ഊഷരഭൂമിയിലെ ശീത കാറ്റുകൾ"...(74)
Great respect to Mrs.Bhahjath Al Matrook.
(Part-18)...
----------------------------------
എഴുതുന്നത് - രാധാകൃഷ്ണൻ നായർ
(ന്യൂസിലൻഡ്)
=================================
അന്ന് കുവൈറ്റ് എയർപോർട്ടിനോട് അടുക്കും തോറും, പുകപടലങ്ങൾകൊണ്ട് അന്തരീക്ഷം അന്ധകാരത്തിലായിരുന്നു....ഇറാഖിലെ "സഹോദരൻ", അവസാനമായി അമേരിക്കയെ പേടിച്ചു സൈന്യത്തെ തിരിച്ചു വിളിച്ചപ്പോൾ, ചെയ്തു കൊടുത്ത സഹായങ്ങൾ...
968 ഓയിൽ കിണറുകൾ കത്തിച്ചിട്ടു പോയ
അറ്റകൈ ഓർത്തു വിഷമിക്കാനല്ലാതെ എന്ത് ചെയ്യാൻ കഴിയും...എനിക്കിപ്പോഴും സംശയം...!!! ഇതിന്റെ പിന്നിലും പാലസ്തീനികളുടെ കൈകൾ ഉണ്ടന്ന് തന്നെയാണ്...കാരണം, കുവൈറ്റിന്റെ ഇത്രയും കിണറുകളെപ്പറ്റി ആധികാരികമായി അറിയാൻ അവർക്കല്ലാതെ ഇറാഖി പട്ടാളത്തിനറിയാമെന്ന് വിശ്വസിക്കാൻ പ്രയാസം...!!!
അതൊക്ക വിടാം.....അതല്ലല്ലോ വിഷയം...
കുവൈറ്റിൽ തിരിച്ചെത്തി ആദ്യം
ചെയ്തത് ഒരു മൊബൈൽ ഫോൺ വാങ്ങുകയായിരുന്നു...
ലോകത്തു മൊബൈൽ ഇറങ്ങിയ സമയം...
"നോകിയ ഫോൺ"...
ആദ്യം പോയി കണ്ടത്,(Nadar Sultan) കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ "നാഥർ സുൽത്താന്റെ" സാൽഹിയ കോംപ്ലക്സി
ലുള്ള ഓഫീസിൽ ചെന്ന് കണ്ടു... ഉണ്ടായ സംഭവങ്ങൾ...അതായതു ജി.പി.സഹാനിയെ, സഹർ അൽ ബനയ് എന്ന കുവൈറ്റി സ്റ്റാഫ്, പോയി തന്തക്ക് വിളിച്ചതും, അത് കാരണം എന്നെ തിരിച്ചെടുക്കേണ്ട എന്ന തീരുമാനവും എല്ലാമെല്ലാം തുറന്നു പറഞ്ഞപ്പോൾ, അദ്ദേഹം കേട്ടിരുന്നു...സംസാരിച്ചു...
എന്ന് മാത്രമല്ല, എന്നെ ബാങ്കിൽ തിരിച്ചു എടുപ്പിക്കുമെന്നും അദ്ദേഹം വാക്ക് തന്നു...
ഏതായാലും കുറച്ചു വെയിറ്റ് ചെയ്യണം... "അബ്ദുൽഫതാഹ് അൽ ബദർ" തിരിച്ചു വരട്ടെ. അദ്ദേഹം ലണ്ടനിൽ പോയിരിക്കുക
യാണ്. മടങ്ങി വരട്ടെ...അദ്ദേഹവും നിങ്ങളുടെ ചെയർമാൻ "ഹമദ് അൽ ഹമതും" വളരെയടുത്ത ബന്ധമാണ്...
