ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ (65) Great respect to Mrs. Bhahjath Al Matrook. Part nine.....ഭാഗം ഒൻപത് ......തുടർച്ച....

ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ (65)

Great respect to Mrs. Bhahjath Al Matrook.
Part nine.....ഭാഗം ഒൻപത് ......തുടർച്ച....
---------------------------------------------------------------------
ഞാൻ ഹോട്ടലിൽ താമസമായി ഒരു ദിവസം കഴിഞ്ഞപ്പോൾ, താഴെ ഓരത്തു റെസ്‌റ്റോറന്റ് നടത്തുന്ന അഹമ്മദ് കുട്ടി സാഹിബുമായി വളരെ അടുക്കാൻ അവസരം ഉണ്ടായി.അതിന് കാരണം പ്രഭാത ഭക്ഷണമായിരുന്നു എന്ന് മുൻപിലത്തെ എപ്പിസോഡിൽ  പറഞ്ഞിരുന്നല്ലോ.ബോംബയിൽ എത്തിച്ചേർന്നതിന്റെ മൂന്നാമത്തെ ദിവസം, കുവൈറ്റ് കോൺസുലേറ്റിന്റെ മുൻപിൽ,  വിസയും പാസ്സ്പോർട്ടും എല്ലാം ഏൽപ്പിച്ചിരുന്ന ടൈപ്പിസ്റ്റിനെ കണ്ട് മെഡിക്കലിനുള്ള പേപ്പർ വാങ്ങാൻ, കാലത്തു തന്നെ ഒരുങ്ങി പോകുന്നതിന് മുൻപ്,പ്രഭാത ഭക്ഷണത്തിന്
അഹമ്മദ് കുട്ടി സാഹിബിന്റെ കടയിൽ കയറി... കൈലിയും, ഹാഫ്ഷർട്ടും ആണ് സാഹിബിന്റെ വേഷം...റെസ്റ്റോറിന്റെ തൊട്ട് മുൻപിലാണ് ഞാൻ മുൻപ് പറഞ്ഞ ഹനുമൽ സ്വാമിക്ഷേത്രം.
കാലത്തു,പ്രഭാതഭക്ഷണത്തിനിരുന്നപ്പോൾ 
കുറെ ആളുകൾ അവിടെ വന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു....കാണിക്ക അർപ്പിക്കുന്നു..... പൂജാരിക്ക് ദക്ഷിണ കൊടുക്കുന്നു........പൂജാരി നെറ്റിയിൽ പൊട്ടു തൊടുവിക്കുന്നു...ഭക്തജനങ്ങളിൽ ഭൂരിഭാഗവും ജോലിക്കാരാണ്.അപൂർവ്വം ചിലർ കുടുംബവുമായും വരുന്നുണ്ട്. ഇതെല്ലാം
രാവിലത്തെ പ്രഭാത ഭക്ഷണത്തിനിടയ്ക്കു ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു.അക്കൂട്ടത്തിൽ ശ്രദ്ധയിൽപ്പെട്ട മറ്റൊരു കാര്യം,ക്ഷേത്രത്തിനോട് ചേർന്ന് ഒരു സ്ത്രീ ഒരു പശുവിനെയും കൊണ്ട് നിൽക്കുന്നു...കൂടെ ചെറിയ ഒരു കുട്ടി.... ഒരു ചാക്കിൽ കുറെ "പോച്ച"യുടെ കെട്ടുകളുമായി കൂടെയുണ്ട്...."പോച്ച" എന്ന് പറഞ്ഞാൽ പശുവിന് കൊടുക്കുന്ന പച്ച തീറ്റയെന്നാണ്...
ഈ തൊഴാൻ വരുന്ന ഭക്ത ജനങ്ങളിൽ പലരും തൊഴുതു കഴിഞ്ഞു, ഈ കുട്ടിയുടെ കയ്യിൽ നിന്ന് കാൽ രൂപ കൊടുത്തു ഒരുപിടി തീറ്റ വാങ്ങി പശുവിന് കൊടുക്കുന്നു......അതെനിക്കൊരു പുതിയ അനുഭവമായിരുന്നു.....!!! അത് കണ്ട് നിന്ന ഞാൻ, പരസ്യമായി അതിനെ വിമര്ശിച്ച,അല്പം പരിഹസിച്ചുവയിൽ....!!! 
നല്ല ഒരു ബിസിനസ് ആണല്ലോ.... അവർ തന്നെ പശുവിനെയും, പോച്ചയും കൊണ്ടുവരുക....!!! കാശുവാങ്ങി പോച്ച പശുവിന് കൊടുക്കുക....!!! ഒരു വെടിക്ക് രണ്ട് പക്ഷി തുടങ്ങിയ വിമർശനങ്ങൾ.....!!!
