ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ (67)
Great respect to Mrs. Bhahjath Al Matrook.
Part eleven....ഭാഗം പതിനൊന്ന്......തുടർച്ച...
---------------------------------------------------------------------
ഞാറാഴ്ച്ച...രാവിലെ തന്നെ കുളി, വസ്ത്രധാരണം, എല്ലാം കഴിഞ്ഞു.....
അഹമ്മദ് കുട്ടി സഹാബിന്റെ ഹോട്ടലിൽ എത്തിയപ്പോൾ, അദ്ദേഹം എന്നെ പ്രതീക്ഷിച്ചു കാത്തു നിന്നിരുന്നു.......സാറിന്റെ കയ്യിൽ ചില്ലറ തുട്ടുകൾ ഉണ്ടോ? ചോദ്യം.... ഇല്ലാ... എന്റെ മറുപടി...പെട്ടന്ന് മേശ തുറന്നു രണ്ട്, കാൽ രൂപാ തുട്ടും, ഒരു പത്തു പൈസാ തുട്ടും, എന്റെ കയ്യിൽ തന്നു. സാരമില്ല പിന്നെ കണക്ക് തീർക്കുമ്പോൾ തന്ന മതി.എന്റെ കൂടെ വരൂ...ഞാൻ അദ്ദേഹത്തിന്റെ കൂടെ അമ്പലത്തിന്റെ മുന്നിൽ എത്തി. സാറ് പ്രാർത്ഥിക്കണം....തടസ്സങ്ങൾ ഓക്കെ മാറാൻ പടച്ചവനോട് പ്രാർത്ഥിക്കണം.... അറിയാതെ മുൻപ് പറഞ്ഞതെല്ലാം അവിടുന്ന് മാപ്പു തരും....എനിക്കുറപ്പുണ്ട്.....എന്റെ കയ്യിൽ തന്ന പത്തു പൈസയുടെ തുട്ട് പ്രാർത്ഥിച്ച ശേഷം,കാണിക്ക കുടത്തിൽ നിക്ഷേപിക്കണം.
...ചെറുപ്പ കാലം എനിക്കോർമ്മ വന്നു.....അതിന് ശേഷം പൂജാരിയോടെ മറാട്ടിയിൽ എന്തൊക്കെയോ പറഞ്ഞു.....,പൂജാരി,
ആ ചെറിയ അമ്പലത്തിനുള്ളിലേക്ക് കടന്ന് എനിക്ക് വേണ്ടി പ്രാർത്ഥിച്ചു.... ചെറിയ വിളക്ക് തട്ടത്തിൽ കത്തിച്ചു. പൂവും, പ്രസാദവും, ഒക്കെ വച്ച്, ഹനുമൽസ്വാമിയ്ക്കു നിവേദിച്ചു. തിരികെ വന്നു എന്റെ നെറ്റിയിൽ ചന്ദനവും, കുങ്കുമവും ഒക്കെ തൊടുവിച്ചപ്പോൾ അഹമ്മദ് കുട്ടി സാഹിബ് തന്ന കാൽ രൂപാ തുട്ടു പൂജാരിയുടെ തട്ടത്തിൽ ഇട്ട് പ്രാർത്ഥിച്ചു....തുടർന്ന് അമ്പലത്തോട് ചേർന്ന് പശുവിനെയും കൊണ്ട് നിന്ന കുട്ടിയേയും അമ്മയേയും കണ്ടു. ബാക്കി തന്ന കാൽ രൂപാ കൊടുത്തു ഒരു പിടി പച്ചപ്പുല്ല് വാങ്ങി പശുവിന് കൊടുക്കാൻ പറഞ്ഞപ്പോൾ, ഞാൻ അഹമ്മദ് സാഹിബിനോട് പറഞ്ഞു എങ്ങനെയാ കാൽ രൂപാ കൊടുക്കുന്നത്?
അഞ്ച് രൂപാകൊടുത്തേക്കാം....
