ഊഷരഭൂമിയിലെ ശീത കാറ്റുകൾ"...(77) Great respect to Mrs.Bhahjath Al Matrook. (Part-21)...

ഊഷരഭൂമിയിലെ ശീത കാറ്റുകൾ"...(77)

Great respect to Mrs.Bhahjath Al Matrook.
(Part-21)... 
------------------------------------------------------------------
എഴുതുന്നത് - രാധാകൃഷ്ണന്‍ നായര്‍
                            (ന്യൂസിലന്‍ഡ്)
-----------------------------------------------------------------
കാലം മാറി... കഥമാറി.. തൊണ്ണൂറ്റി നാല്(1994) കടന്നു പോകുന്നതിന് മുൻപ്, ചീഫ് ജനറൽ മാനേജർ "ഡോക്ടർ മൊഹമ്മദ് അബ്ദുൽറഹ്മാൻ അൽ യാഹ്യ"യെ(Dr.Abdulrehman Al yahya) 
ബാങ്ക് പുറത്താക്കി.... പകരം "അഹമ്മദ് അൽ ഹംമ്‌ളാൻ"(Ahamad Al Hamlan) ആക്റ്റിംഗ് ജനറൽ മാനേജർ പദവിയിൽ എത്തി ...22 വർഷക്കാലം രാജപദവി പോലെ ബാങ്കിന്റെ ചെയർമാൻ ആയിരുന്ന സാക്ഷാൽ "അഹമ്മദ് അൽ ഹമദ്‌", (Hamad Al Hamad) പദവിയിൽ പേരിന് മാത്രമായി.........പകരം... എനിക്ക് ഏറെ പരിചയമുള്ള "അബ്ദുള്ള ബു ഖ്‌മ്മാസ്" (Abdullah Bhu Qammas) ഡെപ്യൂട്ടി ചെയർമാനായി വന്ന്, ആക്റ്റിംഗ് ചെയർമാനായി ചാർജ്ടുത്തു.....കൂടെ,
എനിക്ക് വളരെയടുത്തു പരിചയമുള്ള  ജാസ്സിം മർസൂക്ക് ബുദൈ", (Jassim Marzouk Boodai) പുതിയ ബോർഡ് മെമ്പറും...ഇതൊക്കെ സംഭവിക്കാൻ കാരണം വാർഷീക പൊതുയോഗവും യുദ്ധാനത്തിര കുവൈറ്റിലെ പരസ്‌പരമുണ്ടായിട്ടുള്ള സ്റ്റാർ വാർസ്സ്‌മൊക്കെത്തന്നെയായിരുന്നു...!!! അന്നുവരെ എന്റെ റീജിയണൽ മാനേജരായി ഇരുന്ന "യുസഫ് അൽ ഒബൈദിനെ"( Yousaf Al Obaid)സീനിയർ മാനേജരാക്കി,കോർപ്പറേറ്റ് ഡിവിഷൻ ഇൻചാർജായി സ്ഥലം മാറി പ്പോയി...ഒപ്പം കൂടെയുണ്ടായിരുന്ന റീറ്റെയ്ൽ ക്രെഡിറ്റ് സ്റ്റാഫുകളേയും...റീറ്റെയ്ൽ ഡിവിഷൻ ഹെഡ് Retail Division Head) "ബഹ്ജത് അൽ മത്രൂക്" (Bahjath Al Matrook) അസിസ്റ്റന്റ് ജനറൽ മാനേജർ ഗ്രേഡിൽ പദവിയിലേക്ക് വന്നു...അതിന് മുൻപ് അവർ, റീറ്റെയ്ൽ ഡിവിഷന്റെ കിഴിലുള്ള, കൊമേർഷ്യൽ യൂണിറ്റിന്റെ മാനേജരായിരുന്നു. ആ പദവി ശശിമേനോന് കൊടുത്തത് ശേഷം, അവർ മൊത്തം റീറ്റെയ്ൽ ഡിവിഷന്റെയും ചാർജിലാണ്.... "സഹാനി"ക്ക് പകരമായി എത്തിയിരുന്നത്....കