ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ (64) Great respect to Mrs. Bhahjath Al Matrook. Part eight.....ഭാഗം എട്ട് ......തുടർച്ച....

ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ (64)

Great respect to Mrs. Bhahjath Al Matrook.
Part eight.....ഭാഗം എട്ട് ......തുടർച്ച....
----------------------------------------------------------------------
അബൂമൂസയെപ്പോലുള്ള ധാരാളം വ്യവസായികൾ, അക്കാലത്തു കാറുകൾ  ഇറക്കുമതി ചെയ്യാൻ മുന്നോട്ടു വരികയും, അവരെല്ലാം തന്നെ കുത്തുച്ചുയരുകയും ചെയ്തു........ 
കുവൈറ്റില്, (Sharq) ഷർഖ് മേഖലയിൽ, ഖാലിദ് ഇബനുവലിദ് സ്ട്രീറ്റിൽ,(Khalid Ibn-waleed street) ഇത്തരത്തിൽ പ്രസ്തരായ, ഇബ്രാഹിം അൽ ഇബ്രാഹിം, അബ്ദുൽഅസീസ് അൽ മുൽഹം, ഖമീസ് ജുമാ ബോരക്കി, തുടങ്ങിയവരും അന്ന് എന്റെ കാസ്റ്റമേഴ്‌സ് ആയിരുന്നു...
അവരുടെ വളർച്ചയും ഞാൻ നോക്കികൊണ്ടിരുന്നു...
എന്തായാലും നമ്മുടെ വിഷയം അതല്ലല്ലോ......!!!
എന്നോടുണ്ടായിരുന്ന സ്നേഹമോ? എന്തോ? "അബു മൂസാ" ഉയരങ്ങളിൽ എത്തിയപ്പോൾ, അദ്ദേഹത്തിന്റെ കമ്പനിയിലെ ജീവനക്കാരെല്ലാം തന്നെ ഇന്ത്യക്കാരായിരുന്നു......പ്രത്യേകിച്ച് മലയാളികൾ......
അങ്ങനെ അദ്ദേഹത്തിന്റെ വിസയിൽ ഞാൻ കുവൈറ്റിലേക്ക് പോകാൻ തിരുവനന്തപുരത്തു നിന്ന് ബോംബയിലേക്ക്‌ പ്ലെയിൻ കയറി.......
ബോംബയിലെത്തിയപ്പോൾ പുതിയ നിയമം വന്നു."മെഡിക്കൽ ഫിട്നെസ്സ്" (Medical fitness)എടുത്തു മാത്രമേ വർക്ക് വിസയിൽ കുവൈറ്റിൽ പോകാൻ പറ്റുകയുള്ളു.....!!! അങ്ങനെ ഒരു പത്തു ദിവസം ആദ്യമായി ബോംബെയിൽ തങ്ങേണ്ടിവന്നു.
.....ഒരു പുതിയ അനുഭവം. കുവൈറ്റിന്റെ ബോബെ കൺസുലേറ്റിൽ ചെന്നപ്പോൾ നീണ്ട നിര........!!!
ഇനി പറയുന്ന കാര്യങ്ങൾ ആരും വിശ്വസിക്കുമോ എന്നെനിക്കറിയില്ല......!!! 