നീഒരു കാര്യം ചെയ്യ്. ബാങ്കിൽ പോയി എല്ലാവരേയും ഒന്ന് കാണു...മൊത്തം ഒന്ന് നിരീക്ഷിച്ചു വരുക...എന്നിട്ട് സാഹചര്യങ്ങൾ വിലയിരുത്തി മടങ്ങി വരൂ...നമ്മുക്ക് നോക്കാം...അദ്ദേഹം പറഞ്ഞതനുസരിച്
ഞാൻ ബാങ്കിലെത്തി...ആദ്യം പോയത് "ഹമദ് അൽ സാഗറിനെ"(Hamad Al Sagar) കാണാനാണ്. അദ്ദേഹം മാനവവിഭവ ശേഷിയുടെ അന്നത്തെ മാനേജരായിരുന്നു (H R D Head).അദ്ദേഹം എല്ലാ വിവരങ്ങളും അറിഞ്ഞിരുന്നു. ജി.പി.സഹാനിക്ക്,(G.P.Sahani) "സഹർ അൽ ബാനയ്"യിൽ
(Sahar Al Banai) നിന്നുണ്ടായ അപമാനവും, അത് മൂലം എന്നോട് അയൾക്കുണ്ടായ വിരോധവുമെല്ലാമെല്ലാം കുവൈറ്റികളുടെ ഇടയിൽ പാട്ടായിരുന്നു...അതിന് ശേഷം, നമ്മുടെ കഥാപുരുഷൻ, ജി.പി.സഹാനിയെ കാണാൻ എത്തി. അദ്ദേഹത്തെ കണ്ടെങ്കിലും തണുത്ത പ്രതികരണമാ
യിരുന്നു...ഉള്ളിലുള്ള പക കണ്ണിൽ കാണാം.
മുഖത്തു നോക്കി സംസാരിക്കാൻ പോലും തയ്യാറായില്ല...എന്നോട് സഹാനിക്കുണ്ടാ
യിരുന്ന വ്യക്തി വിരോധം അറിയാമായിരുന്ന "പ്രബോധ്" (Prabodh Prabhakar) ഉൾപ്പടെ
യുള്ള പല സഹപ്രവർത്തകരിൽ നിന്നും തണുത്ത സഹതാപം നിഴലിച്ചിരുന്നു...
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ.
എല്ലാവർക്കും നിലനിൽപ്പ് എന്നൊരു കാര്യം പ്രസക്തമല്ലേ?അവിടെ നിന്നും നേരെ പോയത് "അദ്നാൻ അൽ ജെർക്കി" (Adnan Al Jerkki) എന്ന പുതിയ റീജിയണൽ മാനേജരെക്കണ്ട് വിവരങ്ങൾ എല്ലാം വിശദമായി അറിഞ്ഞു...എന്നുമാത്രമല്ല "യൂസഫ് അൽ ഒബൈദ്" എന്ന പുതിയ സിറ്റി റീജിയണൽ മാനേജരുടെ പരിമിതി
കളും പറഞ്ഞു തന്നു...അതിന് ശേഷം അബ്ദുൾമജീദ് അഷ്കനാനിയെ
(AbdulMajeed Ashkanani) കണ്ടു.
അദ്ദേഹവും പുതുതായി റീജിയണൽ മാനേജരായി ചാർജെടുത്തതായിരുന്നു... അവസാനമായിട്ടാണ് എന്റെ റീജിയണൽ മാനേജരായിരുന്ന യുസഫ് അൽ ഒബൈദിനെ (Yusaf Al Obaid) കണ്ടത്.
എല്ലാം അറിയാമായിരുന്നിട്ടും ഒന്നും അറിയാത്തവനെപ്പോലെയാണ് അദ്ദേഹം പെരുമാറിയത്...ഞാനും ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല....ഈ മുന്ന് റീജിയണൽ മാനേജർന്മാരും, യുദ്ധാനന്തര കുവൈറ്റിൽ പെട്ടെന്ന് അവസരങ്ങൾ കിട്ടി വലിയ പദവിയിലേക്ക് വന്നവരായിരുന്നു.
ഇവരെല്ലാം തന്നെ ക്രെഡിറ്റ് ട്രെയിനികളും,(Credit trainee)ക്രെഡിറ്റ് ഓഫീസെഴ്സും,(Credit officers) ഒക്കെ ആയി പലസ്‌തീനി
കളുടെ കിഴിൽ, അല്ലെങ്കിൽ വെള്ളക്കാരുടെ കിഴിൽ, ജോലിയിൽ കയറി ഇരുന്ന കാലഘട്ടത്തിലാണ് കുവൈറ്റ് യുദ്ധം
വന്നത്...ആ കാലഘട്ടത്തിൽ റീറ്റെയ്ൽ ട്രെയിനിംഗ് (Retail Training) കിട്ടാൻ വേണ്ടി സാൽഹിയ ബ്രാഞ്ചിൽ(Sahiya Branch) വന്നിട്ടുള്ളവരായിരുന്നു.എന്തായാലും യുസഫ് അൽ ഒബൈദ് എന്റെ മൊബൈൽ നമ്പർ വാങ്ങിയത് എനിക്ക് തന്നെ അതിശയമായി...
