ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ (68)
Great respect to Mrs. Bhahjath Al Matrook.
Part Twelve....ഭാഗം പന്ത്രണ്ട്......തുടർച്ച.......
---------------------------------------------------------------------
ഞാൻ എയർപോർട്ടിനടുത്തുള്ള ഹോട്ടലിലേക്ക് താമസം മാറുന്നതിന് മുൻപ്, അഹമ്മദ് കുട്ടി സാഹിബിനെ കണ്ട് സ്നേഹാന്വേഷങ്ങൾ പരസ്പരം കൈമാറി. "കുവൈറ്റിൽ എത്തിയ ശേഷം വിശദമായി എഴുതാം. വഴിപാടിനുള്ള പൈസാ അയക്കാം"....ഞാൻ പറഞ്ഞു.... അതിന് അദ്ദേത്തിന്റെ മറുപടി.... "പോകുന്നതിന് മുൻപ് അമ്പലത്തിന് മുൻപിൽ പോയി പ്രാർത്ഥിച്ചിട്ടു പോകണം".....അങ്ങനെ എല്ലാം ചെയ്തു....
പിറ്റേ ദിവസം രാത്രിയിൽ എയർപോർട്ടിൽ എത്തി....ഇമ്മിഗ്രേഷൻ കഴിഞ്ഞു അകത്തു കടന്നപ്പോൾ, ഞാൻ ജോലി ചെയ്തിരുന്ന അതെ ബാങ്കിൽ കോർപ്പറേറ്റ് ഡിവിഷന്റെ ഇന്റർനാഷണൽ യൂണിറ്റിൽ, യുദ്ധത്തിന് മുൻപ് ജോലിയിൽ ഉണ്ടായിരുന്ന ഫിലിപ്പ് തോമസ് അവിടെയിരിക്കുന്നു. സംസാരത്തിനിടയിൽ, അയാളുടെ ചുറ്റുപാടും ഏതാണ്ട് എന്റെ തന്നെ അവസ്ഥയായിരുന്നു...എനിക്ക് ഇന്ത്യക്കാരനായ റീറ്റെയ്ൽ ഡിവിഷൻ ഹെഡ്, സീനിയർ മാനേജർ ജി. പി. സഹാനി ആയിരുന്നു വിലങ്ങു തടിയെങ്കിൽ, ഫിലിപ്പ് തോമസിന് വിലങ്ങു തടിയായി വന്നത് യുദ്ധത്തിന് മുൻപ് അയ്യാളുടെ കൂടെ, അസിസ്റ്റന്റ് മാനേജരായിരുന്ന "അലി അബ്ദുള്ള" എന്ന കുവൈറ്റി യുവാവായിരുന്നു.
യുദ്ധത്തിന് മുൻപ് , ഈ അലി അബ്ദുള്ളയുടെ മാനേജരായിരുന്നു ഫിലിപ്പ്.അക്കാലത്തു ആറു മാസത്തെ ഒരു ക്രെഡിറ്റ് കോഴ്സ് (credit course) നിലവിൽ വന്നു .ആ ക്രെഡിറ്റ് കോഴ്സ് കഴിഞ്ഞാൽ ഗ്രേഡ് നാല് ക്രെഡിറ്റ് ഓഫീസറായി പദവി കിട്ടും.
ഗ്രേഡുയേഷൻ കഴിഞ്ഞു, ക്ളറിക്കൽ സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന മലയാളികളടക്കം, പല ഇന്ത്യക്കാർക്കും ഇതൊരു നല്ല സുവർണ്ണ അവസരമായി.ആദ്യത്തെ ക്രെഡിറ്റ് കോഴ്സ് ഗ്രീസിലെ,എതൻസിൽ വച്ചു...ആ ബാച്ചിൽ പോകാൻ അവസരം കിട്ടിയ ഒരാളായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. ആ കോഴ്സിന് പോകുന്നതിന് മുൻപ്, അദ്ദേഹം ഷുവൈഖ് ബ്രാഞ്ചിലെ ഒരു ഗ്രേഡ് വൺ സൂപ്പർവൈസറായി അബ്ദുൽഗനി എന്നൊരു പലസ്തിനിയൻ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരുടെ കിഴിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടാമത്തെ ക്രെഡിറ്റ് കോഴ്സ്, ഹോങ്കോങ്ങിൽ വച്ചായിരുന്നു.
