ഊഷരഭൂമിയിലെ ശീത കാറ്റുകൾ"..(69)
Great respect to Mrs.Bhahjath Al Matrook.
(Part-13)...
---------------------------------------------------------------------------
തയ്യാറാക്കിയത് - രാധാകൃഷ്ണന്‍ നായര്‍
(ന്യൂസിലാന്‍ഡ്)
======================================
അങ്ങനെ വീണ്ടും, ഞാൻ ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന് ഒരു മാസം മുൻപുള്ള ജൂലൈ ഒന്നാം തീയതിയിലേക്കു മടങ്ങുന്നു."റഫിയ അൽ അസുസി" (Rafea Al Assousi) പോയ ശേഷം,ആറുമാസത്തി
ലധികം ബ്രാഞ്ച് മാനേജരുടെ മുറി അടഞ്ഞു കിടന്നു...ആ "ശിൽപ്പ പാദുകങ്ങളും"കൊണ്ട്
ഞാൻ ആക്റ്റിംഗ് പദവി ഏറ്റെടുത്തു.
അതിനു ശേഷം വന്ന, "സലീമാ അൽ തുവൈനി"(Salima Farhan Al Thuwaini) എന്ന കുവൈറ്റി ബ്രാഞ്ച് മാനേജർ, വളരെ പെട്ടന്ന് തന്നെ ഹെഡ് ഓഫീസ് ബ്രാഞ്ചിലേക്ക് ചേക്കേറണ്ട ഗതികേടിന് അവർ തന്നെ വഴിയൊരുക്കി...
അക്കാലത് ഞങ്ങളുടെ ബാങ്കിന്റെ കുവൈറ്റ് സിറ്റി റീജിയണിൽ, ചാൾസ് സുഖിയസ്സ്നും,(Charle Soukias-
A Syrian Christan),സിമോൺ ഹല്ലോണിനും,(Semon Halloon-A Lebanese Christan), ഫ്രഡോൺ ആഗാഖാനും,(Fredoun Agha khan-An Iraqi Christain), ശേഷം വന്ന റീജിയണൽ മാനേജരായിരുന്നു "യുസഫ് ഹൽബൂണി".(Yousef Halbouni-A Palathenian Muslim).ഹൽബൂണി എന്റെ ആദ്യത്തെ ബ്രാഞ്ച് മാനേജർ കൂടി ആയിരുന്നു
എന്നതും ബഹുമാനത്തോടെ ഓർത്തു പോകുന്നു...
അന്ന് റീറ്റെയ്ൽ ഡിവിഷൻ ഹെഡ്, സീനിയർ മാനേജരായിരുന്ന ഒരു പലസ്തിനിയൻ കാരനായിരുന്ന
"മഹമ്മുദ് ബർഹും".(Mahamoud Barhoum-A Palasthinien Muslim)... സാധാരണക്കാരിൽ സാധാരണക്കാരൻ...അദ്ദേഹത്തിന്റെ അസിസ്റ്റന്റ് "ജി .പി. സഹാനി"എന്ന തലപ്പാവും താടിയും ഇല്ലാത്ത സിക്കുകാരൻ...ഇദ്ദേഹം എന്റെ പിൽക്കാല ബാങ്കിങ് കരിയറിൽ ഒരു നിർണായക ഘടകം ആയിമാറി എന്നത് തുടർന്ന് വരുന്ന എപ്പിസോഡുകളിൽ ഞാൻ വ്യക്തമാക്കാം...
(ഞാൻ ഇടയ്ക്കിടെ മുസ്ലിം, ക്രിസ്ത്യൻ, ദുർസി, ഹിന്ദു, സിക്കു,എന്നൊക്കെ എഴുതുന്നത് എനിക്ക് സമനില തെറ്റിയത് കൊണ്ടാണെന്ന് തെറ്റി ധരിക്കരുത്... അതിന്റെ ഒക്കെ കാരണങ്ങൾ വഴിയേ മനസ്സിലാകും)...
