ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ (75)
Great respect to Mrs. Bhahjath Al Matrook.
Part Nineteen (19)....ഭാഗം പത്തൊൻപത് ......
...തുടർച്ച...
--------------------------------------------------------------------
"ഡേവിഡ് ബെറി" (David Bery) എന്ന ചീഫ് എക്സിക്യൂട്ടീവ്, വന്ന് കഷ്ടിച്ചൊരു രണ്ടുമാസത്തിലധികം ശ്രീമതി ബഹ്ജത് അൽ മത്രൂക് (Bahjath Al Matrook) ബാങ്കിൽ തുടർന്നില്ല....എല്ലാ പദവിയും, അധികാരവും, ഉണ്ടായിരുന്നിട്ടും, അവർ ബാങ്കിൽ തുടരാൻ തയ്യാറായില്ല....
പ്രത്യേകിച്ച് സ്വന്തം സഹോദരൻ, ബോർഡ് മെമ്പറായിരുന്നിട്ടും...."ഡേവിഡ് ബെറി"(David Bery)എന്ന ഇംഗ്ലീഷുകാരന്റെ മുന്നിൽ, എന്തോ ഒരു അതൃപ്തി....കഴിഞ്ഞു...
ഒരു ദിവസം രാവിലെ അവർ പേർസണൽ ഡിപ്പാർട്മെന്റിൽ രാജിക്കത്തു കൊടുത്തു ബാങ്കിൽ നിന്ന് പുറത്തായി...ഇതുപോലെ മറ്റൊരു സംഭവും ഇപ്പോൾ ഓർമ്മയിൽ വരുന്നു....സൈമൺ ക്ലെമന്റ്(Simon Clement) റീറ്റെയ്ൽ ജനറൽ മാനേജരായി വന്ന്, മുന്ന് ദിവസം കഴിഞ്ഞപ്പോൾ അന്ന് അസിസ്റ്റന്റ് ജനറൽ മാനേജരായി നിലവിലുണ്ടായിരുന്ന "സൽവാ സൗദ് അൽ അബ്ദുൽറസാക്ക്" (Salwa Soud Al AbdulRazak) പേർസണൽ ഡിപ്പാർട്മെന്റിൽ
പ്പോയി രാജിക്കത്ത് കൊടുത്തു് ജോലിയിൽ നിന്ന് പിരിഞ്ഞു പോയത് ഇപ്പോഴും ഓർമ്മയിൽ.....
ഇതിനിടയിൽ പറയാൻ വിട്ടു പോയ ഒരു സംഭവം കുടി ഓർമ്മപ്പെടുത്താതെ പോയാൽ അത് ധർമ്മത്തിന് നിരക്കാത്തതാണന്നു മനസ്സ് പറയുന്നു....
ഞാൻ മുൻപ് എഴുതിയ എപ്പിസോഡുകളിൽ (9,10,11), ബോംബയിൽ വച്ച് പരിചയപ്പെട്ട ഒരു അഹമ്മദ് കുട്ടി സഹാബിനെ വായനക്കാർ മറന്നു കാണാൻ ഇടയില്ലല്ലോ..
അന്ന് ഞങ്ങൾ പിരിയുമ്പോൾ, ഞാൻ കുവൈറ്റിൽ ചെന്ന് ജോലിയിൽ പ്രവേശിച്ച ശേഷം, അൽപ്പം രൂപാ അയച്ചുതരാം...അത് ആ ഹനുമാൻ കോയിലിലെ പൂജാരിക്കും, വൈക്കോലും പശുവുമായി വരുന്ന ആ പാവം സ്‌ത്രീയ്ക്കും, എന്തെങ്കിലും സാഹായമായി കൊടുക്കണമെന്നും പറഞ്ഞിരുന്നു...അതനുസരിച്ചു ഞാൻ ആദ്യം കിട്ടിയ ശമ്പളത്തിൽ നിന്ന് ഒരു തുക ഡ്രാഫ്റ്റ് എടുത്തു ഹോട്ടലിന്റെ അഡ്രസ്സിൽ അഹമ്മദ്‌കുട്ടിസഹാബിന് അയച്ചു കൊടുത്തു...പിന്നീട് ബാങ്കിലെ നിരന്തരമായ ടെൻഷനും, ജോലിത്തിരക്കും, കാരണം ആ വിഷയം മറവിയിൽ ആണ്ടുപോയി....
ഏതാണ്ട് ആറു വർഷങ്ങൾക്ക് ശേഷം, എനിക്കൊരു മറുപടി കിട്ടി....അയച്ചു കൊടുത്ത രൂപാ, ആർക്കൊക്കെ വിതരണം ചെയ്തു എന്നും, അതിന്റെ ഒരു ലിസ്റ്റും കയ്യൊപ്പും ഒക്കെ ഇട്ട ഒരു ലിസ്റ്റ്...
"പടച്ചോനെ"....ഞാൻ അറിയാതെ വിളിച്ചു പോയി....സ്നേഹം നിറഞ്ഞ അഹമ്മദ് കുട്ടി സാഹിബ്....ജീവിച്ചിരുപ്പുണ്ടോ.. ഇല്ലയോ...
