ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ-27 Great respect to Mr. Simon Clement. എട്ടാം ഭാഗം ഭാഗം... അവസാനിക്കുന്നു

ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ-27 Great respect to Mr. Simon Clement.  എട്ടാം  ഭാഗം അവസാനിക്കുന്നു 
Great respect to Mr. Simon Clement. Former General Manager Commercial Bank of Kuwait.
 

നിങ്ങൾ മലയാളികൾ അവരവരെപ്പറ്റിയല്ല ചിന്തിക്കുന്നത്...മറ്റുള്ളവരെപ്പറ്റിയാണ്"...

(You Malayalees are not thinking about themselves, but always thinking about others).

ഇത് മാത്രമോ?

മൂന്നര ദേശബ്ദങ്ങൾ ജോലി ചെയ്ത ഒരു സ്ഥാപനത്തിൽ നിന്ന് ഞാൻ പിരിയുമ്പോൾ 
ഒരു "വിടവാങ്ങൽ മെസ്സേജ്" (Farewell message)
"ഈ മെയിൽ (e-mail)" വഴി എല്ലാവർക്കും അയക്കണമെന്ന്  ആഗ്രഹിച്ചു...
ആ മെസ്സേജ് ഡ്രാഫ്റ്റ് ചെയ്തു തന്നത് അന്നത്തെ ഓഡിറ്റ് ഡിവിഷന്റെ തലവനായിരുന്ന എന്റെ ആത്മ സുഹൃത്തു മിസ്റ്റർ.ജോ ആയിരുന്നു. പിന്നീട് ആ മെസ്സേജ്‌  മാനവ വിഭശേഷിയുടെ അന്നത്തെ ഹെഡ് ആയിരുന്ന (H R Division Head) "ഹുദാ സാദിക്കിന്" (Huda Al Sadakk) അയച്ചു കൊടുത്തു. അവർ എന്റെ ഫയൽ എടുത്തു നോക്കി കുറെ പോയിന്റുകൾ ചേർത്ത് അംഗീകാരത്തോടെ എല്ലാവർക്കും അയക്കാൻ വേണ്ടി എനിക്ക് അംഗീകാരം തന്നു. കാരണം ഇത്തരം ഇ മെയിലുകൾ ചെയർമാൻ മുതൽ ഇങ്ങു താഴെത്തട്ടിൽ ഉള്ളവർക്ക് വരെ കിട്ടുന്നതാണ് .അതുകൊണ്ടാണ് ഇത്തരം മൈയിലുകൾക്കു അപ്പ്രൂവൽ വേണ്ടി വരുന്നത്.

ഞാൻ അത് ബാങ്കിലുള്ള എല്ലാവർക്കും 
ഈ മെയിൽ (e-mail) സന്ദേശമായി അയച്ചു കൊടുത്തു.

ഏതാണ്ട് തൊണ്ണൂറു ശതമാനം ജീവനക്കാർ (പല നിലയിലും, വിലയിലും,ഉള്ള അറബികളും, കുവൈറ്റികളും) ആശീർവാദങ്ങൾ, അനുമോദനങ്ങൾ, അഭിനന്ദനങ്ങൾ അനുഗ്രഹങ്ങൾ, മുതലായവ മറുപടിയായി എനിക്ക് അയച്ചു തന്നപ്പോൾ  അയച്ചപ്പോൾ...?മുൻപ്‌ പറഞ്ഞ മലയാളി സുഹൃത്തുക്കൾ അഥവാ കോലീഗുകൾ (Colleagues)
മാത്രം ഏറ്റവുമധികം പരിഹാസങ്ങളും വിമർശനങ്ങളുമായി പാടി നടന്നു. (ഞാൻ അന്നയച്ച സന്ദേശം ഇവിടെ കോപ്പി ചെയ്തിട്ടുണ്ട്).

ഈ പരിഹാസങ്ങൾക്കിടയിലും എന്നുമെന്നും  ഒരു പക്ഷേ മരിക്കുന്നത് വരെ ഓർമ്മിക്കാൻ എന്റെ വിടവാങ്ങൽ സന്ദേശത്തിന്റെ മറുപടിയായി ഞാനിന്നും കാത്തു സൂക്ഷിക്കുന്ന "രണ്ട് മറുപടികൾ" ഉണ്ട്...

