ഊഷരഭൂമിയിലെ ശീതക്കാറ്റ്. ഭാഗം 40.
Great Respect to Mrs. Rawya Mohammad
(Part four).അവസാന ഭാഗം
-------------------------------------------------------------------------
തയ്യാറാക്കിയത് - രാധാകൃഷ്ണന്‍ നായര്‍
(ന്യൂസിലന്‍ഡ്)
=====================================
ഞാൻ, "ഫഹാഹീൽ" ബ്രാഞ്ചിലേക്ക് ചേക്കറിയപ്പോൾ, അഹമ്മദി" ബ്രാഞ്ച്, "റാവിയ"യ്ക്കു കൊടുക്കാൻ ശ്രമിച്ചെങ്കിലും, അന്ന് അത് നടന്നില്ല...
എന്നാൽ, ഞാനൊരു റീജിയണൽ മാനേജരായപ്പോൾ, "റാവിയ"ക്ക് ഒരു പുതിയ ബ്രാഞ്ചിലേക്ക് പ്രൊമോഷൻ കൊടുത്തു് "ആക്റ്റിംഗ് ബ്രാഞ്ച് മാനേജരാ"ക്കാൻ എനിക്ക്
അവസരം കിട്ടി...അവർ വളരെ ആത്മാർത്ഥമായി ജോലി എടുത്തു, "സബാഹ് അൽ സാലം" ബ്രാഞ്ചിനെ നല്ല നിലയിൽ എത്തിച്ചു...അതിന്റെ ഫലമായി, എന്റെ റീജിയണിൽ തന്നെ ഉണ്ടായിരുന്ന ഒരു വലിയ ബ്രാഞ്ച്, "സബാഹിയ" ബ്രാഞ്ച് അവർക്കു കൊടുക്കാൻ ഞാൻ മാനേജ്മെന്റിനോട് അഭ്യർത്ഥിച്ചു. മനസ്സില്ലാമനസ്സോടു അംഗീകാരം തന്നു.
എന്റെ തീരുമാനങ്ങൾ ശരിയായിരുന്നു എന്ന് പിന്നീട്, കാലം, ബാങ്ക് മാനേജ്മെന്റിന് കാട്ടി കൊടുത്തു...ശരിയാണെന്നു കാലം തെളിയിച്ചു...
ഒരുപാടു സംസാരിക്കുമെന്നതൊഴിച്ചാൽ, വെറുമൊരു പാവം സ്ത്രീ ആണ് "റാവിയ".
സ്വന്ത ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ ഏറ്റുവാങ്ങാൻ, വിധി അവരുടെ പിന്നാലെ കൂടിയിരുന്നു...യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്തു കൂടെ സീനിയർ ആയി പഠിച്ചിരുന്ന ഒരാളെ സ്നേഹിച്ചു വിവാഹം കഴിച്ചു. ഒരു മകനുണ്ടായിക്കഴിഞ്ഞപ്പോൾ "മുത്തലാക്ക്" എന്ന ദുർവിധിയിൽ, ജീവിതം ഹോമിക്കപ്പെട്ടു...പിന്നീട് ഒരു വിവാഹ ജീവിതത്തെപ്പറ്റിയൊന്നും ചിന്തിക്കാതെ, ഒരേ ഒരു മകനുമായി, സ്വന്തം കുടുംബത്തി
ലേക്ക് വീണ്ടും തിരിച്ചെത്തി.
അകാലത്തിൽ പൊലിഞ്ഞു പോയ അവരുടെ ഏകമകൻ, റാവിയയുടെ ജീവിതം തന്നെ മാറ്റി മറിച്ചു. ഒരിക്കലും നികത്താൻ കഴിയാത്ത ഏറ്റവും വലിയ തീരാ നഷ്ടമാണ് അവർക്കു സംഭവിച്ചത്. വളരെ പ്രതീക്ഷയോട് ഇംഗ്ലണ്ടിൽ, എയ്റോ നോട്ടിക്കൽ എഞ്ചിനീറിങ്ങിനു പഠിക്കാൻ, പോകാനുള്ള ശ്രമത്തിനിടയിൽ,വിധി ആ കൊച്ചന്റെ ജീവൻ ക്രൂരമായി വലിച്ചെടുത്തുകൊണ്ടുപോയി. കാറപകടത്തിൽ മരണപ്പെട്ടു.