ഒരു നിമിത്തം പോലെ...
അങ്ങനെ അക്ഷമയോടെ "അബ്ദുൽ
ഫതാഹ് അൽ ബദർ" ലണ്ടനിൽ നിന്ന് വരാൻ കാത്തിരുന്നപ്പോൾ ഒരു മൊബൈൽ ശബ്ദം.... എന്റെ മൊബൈലിൽ ഇങ്ങോട്ടു വന്ന ആദ്യത്തെ കോൾ...മറുതലക്കൽ സാക്ഷാൽ അബ്ദുൽഫതാഹ് അൽ ബദർ...
അതിശയമായിപ്പോയി...ഇദ്ദേഹത്തിന് എന്റെ മൊബൈൽ നമ്പർ എവിടുന്ന് കിട്ടി...ഞാൻ ചോദിച്ചു? മറുപടി..."എന്റെ കൂടെ നാഥർ സുൽത്താനുണ്ട്.എന്റെ ഓഫീസിലേക്ക് വരൂ"...എനിക്ക് കാര്യം മനസ്സിലായി.ഞാൻ ചെന്നപ്പോൾ രണ്ട് പേരും ഓഫീസിൽ ഒന്നിച്ചുണ്ടായിരുന്നു.
കാര്യങ്ങളെല്ലാം വിശദമായി നാഥർ സുൽത്താൻ, അൽ ബദറിനോട് പറഞ്ഞിരുന്നു.....
ആരാണ് ഈ "സാനി" ? ഞാൻ പറഞ്ഞു "സാനി" അല്ല "സഹാനി" എന്നോടിരിക്കാൻ പറഞ്ഞിട്ട് അദ്ദേഹം സെക്രട്ടറിയെ വിളിച്ചു "ഹമദ് അൽ ഹമദിനെ" (അന്നത്തെ കൊമേർഷ്യൽ ബാങ്കിന്റെ ചെയർമാൻ) വിളിക്കാൻ പറഞ്ഞു...അഞ്ച് നിമിഷത്തിൽ അൽ ബദറും അൽ ഹമ്മദുമായി ടെലിഫോണിൽ സംസാരിക്കുന്നത് ഞാനും അൽ സുൽത്താനും സാക്ഷിയായി...
ഞങ്ങൾ സംസാരം തുടർന്നു കൊണ്ടേയിരുന്നു...അഞ്ച് മിനിറ്റു കഴിഞ്ഞു കാണും. പെട്ടന്ന് എന്റെ മൊബൈൽ ശബ്‌ദിച്ചു. മറുതലക്കൽ "യുസഫ് അൽ ഒബൈദ്"...യുദ്ധാനന്തര കുവൈറ്റിൽ പുതുതായി സിറ്റി റീജിയണൽ മാനേജർ പദവിയിലേക്ക് വന്ന അൽ ഒബൈദ്... ആദ്യമായി വാങ്ങിയ മൊബൈൽ ഫോണിൽ വന്ന രണ്ടാമത്തെ ടെലിഫോൺ കാൾ...ഞാൻ ഉടൻ തന്നെ അവരുടെ ഓഫീസിൽ നിന്ന് പുറത്തു വന്നു... സംസാരിച്ചു...നായർ നീ എവിടെയാണ്? എവിടെയാണെന്നൊന്നും ഞാൻ പറഞ്ഞില്ല...നിനക്ക് എന്റെ ഓഫീസിലേക്ക് ഉടനെ ഒന്ന് വരാമോ? ഞാൻ പറഞ്ഞു.
വരാം...നേരെ കൊമേർഷ്യൽ ബാങ്കിന്റെ ഹെഡ് ഓഫീസിലേക്ക് പോയി. യൂസഫിനെ കണ്ടു. കണ്ടപ്പോൾ തന്നെ മുഖവുര ഒന്നും ഇല്ലാതെ, കാര്യത്തിലേക്ക് കടന്നു. യുസഫ് തുടർന്നു...നമ്മുക്ക് "സാൽഹിയ ബ്രാഞ്ച്" ഉടനെ തന്നെ തുറക്കണം....!!!