ഇതെല്ലാം ശ്രദ്ധയോട് കേട്ട് നിന്ന അഹമ്മദ് സാഹിബ് ഒന്നും മിണ്ടാതെ നിശ്ശബ്ദനായി നിൽക്കുകയായിരുന്നു....!!! അതിന് ശേഷം പ്രഭാതഭക്ഷണം കഴിഞ്ഞു, കുവൈറ്റ് കോണ്സുലേറ്റിലേക്കു മെഡിക്കൽ പേപ്പർ വാങ്ങാനായി പോയി.അവിടെയെത്തിയപ്പോൾ മെഡിക്കൽ പേപ്പറുമായി ആ ബംഗ്ലാദേശ്കാരൻ ടൈപ്പിസ്റ്റു അവിടെയുണ്ടായിരുന്നു.അയ്യാളുടെ നിർദേശപ്രകാരം ഡോക്ടർ പട്ടൻകരുടെ(Dr. Patankar medical clinic) ക്ലിനിക്കിലാണ് എന്റെ മെഡിക്കൽ എക്‌സാമിനേഷൻ... അന്ന് കുവൈറ്റ് എംബസ്സിയുടെ ലിസ്റ്റിൽ അഞ്ച് ക്ലിനിക്കുകളിൽ ഒന്നായിരുന്നു ഡോക്ടർ പട്ടങ്ങറുടെ ക്ലിനിക്കും.
അങ്ങനെ പട്ടങ്ങറുടെ ക്ലിനിക്കിൽ പോയി മെഡിക്കൽ എല്ലാം കഴിഞ്ഞു....ഫീസ് അടച്ച രസീത്‌ തിരികെ വന്ന് ടൈപ്പിസ്റ്റിന്റെ കയ്യിൽ ഏൽപ്പിച്ചു.. ഹോട്ടിലേക്കു മടങ്ങി.....
ഒന്നോ രണ്ടോ ദിവസത്തിനകം വിസയും ടിക്കറ്റും സ്റ്റാമ്പ് ചെയ്ത് കിട്ടുമെന്നാണ് ടൈപ്പിസ്റ്റ് എന്നെ അറിയിച്ചത്.....എല്ലാം ഞാൻ താമസിക്കുന്ന ഹോട്ടലിൽ കൊണ്ട് എത്തിക്കാം എന്ന് അയ്യാൾ പറഞ്ഞു. അതിന് ശേഷമാണ് ഞാൻ അവിടെ നിന്ന് മടങ്ങിയത്......!!! ഇതിനിടയിൽ വീണ്
കിട്ടിയ രണ്ട് ദിവസം, ബോംബേ നഗരം, ഒരു ഓട്ടപ്രദിക്ഷണം നടത്താൻ അവസരം കിട്ടി.... 
രണ്ട് ദിവസം കഴിഞ്ഞു..... മൂന്നാം ദിവസവും അയ്യാൾ എത്തിയില്ല....!!! സംശയമായി.....!!!
മൂന്നാം ദിവസം കാണാതായപ്പോൾ വിവരം ഞാൻ അഹമ്മദ്‌കുട്ടി സാഹബിനെ അറിയിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ചു ഞാൻ കുവൈറ്റ് കോൺസുലേറ്റിന്റെ പരിസരത്തെത്തിയപ്പോൾ ആ ബംഗ്ലാദേശുകാരനും സഹായിയും
അവിടെത്തന്നെ ഉണ്ടായിരുന്നു.......!!!
അയാൾ പറഞ്ഞു.......ദിവസം മുന്നും നാലും പ്രാവിശ്യം ഞാൻ കോൺസുലേറ്റിൽ പോയി അന്വേഷിക്കാറുണ്ട്..... സാറിന്റെ മെഡിക്കൽ പേപ്പർ ഇത് വരെ വന്നിട്ടില്ല.....!!!
പിന്നെങ്ങനെ വിസാ സ്റ്റാമ്പ് ചെയ്തു കിട്ടും? നമ്മുക്ക് പട്ടങ്ങറുടെ ക്ലിനിക്കിൽ പോയി ഒന്നന്വേഷിക്കാം.....ഞാനും കൂടെ വരാം....
അങ്ങനെ ഞങ്ങൾ രണ്ടുപേരും ചേർന്ന് പട്ടങ്ങറുടെ ക്ലിനിക്കിൽ എത്തി....
അവിടെച്ചെന്ന് അന്വേഷിച്ചപ്പോൾ അവിടെനിന്നു കുവൈറ്റ് കോൺസുലേറ്റിലേക്കു അയച്ചതായി അവരുടെ ഓഫീസിൽ നിന്ന് പറഞ്ഞു.....!!!
പിന്നെവിടെപ്പോയി എന്റെ മെഡിക്കൽ ഫിട്നെസ്സ് റിപ്പോർട്ട്? ചോദ്യചിഹ്നം ഉയർന്നു.....!!!
പിന്നീട് സംഭവിച്ചതും, അതിന് മുൻപ് അഹമ്മദ്‌കുട്ടിസാഹിബ് പറഞ്ഞു തന്നതും, ഇപ്പോഴും എന്റെ മുൻപിൽ ഒരു ചോദ്യ ചിഹ്നമാണ്....!!! വിശ്വസിച്ചാലും ഇല്ലെങ്കിലും..... അത് അടുത്ത എപ്പിസോഡിൽ....!!! 
തുടരും.....