ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ (63)
Great respect to Mrs. Bhahjath Al Matrook.
Part seven.....ഭാഗം ഏഴ് ......തുടർച്ച....
----------------------------------------------------------------------
ഇറാഖിന്റെ പിടിയിൽ നിന്ന് ,കുവൈറ്റ് തിരിച്ചു വന്ന ശേഷം,വളരെ കുറച്ചുദിവസങ്ങൾക്കുള്ളിൽ,
ആദ്യമായി കുവൈറ്റിൽ ഉള്ള ഒരാളോട് സംസാരിച്ചത്, ഞാൻ സഹോദരി തുല്യം സ്നേഹിക്കുന്ന"മെയ് അൽ മുദ്ദാഫി"നോടായിരുന്നു.(May Al Mudhaf).ഇപ്പോഴും ആ സ്നേഹ ബന്ധം തുടർന്ന് കൊണ്ടിരിക്കുന്നു.കുവൈറ്റ് ആക്രമണത്തിന് മുൻപ്, "മെയ് അൽ മുതാഫ്" കൊമേർഷ്യൽ ബാങ്കിലെ, ട്രഷറി ഡിവിഷനിൽ ഒരു ഓഫീസറായിരുന്നു.യുദ്ധാനന്തരം ആ ഡിവിഷന്റെ ചുമതല ഏറ്റെടുത്തു.
"അൽ മുതാഫ്" കുവൈറ്റിലെ ഏറ്റവും പ്രശസ്തമായ ഒരു കുടുംബം ആണ്. ഇറാഖിന്റെ ആക്രമണ സമയത്തു് അവരുടെ വീട്ടിൽപ്പെട്ട എല്ലാവരും വിദേശത്തായിരുന്നു.
ദൗർഭാഗ്യമെന്ന് പറയട്ടെ... "മെയ് അൽ മുതാഫും" സഹോദരി "നാദിയയും" കുവൈറ്റിൽപ്പെട്ടുപോയി.വീട്ടിൽ ഉണ്ടായിരുന്ന
വേലക്കാരും, ഡ്രൈവർന്മാരും എല്ലാം പോയി.....
ഇവർ രണ്ടുപേരും ഒരു വലിയ വീട്ടിൽ ഒറ്റപ്പെട്ടു....!!! ആ സമയങ്ങളിൽ ഞാനും "നിമ്മർ ഹന്ന" എന്ന എന്റെ മുൻ പലസ്തിനിയൻ ബ്രാഞ്ച് മാനേജരും ചേർന്ന്, പല ദിവസങ്ങളിലും അവരെ സന്നർശിക്കാറുണ്ടായിരുന്നു. മാത്രമല്ല ഞങ്ങൾ കുവൈറ്റിൽ നിന്ന് വിടപറയും മുൻപ്, എന്റെ വിലപിടിപ്പുള്ള പല സാധനങ്ങളും നിറച്ച എട്ടു പെട്ടികൾ ഇവരുടെ വീട്ടിൽ ഏല്പിച്ചിട്ടായിരുന്നു മടക്കയാത്ര. അതൊക്കെ സുരക്ഷിതമായ ഞങ്ങൾ മടങ്ങിച്ചെന്നപ്പോൾ തിരിച്ചു തരുകയും ചെയ്തു. മെയ് അൽ മുതാഫുമായി ടെലഫോൺലൂടെ സംസാരിച്ചപ്പോൾ ബാങ്കൊന്നും തുറക്കാനുള്ള സമയം ആയിട്ടുണ്ടായിരുന്നില്ല .പിറ്റേ ദിവസം സംസാരിച്ചത്, "അലി അബ്ദുള്ള അൽ ഹബിഷി"യുമായിട്ടായിരുന്നു.അദ്ദേഹം അന്ന്, വളരെ പ്രശസ്തമായിരുന്ന ലോകോത്തര ബ്രാൻഡ് സാധനങ്ങൾ വിറ്റുകൊണ്ടിരുന്ന "ഹബിഷി ആൻഡ് ഷലോബ്ബ്" എന്ന കമ്പനിയുടെ ചെയർമാനായിരുന്നു...എന്ത് സഹായത്തിനും അദ്ദേഹം തയ്യാറായിരുന്നു...നിർണായക ഘട്ടങ്ങളിൽ അതുപോലെ ഞാൻ സഹായിച്ചിട്ടുണ്ട് ഏന്നതായിരുന്നു അതിന്റെ അടിസ്ഥാനം.....ആ കാലഘട്ടങ്ങളിൽ,
അന്നത്തെ ഇന്ത്യയിലെ, കുവൈറ്റ് അംബാസഡർ, ഹിസ് എക്സലൻസി, "അലി സക്കറിയ അൽ അൻസാരി" (H.E.Ali Zacaria Al Ansari) ഉൾപ്പടെ, പല കുവൈറ്റി സുഹൃത്തുക്കളുമായി പിന്നെ സംസാരിച്ചിട്ടുണ്ട്..... അദ്ദേഹത്തിന്റെ മകൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. "മാന് അലി അൽ അൻസാരി" ( Maan Ali Ansari) അന്ന് ഗൾഫ് ബാങ്കിൽ ജീവനക്കാരനായിരുന്നു....അന്നത്തെ കുവൈറ്റ് അംബാസഡർ, എന്നിക്കയച്ച ഒരു എഴുത്തു ഇതിന്റെ കൂടെ ചേർത്തിട്ടുണ്ട്.....
