ഊഷരഭൂമിയിലെ ശീത കാറ്റുകൾ"...(76) Great respect to Mrs.Bhahjath Al Matrook. (Part-20)...

ഊഷരഭൂമിയിലെ ശീത കാറ്റുകൾ"...(76)

Great respect to Mrs.Bhahjath Al Matrook.
(Part-20)... 
--------------------------------------------------------------------
തയ്യാറാക്കിയത് - രാധാകൃഷ്ണന്‍ നായര്‍
                                   (ന്യൂസിലന്‍ഡ് )
---------------------------------------------------------------------
ഈ കൊമേർഷ്യൽ ബാങ്കിന്റെ ചരിത്രത്തിൽ ഒരു ജീവനക്കാരന്റെ വർഷാവർഷം വരുന്ന പെർഫോർമൻസ് അപ്രൈസൽ(Annual performance appraisal) തടഞ്ഞു വയ്ക്കുക എന്ന ഒരു പ്രക്രിയ ഞാനിത് വരെ കേട്ടിട്ടു പോലുമില്ല...എന്റേതൊഴിച്ചു...എന്റേത് മാത്രം.....!!!
ഏല്ലാവർഷവും നമ്മുടെ പ്രവർത്തനത്തെ 
തൊട്ടു മുകളിൽ ഉള്ളവർ വിലയിരുത്തി, അത് ഡിവിഷൻ ഹെഡിന് (Division Head) അയച്ചു കൊടുത്തു്, അവർ അത് അംഗീകരിച്ചു ,മാനവ വിഭശേഷിക്ക് (H.R.D.) അയച്ചു കൊടുക്കുന്ന ഒരു കിഴ്‌വഴക്കം എല്ലാ ബാങ്കുകളിലും നിലവിലുള്ളതാണ്...
അതിനെ ആശ്രയിച്ചാണ് ഓരോ സ്റ്റാഫിന്റേയും, സാലറി ഇൻക്രിമെന്റ് പ്രമോഷൻ പിരിച്ചു വിടൽ ഇതെല്ലാം നടപ്പിലാക്കുന്നത്. (Increments, promotion to higher grade and position,terminations etc.)
എന്നാൽ എന്റെ കാര്യത്തിൽ മാത്രം 91മുതൽ 95 വരെ ഒന്നുമുണ്ടായില്ല....!!! ആരു ചോദിക്കാൻ...???
ഓഡിറ്റ് ഡിപ്പാർട്മെന്റിന്, ഇതൊക്കേ അറിയാമെങ്കിലും ഒന്നും സംഭവിച്ചില്ല...!!!
ഞാൻ, ഈ 17 അദ്ധ്യായങ്ങളിലും, "ബഹ്‌ഹ്ജത് അൽ അൽ മാത്രൂക്കി"ന്റെ (Bahjath Al Matrook) പേരാണ് തലക്കെട്ടായി
കൊടുത്തിട്ടുള്ളത്...അതിന്റെ കാരണം ഈ, പറഞ്ഞ കാര്യങ്ങളുടെ അന്തസാര സത്യം.
അത് ഞാൻ അവസാനം പറയാം...
അപമാനങ്ങൾ, ഒന്നിന് പുറകെ ഒന്നായി ഒരു തുടർക്കഥ പോലെ...
എന്നെ ഏറ്റവുമധികം വിഷമിച്ച ഒരു സംഭവം എന്നെ ബാങ്കിൽ തിരിച്ചു കൊണ്ടുവരാൻ സഹായിച്ച "അബ്ദുൽ ഫതാഹ് അൽ ബദറിന്റെ" പതനമായിരുന്നു...
കുവൈറ്റ് ഓയിൽ ടാങ്കർ കമ്പനിയിലെ ആവിശ്യസനീയമായ, ചരിത്രപ്രസിദ്ധമായ, പണതട്ടിപ്പ്...കോടാനുകോടി കണക്കിനുള്ള 
പണ ഇടപാടുകളിലേ ക്രമക്കേടുകൾ...
അന്ന് ഓയിൽ മിനിസ്റ്ററായിരുന്ന രാജകുടുംബം, ഷെയ്ഖ് അൽ സബാഹ് രാജി സമർപ്പിച്ചു.
ചെയർമാനായിരുന്ന "അബ്ദുൽ ഫതാഹ് അൽ ബദർ", ചീഫ് ഫൈനാൻസ് എക്സിക്യൂട്ടീവായി
രുന്ന "കബസാർഡ്"...തുടങ്ങിയ ഒരു നീണ്ട നിര...(അവിടെയും ഒരു കനേഡിയൻ മലയാളി)...!!!