പക്ഷേ ബാങ്കിന് എന്നെ വേണ്ടല്ലോ....???
പിന്നെ ഞാനെങ്ങനെ തുറക്കും.....???
അതൊക്ക പോകട്ടെ......!!!
നിനക്കറിയാമല്ലോ.....!!!
കുവൈറ്റ് ഓയിൽ മേഖലയിലെ എല്ലാ ഓഫീസുകളും സാൽഹിയ കോംപ്ലക്സിലാണ് ഉള്ളതെന്ന് ഞാൻ നിനക്ക് പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ...!!!
എനിക്ക് അവിടുന്ന് (വലിയവരുടെ) ബ്രാഞ്ച് തുറക്കാനുള്ള ഒരുപാട് റിക്വസ്റ്റുകൾ തുരുതുരെ വരുന്നുണ്ട്...!!! ഇന്ന് ചെയർമാനെ കണ്ടപ്പോൾ പറയുകപോലും ചെയ്തു ....!!! എത്രയും പെട്ടന്ന് സാൽഹിയ തുറക്കണം പോലും....!!!
ഉള്ളിൽ ഞാൻ ഊറി ചിരിച്ചു...ഒന്നും അറിയാത്തവനെ പോലെ ഭവ്യതയോടെ എല്ലാം കേട്ടിരുന്നു...അവസാനം എന്നെക്കൊണ്ടുരു ലെറ്റർ എഴുതി വാങ്ങി.
പഴയ പദവിയിൽ, അതെ ശമ്പളത്തിൽ, ബാങ്കിൽ ജോലിക്ക് കയറാമെന്നും സാൽഹിയ ബ്രാഞ്ച് തുറക്കാമെന്നും മറ്റും മായിരുന്നു അതിലെ ഉള്ളടക്കം...അദ്ദേഹം ആ ലെറ്റർ എന്നോട് വാങ്ങി, എന്റെ സുഹൃത്തായിരുന്ന എസ്സ്. ആർ.നായരേ കൊണ്ട് (അന്ന് അയാൾ ഹെഡ് ഓഫീസിൽ റീറ്റെയ്ൽ ക്രെഡിറ്റ് ഓഫീസറായി സഹാനിയുടെ കൂടെ ജോലി ചെയ്യുന്ന സമയമായിരുന്നു) ഒരു കവറിങ് മെമ്മോ എഴുതി നമ്മുടെ കഥാപുരുഷനായ സഹാനിക്ക് എഴുതി ഒപ്പിട്ടയച്ചു...എന്നെ വിളിക്കാമെന്ന് യൂസഫ് പറഞ്ഞു.അത് കേട്ട് പ്രതീക്ഷയോടെ ഞാൻ മടങ്ങി.
ബുദ്ധിമാനായ യൂസഫ്, ചെയർമാൻ വിളിച്ചു പറഞ്ഞ കാര്യമൊന്നും സഹാനിയോട് പറഞ്ഞില്ല...!!! ബുദ്ധിമാനല്ലങ്കിലും, ഞാൻ അബ്ദുൾഫതാഹ് അൽ ബദറിനെക്കൊണ്ട് ബാങ്ക് ചെയർമാനോട് പറഞ്ഞ കാര്യം, യുസഫിനോടും പറഞ്ഞില്ല...!!! എന്നോടുള്ള വ്യക്തി വൈരാഗ്യം കാരണം സഹാനി, തന്റെ കയ്യിൽ കിട്ടിയ യൂസഫിന്റെ മെമ്മോ മേശക്കടിയിൽ ഒരു ആക്ഷനും എടുക്കാതെ മടക്കി വച്ചു...!!!
ദിവസങ്ങൾ ആഴ്ചകൾക്ക് വഴി മാറി...!!!
ഏതാണ്ട് ഒരു മാസമായിട്ടും ഒരനക്കവും ഇല്ലാതിരുന്നപ്പോൾ, ഞാൻ യൂസഫിന് ഒന്ന് വിളിച്ചു...അയാളുടെ മറുപടി എനിക്ക് താങ്ങാവുന്നതായിരുന്നില്ല..."ഞാൻ അന്ന് തന്നെ അത് മുകളിലേക്കയച്ചല്ലോ...????.
