ഊഷരഭൂമിയിലെ ശീതക്കാറ്റ്------------------(31)
Great respect to Dr.Sadeq. J. Abul.
ഇന്ന് എന്റെ ഓർമ്മകളെ പുറകോട്ട് കൊണ്ടുപോയത് കുവൈറ്റി സമൂഹത്തിലെ ഒരു മഹത് വ്യക്തിയുടെ, മണിക്കുറുകൾ നീണ്ടു നിന്ന, ഇന്നലത്തെ, ടെലിഫോൺ സംഭാഷണങ്ങളാണ്...
എന്നേക്കാൾ മുന്ന് വയസ്സ് പ്രായക്കുറവാ
ണെങ്കിലും, വിദ്യാഭ്യാസത്തിലും, ഔന്നത്യ
ത്തിലും, എന്നേക്കാൾ എത്രയോ ഉയരത്തി
ൽ നിൽക്കുന്ന ഒരു കുവൈറ്റി സഹോദര
നാണ്, കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിൽ ബോർഡ് അഫായേഴ്സിന്റെ മുൻതലവനാ
യിരുന്ന "ഡോക്ടർ സാദക്ക് ജെ അബുൽ".
സൗദി അറേബ്യായിലെ "അൽ ഹസ്സാവി" ഗോത്രമാണ് സദാക് അബുളിന്റെ കുടുംബ
ത്തിന്റെ ഉറവിടം...എന്നാൽ "അബുൾ" എന്ന മറ്റൊരു ഗോത്രത്തിൽ പെട്ടവർ വളരെ ഏറെ വർഷങ്ങൾക്കുമുൻപ്, ഇറാനിൽ നിന്ന് കുടിയേറി, ഇന്ന് കുവൈറ്റിലെ വ്യാവസാ
യിക മേഖലയിൽ വളരെ പ്രശസ്തരായ ഒരു സമൂഹവും നിലവിലുണ്ട്....ഇത്തരം സൂക്ഷ്മായ വിവരങ്ങൾ എത്രകാലം കുവൈറ്റിൽ ജീവിച്ചാലും ഒരു വിദേശിക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല...
നമ്മുടെ നാട്ടിൽ പൊതുവെ ഗൾഫ് രാജ്യങ്ങ
ളെ പറ്റി ഒരു തെറ്റായ ധാരണയുണ്ട്...!!!
"കുറെ കാശുണ്ടന്നതൊഴിച്ചാൽ കാട്ടറബിക്ക് എന്തറിയാം"...?
മുസ്ലീം രാഷ്ട്രങ്ങളായ ഗൾഫ് രാജ്യങ്ങളിൽ കുറെ കോടിശ്വരന്മാർ ഉണ്ടന്ന് മാത്രമേ നമ്മൾ ഉൾപ്പടെയുള്ള വിദേശികൾ അറിയുന്നുള്ളു......
എന്നാൽ വളരെ പ്രശസ്തരായ ജ്ഞാനി
കളും, വിദ്യാഭ്യാസവിചക്ഷണരും,കലാകാര
ന്മാരും,സാഹിത്യകാരന്മാരും,സംഗീതജ്‌ഞരും
ഒക്കെ ഉണ്ടന്നുള്ളതാണ് സത്യം...
ഒപ്പം നല്ല മനസ്സിന്റെ ഉടമകളും....
അത്തരത്തിൽ,സാമ്പത്തികശാസ്ത്രത്തിൽ
വളരെ പ്രശസ്തനായ, ഒരു മഹത് വ്യക്തിയാ
ണ് "ഡോക്ടർ സാദക്ക് അബുൾ"...
കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന്, സാമ്പത്തിക ശാസ്ത്രത്തിൽ,ബിരുദം നേടി, "യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ" നിന്ന്, ധനതത്ത്വ ശാസ്ത്രത്തിൽ, ഡോക്ടറേറ്റ് നേടിയ സാദക്ക് അബുൾ, വളരെക്കാലം സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിൽ അഡ്വൈസറി ഡിവിഷനിൽ ജോലി ചെയ്ത ശേഷമാണ് ഇസ്ലാമിക ബാങ്കിലേക്കു ചേക്കേറിയത്...
അദ്ദേഹത്തെ ചെയർമാൻ രാജകുടുംബങ്ങമായ ഷെയ്ഖ് മുഹമ്മദ് ആണ് ഇസ്ലാമിക ബാങ്കിലേക്കു ക്ഷണിച്ചത്.
ഈ അവസരത്തിലാണ് എന്നേയും ഷൈഖ് മുഹമ്മദ് ബാങ്കിലേക്കു ക്ഷണിക്കുന്നത്...
അതുകൊണ്ടു തന്നെ തുടക്കം മുതൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി...
ഒരു ഇസ്ലാമിക ബാങ്കിന്റെ "പബ്ലിക് റിലേഷൻ" ഡിപ്പാർട്മെന്റിന്റെ, ചുമതല ശരിക്കും എനിക്ക് അക്ഷരാർത്ഥത്തിൽ മാനസിക സംഘർഷം വളർത്തുന്ന ഒരു പദവി തന്നെ ആയിരുന്നു...