ഇതൊക്കെ സന്നർഭോചിതമായി എഴുതിയെന്ന് മാത്രം....
ഇതൊന്നും അല്ലല്ലോ നമ്മുടെ വിഷയം.....!!!
"അദ്നാൻ അൽ ജർക്കി" (Adnan Al Jerki) സാനിദ്ധ്യത്തിൽ, ജി. പി. സഹാനിയുടെ ഓഫീസിൽ എനിക്ക് വേണ്ടി അരങ്ങേറിയ ആ നാടകം കുവൈറ്റി സ്റ്റാഫ് മെംബേഴ്സിന്റെ ഇടയിൽ പലരും അറിഞ്ഞു എങ്കിലും, അന്നത്തെ ചുറ്റുപാടുകളിൽ അതിനൊന്നും വലിയ പ്രസക്തിയുണ്ടായിരുന്നില്ല......!!!
പക്ഷേ ജി. പി. സഹാനി.....(G.P.Sahani)...!!!
സാക്ഷാൽ ജി. പി. സഹാനിയുടെ തന്തയ്ക്കു വിളിച്ച "സഹർ അൽ ബനായ്", ശരിക്കും അദ്ദേഹത്തിനെ അപമാനിക്കുകയായിരുന്നു എന്ന ചിന്ത, ആ സംഭവം മനസ്സിൽ വച്ച് പെരുപ്പിച്ചു......!!! യാതൊരു കാരണവശാലും എന്നെ തിരിച്ചു കൊണ്ട് വരികയോ, ജോലിയിൽ തിരിച്ചെടുക്കുകയോ ഇല്ല എന്ന തീരുമാനത്തിൽ എത്തിച്ചു.....!!!ഇത് അദ്ദേഹം "അദ്നാൻ അൽ ജർക്കിയോട്" മാത്രം പറയുകയും ചെയ്തു.
അങ്ങനെ ഇരിക്കുന്ന അവസരത്തിൽ, നേരത്തെ തന്നെ കുവൈറ്റിൽ എത്തിയിരുന്ന എന്റെ മൂത്ത സഹോദരൻ, ഒരു അഭിപ്രായം പറഞ്ഞു .ഇപ്പോൾ അബു മൂസയോട് പറഞ്ഞാൽ നിനക്ക് വിസ എടുക്കും....അതും കൊണ്ട് നീ കുവൈറ്റിൽ എത്തിയാൽ, നിസ്സാരമായി ബാങ്കിൽ തിരിച്ചു ജോലിയിൽ പ്രവേശിക്കാം....ആരാണ് ഈ "അബു മൂസ" എന്നറിയണ്ടേ? എന്റെ
സഹോദരൻ ജോലി ചെയ്യുന്ന കമ്പനിയുടെ ചെയർമാൻ അഥവാ ഉടമസ്ഥൻ....അദ്ദേഹവും ഞാനും തമ്മിൽ ഏതാണ്ട് ഒന്നര ദശാബ്ദത്തെ സ്നേഹ ബന്ധമുണ്ട്....അതൊരു ചരിത്രമാണ്... ഞാൻ ബാങ്കിങ്ന്റെ അഹമ്മദ് അൽ ജാബർ സ്ട്രീറ്റ് ബ്രാഞ്ചിൽ, ഒരു കൊമേർഷ്യൽ സർവീസ് റെപ്രസന്ററ്റീവായി(Commercial Service Representative) ജോലി നോക്കുന്ന സമയം...!!! ഞങ്ങളെല്ലാം സ്നേഹപൂർവ്വം "അബു മൂസ"(Abu Moosa) എന്ന് വിളിക്കുന്ന "തക്വി ജിറാഖ് അൽ മുഅല്ലം", അന്ന് കുവൈറ്റ് പോർട്ട് പബ്ലിക് ആതോറിറ്റിയിൽ ജോലിയിൽ ഇരിക്കുമ്പോൾ, അദ്ദേഹത്തിന്റെ മാസശമ്പളം ഞങ്ങളുടെ ബ്രാഞ്ചിലാണ് വന്നു കൊണ്ടിരുന്നത്....അവിടെ തുടങ്ങിയ ബന്ധം വളർന്നു വലുതായി.....