എല്ലാവരും കുറ്റക്കാർ.അനഭിമതരായി കോടതി പ്രഖ്യാപിച്ചു..ഇന്നും അതിന്റെ പേരിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നവരുണ്ട്...പല കുറ്റക്കാരും മരിച്ചുപോയി...അബ്ദുൽ ഫതാഹ് അൽ ബദർ, കുവൈറ്റ് പൊലീസിന് കിഴടങ്ങിയില്ല...അറസ്‌റ്റു വാറണ്ട് വരുന്നതിന് മുൻപ്, തന്റെ സ്വന്തം ആഡംബര ബോട്ടിൽ കുവൈറ്റിലെ സാൽമിയയിൽ നിന്ന് ബോട്ടിൽ കയറി ബഹ്‌റിനിൽ എത്തി...അവിടെ നിന്ന് ലണ്ടനിൽ എത്തി, മരിക്കുന്നത് വരെ അവിടെ ജീവിക്കുക
യായിരുന്നു...അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും, ലണ്ടൻ കോടതിയിൽ ഇദ്ദേഹം കുറ്റക്കാരനാണെന്നു തെളിയിക്കാൻ കഴിഞ്ഞില്ല...എന്തായാലും ആർക്കൊക്കെ അദ്ദേഹം അനഭിമതനായാലും, എനിക്ക് കാണപ്പെട്ട ദൈവം തന്നെയായിരുന്നു...
(കർണ്ണൻ എന്ന പഴയ തമിഴ് സിനിമയിൽ കർണ്ണനായി വേഷമിട്ട ശിവാജി ഗണേശൻ, കുന്തി ആയി വേഷമിട്ട പണ്ടരിഭായിയോട് പറയുന്ന ഒരു പ്രസിദ്ധമായ ഡയലോഗ് ഓർമ്മയിൽ വരുന്നു..."ഉലഗത്തുക്ക് എപ്പടിയോ? എനക്ക് അവർ കടവുൾ മാതിരി...
ദുര്യോധനനെപ്പറ്റിയാണ്...) അതിനുകാരണം, എന്നെ ബാങ്കിൽ തിരിച്ചു കൊണ്ടുവരാൻ സഹായിച്ച, അന്നത്തെ കുവൈറ്റ് ഓയിൽ ടാങ്കർ കമ്പനിയുടെ ചെയർമാനായിരുന്ന, കിരീടം വയ്ക്കാത്ത  രാജാവായിരുന്ന സാക്ഷാൽ "അബ്ദുൽഫതാഹ് അൽ ബദർ" തന്നെ... 2010ൽ ലണ്ടനിൽ വച്ച് മരണമടഞ്ഞു...
ഇദ്ദേഹവും ഞാനുമായി ഉണ്ടായിരുന്ന ഏക ബന്ധം അദ്ദേഹം എന്റെ ബ്രാഞ്ചിലെ ഒരു കസ്റ്റമർ എന്നത് മാത്രമായിരുന്നു...എന്നിട്ടും ഇദ്ദേഹത്തിന്റെ പേരിൽ കോടതിയിൽ കേസ് വന്നപ്പോൾ, പല പ്രാവശ്യം,ഒരു ബാങ്ക് മാനേജർ എന്ന നിലയിൽ കോടതി എന്നെ ചോദ്യം ചെയ്തു...അസമയത്തു പോലും, രഹസ്യ പോലിസ് വീട്ടിൽ വന്ന് കൂട്ടികൊണ്ട് പോയി ചോദ്യം ചെയ്തു...എന്നാൽ ആ സമയത്തൊന്നും ഈ, ജി. പി. സഹാനിയും, അൽ ഒബൈദും, എന്തിന്, ബാങ്ക് പോലും എന്നെ സഹായിച്ചില്ല....!!! 
ഇതിനെല്ലാം സമൂലമായ ഒരു മാറ്റത്തിന് തുടക്കം കുറിച്ചത് 94ലാണ്...അന്നാണ് ആദ്യമായി കുവൈറ്റിൽ പോയിന്റ് ഓഫ് സെയിൽസ് മെഷീൻ( P.O.S. machine) ആദ്യമായി വരുന്നത്. കമ്പ്യൂട്ടർ യുഗത്തിലെ,മറ്റൊരു നാഴികക്കല്ല്..... കാഷില്ലാത്ത ഒരു ഇക്കണോമിയുടെ തുടക്കം (Non cash economy)...അതിന്റെ തുടക്കമായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ കിഴിൽ, എല്ലാ ബാങ്കുകളും ചേർന്ന് ഒരു കമ്മിറ്റി രൂപം കൊണ്ടു...ആ കമ്മിറ്റിയുടെ നിയന്ത്രണത്തിലാ
യിരുന്നു എല്ലാ ബാങ്കുകളും,ആദ്യത്തെ ഒരു ആറു മാസക്കാലം ഈ പ്രസ്ഥാനം ശക്തമായി തുടക്കം കുറിച്ചതും, മുന്നോട്ടു ഇതിനെ നയിച്ചതും...ആറു മാസം കഴിഞ്ഞപ്പോൾ, 
എല്ലാം ബാങ്കുകളും സ്വന്തമായി തന്നെ ഇതിന്റെ പ്രവർത്തനം തുടർന്നു...ഇന്നും തുടരുന്നു...