വായിച്ചിട്ടു പറഞ്ഞാൽ മതി.....അന്നൊന്നും ദൈവ വിശ്വാസം കാര്യമായി ഉണ്ടായിരുന്ന ഒരാളായിരുന്നില്ല ഞാൻ....എന്നാൽ അസ്‌ട്രോളജിയിൽ ഉള്ള വിശ്വാസം അന്നും ഇന്നും എന്നും കുറെയൊക്കെ ഉണ്ടായിരുന്നു. "പഠിക്കാനുള്ള ഒരു വ്യഗ്രത" എന്ന് വേണമെങ്കിൽ പറയാം....ബോംബെയുടെ ഭൂമി ശാസ്ത്രം ഒരു വശവുമില്ലാതിരുന്നത് കൊണ്ട്, തിരുവനന്തപുരം സിൻഡിക്കേറ്റ് ബ്രാഞ്ച് മാനേജരായിരുന്നു ശ്രീ രവി, ബോംബയിലുള്ള അവരുടെ ഒരു സീനിയർ മാനേജരായിരുന്നു ഗോപിനാഥ്, എനിക്ക് വേണ്ടി "വിറ്റി" റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തുണ്ടായിരുന്ന "വെൽക്കം" ഹോട്ടലിൽ എനിക്കുവേണ്ടി ഒരു മുറി ബുക്ക് ചെയ്തിരുന്നു.ഡൊമസ്റ്റിക് എയർപോർട്ടിൽ നിന്ന് നേരെ ഒരു ടാക്സി പിടിച്ചു ഹോട്ടലിലേക്ക് യാത്ര...ആദ്യം തന്നെ ടാക്സി ഡ്രൈവർ തെറ്റായ റോഡിൽക്കൂടി കൊണ്ടുപോയി....... ചാർജ്‌ കൂടുതൽ വാങ്ങി....മുന്ന് ദിവസത്തേക്കുള്ള ഹോട്ടൽ ബുക്കിങ്ങ് പത്തു ദിവസം നീണ്ടു പോയി.....!!!
ഹോട്ടലിൽ നിന്ന് കുവൈറ്റ് കോണ്സലറ്റിലേക്ക് അധികം ദുരം ഉണ്ടായിരുന്നില്ല.പിറ്റേ ദിവസം കുവൈറ്റ് കോണ്സുലേറ്റിലേക്കു ചെന്നപ്പോൾ നീണ്ട നിര......വലിയ "ക്യു"....അവിടെയെങ്ങും പോയി "ക്യു" നിൽക്കാനൊന്നും എന്നിലെ അഹങ്കാരം അനുവദിച്ചില്ല....!!!
കുവൈത്തി കോൺസുലേറ്റിന്റെ മുൻഭാഗത്തായി,ധാരാളം ആൾക്കാർ ചെറിയ ടൈപ്പ് റൈറ്ററുമായി(Type writing machine) നിരയായി ഇരിക്കുന്നു....... അവരാണ് കോണ്സുലേറ്റിലേക്കുള്ള ആപ്പ്ളിക്കേഷനും, മെഡിക്കൽ ഫോമുകളും(Applications  and medical forms)ടൈപ്പ് ചെയ്തു കൊടുക്കുന്നത്. എല്ലാറ്റിനും കുടി അൻപത് രൂപയാണ് അവർ ചാർജ്‌ ഈടാക്കുന്നത്. അവിടെ അൽപ്പം ദുരെ മാറിയിരുന്നു ടൈപ്പ് ചെയ്യുന്ന ഒരു യുവാവും, അയാളുടെ കൂടെ സഹായിയായി മറ്റൊരു യുവാവും ഇരിക്കുന്ന സ്ഥലത്തു ഞാൻ ചെന്ന് വിവരങ്ങൾ തിരക്കി.......ഹിന്ദി ഒട്ടും അറിയാത്ത ഞാൻ ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ അതെ ഭാഷയിൽ മറുപടി തന്നു...... കൂടുതൽ സംസാരിച്ചപ്പോൾ,"അവർ എല്ലാം ചെയ്തു തരും".....!!! പാസ്സ്പോർട്ടും,നാല് ഫോട്ടോയും, കൊടുത്താൽ മതിയാകും.....മുന്നൂറ് രൂപാ കൊടുത്താൽ മെഡിക്കൽ ചെയ്യാനുള്ള പേപ്പർ കോൺസുലേറ്റിൽ നിന്ന് എത്തിച്ചു തരും.....
അത് കഴിഞ്ഞാൽ പ്ലെയിൻ ടിക്കറ്റും,വിസാ സ്റ്റാമ്പ് ചെയ്തു പാസ്പോർട്ട് മടക്കി തരും.......
