ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ... -(30) Great respect to Her Excellency Shaikha Shetha Al Nassar Al Athabi Al Sabah.

ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ... -(30)
------------------------------------
Great respect to Her Excellency Shaikha Shetha Al Nassar Al Athabi Al Sabah.
 


മനുഷ്യ ജീവിതത്തിൽ ഇച്ഛാശക്തിയും, ചിന്താ- ശക്തിയും പരസ്പരപൂരകമെന്നു പറയാ
മെങ്കിലും, രണ്ടും വ്യത്യസ്ത പാതയിലൂടെയല്ലേ സഞ്ചരിക്കുന്നതെന്നൊരു തോന്നൽ.... ഞാനിങ്ങനെ പറയാനുണ്ടായ ഒരു കാര്യം...
ഏറെ ബഹുമാനിക്കുന്ന കുവൈറ്റിലെ ഒരു രാജകുടുംബാംഗമായ ഒരു വ്യക്തിത്വത്തെ നിങ്ങൾ വായനക്കാർക്ക് പരിചയപ്പെടു
ത്താനാണ്...അധികാരം ഉള്ളവർ എന്ത് അസഭ്യവും വിളിച്ചു പറയും...പണമുള്ളവർ 
എന്ത് അഹങ്കാരവും കാണിക്കും...വിദ്യാഭ്യാസ
മുള്ളവർ ഗർവ്വും ഹുങ്കും കാണിക്കും...പണവും പ്രതാപവുമുള്ളവർ ഗർവ്കാണിക്കും...
ഇതൊക്കെയല്ലേ നമ്മുടെ വിശ്വാസങ്ങളും അനുഭവങ്ങളും...അതല്ലേ ശരി? അല്ലെങ്കിൽ പോകട്ടെ... ഇതൊക്കെയാണ് നമ്മുടെ ഒരു ധാരണ...പലപ്പോഴും അനുഭവങ്ങളും ഇങ്ങനെയൊക്കെ ആയിരിക്കാം...!!!
ഇതെല്ലാം ആവിശ്യത്തിലധികം ഉണ്ടായിരുന്നിട്ടും, വിനയവും, ബഹുമാനവും, മാത്രം കൈമുതലായ പലരും ഈ ലോകത്തിന്റെ പല ഭാഗത്തും എക്കാലത്തും ഉണ്ടായിട്ടുണ്ട്.. ഇനിയുണ്ടാകുകയും ചെയ്യും...അതുകൊണ്ടാണ് ഈ അനുഭവമണ്ഡലം ഇന്നും സന്തുലിതാവസ്ഥ കൈവിടാതെ അൽപ്പമെങ്കിലും നില
നിൽക്കുന്നത്...അത്തരത്തിലുള്ള ഒരു വനിതയെയാണ് ഇന്ന് എന്റെ ഓർമ്മയിൽ ഓടിയെത്തുന്നത്, കുവൈറ്റിലെ രാജകുടുംബങ്ങളിൽപ്പെട്ട ഒരു മഹതിയാണ്.
(കുവൈറ്റിലെ രാജകുടുംബത്തിലെ, ഞാൻ കണ്ട ഒരു പ്രത്യേകത... ചെറുപ്പം മുതലേ ഇവരെയെല്ലാം "ബിഹേവിയർ തെറാപ്പി" (Behaviors therapy)"പെരുമാറ്റ ചട്ടങ്ങൾ" പഠിപ്പിക്കുന്നുണ്ടന്നാണ് എന്റെ അറിവ്... ആളുകളോട് എങ്ങനെ പെരുമാറണം....) 
ഈ ശാഖയിലുള്ള (കുടുംബത്തിലുള്ള ) എല്ലാവരുമായി  എതാണ്ട് നാൽപ്പത് വർഷങ്ങളിൽ ഏറെ പരിചയമുണ്ട്...
മുൻപൊരിക്കൽ ഞാൻ പറഞ്ഞിട്ടുള്ളത് വീണ്ടും പറയുകയാണ്....കുവൈറ്റിലെ "അൽ സബാഹ്"കുടുംബത്തിൽ
പ്പെട്ടവരെല്ലാം രാജരക്തമാണെങ്കിലും, എല്ലാവർക്കും രാജ്യാവകാശം ഇല്ല....
ഷെയ്ഖ് നൈഫ് എന്ന ചരിത്രകാരന്റെ പുസ്തകത്തിൽ, "അൽ സബാഹ്" കുടുംബത്തിൽ ഏതാണ്ട് മുപ്പത്തിയെട്ട് "തായ് വഴികകൾ"... അല്ല... "അച്ഛൻ വഴികൾ" ഉണ്ടന്നാണ് രേഖപ്പെടുത്തി
യിരിക്കുന്നത്.
....ഷെയ്ഖ് നൈഫ് ഫൈസൽ എന്റെ അടുത്ത സുഹൃത്തും കുവൈറ്റ് പൊതുമരാമത്തു മന്ത്രാലയത്തിലെ
മുൻ അണ്ടർ സെക്രട്ടറിയുമായിരുന്നു. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്... "ഇതിൽ തെറ്റുകളുണ്ടാകാം"...ഇതിൽ കൂടുതൽ വിഭാഗങ്ങളുണ്ടാകാം...!!!