അന്നത്തെ ആ പുതിയ ബിസിനസ്സ് സംരംഭത്തിൽ, "ഏറ്റവും അധികം ബിസിനസ്സ് നേടിയെടുത്ത ബ്രാഞ്ച് മാനേജർ" എന്ന നിലയിൽ എനിക്കുണ്ടായ പ്രശസ്തി, ജി. പി. സഹാനിക്കോ, യുസഫ് അൽ ഒബൈദിനോ മറച്ചു വയ്ക്കാൻ അധികകാലം കഴിഞ്ഞില്ല.
കാരണം കുവൈറ്റിലെ മൊത്തം ബാങ്കുകളും, എത്രയധികം പോയിന്റ് ഓഫ് സെയിൽസ് കോൺട്രാക്ട് (P O S Contract) നേടിയെടുത്തു എന്നൊരു സ്റ്റാറ്റിസ്റ്റിക്‌സ്...(statstics) ലിസ്റ്റായി ഉണ്ടാക്കി ഓരോ ബാങ്കുകളുടെയും 
ചെയർമാൻമാർക്ക് അയച്ചു കൊടുക്കുന്ന ഒരു പതിവുണ്ടായിരുന്നു... ഇത് കണ്ടുകൊണ്ടിരിക്കുന്ന പലരും സഹാനിക്കും, അൽ ഒബൈദിനും, അപ്പുറം ഉണ്ടായിരുന്നത് കൊണ്ട്, യുസഫ് അൽ ഒബൈദ് അന്ന്, അദ്ദേഹത്തിന്റെ കൂടെ ജോലിയിൽ ഉണ്ടായിരുന്ന ക്രെഡിറ്റ് ഓഫീസർ സാബു. ടി. ജോർജിനെ കൊണ്ട് എനിക്ക് ഒരു അഭിനന്ദനകത്ത് എഴുതി അയച്ചു...അതിന്റെ ഒരു കോപ്പി ഇവിടെ ഞാൻ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.....എന്റെ ഓർമ്മ വച്ച്, ആദ്യത്തെ ആറുമാസം കൊണ്ട് ഞാൻ നേടിയെടുത്ത കോൺട്രാക്ട്...764, നമ്പർ ഓഫ്  പി .ഓ. എസ്സ്. സെയിൽസ് 1014...(Number of contracts 764 with 1014 P.O.S machines.)
അങ്ങനെ ഞാൻ ഒന്നാം സ്ഥാനത്തു എത്തിയപ്പോൾ...രണ്ടാം സ്ഥാനത്തു, നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിലെ ഫഹദ് സാലം ബ്രാഞ്ച് മാനേജരായിരുന്ന ലാമിയ അൽ മർസൂഖ് നേടിയെടുത്തു...മൊത്തം ലിസ്റ്റ്, അൽ ഒബൈദിന്റെ അഭിനന്ദന കത്തോടൊപ്പം ഉണ്ടായിരുന്നു...ഇപ്പോൾ അത് കാണുന്നുമില്ല... 
ജി. പി. സഹാനിയുടെ കൂടെ, അന്ന് ആദ്യത്തെ ബാച്ചിൽ എത്തിയ "സൂപ്പർസ്റ്റാറി"ൽ ഉണ്ടായിരുന്ന ഒരു "യൂസഫ് കാസി" എന്നൊരു മാനേജരായിരുന്നു കൊമേർഷ്യൽ ബാങ്കിനെ പ്രതിനിധികരിച്ചു ആ കമ്മിറ്റിയിൽ ഉണ്ടായിരുന്നത്...( P O S Interbank committee)
ഞാൻ ഇദ്ദേഹത്തെ "സൂപ്പർസ്റ്റാർ" എന്ന് എടുത്തു പറയാൻ കാരണം, പിൽക്കാലത്തു് ഇദ്ദേഹത്തെ ബാങ്കിൽ നിന്ന് പറഞ്ഞു വിടാൻ ലിസ്റ്റുണ്ടാക്കുമ്പോൾ, "ക്ലൈവ് ഷെവെർഡ്"
(Clive Shawerd) എന്ന പുതിയ വെള്ളക്കാരൻ റീറ്റെയ്ൽ അസിസ്റ്റന്റ് ജനറൽ മാനേജരുടെ (Retail Assistant General Manager) മുൻപിൽ ഞാൻ മറ്റൊരു "സൂപ്പർസ്റ്റാറായി" ഇരിപ്പുണ്ടായിരുന്നു....
കാലത്തിന്റെ ഒരു പോക്കേ.....!!!
അടുത്ത ഒരു ലക്കത്തോടെ ഞാൻ "ഈ വിഷയം" അവസാനിപ്പിച്ച് മറ്റൊരു ഓർമ്മ കുറിപ്പുമായി...
തുടരും....
തുടരും....