ഊഷരഭൂമിയിലെ ശീതാകാറ്റുകൾ (84)

ഊഷരഭൂമിയിലെ            ശീതാകാറ്റുകൾ (84).............................        Dr. Nadar H Al Sultan.
ഏതാണ്ടൊരു മുന്നൂറ്റിഅൻപതു വർഷങ്ങൾക്കു മുൻപ് കുവൈറ്റിലേക്ക് സൗദിഅറേബ്യയയിൽ നിന്ന് കുടിയേറിപാർത്ത ഒരു ഗോത്രമാണ് ഇന്നത്തെ കുവൈറ്റിലെ രാജകുടുംബമായ "അൽ സബാഹ്" .ചരിത്രപരമായി പറഞ്ഞാൽ 1752ലാണ് ഒരു രാജാവിനെ (Amir) ആദ്യമായി അവരോധിക്കപ്പെടുന്നത് .
ഇവരോടൊപ്പം പല കാലഘട്ടങ്ങളായി വിവിധ ഗോത്രങ്ങൾ പല രാജ്യങ്ങളിൽ നിന്നും കുടിയേറി പാർത്തിട്ടിട്ടുണ്ട്‌, ഈ ഗോത്രങ്ങളിൽ പലതും ഇന്നു കുവൈറ്റിന്റെ പൊതുമേഖലയിലെ അവിഭാജ്യ ഘടകങ്ങളായി മാറി കഴിഞ്ഞിരിക്കുന്നു .

ഇക്കൂട്ടത്തിൽ വളരെ പ്രശസ്തിയാർജിച്ച ഒരു ഗോത്രമാണ് ഇറാഖിലെ ബസ്റായിലുള്ള കാനയിൽ നിന്നെത്തിയ "അൽ ജിനഹ്'ത്". പിൽക്കാലത്തു കുവൈറ്റിന്റെ പുരോഗതിയുടെ പാതയിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുള്ള "അൽ ജിനഹ്'ത്". കുടുംബങ്ങൾ .ഈ ഗോത്രത്തിലെ പല പേരിലുള്ള തായ്‌വഴികൾ ഇന്ന് കുവൈറ്റിന്റെ, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, വ്യവസായിക, മേഖലകളിൽ നിർണായക ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു .ഇതിൽ പ്രധാനപ്പെട്ട ചില കുടുംബങ്ങൾ ."അൽ ഖ്‌നായി" "അൽ മുത്തുവാ" "അൽ ബദർ" "അൽ ഇസ്സ" "അൽ ആയുബ്" "അൽ മുസല്ലം" .അങ്ങനെ ആ വലിയ നിര നീണ്ട് പോകുന്നു .

ഈ ഗോത്രത്തിലെ മിക്ക കുടുംബങ്ങളും കുവൈറ്റിലെ വളരെ പ്രശസ്തമായ "സൽവാ", "ജബ്രിയ", "ശുവൈഖ്", മുതലായ സ്ഥലങ്ങളിൽ ഇന്ന് നിരന്നു താമസിക്കുന്നു .ഇത് പറയുമ്പോൾ തന്നെ ഒരു കാര്യം എടുത്തു പറയാനുള്ളത് ഈ കുടുംബങ്ങളുടെ അതെ പേരിലുള്ള മറ്റു കുടുംബാഗങ്ങളും കുവൈറ്റിൽ ഇതിനു മുൻപേ ജന്മം കൊണ്ടിട്ടുണ്ട് .അവരതിൽ അൽപ്പം അഹങ്കരിക്കുന്നവരും ആണ് .ഉദാഹരണത്തിന് "അൽ ബദർ" രണ്ടു കുടുംബം ഉണ്ടു് ."അൽ മുസല്ലം" രണ്ടു കുടുംബങ്ങൾ ഉണ്ടു "അൽ ഇസ്സ "മുന്ന് കുടുംബങ്ങൾ ഉണ്ടു .ഇവരെല്ലാം തന്നെ അവരുടെ കുടുംബ പാരമ്പര്യത്തിൽ വളരെ ഗർവുള്ളവരാണ്‌താനും .