കാര്യം എന്തായാലും ആദ്യത്തെ രാജാവായിരുന്ന "ഷെയ്ഖ് മുബാറക് അൽ സബാഹ് "ന്റെ രണ്ടുമക്കളായിരുന്ന "അൽ സാലം", "അൽ അഹ്മദ്", ഈ രണ്ട് മക്കളുടെ പിൻൿ തലമുറക്കാർക്ക് മാത്രമേ രാജ്യാവകാശം അനുവദിച്ചു കൊടുത്തിട്ടുള്ളു... ഞാൻ ഇന്ന് പരിചയപ്പെടുത്തുന്ന മഹതി, അമ്മവഴി 
"അൽ സാലം"ത്തിന്റെ പിന്തുടർച്ചാവകാ
ശക്കാരിയാണ്....മറ്റാരുമല്ല....
ഈ അടുത്തിടെ കുവൈറ്റ് ഓയിൽ കമ്പനിയുടെ ചെയർ പേഴ്സൺ (സാമ്പത്തികം, വിദ്യാഭ്യാസം, കരിയർ) പദവിയിൽ നിന്ന് വിരമിച്ച "ഷൈഖാ ഷധാ അൽ നാസ്സർ അൽ അത്ബി അൽ സബാഹ്"....(Shekha Shedha Al Nassar Al Athbi Al Sabah).ഇവരുടെ മുതിർന്ന സഹോദരി, അകാലത്തിൽ പൊലിഞ്ഞു പോയ, "ഷെയ്‌ഖാ  നൂറാ" യുമായി ബാങ്കിലെ ഒരു പുതിയ കസ്റ്റമർ എന്ന നിലയിൽ തുടങ്ങിയ ബന്ധം...പിന്നീട് ഒരു കുടുംബ ബന്ധം പോലെ മാറുകയാണു
ണ്ടായത്...സഹോദരൻ "ഷെയ്ഖ് അത്ബി" കുവൈറ്റ് എയർപോർട്ട് ഡയറക്ടറാ
യിരുന്നു... പരസ്പര ബഹുമാനം എന്നൊക്കെ നമ്മൾ ധാരാളം പറഞ്ഞു കേട്ടിട്ടുണ്ട്....ഞാനത് അനുഭവിച്ചറിഞ്ഞത് ഇവരെപ്പോലെയുള്ളവരിൽ നിന്നായിരുന്നു... ഏതു സമയത്തു കയറിച്ചെല്ലാൻ ഉണ്ടായിരുന്ന എന്റെ അവകാശം, കുവൈറ്റി സമൂഹം പോലും അത്ഭുതത്തോടെ നോക്കിക്കാണുന്നത് ഞാൻ കണ്ടറിഞ്ഞി
ട്ടുണ്ട്...ഭർത്താവ് , രാജകുടുംബത്തിലെ മറ്റൊരു ശാഖയിലുള്ള ഷെയ്ഖ് അബ്ദുല്ലാഹ് രാജകുമാരനാണ്...അദ്ദേഹം കുവൈറ്റ് പ്രതിരോധ വകുപ്പിൽ ഉയർന്ന മിലിറ്ററി ഉദ്യോഗസ്ഥനായിരുന്നു...ഇപ്പോൾ വിശ്രമ ജീവിതത്തിൽ.... ഇവരുടെ ഇളയ സഹോദരൻ മുന്ന് വര്ഷങ്ങള്ക്കു മുൻപ് അകാലത്തിൽ പൊലിഞ്ഞു പോയപ്പോൾ, അവരുടെ തീരാദുഃഖം ഒരു കുടപ്പിറപ്പിനോട് എന്ന ലാഘവത്തിൽ ഞാൻ ടെലിഫോണി
ലൂടെ സംസാരിച്ചപ്പോൾ മനസ്സ് തുറക്കാൻ കഴിഞ്ഞത് അവരൊരു നല്ല മനസ്സിന്റെ ഉടമയാണന്നുള്ളത് കൊണ്ടാണ്... മണിക്കൂറുകൾ എന്നോട് സംസാരിച്ചിരുന്നു.. അവരുടെ ദുഃഖം ഓർമ്മകൾ പങ്കു വയ്ക്കുന്നതിലൂടെ പറഞ്ഞു തീർക്കുകയായിരുന്നു.... ഇന്നും പുതു വത്സരങ്ങൾ വരുമ്പോഴും, വലിയ/ ചെറിയ പെരുന്നാൾ വരുമ്പോഴും, റമദാനിലും, ക്രിസ്തുമസ്, ദീപാവലി സമയങ്ങളിലും,
അനുമോദനങ്ങളും അനുഗ്രഹാശിസ്സുകളും വാട്സപ്പിലൂടെ കൈമാറാൻ അവർ മറക്കാറില്ല....
ആയുരാരോഗ്യ സൗഖ്യം നേരുന്നു....