ആ കൊച്ചന്റെ മരണശേഷം, ഞാനുൾപ്പെടെയുള്ള മാനേജ്മെന്റ് അംഗങ്ങൾ, വീട്ടിൽ അനുശോചനം അറിയിക്കാൻ ചെന്നപ്പോൾ, "റാവിയ"യുടെ പ്രായമായിരുന്ന അമ്മയുടെ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അണ പൊട്ടിയ കണ്ണുനീർ ഇന്നും മായാതെ മനസ്സിൽ.
ഇതൊന്നും ഒരു വിദേശിക്ക് ഗൾഫിൽ സ്വപ്നത്തിൽ പോലും അനുഭവിച്ചറിയാൻ കഴിയാത്ത പച്ചയായ ജീവിതങ്ങൾ. റാവിയയുടെ പ്രത്യേക മാനസിക അവസ്ഥ കണക്കിലെടുത്തു, ആറു മാസത്തെ അവുധി, ശമ്പളത്തോടു കുടി തന്നെ കൊടുക്കുവാൻ,അന്ന്, മാനേജ്മെന്റ് അംഗീകാരം തന്നു...
എന്നാൽ തിരുച്ചു വന്ന റാവിയയ്ക്ക് പഴയ ഒരു ഉണർവോ, ഉന്മേഷമോ, ജോലിയിൽ കാണിക്കാൻ കഴിഞ്ഞില്ല.ആയിടക്കാണ്,
ഞാൻ കൊമേർഷ്യൽ ബാങ്ക് വിട്ട്, ഇസ്ലാമിക് ബാങ്കിലേക്ക് കാൽ വച്ചത്.പണ്ട് മുതലേ മാനേജ്മെന്റിന്റെ കണ്ണിൽ കരടായിരുന്ന റാവിയയ്ക്കു എന്റെ അഭാവം കൂടിയായപ്പോൾ അർഹമായ പ്രോത്സാഹനം കിട്ടാതെ പോയി.
എന്നിട്ടും കുറേക്കാലം കുടി അവർ പിടിച്ചു നിന്നു.അവസാനം നിർബന്ധിത വിശ്രമ ജീവിതത്തിലേക്ക്...
ഒരു മൂത്ത സഹോദരനോടുള്ള ബഹുമാനമാണ് അന്നും, ഇന്നും, അവർ എനിക്ക് തന്നിട്ടുള്ളതും, ഇപ്പോഴും തന്നുകൊണ്ടിരിക്കുന്നതും... മാസത്തിൽ ഒരിക്കലെങ്കിലും എന്നെ വിളിച്ചു കുശലങ്ങൾ പറയാൻ മറന്ന് പോകാറില്ല...
ജീവിതത്തിലെ തിക്താനുഭവങ്ങൾ അവരെ വിശ്വാസത്തിന്റെ കൊടുമുടിയിലെത്തിച്ചു.
അവർ എന്നെക്കുറിച്ചു പലരോടും പറയാറുള്ളത്,"അവൻ ഒരു "ഹിന്ദു/കാഫിർ"
ആണെങ്കിലും ഒരു നല്ല വലിയ മനസ്സിന്റെ ഉടമയാണ്...എല്ലാവരേയും പ്രോത്സാഹിപ്പി
ക്കാനും, ഉയർത്തികൊണ്ട് വരാനും, മനസ്സുള്ള ഒരു മാനേജരാണ്...മരിച്ചു ചെന്നാൽ അള്ളാഹു നായർക്ക് സ്വർഗം കൊടുക്കും."കാഫിർ" ആയതു കൊണ്ട് ദൈവം സ്വർഗം നിഷേധിക്കില്ല"..............
ഓരോരുത്തരുടെയും വിശ്വാസങ്ങൾ...
അല്ലെങ്കിലും വിശ്വാസം അതല്ലേ എല്ലാം.???
എന്റെ മകളുടെ കുവൈറ്റിൽ നടന്ന നിർത്യർപ്പണത്തിൽ ആദ്യാവസാനം രാജകുടുംബങ്ങളോടൊപ്പം വന്നിരുന്നനുഗ്രഹിച്ച റാവിയയെ മറക്കാനൊക്കുമോ? സ്വസ്ഥവും സമാധാനവും ഉള്ള ഒരു വിശ്രമ
ജീവിതം റാവിയയ്ക്ക് ഉണ്ടാകട്ടെ എന്ന് ആശീർവദിച്ചു കൊണ്ട്...ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിക്കുന്നു...അടുത്തൊരു ഓർമ്മക്കുറിപ്പുമായി വരാമെന്ന പ്രതീക്ഷയിൽ...
തുടരും...