ഈ "ജെനഹാ'ത്" കുടുംബത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കുവൈറ്റി വ്യക്തിത്ത്വത്തെ പറ്റിയാണ് എനിക്കിന്ന് ഓർമയിൽ പറയാനുള്ളത് .കുവൈറ്റിന്റെ അടിത്തറ ആയ "ഓയിൽ" മേഖലയിൽ കഴിഞ്ഞ നാലര പതിറ്റാണ്ടായി തന്റെ നിറസാനിത്യമായി ഇന്നും നിറഞ്ഞു നിൽക്കുന്ന വേറിട്ടൊരു വ്യക്തിത്ത്വം . "നാഥർ അൽ സുൽത്താൻ" .മുഴുവൻ പേരു് "നാഥർ ഹിഷാം സുൽത്താൻ അൽ ഈസാ" .പക്ഷെ എവിടെയും "അൽ ഈസാ" എന്ന കുടുംബപ്പേര്‌ കേൾക്കാറില്ല . എപ്പോഴും "അൽ സുൽത്താൻ" എന്നാണ് അറിയപ്പെടുന്നത് .എന്ന് മാത്രമല്ല "അൽ സുൽത്താൻ" എന്നൊരു ട്രൈബൽ കുവൈറ്റി കുടുംബം കുവൈറ്റിൽ വേറെ ഉണ്ടുതാനും .ഞാൻ സ്നേഹപൂർവ്വം വിളിക്കുന്ന "ബു റഷീദ്‌" .1981ൽ ഒരു "കസ്റ്റമർ" എന്നനിലയിൽ തുടങ്ങിയ പരിചയമാണ് .പിന്നീട് അത് ഒരു വ്യക്തി ബന്ധമായി മാറുകയായിരുന്നു .ഇടയ്ക്കൊക്കെ ബന്ധം അകന്നു പോയിട്ടുണ്ട്. അതിനു കാരണം എന്റെ സ്ഥലം മാറ്റവും ബാങ്ക് മാറ്റവും ഒക്കെയാണ് .

കുവൈറ്റിലെ ഓയിൽ മേഖലയിൽ ഒരു മന്ത്രിസ്ഥാനം ഒഴിച്ചാൽ എല്ലാ പ്രധാനപ്പെട്ട പദവികളും അനിതരസാധാരണമായ തിളക്കത്തോട് പ്രത്യകിച്ചും "സെയിൽസ്" മേഖലയിൽ നിർവഹിച്ചിട്ടുണ്ട് .അച്ഛൻ ദിവംഗതനായ ശ്രീ "ഹിഷാം അൽ സുൽത്താൻ" കുവൈറ്റിന്റെ ഒരു വിദേശകാര്യ വക്താവായി ലോകത്തിന്റെ പല എംബസികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അങ്ങനെ "ന്യൂഡൽഹി" ഇരിക്കുമ്പോൾ കുറെ കാലം "നാഥർ അൽ സുൽത്താൻ" തന്റെ ചെറുപ്പകാലത്തെ ന്യൂഡൽഹിയിലും തങ്ങിയിട്ടുണ്ട് .അന്ന് "ബാബു" എന്ന ഓമനപ്പേരും അദ്ദേഹം നേടിയിട്ടുണ്ട് .ഇതൊക്കെ സ്വകര്യതയിൽ എന്നോട് പറഞ്ഞിട്ടുള്ളതാണ് .ഉന്നത വിദ്യാഭ്യാസം എല്ലാം ഇംഗ്ലണ്ടിലായിരുന്നു .പലപ്പോഴും അറബിയിൽ സംസാരിക്കുമ്പോൾ ഇംഗ്ലീഷ്‌ ഭാഷ കടന്നു വരുക സർവ്വ സാധാരണമാണ്.