എന്നെ കാണാൻ വന്ന റീജിയണൽ മാനേജർ "ഹൽബൂണി", അടഞ്ഞു കിടന്നിരുന്ന ബ്രാഞ്ച് മാനേജരുടെ മുറി തുറന്ന് ശേഷം, കയ്യിൽ ഉണ്ടായിരുന്ന കവർ എല്പിച്ചിട്ടു തുറന്ന് വായിക്കാൻ പറഞ്ഞു...
അത് തുറന്ന് വായിച്ചപ്പോൾ, അറിയാതെ കണ്ണുകൾ വിതുമ്പി... ധാര ധാരയായി ഒഴുകാൻ തുടങ്ങി..."ഓഫീസർ ഗ്രേഡ് മുന്നിൽ നിന്ന്, നാലിലേക്കുള്ള പ്രമോഷൻ".
കഴിഞ്ഞ പതിനൊന്ന് വർഷമായി മഴയ്ക്ക് വേണ്ടി കാത്തിരുന്ന ഒരു വേഴാമ്പലിനു, ഒരു പേമാരി ഉണ്ടായാലത്തെ അനുഭവം...
കാരണം പതിനൊന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം,കിട്ടിയ അംഗീകാരം...
എല്ലാ അംഗീകാരങ്ങളും കിട്ടാൻ ഞാൻ അർഹനാണെന്നുള്ള ഒരു തോന്നൽ...!!!കിട്ടണമെന്നുള്ള ഒരു തരം ത്വര...!!!എനിക്ക് മുൻപും പിൻപും വന്നവർ എന്നേക്കാൾ മുന്നിൽ...!!!മറ്റൊരാളെ ഞാനൊരിക്കലും ഒപ്പം വയ്ക്കാൻ ശ്രമിക്കാറില്ല.എങ്കിലും എനിക്കും ഇതൊക്കെ കിട്ടാം അഥവാ കിട്ടണം എന്ന ഒരു തരം ത്വരയുണ്ടല്ലോ.
അത് ആവിശ്യത്തിലേറെ ഉള്ള ഒരാളായിരുന്നു ഞാൻ...
പ്രൊമോഷൻ പേപ്പറിന്റെ കൂടെ, ഒരു "കവറിങ് മെമ്മോ"(covering memo) കൂടെ ഉണ്ടായിരുന്നു.അതിന്റെ ഉള്ളടക്കം,
ജൂലൈ ഒന്നാംതീയതി (July 1st 1990)
മൂതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത്
വരെ നീയാണ് ബ്രാഞ്ച് മാനേജർ...
എന്നിട്ടും പ്രൊമോഷൻ ടൈറ്റിലിൽ "അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ- എ ഗ്രേഡ്"(Assistant Branch Manager Grade-A) എന്നായിരുന്നു എഴുതി വച്ചിരിക്കുന്നത്.
കവറിങ് മെമ്മോയിൽ മാത്രം "ആക്ടിങ് ബ്രാഞ്ച് മാനേജർ".(Acting Branch Manager). എന്നേ ഉണ്ടായിരുന്നുള്ളു...
ഇപ്പ്രാവശ്യത്തെ വ്യത്യാസം... സാധാരണ ഇത്തരം മെമ്മോകൾ കിട്ടാറുണ്ടായിരുന്നത് റീജിയണൽ ഓഫീസിൽ നിന്നാണെങ്കിൽ, ഈ പ്രാവിശ്യം അത് മാനവ വിഭവശേഷി
യിൽ(H R Division) നിന്നായിരുന്നു എന്ന് മാത്രം...പിറ്റേ ദിവസം കാലത്തു
"ബദർ അൽ മുള്ള" (Badar Al Mulla)കാർ ഷോറൂമിൽ പോയി ശ്രീമാൻ ചാണ്ടിയെ കണ്ടു.അന്ന് അദ്ദേഹം ഷോറൂം മാനേജരും എന്റെ അടുത്ത സുഹൃത്തുമായിരുന്നു...