കോമ്മേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ ഏറ്റവും കൂടുതൽ ഷെയറുകളുടെ ഉടമയാ യിരുന്ന ഈ കഴിഞ്ഞ വർഷം ലോകം വിട്ടു പോയ ഹിസ് ഹൈനെസ്സ് ഷെയ്ഖ് സാലത്തിന്റെ മകൻ ഷെയ്ഖ് അലിയുടെയും, മകൾ ഷെയ്‌ഖ നൗഫിന്റെയും മറുപടികൾ...

ഇതൊക്കെ പ്രപഞ്ചത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാഅഭുതമാണെന്നു എനിക്ക്  വിശേഷിപ്പിക്കേണ്ടിയിരുന്നു. പ്രേത്യേകിച്ചു" ഷെയ്ഖ് അലിയുടെ ഒരു "നന്ദി പ്രകാശനം"
(Thanks reply message).അത് ആരു തന്നെ ആയാലും കിട്ടാൻ തപസ്സു ചെയ്യണം. 
കാരണം ഔദ്യോഗികമായ ഒരു കാര്യങ്ങളിലും നേരിട്ടിടപ്പെടാറില്ല എന്നുള്ളത് തന്നെ. അഥവാ അയച്ചാൽ അതെല്ലാം പ്രൊജെക്ടുകൾക്കു മാത്രം. അല്ലാതെ വ്യക്തിപരമായ (personal messages)  സ്നേഹാദരങ്ങൾക്കും, സഹതാപങ്ങൾക്കും, സന്തോഷത്തിനും, ഒന്നും അവിടെ സ്ഥാനമുണ്ടാകാറില്ല.

അതറിയാവുന്നവർക്കറിയാം...!!!

അതിന്റെ മുൻപിൽ, ഈ "കോലീഗുകൾ"
(colleagues)എന്ന് പറയുന്ന സ്നേഹിതരുടെ പരിഹാസങ്ങൾ ഒന്നും തന്നെ അല്ല എന്ന് ഞാൻ സ്വയം സമാധാനിക്കുന്നു.

അത് മാത്രമോ?

എന്റെ വിടവാങ്ങൽ ചടങ്ങിൽ എന്നെ പരിഹസിച്ച സൈമൺ ക്ലെമെന്റിന്റെ നന്ദി പ്രകടനം അതിലും മഹത്തരം...

(ഈ മുന്ന് പേരുടെയും ഈ മെയിൽ(e-mail) മറുപടികൾ, ഇവിടെ ഞാൻ കോപ്പി ചെയ്തിട്ടുണ്ട്) .

"കാലചക്രം" പിന്നെയും തിരിയുന്നു...
അള്ളാഹുവിന്റെ വിധി എങ്ങനെയെന്ന്‌ അനുഭവിച്ചല്ലേ അറിയാൻ കഴിയുകയുള്ളു.

സാവധാനം കൊമേർഷ്യൽ ബാങ്ക് എന്റെ മറവിയിലേക്കു  ചേക്കേറി തുടങ്ങി...