അദ്ദേഹത്തിന്റെ മറുപടി എനിക്കതിശയമായി തോന്നി.....!!! എന്റെ പൊന്നു സാറെ അവരുടെ ഫീസ് കാൽ രൂപയാണ്. അതിൽ കൂടുതൽ കൊടുത്താൽ, അതൊക്കെ വേറെ രീതിയിൽ വ്യാഖ്യാനിക്കപ്പെടും.....ഇത് ബോംബെ നഗരമാണ്. സാറിനിവിടൊന്നും പരിചയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്... അങ്ങനെ കാൽ രൂപാ കൊടുത്തു വൈക്കോൽ വാങ്ങി പശുവിന് കൊടുത്തു. മടങ്ങി രാവിലത്തെ കാപ്പി കുടിക്കാൻ തിരിച്ചു അദ്ദേഹത്തോടൊപ്പം റെസ്റ്റോറന്റിലേക്ക് മടങ്ങി.
ഇനിപ്പറയുന്നത്, യുക്തിവാദികൾ, പുരോഗമന ചിന്താഗതിക്കാർ, ഇവർക്കാർക്കും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണന്നറിയാം.....!!!
എന്നാൽ ഇത് യാഥാർച്ഛികമാകാം...എന്നാൽ ഞാൻ കണ്ട അനുഭവിച്ചറിഞ്ഞ ഒരു സത്യമാണ് താഴെപ്പറയുന്നത്......
ഞാൻ രാവിലത്തെ ബ്രേക്ക് ഫാസ്റ്റിനു കയറിയതും...... എന്നെ അന്വേഷിച്ചു ഞാൻ താമസിച്ചിരുന്ന ഹോട്ടലിലെ സെക്യൂരിറ്റി സ്റ്റാഫ് വന്ന് പറഞ്ഞു... സാറിനെ അന്വേഷിച്ചു ഒരാൾ റിസപ്ഷനിൽ വന്ന് നിൽക്കുന്നു...... ഞാൻ പറഞ്ഞു....അയ്യാളെ ഇങ്ങോട്ട് പറഞ്ഞു വിടുക...അയ്യാൾ വന്നു....അത് മറ്റാരുമല്ല കുവൈറ്റ് കോൺസുലേറ്റിന്റെ മുൻപിലിരുന്നു ടൈപ്പ് ചെയ്യുന്ന, എന്റെ പേപ്പർ എല്ലാം വാങ്ങിയ ആ ബംഗ്ലാദേശുകാരൻ മുഹമ്മദ്......വന്ന ഉടനെ അയ്യാൾ പറഞ്ഞു....സാർ... സാർ... താങ്കളുടെ നഷ്ടപ്പെട്ടു എന്ന് വിചാരിച്ച മെഡിക്കൽ പേപ്പർ കണ്ട് കിട്ടിയിട്ടുണ്ട്.....!!! ഞാൻ ചോദിച്ചു...എവിടെ? അത് ഡോക്ടർ പട്ടങ്ങറുടെ ക്ലിനിക്കിൽ (Dr. Pattangar clinic) അദ്ദേഹത്തിന്റെ മേശപ്പുറത്തിരുപ്പുണ്ട്......
സാർ ഇപ്പോൾ എന്റെ കൂടെ വരണം.....
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇന്ന് തന്നെ വാങ്ങണം.ഞാൻ ചോദിച്ചു.ഇന്ന് ഞായറാഴ്ച്ച അല്ലേ? ക്ലിനിക് തുറക്കുമോ? സാർ അതൊന്നും ഓർത്തു വിഷമിക്കണ്ട.... അതൊക്കെ എംബസിയിൽ നിന്ന് എന്റെ ആൾക്കാർ പറഞ്ഞു വച്ചിട്ടുണ്ട്. ഡോക്ടർ താമസിക്കുന്നത് ക്ലിനിക്കിന്റെ മുകളിലത്തെ ഫ്ലോറിലാണ്.