ഒരു "ക്രൈസ്‌ലർ" വണ്ടി ഇൻസ്റ്റാൾമെന്റിൽ വാങ്ങി.ആ കാറിന്റെ പ്രത്യേകത അത് സംസാരിക്കുന്ന ഒരു മിനി കംപ്യൂട്ടർ ഘടിപ്പിച്ച കാർ ആയിരുന്നു.അന്ന് അതൊരു രസമായി തോന്നി."ഡോർ അടയ്ക്കുക", "സീറ്റ് ബെൽറ്റ് ഇടുക",തുടങ്ങിയ സെക്യൂരിറ്റി നോട്ടിഫിക്കേഷൻ ഇംഗ്ലീഷിൽ പറഞ്ഞു കൊണ്ടിരിക്കും...
എന്നാൽ ആ സന്തോഷത്തിനു ഒരു മാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല...!!! ഓഗസ്റ്റ് രണ്ടിന്
(2nd August 1990)ഇറാഖിന്റെ പട്ടാളം, എല്ലാ സ്വപ്നങ്ങളും ചവുട്ടി അരച്ചു കളഞ്ഞു...
അങ്ങനെ ദുഃഖ വെള്ളിയാഴ്ച്ചയുടെ എല്ലാ ദുഃഖങ്ങളും പേറിക്കൊണ്ട്, വീണ്ടും 1990 ഓഗസ്റ്റ് ഒന്നിലേക്ക് മടങ്ങി വന്നിരിക്കു
കയാണ്....അന്ന് സാൽഹിയ ബ്രാഞ്ചിൽ എന്നേക്കാൾ ഒരു ഗ്രേഡ് കുടുതലുണ്ടാ
യിരുന്ന ഒരു പാലസ്തിൻ ക്രിസ്ത്യൻ യുവതി എന്റെ കൂടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. പേര് "സക്കിയ ക്വവും"(Zakkiya Kwavum) ഓഫീസർ ഗ്രേഡ് നാല്... അബ്ദുള്ള മുബാറക്ക് ബ്രാഞ്ച് എന്ന "എ" ഗ്രേഡ് ബ്രാഞ്ചിലെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായിരുന്നു. അന്നവിടെയുണ്ടാ
യിരുന്ന അവരെക്കാൾ പ്രായം കുറഞ്ഞ ഇബ്രഹിം ഖദുര എന്ന ബ്രാഞ്ച് മാനേജരു
മായി വഴക്കുണ്ടാക്കി, പണിഷ്മെന്റ് ട്രാൻസ്ഫർ (punishment transfer) വാങ്ങി ഒരു പദവിയും ഇല്ലാതെ, എന്നെ സഹായിക്കാൻ ഇവിടേയ്ക്ക് വിട്ടിരിക്കുക
യായിരുന്നു...ഒത്താൽ സാൽഹിയയിൽ ബ്രാഞ്ച് മാനേജരായി ഇരിക്കാമെന്നുള്ള പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ്...
പെട്ടന്ന് എനിക്ക് പ്രൊമോഷനും ഒപ്പം ആക്റ്റിംഗ് പദവിയും തരുന്നത്. അത് അന്നവരുടെ പ്രതീക്ഷകൾ തകർത്തു കളഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ യുദ്ധവും വന്നു.എല്ലാ പ്രതീക്ഷകളും തകർന്ന് അവർ അക്കാലത്തു് ഫ്രാൻസിലേക്ക് ചേക്കേറി. ഇന്നവിടെ
വിശ്രമജീവിതം നയിക്കുന്നു.അന്ന് ഞാനിരുന്ന കസേരയുടെ ഇടതു വശത്തു മറ്റൊരു കുവൈറ്റി സ്ത്രീ ഇരുപ്പുണ്ടായിരുന്നു. അധികം സംസാരിക്കാത്ത ഒരു നോൺ സൂപ്പർവൈസറി എൻ ടെൻ കുവൈറ്റി മാനേജ്‌മന്റ് ട്രെയ്‌നി( Non supervisory N.10 Kuwaiti management trainee). സൽവ സൗദ് അൽ അബ്ദുൽ റസാക്ക്...ഈ സൽവയെ പിന്നീട് ഞാൻ കാണുന്നത്, യുദ്ധാനന്തരാ കുവൈറ്റിൽ വർഷങ്ങൾക്ക് ശേഷം, ഒരു ബ്രാഞ്ച് മാനേജർസ് മീറ്റിംഗിൽ, ഷുവൈഖ് വെജിറ്റബിൾ മാർക്കറ്റ് ബ്രാഞ്ചിനെ പ്രതിനിധാനം ചെയ്തു വരുന്നതാണ്...