അമേരിക്ക,യൂറോപ്പ്,രാജ്യങ്ങളിൽ നിന്ന്
എഴുപതുകളിൽ കുവൈറ്റിൽ,വാഹനങ്ങൾ ഇറക്കുമതി ചെയ്തിരുന്നത് ഔദ്യോഗിക ഏജൻസികളായ കുറെ വൻകിട കമ്പനികൾ
.....ബെഹ്‌ബെഹാനി, അൽ ഗാനിം, അൽ മുള്ള, അൽ ബിഷർ, അൽ മത്വാ, അൽ ഷായ, അൽ മർസൂഖ്, തുടങ്ങിയ വൻകിട കമ്പനികൾ.....!!! ഇതിനൊരു മാറ്റം വന്നത്, വ്യവസായമേഖലയിൽ താല്പര്യമുണ്ടായിരുന്ന കുറെ കുവൈറ്റി യുവാക്കൾ അന്ന് ജോലിയിൽ നിന്ന് രാജി വച്ചും,നേരത്തെ തന്നെ പെൻഷൻ പറ്റിയവരും ഒറ്റയ്ക്ക് എൽസി(Letter of credits) ഓപ്പൺ ചെയ്ത് വണ്ടികളും, അതിന്റെ സ്പെയർ പാർട്സുകളും, ഇറക്കുമതി ചെയ്യാൻ തുടങ്ങി....
വണ്ടി വിലയിൽ വലിയ വ്യത്യാസവും, വാങ്ങാൻ ധാരാളം ഉപഭോക്താക്കളും....ഈ "അബൂമുസ" എന്ന "തക്വി ജിറാക്കും" ഈ മോഹവലയത്തിൽ പ്പെട്ടു.....!!! അയ്യായിരം കുവൈറ്റി ദിനാർ ബാങ്കിൽ നിന്ന് ലോൺ എടുത്തു, വ്യവസായ വാണിജ്യ മന്ത്രാലയത്തിലേക്ക് ഞാൻ തന്നെ ഒരു ബാങ്ക് ഗ്യാരന്റി എടുത്തു കൊടുത്തു. ഒരു എസ്റ്റാബ്ലിഷ്‌മെന്റ് ലൈസൻസ് നേടി.കൂടെ ഇറക്കുമതി ലൈസൻസും നേടി.( Import license)
പോർട്ട് പബ്ലിക് ആതോറിറ്റിയിൽ
(Port public authority)നിന്ന് ജോലി രാജിവച്ച്, കുവൈറ്റിലെ ഷർഖ് ഏരിയായിൽ(Sharq) ഉള്ള ഖാലിദ് ഇബനുവലീദ് സ്ട്രീറ്റിൽ(Khalid Ibn waleed street) ഒരു ചെറിയ പെട്ടിക്കട മാതിരി ഓഫീസ് വച്ച് ഒരു എസ്റ്റാബ്ലിഷ്‌മെന്റ് (Establishment)
തുടങ്ങി......ആദ്യമായി ഒരു "ഷവർലേ ഇമ്പാല" കാർ,(Chevrolet Impala) അമേരിക്കയിൽ നിന്ന്, എന്റെ അന്നത്തെ ബ്രാഞ്ച് മാനേജരായിരുന്ന "യൂസഫ് ഹൽബൂണി"ക്ക്(Yousef Halbuni) വേണ്ടി വരുത്തിയാണ് തുടക്കം........ഒരു ടൈപ്പിസ്റ്റോ, ക്ലാർക്കോ, ആരും തന്നെ അന്ന് സഹായിക്കാൻ ഓഫീസിൽ ഉണ്ടായിരുന്നില്ല....എല്ലാ പേപ്പർവർക്കും
(paperwork) ഞാൻ തന്നെയായിരുന്നു അന്ന് ബാങ്കിലിരുന്ന് ചെയ്തു കൊടുത്തിരുന്നത്. എൽസി(Letter of credit) അപേക്ഷയും,എല്ലാം പൂരിപ്പിച്ചു "അബുമൂസ"യുടെ ഒപ്പും വാങ്ങി ഞാൻ തന്നെയാണ് തുടക്കം.ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ, സഹായം മാത്രം ചെയ്തു തുടങ്ങിയ ബന്ധം...എന്നാൽ പിൽക്കാലത്തു് ആ ചെറിയ പെട്ടിക്കട, ഒരു രണ്ട് വർഷം കൊണ്ട്, അതൊരു വലിയ കമ്പനിയായി പടർന്നു പന്തലിച്ചു.വലിയ ഷോറൂമുകൾ, സ്പെയർ പാർട്സ് സ്റ്റോറേജുകൾ, അങ്ങനെ ഒരു കോർപ്പറേറ്റായി അതു വളർന്നു. ഒരു ചരിത്രമാണ്....
അത് അടുത്ത എപ്പിസോഡുകളിൽ.....
തുടരും......