ഇന്റർനാഷണൽ ഇസ്ലാമിക ബാങ്കിൽ, (1)പ്രൈവറ്റ് ബാങ്കിന്റെ ജനറൽ മാനേജർ 
"മൂന അൽ ജഫാർ"(Private Banking) 
(2) പബ്ലിക് റിലേഷൻ ഡയറക്ടർ,
"കുലുദ് അൽ ഫീലി"(Public Relations) 
(3)മാർക്കറ്റിംഗ് ഡയറക്ടർ 
"താരക് അൽ അജിലൻ"(Marketing) 
(4) വെർച്യുൽ ബാങ്കിങ്ങ് ഹെഡ് ആയിരുന്ന "ഖലീൽ അൽ ഖത്താൻ"(Virtual Banking) 
(5) റീറ്റെയ്ൽ ബാങ്കിങ്ങ് ഡിവിഷൻ(Retail Banking Division) 
(6) കോൾ സെന്റർ മാനേജർ, "നബീൽ അൽ ബ്ലൂഷി" (Call Center), 
(7) റീറ്റെയ്ൽ ഓപ്പറേഷൻ മാനേജർ,
"ഫിദാ ഹുസൈൻ"(Retail Operations),
(8) കാർഡ് സെന്റർ മാനേജർ, 
"ദീമാ അൽ മുലൈഫി"(Card Center), 
ഈ അഞ്ച് ഡിവിഷനുകളുടേയും, 
മുന്ന് പ്രത്യേക യൂണിറ്റുകളുടെയും, 
റീജിയണൽ മാനേജർസ്, 
ഡെപ്യൂട്ടി റീജിയണൽ മാനേജർസ്, 
ബ്രാഞ്ച് മാനേജർസ്, 
തുടങ്ങിയുള്ളവരുടേയും  ഒക്കെ മുകളിൽ ഒരു ഡിവിഷൻ ഹെഡ് ജനറൽ മാനേജർ പദവി അള്ളാഹു അനുഗ്രഹിച്ചു, ഒരു "കാഫിറായ" എന്റെ കൈവെള്ളയിൽ എത്തിച്ചു തന്നു...

മാത്രമോ?

ഒരു ബാങ്കിന്റെ ആകെ മൊത്തം ജീവനക്കാരിൽ, 62.42 ശതമാനം ജീവനക്കാർ എന്റെ കീഴിൽ...യാതൊരുവിധമായ കഴിവോ സാങ്കേതികപരിജ്ഞാനമോ ഇല്ലാത്ത എന്നിൽ വന്നു ചേരുമ്പോൾ...അതും ഞാൻ പുതുതായി ജോയിൻ ചെയ്തു ആറു മാസം പോലും കഴിയും മുൻപേ...ആയിരം ജന്മമെടുത്താൽ ഓരോരുത്തരോടുമുള്ള തീരാത്ത കടപ്പാടുകൾ... അല്ലാഹുവിന്റെ, ഈശ്വരന്റെ, ദൈവത്തിന്റെ, മുൻപിൽ....വരുംകാല ചരിത്രത്തിൽ ആരെങ്കിലും എഴുതി ചേർക്കാതിരിക്കില്ല. "ജന്മം കൊണ്ട് മുസ്ലിമല്ലാത്ത ഒരുവൻ ഒരു ലോകോത്തര ഇസ്ലാമിക ബാങ്കിന്റെ പബ്ലിക് റിലേഷന്റെ ചുമതല വഹിച്ചിട്ടുണ്ട്"...

പലപ്പോഴും, ഒരു സി. ഈ. ഓ. യുടെ പദവിയിൽ, എന്നപോലെ വിരാജിക്കാൻ പരമ കാരുണ്യവാനായ അള്ളാഹു കനിഞ്ഞു അനുഗ്രഹിച്ചു തന്നത്, ഒരു പക്ഷേ സൈമൺ ക്ലെമെന്റിന്റെ പരിഹാസമായിരിക്കാം...

കാലം ആർക്കുവേണ്ടിയും കാത്തു നിൽക്കാറില്ലല്ലോ...!!!

അതിനിടയിൽ കൊമേർഷ്യൽ ബാങ്കിൽ നിന്ന് "ലോയി മുഖ്‌അമിസ്", കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിൽ ചേക്കേറി. അധികം താമസിയാതെ ഫിനാൻഷ്യൽ ഡിവിഷൻ (FP&C) ജനറൽ മാനേജരായിരുന്ന "ഡേവിഡ് തോർപ്പ" കൊമേർഷ്യൽ ബാങ്കിൽ നിന്ന് പുറത്തായി.
അദ്ദേഹവും വന്നു ചേർന്നത് ഇതേ ബാങ്കിൽ തന്നെ."സൈമൺ ക്ലെമെന്റിന്റെ" ദിവസങ്ങളും കൊമേർഷ്യൽ ബാങ്കിൽ എണ്ണപ്പെട്ടു.
ബാങ്കിൽ നിന്ന് സൈമൺ പുറത്തു പോയത് പലരും അറിഞ്ഞത് പോലും 
വളരെ വൈകിയാണ്...!!! 
(അതാണ് മുൻ അധ്യായത്തിൽപ്പറഞ്ഞ "നമ്മളെ പറഞ്ഞു വിടുമ്പോഴും, നമ്മൾ സ്വയം പോകുന്നതും" തമ്മിലുള്ള വ്യത്യാസം).