പിന്നീട് ഞാൻ സാൽഹിയ ബ്രാഞ്ചിൽ നിന്ന് പ്രൊമോഷനായി അബ്ദുള്ള മുബാറകിൽ പോയപ്പോൾ, അവർ സാൽഹിയ ഏറ്റെടുത്തു. അവിടെ നിന്ന് ഞാൻ ഒരു വർഷം ന്യൂ സിഅലൻഡിലേക്കു പോയപ്പോൾ അവർ അബ്ദുള്ള മുബാറകിൽ എനിക്ക് പകരമായി എത്തി.പിന്നീട് അങ്ങോട്ട് അവരുടെ ഒരു കാലഘട്ടം.... റീജിയണൽ മാനേജർ.... സീനിയർ മാനേജർ ....അസിസ്റ്റന്റ് ജനറൽ മാനേജർ... ഒരു സുപ്രഭാതത്തിൽ സൈമൺ ക്ലെമന്റ് എന്ന ജനറൽ മാനേജർ
എത്തിയപ്പോൾ, ആരും അറിയാതെ അവർ സ്വയം പുറത്തു പോയി...
യുദ്ധത്തിന് മുൻപുണ്ടായിരുന്ന കുവൈറ്റിൽ, ബാങ്കിങ്ങ് മേഖല, പല ലവലിലും, പലസ്തിനികളുടെ കയ്യിലായിരുന്നു എന്നത് സത്യമായിരുന്നു. പേരിനു അപൂർവ്വം ചില ലെബനോനികളും, സിറിയക്കാരും, ജോർദാനികളും, സുഡാനികളും, ഇറാഖികളും, ഈജിപ്ത്കാരും ഇല്ലാതില്ല...
എന്തായാലും പ്രതീക്ഷകൾ എല്ലാം ചവുട്ടി അരച്ച് കൊണ്ട് ഓഗസ്റ്റ് 2ന് സദാം ഹുസൈൻ കുവൈറ്റിനെ കിഴടക്കി.
എനിക്ക് വ്യക്തിപരമായ കാരണത്താൽ, വളരെ താമസിച്ചു മാത്രമേ കുവൈറ്റിൽ പുറത്തു പോകാൻ പറ്റിയിരുന്നുള്ളു. ഏതാണ്ട് ഡിസംബർ ഒന്നാം തീയതി തിരിച്ചു, ഇറാഖിലെ വിവിധ ക്യാമ്പുകളിൽ കിടന്നു. ജോർദാനിലെ മണലാരണ്യത്തിലുണ്ടാ
യിരുന്ന വിവിധ ക്യാമ്പുകളിൽ കഴിഞ്ഞു.
അവിടെ നിന്ന് ബോംബയിലെത്തി. അവിടെ നിന്ന് ട്രെയിൻ മാർഗം നാട്ടിലെത്തിയപ്പോ
ഴേക്ക് ഡിസംബർ മദ്ധ്യം കഴിഞ്ഞിരുന്നു.
ഇനി അല്ലേ വിവാദവിഷയം...യുദ്ധാനന്തര കുവൈറ്റിൽ,ഒന്നര ദശാബ്ദത്തിൽ കൂടുതൽ ജോലിചെയ്ത ബാങ്ക്, എന്ത്കൊണ്ട് എന്നെ മാത്രം ഒരു വിസാ തന്നു തിരിച്ചു വിളിച്ചില്ല...? അതാണല്ലോ വിഷയം...വരുന്നു......
തുടരും.....