ദിവസം തോറും, പബ്ലിഷ് ചെയ്യണ്ട വാർത്തകളും, പല ലെവലിൽ ഉള്ളവരുടെ ഇന്റർവ്യൂകളും, മാർക്കറ്റിംഗ് പ്രൊഡക്ടുകളും, എല്ലാ ഇന്റർവ്യൂവുകളും, മറ്റ് പ്രസ്താവനകളും, പ്രോഡക്റ്റ് വിവരണങ്ങളും,ഓഫറുകളും, സ്പെഷ്യൽ ഓഫറുകളും, കൌണ്ടർ ഓഫറുകളും, എന്നു വേണ്ട എല്ലാ ദിവസം ചെക്ക് ചെയ്തു പബ്ലിഷ് ചെയ്യണ്ട ഉത്തരവാദിത്ത്വം ചില്ലറ ആയിരുന്നില്ല....
എല്ലാം അറബി ഭാഷയിൽ...???
സഹായിക്കാൻ ആയിരം പേർ ഒരുവശത്തു,..
പക്ഷേ എങ്ങനെ വിശ്വസിക്കും..? ആരെ
വിശ്വസിക്കും? മറു വശത്തു...!!!
സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിനെ ഭയപ്പെടണം...കുവൈറ്റ് ശെരിയ കമ്മിറ്റിയെ ഭയപ്പെടണം...ചെറിയ തെറ്റുകൾക്ക് പോലും പിഴ ഈടാക്കും...ചെയർമാനെ ഭയക്കണം...
ബോർഡ് മെമ്പറന്മാരെ എല്ലാം ഭയക്കണം...
ചിഫ് ജനറൽ മാനേജരെ ഭയക്കണം...കുവൈറ്റ് ബാങ്കിങ് എംപ്ലോയീസ് യൂണിയനിയനെ ഭയപ്പെടണം....
എല്ലാ പഴുതുകളും അടച്ചുകൊണ്ടുമാത്രമേ ദിവസം തോറും പ്രസ്സ് റിലീസുകൾ ചെയ്യാനാവൂ....ഇവിടെ ഒരു ദൈവ ദൂതനെ പ്പോലെ എന്നെ സഹായിച്ച, താങ്ങും തണലുമായി നിന്ന ഡോക്ടർ സാദക്കിനെ
ഏങ്ങനെ മറക്കാനാവും? വെള്ളി, ശനി,അവധി ദിവസങ്ങളിൽപ്പോലും എത്രയോ മാസങ്ങൾ, വർഷങ്ങൾ, എനിക്ക് വേണ്ടി സമയം ചിലവഴിച്ചിട്ടുള്ള ഒരു വലിയ കുവൈറ്റി സാമ്പത്തിക ശാസ്ത്രജ്ഞനെ എങ്ങനെ മറക്കാനാവും...? ഒരിക്കൽ കുവൈറ്റിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന "അൽ ഖ്‌അബാസ്" എന്ന അറബിക് ഡെയിലി ന്യൂസ്പേപ്പറിൽ, ഞാൻ തന്നെ നൽകിയ ഇന്റർവ്യൂവിൽ വിവാദപരമായ രണ്ടു പ്രസ്‍താവനകൾ എനിക്ക് തന്നെ അപകടരമായി ഭവിച്ചു....!!! സെൻട്രൽ ബാങ്കും, ശരിയ കമ്മിറ്റിയും, രംഗത്ത് വന്നു...!!!
ഞാൻ എന്റെ ജീവനേക്കാൾ സ്നേഹിക്കുന്ന,
ചെയർമാൻ ഷെയ്ഖ് മുഹമ്മദ് എന്നെ ശക്തമായ ഭാഷയിൽ ശകാരിക്കും എന്ന നിലയിലെത്തിയപ്പോൾ... ആ കുറ്റങ്ങളും, ശകാരങ്ങളും, പിഴകളും, എല്ലാം സ്വയം തലയിൽ ഏറ്റടുത്തു, ബുദ്ധിപൂർവ്വം എന്നെ രക്ഷിച്ച ആ വലിയ മനുഷ്യനെ ഞാൻ ഒരു നിമിഷം മറന്നാൽ....
എന്റെ മകളുടെ കുവൈറ്റിൽ നടന്ന ഭരതനാട്യം പെർഫോമൻസിൽ കുടുംബ സമേതം വന്നു അനുഗ്രഹിച്ച സാദക്കിനെ എങ്ങനെ മറക്കാൻ....
എത്ര ജന്മമെടുത്താൽ കടപ്പാടുകൾ തീർക്കാനാകും...? ഞാൻ ബാങ്കിന്റെ പടിയിറങ്ങുമ്പോൾ എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ സാദക്ക് എന്ന ആ വലിയ മനുഷ്യൻ പറഞ്ഞു...
"അടുത്ത വർഷം നമ്മുക്ക് ഒന്നിച്ചിറങ്ങാം"...
അന്നത് ഒരു തമാശ ആയിട്ടാണ് ഞാൻ എടുത്തെതെങ്കിലും, ആരോഗ്യ പ്രശ്നങ്ങളാൽ പിറ്റേ വർഷം തന്നെ ബാങ്കിൽ നിന്ന് പടിയിറങ്ങി...!!! ഇപ്പോൾ അദ്ദേഹം വിശ്രമത്തിലാണ്...
ഡോക്ടർ സാദക്കിനും, കുടുംബത്തിനും നല്ലതു വരാൻ എപ്പോഴും പ്രാർത്ഥനയിൽ ..............