എക്സ്ട്രാ ഫീസ് കൊടുക്കേണ്ടി വരും...പക്ഷേ സാർ നേരിട്ട് ചെല്ലണം....പ്രഭാത ഭക്ഷണം കഴിഞ്ഞു.അയ്യാളുടെ കൂടെ ഞാൻ ഡോക്ടർ പട്ടൻകർ ക്ലിനിക്കിലെത്തി...ഞാറാഴ്ച്ച ആയിരുന്നതിനാൽ ക്ലിനിക്ക് അടച്ചിരുന്നു എങ്കിലും ബെൽ അടിച്ചപ്പോൾ സെക്യൂരിറ്റി വാതിൽ തുറന്നു.അകത്തു ചെന്നപ്പോൾ, "ഡോക്ടർ പട്ടൻകർ" എന്റെ വരവും കാത്തു എന്ന പോലെ....അദ്ദേഹത്തിന്റെ ഓഫീസിൽ കാത്തിരിക്കുന്നു....!!! അതും ഞായറാഴ്ച....
അദ്ദേഹത്തെ ചെന്ന് കണ്ടപ്പോൾ തന്നെ, എന്റെ ഫയൽ എടുത്തിട്ട് പറഞ്ഞു..."നിങ്ങൾക്ക് രക്ത സമ്മർദ്ദം കൂടുതലാണ്"..."അതുകൊണ്ടാണ് ഫയൽ ഒപ്പിടാതെ തടഞ്ഞു വച്ചത്...നൂറു രൂപാ ഫീസടച്ചാൽ, മരുന്ന് കുറിച്ച് തരാം"...!!! ഒപ്പം ഫിറ്റ്നസ് സെര്ടിഫിക്കറ്റും ഒപ്പിട്ട് തരാം...!!!
ഞാൻ നൂറു രൂപാ മേശപ്പുറത്തു വച്ചു. അയാൾ മരുന്നിന് കുറുപ്പടി എഴുതി.... ഫിറ്റ്നസ് സർട്ടിഫിക്കറ്റും, പിറ്റേ ദിവസത്തെ ഡേറ്റ് ഇട്ടു എന്റെ കയ്യിൽ ഏൽപ്പിച്ചു.....പിന്നീടാണ് "ഇതൊരു സ്ഥിരം പരിപാടി"യാണെന്ന് മനസ്സിലായത്....അപേക്ഷ ഫോറത്തിൽ, മാനേജർ, ബിസിനസ്സ്, എൻജിനീയർ, ഇങ്ങനെയൊക്കെ "പ്രൊഫഷൻ" എഴുതുന്നവരിൽ നിന്ന്, കൂടുതൽ കാശുണ്ടാക്കാൻ വേണ്ടി, പലരീതിയിൽ അക്കാലത്തു മെഡിക്കൽ ഫിറ്റ്നസ് റിപ്പോർട്ട് തടഞ്ഞു വയ്ക്കാറുണ്ട് പോലും....!!! ഇതിന്റ പിന്നിൽ കോണ്സുലേറ്റിലെ ഇന്ത്യൻ സ്റ്റാഫ് അംഗങ്ങൾ പോലും കയ്യൂണ്ടന്നാണ് പിന്നീട് മുഹമ്മദ് തന്നെ എന്നോട് പറഞ്ഞു തന്നത്...!!!എന്തായാലും, എന്റെ മെഡിക്കൽ ഫിട്നെസ്സ് സർട്ടിഫിക്കറ്റ് കിട്ടി.അതുടനെ തന്നെ, കൂടെയുണ്ടായിരുന്ന ബംഗ്ലാദേശ്കാരൻ മുഹമ്മദിന്റെ കയ്യിൽ ഏല്പിച്ചു.... സാർ നാളെ കാലത്തു കുവൈറ്റ് കൺസുലേറ്റിന്റെ മുൻപിൽ വന്നാൽ മതി...വിസാ സ്റ്റാമ്പ് ചെയ്തു ടിക്കറ്റ് എൻഡോർസ് ചെയ്തു, ഞാൻ കാത്തു നിൽക്കും....!!! ഞങ്ങൾ പിരിഞ്ഞു... ഞാൻ മനഃസംതൃപ്തിയോടെ ഹോട്ടലിലേക്ക് തിരികെ മടങ്ങി. ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞു കാണും...ഹോട്ടലിന്റെ റിസപ്ഷനിൽ നിന്ന് ഫോൺ ശബ്ദിക്കുന്നു... ഞാൻ ടെലിഫോൺ എടുത്തു.സാർ, സാറിനെ കാണാൻ ഒരാൾ റിസപ്ഷനിൽ വന്നിരിക്കുന്നു...ഞാൻ താഴേക്ക് ചെന്നു...വിശ്വസിക്കാനായില്ല....കുവൈറ്റ് കാൺസുലേറ്റിന്റെ മുൻപിലെ ടൈപ്പിസ്റ്റ് മുഹമ്മദ് തന്നെ.....!!! ചിരിച്ചു കൊണ്ടയാൾ എന്നെ ഒരു കവർ ഏൽപ്പിച്ചു....!!!