എഴുപതുകളുടെ ആരംഭത്തിൽ ഒരു എക്സിക്യൂട്ടീവ് മാനേജ്‌മന്റ് ട്രെയിനിയായി കുവൈറ്റ് ഓയിൽ മേഖലയിൽ തുടങ്ങി എന്തെല്ലാം പദവികൾ .ആർക്കും കിട്ടാത്ത പദവികൾ .കുവൈറ്റിന്റെ മൊത്തം ഓയിൽ കയറ്റുമതിയുടെ മുഴുവൻ ചുമതല വരെ ഏറ്റടുത്തു എത്രയോ വർഷങ്ങൾ .ഡെപ്യൂട്ടി ചെയർമാൻ, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ, ചെയർമാൻ, മാനേജിങ് ഡയറക്ടർ, അങ്ങനെ എത്ര എത്ര പദവികൾ .ആദ്യമായി കുവൈറ്റ് പെട്രോളിയും കോർപ്പറേഷൻ നിലവിൽ വന്നപ്പോൾ(1980), ആദ്യത്തെ "ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ" പദവി നിലവിൽ വന്നപ്പോൾ(1983) ആദ്യ കിരീടവും ഇദ്ദേഹത്തിനായിരുന്നു .മുപ്പത്തിമൂന്നു വർഷത്തെ സേവനത്തിനു ശേഷം സഹോദരനുമൊത്തു എനർജി മേഖലയിൽ സ്വന്തമായി സ്ഥാപനങ്ങൾ തുടങ്ങി .ഇന്നും എല്ലാവർഷവും എനർജി മേഖലയിൽ "ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ" പ്രബന്ധങ്ങൾ അവതരിക്കപ്പെടുന്നത് "അൽ സുൽത്താൻ" ആണ്‌ .ഈ അടുത്ത കാലത്തു "ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി" "ഡോക്ടറേറ്റ്" കൊടുത്തു ആദരിച്ചു .ആറു ഗൾഫ് രാജ്യങ്ങളിലും നിറഞ്ഞു നിൽക്കുന്ന "ഇക്കാരസ്‌ പെട്രോളിയം" കമ്പനിയിടെ നോൺ എക്സിക്യൂട്ടീവ് ചെയർമാനും മറ്റാരുമല്ല .ഇറാഖിന്റെ കുവൈറ്റ് ഇൻവേഷൻ സമയത്തു അൽ സുൽത്താൻ കുവൈറ്റ് പെട്രോളിയും ഇന്റർനാഷനലിന്റെ ചെയർമാനായി ലണ്ടനിൽ ആയിരുന്നു .ആ സമയത്തുപോലും ഞങ്ങൾ തമ്മിൽ ടെലിഫോണിലൂടെ സമ്പർക്കം പുലർത്തിയിരുന്നു .

എന്റെ നാൽപ്പതിൽ ഏറെ വർഷത്തെ ബാങ്കിങ് സേവനത്തിൽ ഇത്രയത്തികം "താഴ്മ"യുള്ള ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടും പരിചയപ്പെട്ടിട്ടും ഇല്ല. കൊമേർഷ്യൽ ബാങ്കിൽ നിന്ന് ഞാൻ ഇസ്ലാമിക് ബാങ്കിലേക്കു ചെക്കേറിയപ്പോൾ സ്വന്തം കമ്പനിയുടെ ഒരു വലിയഭാഗം ബിസിനസ് റിലേഷന്ഷിപ്പ്എന്നോടുള്ള വ്യക്തി ബന്ധങ്ങളുടെ പേരിൽ മാത്രം എനിക്ക് തരുകയുണ്ടായി. അതൊക്കെ പുതിയ ബാങ്കിൽ എനിക്ക് വലിയ നേട്ടങ്ങൾക്കു കരണവുമായി .അതും കോർപ്പറേറ്റു ലെവലിൽ . ......

അതിന്റെയൊക്കെ ആദര സൂചകമായി കുവൈറ്റ് ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്കിന്റെ ഒരു മൊമെന്റോ 2014ൽ ഈ "ജിനഹ്'ത്" കുടുംബങ്ങളുടെ ബഹുമാന സൂചകമായി കുവൈറ്റിലെ "ഷുവേക്കി"ലുള്ള ഇവരുടെ "ദിവാനി"യയിൽ "അൽ സുൽത്താന്റെ" നിറവിൽ കൊടുക്കുവാനുള്ള ഭാഗ്യവും എനിക്കുണ്ടായി. താമസിയാതെ കുവൈറ്റിന്റെ ഓയിൽ മിനിസ്റ്റർ എന്ന പദവി എത്തിച്ചേരട്ടെ എന്ന് ആഗ്രഹിക്കുന്നു ..

ഒരിക്കലും മറക്കാൻ കഴിയാത്ത ഒരായിരം ഓർമ്മകൾ ഇപ്പോഴും...................................................................................................... ഈ മെയിൽ വഴിയും വാട്ട്സെപ്പ് വഴിയും നിരന്തരമായ അന്വേഷണങ്ങൾ ."താഴ്മ"യുടെ മറ്റൊരു അളവുകോൽ ...