എല്ലാ ഡോക്യൂമെന്റസും കൊടുത്തു കഴിഞ്ഞാണു്, ആ ഏജന്റ് ഒരു ബംഗ്ലാദേശ് പൗരനാണ് എന്നറിയുന്നത്...... മൊബൈൽ ടെലിഫോണൊന്നും വന്നിട്ടില്ലാത്ത കാലം.... അയ്യാളുടെ താമസ സ്ഥലം പോലും അറിയില്ല.പിറ്റേ ദിവസം മെഡിക്കൽ പേപ്പർ തരാമെന്ന് പറഞ്ഞാണ് എന്നോട് അഡ്വാൻസും വാങ്ങി പറഞ്ഞു വിട്ടത്. ഞാൻ ഹോട്ടലിലേക്ക് മടങ്ങി.......!!!
ഞാൻ താമസിച്ചിരുന്ന ഹോട്ടലിന്റെ നേരെ മുന്നിലാക്കി "ഹനുമൽ സ്വാമിയുടെ" ഒരു ചെറിയ ക്ഷേത്രം റോഡിന്റെ ഓരത്തായി സ്ഥിതി ചെയ്യുന്നു. (ഇത്തരം ചെറിയ ക്ഷേത്രങ്ങൾ, ബോംബയിലെ തെരുവോരങ്ങളിൽ പല ഭാഗത്തും ഉണ്ടന്ന് പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് മനസ്സിലായി). ഒരു കാണിക്ക മണ്ഡപമോ,കുരിശ് തൊട്ടിയോ, പോലുള്ള വലിപ്പത്തിൽ....ഒരു പ്രത്യേകത മാത്രം...അവിടെ ഒരു പുജാരിയുണ്ടായിരുന്നു...രാവിലെ മുതൽ ഉച്ചവരെയും,വൈകിട്ട് നാലു മുതൽ രാത്രി എട്ടു വരെയും അദ്ദേഹം അവിടെയുണ്ടാകും...... ഹോട്ടലിന്റെ താഴെ ഇടതു ഭാഗത്തു "അൻസാരി" എന്ന് പേരുള്ള ചെറിയ 
"ടി ഷോപ്പും റെസ്റ്റോറന്റും" നിലവിലുണ്ട്. പ്രഭാത ഭക്ഷണം അവിടെ നിന്നാണ് ഞാൻ ചെന്നതിന്റെ പിറ്റേ ദിവസം മുതൽ കഴിക്കാരുണ്ടായിരുന്നത്.
മറ്റൊന്നും കൊണ്ടല്ല. ചൂട് ദോശയും ഇഡ്ഡലിയും ഒക്കെയാണ് മുഹമ്മദ് കുട്ടി സാഹിബിന്റെ കടയിലെ പ്രഭാത ഭക്ഷണം.
(വെൽക്കം ഹോട്ടലിലെ കോണ്ടിനന്റൽ ഭക്ഷണം വ്യത്യസ്തമാണ്)
അത് മലപ്പുറം സ്വദേശിയായിരുന്ന ഒരു അഹമ്മദ് കുട്ടിയുടെ റെസ്റ്റോറന്റായിരുന്നു...... 
ദശബ്ദങ്ങളായി അദ്ദേഹം ഈ കട അവിടെ നടത്തുന്നു....നാൽപ്പത് വർഷത്തിലേറെ ബോംബയിലേക്കു കുടിയേറിയ "അഹമ്മദ് കുട്ടി" എന്ന വലിയ മനുഷ്യൻ എന്റെ പത്തു ദിവസത്തെ ബോംബേ ട്രാൻസിറ്റ് ജീവിതത്തിൽ(10 days transit life in Bombay) എനിക്ക് കാണിച്ചു തന്ന ഒരു പാഠം ഉണ്ട്...... ഒരിക്കലും മറക്കാനാവാത്ത ഒരു പാഠം.....അതനുഭവിച്ചവർക്കേ അറിയൂ....
അത് അടുത്ത എപ്പിസോഡിൽ.....!!!
.
തുടരും........