"അല്ലഹ് കലീഗ്".....കാരണം...അപ്പോഴേക്ക്, മഹാനായ "ഡേവിഡ് ബെറി"(David Bery) യുടെ എന്റെ സുവർണ കാലഘട്ടത്തിൽ, ഞാൻ തിളങ്ങി നിൽക്കുകയായിരുന്നു.......
ഒരു വേഴാമ്പൽ പോലെ, ഗ്രേഡ് മുന്നിൽ നിന്ന് നാലിലേക്ക് ഉയരാൻ പത്തു കൊല്ലം കാത്തിരുന്ന എന്റെ പ്രൊമോഷൻ... "സദാം ഹുസൈൻ" എന്ന "മുസ്ലീം കാക്ക" തട്ടിപ്പറിച്ചു കൊണ്ടുപോയി....അത് കഴിഞ്ഞു നാലിൽ നിന്ന് അഞ്ചിലേക്കുയരമായിരുന്ന ഗ്രേഡ്, "സഹാനി" എന്ന "കാഫിർ കാക്ക" ഒതുക്കി കളഞ്ഞു....പിന്നെ വന്ന ഡേവിഡ് ബെറി എന്ന ഒരു വെള്ള കാക്കയുടെ കാലം ശരിക്കും എന്റെ കാലം തന്നെയിരുന്നു....
ഇറാഖിന്റെ പിടിയിൽ നിന്ന് മോചനം കിട്ടിയ ശേഷം, ബാങ്ക് കൊണ്ടുവന്ന ആദ്യത്തെ മുന്ന് ബാച്ചിലെ ഇന്ത്യക്കാരുൾപ്പടെയുള്ള 90 ശതമാനം പേരെയും, ഡേവിഡ് ബെറി പറഞ്ഞു വിട്ടു എന്ന് ഞാൻ പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല....
എണ്ണി എണ്ണി പറയുന്നത് വ്യക്തിഹത്യ ആയതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല....കുവൈറ്റികൾ ഉൾപ്പടെ പലരും പോയതുപോലും അറിയുന്നത് വളരെക്കാലം കഴിഞ്ഞായിരുന്നു....!!!വ്യാഴാഴചകളിൽ എല്ലാവരും ഓഫീസിലേക്ക് പോകുമ്പോൾ വിളിക്കാത്ത ദൈവങ്ങളില്ല...
അന്നാണ് പിരിച്ചുവിടലുകളുടെ നോട്ടീസുകൾ കിട്ടുന്നത്....!!!
ഈ സമയത്തു് എന്റെ അവസ്ഥ എന്താണെന്ന് കുടി പറഞ്ഞ നീണ്ട ഈ എപ്പിസോഡ് അവസാനിപ്പിക്കാം...
അബ്ദുല്ല മുബാറക്ക് എന്ന "ഡബിൾ എ ഗ്രേഡ് "ബ്രാഞ്ചിലേക്ക് പ്രൊമോഷൻ...
ഒരു ഗ്രേഡിന് പത്തു കൊല്ലം കാത്തിരുന്ന
എനിക്ക് ഓരോ വർഷവും ഗ്രേഡുകൾ...
കൂടുന്നു...95ൽ ഗ്രേഡ് അഞ്ചായപ്പോൾ, 96ൽ ആറു, തൊണ്ണൂറ്റിഏഴിൽ ഗ്രേഡ് ഏഴ്...
"ബാങ്കിന്റെ മൊത്തം റീറ്റെയ്ൽ ട്രെയിനിങ്ങ് എന്റെ കിഴിൽ".... മാത്രമോ?
ഒരു വർഷത്തെ നീണ്ട അവുധി... ഷെയ്ഖ് മൊഹമ്മദ് അക്കാലത്തു ചെയർമാനായി ചെയർമാനായി വന്നത് എന്റെ ഉയർച്ച തിളക്കമേകി...."കുവൈറ്റ് ഗവർമെന്റ് തലത്തിൽ അംഗീകാരം"...
ഇതൊന്നും ഒരു വിദേശിക്കും, ഈ കുവൈറ്റിൽ, 2021ൽ പ്പോലും അവകാശം പറയാനില്ല.....
ഒരു വർഷം കഴിഞ്ഞു വന്ന മടങ്ങിയെത്തിയ എനിക്ക് വീണ്ടും ഗ്രേഡുകളും, പദവികളും, തെരുതെരെ...
അവസാനം എക്സിക്യൂട്ടീവ് മാനേജ്‌മെന്റ് വഗ്ദാനവുമായി വന്നപ്പോൾ... ഞാനോർത്തു...
ഒരു കാലത്തു് എന്നെ വേണ്ട എന്ന് പറഞ്ഞ ബാങ്ക്..."നീ പോകരുതേ" എന്നെനിക്കെഴുതി തരുന്നു...(കോപ്പി ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്)...ഈ മഹാനായ ഡേവിഡ് ബെറി യുടെ അവസാനത്തെ ദിവസത്തിനും ഞാൻ ദൃക്‌സാക്ഷിയായി....
ഇതോടുകൂടി ഈ ഒരാദ്ധ്യായം ഇവിടെ അവസാനിക്കുന്നു....
ഇനിഒരദ്ധ്യായവുമായി വരാമെന്ന പ്രതീക്ഷയിൽ.....
(സഹകരിച്ച എല്ലാവരോടും നന്ദിയും കടപ്പാടും ഇവിടെ അറിയിക്കുന്നു).