അങ്ങനെ സുഹൃത്തായ"ഡേവിഡ് തോർപ്പി"ന്റെ സഹായത്തോടെ, ഇന്റർനാഷണൽ ബാങ്കിൽ കയറിക്കൂടാൻ സൈമൺ ഒരു ശ്രമം നടത്തിയത് പലർക്കും അറിഞ്ഞുകൂടാ.
അപ്പോഴേക്ക് (C.E.O.) സി.ഈ.ഓ.
ആയിക്കഴിഞ്ഞിരുന്ന"ലോയി മുഖ്‌അമിസിനെ" കാണാൻ വരുമ്പോൾ, ഞാനവിടെയുണ്ടായിരുന്നു...

ഞാൻ കോൺഫറൻസ് റൂമിലേക്ക് നടന്ന് കയറുമ്പോൾ ഡേവിഡ് തോർപ്പും, സൈമൺ ക്ലെമെന്റും, സി. ഈ. ഓ. "ലോയി മുഖാമിസ്സി"നെ കാണാൻ കാത്തിരിക്കുന്നത് എനിക്ക് കാണാൻ പറ്റുമായിരുന്നു...

അതാണ് "ദൈവത്തിന്റെ കണ്ണ്‌ "...

എന്തായാലും സൈമൺ ക്ലെമന്റിന് അവിടെ ജോലി കിട്ടിയില്ല. ആയിടയ്ക്ക് ഞാൻ ന്യൂസിഅലൻഡിൽ ഒരു ഹൃസ്വ അവുധിക്ക് പോയപ്പോൾ,അന്നത്തെ ബാങ്ക് അഡ്വൈസർ,
"ഡേവിഡ് തോർപ്പിന്‌" ആ രാജ്യത്ത് നിന്നും തെറിപ്പിച്ചുകളഞ്ഞു. ഒരു വലിയ പരിധിവരെ
സി. ഈ. ഓ.ലോയിമുഖ്അമിസ്സിനെ ബാങ്കിൽ  ശരിക്കും ഇരുത്തിക്കളയാനും അവർക്ക് കഴിഞ്ഞു...

ഇതൊക്കെ ചരിത്രം...

കുറേക്കാലങ്ങൾക്കു ശേഷം സ്പെഷ്യൽ കോൺട്രാക്റ്റിൽ "വാർബ ബാങ്കിൽ" ഹെഡ് ഓഫ് റീറ്റെയ്ൽ ഓഫീസറായി സൈമൺ ജോലിയിൽ കയറിപ്പറ്റി...

അതാണ് ഞാൻ ആദ്യമേ പറഞ്ഞ ഒരു വിഷയം. വിദേശികൾക്ക് ഗൾഫ് രാജ്യങ്ങൾ എന്നും ഒരു "പറുദീസ"യാണ്. ഒരിക്കൽ ടേസ്റ്റ് (taste) പിടിച്ചാൽ, പിന്നെ വിട്ടു പോകുന്നത്, ഒന്നുകിൽ ഈ ലോകം വിട്ട്. അല്ലങ്കിൽ പറഞ്ഞു വിട്ട്...

"സൈമൺ ക്ലെമെന്റിന്" ആയുരാരോഗ്യ സൗഖ്യത്തെ നേർന്നു കൊണ്ട് ഈ നീണ്ട അദ്ധ്യായം ഇവിടെ നിർത്തുന്നു...

സഹകരിച്ച എല്ലാവരോടും, സ്നേഹം. സന്തോഷം. ബഹുമാനം...

തുടരും.