അന്ന് ആ കോഴ്സിന് കുവൈറ്റികളെ മാത്രമേ സെലക്ട് ചെയ്തിരുന്നുള്ളു.ഒരു ഇറാഖിയും...!!! അയാൾ കോഴ്സ് കഴിഞ്ഞു വന്ന്, അബ്ദുള്ള മുബാറക്ക് സ്ട്രീറ്റ് ബ്രാഞ്ച് മാനേജരാകുകയും ചെയ്തു.ആ ബാച്ചിൽ പോയി പഠിച്ചു വന്ന ആളാണ് ഞാൻ മുകളിൽ പറഞ്ഞ "അലി അബ്ദുള്ള"... മൂന്നാമത്തെ ബാച്ച് മുതൽ, ഈ ആറു മാസത്തെ ക്രെഡിറ്റ് കോഴ്സ് കുവൈറ്റിൽ തന്നെ തുടങ്ങി. അക്കൂട്ടത്തിൽ ട്രെയിനിങ് കിട്ടിയ ആളായിരുന്നു ഈ ഫിലിപ്പ് തോമസ്. ആ ട്രെയിനിംഗ് കിട്ടിയ ഇന്ത്യക്കാരുടെ കുട്ടത്തിൽ, പെട്ടന്ന് ഏറ്റവും മുൻപന്തിയിൽ വന്ന ഒരാളാണ് ഫിലിപ്പ്. മിക്കവാറും എല്ലാവരും ഗ്രേഡ് നാല് ക്രെഡിറ്റ് ഓഫീസേഴ്‌സായപ്പോൾ, അദ്ദേഹം അക്കാലത്തു നിലവിലുണ്ടായിരുന്ന "എ സിഗ്നേച്ചർ" (A signature) കിട്ടിയ ഗ്രേഡ് ഏഴ് മാനേജർ ലെവലിൽ എത്തിച്ചേർന്നു....
അതിനുമുൻപ് വിദേശത്തു അങ്ങ് ഹോങ്കോങ്ങിൽ പോയി ക്രെഡിറ്റ് കോഴ്സ് കഴിഞ്ഞു വന്ന സ്വദേശിയായ അലി അബ്ദുള്ള അയാൾക്ക് താഴെ........അതായിരുന്നു ഫിലിപ്പ് തോമസിനെ തിരികെ ബാങ്ക് തിരിച്ചു കൊണ്ടുവരാൻ തടസ്സമായി വന്നത് എന്ന് അദ്ദേഹം അവിടെ വച്ച് എന്നോട് പറഞ്ഞു.... ഇദ്ദേഹവും ഞാനും അടുത്തടുത്ത സീറ്റിലായിരുന്നു പ്ലെയിനിൽ.....ആരോ എടുത്തു കൊടുത്ത ഒരു വിസിറ്റിംഗ് വിസയിലായിരുന്നു ഫിലിപ്പ് കുവൈറ്റിലേക്ക് പോകുന്നത്. ഫിലിപ്പിന്റെ ഭാര്യാ പിതാവ്, യുദ്ധത്തിന് മുൻപ് കുവൈറ്റ് ഇടവക വികാരിഅച്ഛനായിരുന്നു. മുന്ന്
വർഷത്തെ കാലാവധിയാണ്. അതാണ് അതിരൂപതയുടെ അന്നത്തെ നിയമം.കാലാവധി കഴിഞ്ഞു മടങ്ങിപ്പോകാൻ വികാരി അച്ഛൻ തയ്യാറായില്ല .തർക്കമായി .ഒരു കൂട്ടർ ശക്തമായി അച്ഛൻ മടങ്ങിപ്പോകാൻ സമ്മർദ്ദം ചെലുത്തി .ഫിലിപ്പ് ഉൾപ്പടെയുള്ളവർ പോകണ്ട എന്ന് വാശിപിടിച്ചു .രണ്ട് കൂട്ടരും സംഘട്ടനത്തിന്റെ വക്കിൽ വരെയെത്തി .ഈ വിഷയങ്ങൾ ഒക്കെ നേരത്തെ എനിക്കറിയാമായിരുന്നെങ്കിലും വീണ്ടും ഞങ്ങളുടെ സംസാരത്തിൽ ഇതൊക്കെ കടന്നു വന്നു .അങ്ങനെ സമയം പോയതറിഞ്ഞില്ല.
ഞങ്ങൾ കുവൈറ്റിലെത്തി.
പിന്നെക്കാണാമെന്നു പറഞ്ഞു പിരിഞ്ഞു.
എന്നെക്കാത്തു എന്റെ സഹോദരൻ എയർപോർട്ടിൽ കാത്തു നിൽപ്പുണ്ടായിരുന്നു.
ഇനിയല്ലേ പറയാനുള്ളത്.... "ഞാൻ എങ്ങനെ തിരിച്ചു ബാങ്കിൽ ജോലിയിൽ ചേർന്ന്" എന്നുള്ളതാണല്ലോ വിഷയം......
അത് സംഭവബഹുലമായിരുന്നു....
അത് അടുത്ത ലക്കങ്ങളിൽ....
തുടരും....