തുറന്ന് നോക്കിയപ്പോൾ അന്തം വിട്ടു പോയി.... അതും ഞായറാഴ്ച്ച ഉച്ച സമയം...ടിക്കറ്റും, വിസാ സ്റ്റാമ്പ് ചെയ്തു പാസ്സ്പോർട്ടും, എല്ലാം റെഡി ആക്കി എത്തിച്ചിരിക്കുന്നു....സാർ നാളെ രാത്രി അതായത് ചൊവ്വാഴ്ച്ച വെളുപ്പിന് നാല് മണിക്കുള്ള കുവൈറ്റ് എയർവെയ്‌സ് ഫ്ലൈറ്റാണ് കിട്ടിയിട്ടുള്ളതു്...രാത്രി ഒരു മണിക്ക് എയർപോർട്ടിലെത്തണം....
ഇന്ന് ഞായറാഴ്ച്ച അല്ലേ? എങ്ങനെ ഇതെല്ലാം സാധിച്ചു? എന്റെ ചോദ്യത്തിന് മുഹമ്മദിന്റെ മറുപടി ഇങ്ങനെ....!!! തിരക്ക് കാരണം, എംബസ്സി കോൺസുലേറ്റ് ഞാറാഴ്ച്ചയും ജോലി ചെയ്യുന്നുണ്ട്.... അപ്പോൾ എയർലൈൻസോ? എന്റെ ചോദ്യം....അതിനൊക്കെ ഇവിടെ വഴിയുണ്ട് സാർ.....മറുപടി...ഒപ്പം മൊഹമ്മദിന്റെ മന്നസ്മിതവും.....ഏതായാലും എന്റെ കാര്യം സാധിച്ചല്ലോ.....
എന്റെ മനസ്സിൽ അപ്പോൾ ഓടിയെത്തിയത്, തലേ ദിവസം അഹമ്മദ് കുട്ടി സാഹിബ് എന്ന ഹോട്ടലിന്റെ ഉടമയുടെ വാചകങ്ങളും, കാലത്തേ അദ്ദേഹത്തിന്റെ കൂടെ അമ്പലത്തിൽ പോയതും തുടർന്നുണ്ടായ അനുഭവങ്ങളും ഒക്കെയാണ്.
യാഥാർച്ഛികമാകാം....!!! എങ്ങനെയൊക്കെ കുട്ടി കിഴിച്ചിട്ടും പൂരിപ്പിക്കാൻ കഴിയാത്ത ചില സമസ്യകൾ ജീവിതത്തിൽ ഉണ്ടാകും.....!!! അതിനെയൊക്കെ എങ്ങനെ വേണമെങ്കിലും വിലയിരുത്താം.....!!! ഈശ്വരൻ എന്ന വാക്കിന് അനന്തകോടി വ്യാഖ്യാനങ്ങൾ ഉണ്ട്. ജീവിതാനുഭവങ്ങളുടെ ആകെ തുകയാണ് ഈശ്വരൻ....അള്ളാഹു..... മിശിഹാ..... ഇതൊന്നുമില്ലാത്തവർ......
നാളെ രാത്രിയിൽ എയര്പോര്ട്ടിലെത്തണമെങ്കിൽ അതിനടുത്തു
ഉള്ള ഒരു ഹോട്ടലിലേക്ക് താമസം മാറ്റണം....
അങ്ങനെ ഒരു തീരുമാനത്തിൽ എത്തി......
ഇനി അല്ലേ? സംഭവ ബഹുലമായാ
വിശേഷങ്ങൾ.......
തുടരും.....