിച്ച വിഷയം ഇതൊന്നുമായിരുന്നില്ല!!!
.......ഞാൻ കൂടെപ്പിറപ്പുകളേപ്പോലെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും, ചെയ്തിരുന്ന, ബാങ്കിലുണ്ടായിരുന്ന കുറെ മലയാളി സുഹൃത്തുക്കൾ, "കോലീഗുകൾ"
(Colleagues)എന്ന് പറയുന്ന സ്നേഹിതർ , എന്നെ "സൈമൺ ക്ലെമന്റ്" അപഹസിച്ച വിവരം,നാട് നീളെ കൊട്ടിഘോഷിച്ചു നടന്നതാണ്.........
ഇതൊരു മഹാസംഭവമായി ചിത്രീകരിച്ചു, ആ ബാങ്കിന്റെ ഏഴ് നിലകളിലും കയറി ഇറങ്ങി, അയ്യായിരം നോട്ടീസ് അടിച്ചു വിതരണം നടത്തുന്നത് പോലെ പ്രസംഗിച്ചു നടന്നതാണ് "എന്നെ ഏറ്റവും വേദനിപ്പിച്ച" ഒരു കാര്യം!!!
ഈ വിവരങ്ങൾ എല്ലാം എന്നോട് വന്ന് കൃത്യമായി പറഞ്ഞത് ഗോവയിൽ നിന്നുള്ള ഒരു സുഹൃത്താണ്!!!
അന്നത്തെ റീറ്റെയ്ൽ ഓപ്പറേഷൻ മാനേജരായിരുന്ന ബെന്നി, പറഞ്ഞ ഒരു വാചകം, ഇപ്പോഴും എന്റെ ഓർമ്മയിൽ!!!
"നിങ്ങൾ മലയാളികൾ അവരവരെപ്പറ്റിയല്ല ചിന്തിക്കുന്നത്..... മറ്റുള്ളവരെപ്പറ്റിയാണ്!!!
(You Malayalees are not worried about themselves, but always worried about others).
തുടരും