ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ (71)
Great respect to Mrs. Bhahjath Al Matrook.
Part Fifteen(15)....ഭാഗം പതിനഞ്ചു .......തുടർച്ച....
---------------------------------------------------------------------
അപ്പോയിന്റ്മെന്റ് ഓർഡറുമായി റീജിയണൽ മാനേജർ യൂസഫ് അൽ ഒബൈദിനെ കാണാൻ ചെന്നപ്പോൾ, അദ്ദേഹം ബിസിയാണെന്നും ഞാൻ കാണാൻ വന്നാൽ പ്രബോധിനെയും, സഹനിയേയും, ആറാമത്തെ ഫ്‌ളോറിൽ ചെന്ന് കണ്ട് ആവിശ്യത്തിനുള്ള ബ്രാഞ്ച് സ്റ്റാഫിനെയും എതൊക്കെ ബ്രാഞ്ചുകൾ ചേർത്ത്, "സാൽഹിയ" ബ്രാഞ്ച്, അടുത്ത ഞായറാഴ്ച തുറക്കാനുള്ള സാങ്കേതിക സഹായങ്ങൾ വാങ്ങാനും യൂസഫിന്റെ സെക്രട്ടറി എന്നോട് പറഞ്ഞു.സത്യത്തിൽ യൂസഫ് തിരക്കിലൊന്നുമായിരുന്നില്ല എന്നെനിക്ക് മനസ്സിലായി....ആർക്കും ഇഷ്ടപ്പെടാൻ സാദ്ധ്യത ഇല്ലാത്ത ഒരു ചുറ്റുപാടിൽ തിരിച്ചു വന്ന ഞാൻ, പ്രത്യേകിച്ച് ചെയർമാന്റെ നേരിട്ടുള്ള നിർദ്ദേശ പ്രകാരം ഒരു തിരിച്ചു വരവ് കുവൈറ്റികൾക്ക് ഉൾക്കൊള്ളാൻ വിഷമമാണ് എന്ന് പറയേണ്ടതില്ലല്ലോ.....!!!
ഞാൻ നേരെ ആറാമത്തെ ഫ്ലോറിൽ എത്തി പ്രബോധ് പ്രഭാകറിനെ കണ്ടു....അദ്ദേഹമാണല്ലോ ഒരു ബ്രാഞ്ച് തുറക്കാൻ എത്ര സ്റ്റാഫിനെ കൊടുക്കണം? എന്തൊക്കെ സാങ്കേതിക സഹായങ്ങൾ കൊടുക്കണം?എന്നൊക്കെ അക്കാലത്തു തീരുമാനിക്കേണ്ടത്.....
യുദ്ധാനന്തിര കുവൈറ്റിൽ, എല്ലാ ബാങ്കുകളും അവരുടെതെയായ ബ്രാഞ്ചുകൾ പലതും തുറക്കാതെയാണ് പ്രവർത്തനം ആരംഭിച്ചത്.
മാനേജ്മെന്റ് തീരുമാനപ്രകാരം സിറ്റി റീജിയണിൽ, മുന്ന് ബ്രാഞ്ചുകൾ ചേർത്ത് സാൽഹിയ ബ്രാഞ്ച് തുറക്കാൻ ആണ് അന്ന് ചെയർമാന്റെ നിർദ്ദേശം...മുൻപുണ്ടായിരുന്ന ഖിബ്ലാ, മിനിസ്ട്രി കോംപ്ലക്സ്, സാൽഹിയ,
ഈ മുന്ന് ബ്രാഞ്ചുകൾ....എന്നാൽ മിനിസ്ട്രി കോംപ്ലക്സ് ബ്രാഞ്ച്, സാൽഹിയയോട് യോജിപ്പിക്കുന്നതിനോട് എനിക്ക് താൽപ്പര്യമില്ലായിരുന്നു......ഏതായാലും
അത് അംഗീകരിച്ചതൊഴിച്ചാൽ,ബാക്കി ഒരു കാര്യത്തിലും വേണ്ടത്ര സഹായങ്ങൾ ലഭിക്കാതെയാണ് പറഞ്ഞ ദിവസം തന്നെ ബ്രാഞ്ച് തുറന്നു പ്രവർത്തനം ആരംഭിച്ചത്.....
ബ്രാഞ്ച് തുറന്ന ദിവസം എന്നെ ഒട്ടും താല്പര്യമില്ലാത്ത, റീറ്റെയ്ൽ ഡിവിഷൻഹെഡ്
ജി. പി. സഹാനിയും, റീജിയണൽ മാനേജർ യുസഫ് അൽ ഒബൈദും, ബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ മാനേജരും, ബ്രാഞ്ചിലെത്തി അഭിപ്രായങ്ങളും നിർദേശങ്ങളും ഒക്കെ ആയി എന്നെ പല വിധത്തിലും
അസ്വസ്ഥരാക്കിക്കൊണ്ടിരുന്നപ്പോൾ, അല്ലാഹുവിന്റെ അനുഗ്രഹംപോലെ, അതാ കയറി വരുന്നു.... ബാങ്ക് ചെയർമാൻ സാക്ഷാൽ ഹമദ് അൽ ഹമദും, കൂടെ കുവൈറ്റ് ഓയിൽ ടാങ്കർ കമ്പനി ചെയർമാൻ സാക്ഷാൽ അബ്ദുൽഫതാഹ് അൽ ബദർ, കൈകോർത്തു പിടിച്ചു കൊണ്ട് നേരെ എന്റെ അടുത്ത് വന്ന് മറ്റാരെയും ശ്രദ്ധിക്കാതെ "മബ്‌റൂക് നായർ മബ്‌റൂക്"... (അഭിനന്ദങ്ങൾ നായർ അഭിനന്ദങ്ങൾ)എന്ന് പറഞ്ഞപ്പോൾ കൂടെ യുള്ളവരെല്ലാം ഒന്ന് പരുങ്ങി.....!!!
സഹാനിക്കും, യൂസഫ് അൽ ഒബൈദിനും, ഒട്ടും സുഖിക്കാത്ത ഒരു സംഭവമായിപ്പോയെന്ന് പ്രബോധിന്റെ മന്ദഹാസത്തിലൂടെ എനിക്കൂഹിക്കാൻ കഴിഞ്ഞു.....
അത് വളരെ ശരിയായിരുന്നു എന്ന് പിന്നീട് വന്ന നാല് വർഷങ്ങളിലെ അനുഭവങ്ങൾ തന്നെ സാക്ഷി.......മേടം ലഗ്നക്കാരെന്റെ ശനി ദശയുടെ അവസാനത്തെ നാല് വർഷങ്ങൾ.......ബാങ്കിൽ,
എനിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങൾ, അപമാനങ്ങൾ .....
അറിയേണ്ടേ?
അടുത്ത ലക്കത്തിൽ....
തുടരും.....