ഞാനോർത്തു നീ ബാങ്കിൽ ജോലിയിൽ കയറി എന്നാണ്...??? നീ എന്താ എന്നെ വിളിക്കാഞ്ഞത്???...ഒരു പൊട്ടനെപ്പോലെ
യുള്ള ആ മറുപടി, എന്നെ വിഡ്ഢി ആക്കുകയാണെന്നു മനസ്സിലാക്കിയ ഞാൻ, മറുപടി ഒന്നും പറയാതെ എല്ലാം കേട്ടു കൊണ്ടിരുന്നു...!!!
വളരെ അസ്വസ്ഥനായ ഞാൻ, നേരെ സാൽഹിയ കോംപ്ലെക്സിലേക്ക് തിരിച്ചു...നേരിട്ട് അബ്ദുൾഫതാഹ് അൽ ബദറിനെക്കണ്ടു വിവരം ധരിപ്പിച്ചു...അത് കേട്ട് വളരെ അസ്വസ്ഥനായ അൽ ബദർ, നേരെ ബാങ്കിന്റെ ചെയർമാനെ വിളിച്ചു സംസാരിച്ചു...അതിന് ശേഷം, അദ്ദേഹം എന്നോട് പറഞ്ഞു...
"നീ പൊയ്ക്കോളൂ.ഇന്ന് നീ ബാങ്കിൽ ജോലിയിൽ ചേരും...സാൽഹിയ ബ്രാഞ്ച് നീ അടുത്ത ആഴ്ച തുറന്നിരിക്കും"...ഞാൻ എന്റെ മനസ്സിനെ വിശ്വസിപ്പിക്കാൻ വളരെ പാട് പെട്ടു...വിശ്വസിച്ചാലും... ഇല്ലെങ്കിലും...
ഞാൻ സാൽഹിയ കോംപ്ലക്സിൽ നിന്ന് വെളിയിൽ വന്ന് മെറിഡിയൻ ഹോട്ടലിന്റെ റിസപ്ഷനിൽ എത്തിയപ്പോൾ, എന്റെ മൊബൈൽ ശബ്ദിക്കുന്നു...അന്നത്തെ ചീഫ് ജനറൽ മാനേജരായിരുന്ന ഡോക്ടർ അബ്ദുൽ റഹ്‌മാൻ അൽ യാഹ്യയുടെ സെക്രട്ടറി ആയിരുന്ന "സുഹൈല" ആയിരുന്നു മറു തലക്കൽ...അവർ പറഞ്ഞു..."നായർ നിന്റെ കോൺട്രാക്ട് റെഡിയാണ്...പേഴ്സണൽ ഡിപ്പാർട്മെന്റിൽ, "അമാൽ അൽ ഹുബൈസി"യുടെ അടുത്ത് ചെന്ന് ഒപ്പിട്ടു ഇന്ന് തന്നെ ബാങ്കിൽ ജോലിയിൽ പ്രവേശിക്കണം...അടുത്ത ഞായറാഴ്ച സാൽഹിയ ബ്രാഞ്ച് തുറന്ന് പ്രവർത്തിക്കാൻ ഇന്ന് സെൻട്രൽ ബാങ്കിലേക്ക് മെമ്മോറാണ്ടം പോകും"...ഞാൻ നേരെ ബാങ്കിലെ തിരിച്ചു...
ആരെയും കാണാതെ പേർസണൽ ഡിപ്പാർട്മെന്റിൽ ചെന്ന് "അമാൽ അൽ ഹുബൈസി"യെ കണ്ടു. പത്തു മിനിട്ടിരിക്കാൻ പറഞ്ഞു...കോൺട്രാക്ട് ഒപ്പിട്ടു...ഒരു കോപ്പി എന്നെ ഏൽപ്പിച്ചു...
എന്നിട്ടു പറഞ്ഞു നേരെ സിറ്റി റീജിയണൽ മനേജർ "യൂസഫ് അൽ ഒബൈദി"നെ പോയികണ്ട് റിപ്പോർട്ട് ചെയ്യണം...!!!
വരാൻ പോകുന്ന "വലിയ പക"യുടെ "പരിണിത ഫലങ്ങൾ" മനസ്സിലൂടെ കടന്ന് പൊയ്ക്കൊണ്ടേ ഇരുന്നു...!!!
തുടരും...... എന്താ വേണ്ടേ?
അടുത്ത എപ്പിസോഡിൽ തുടരാം....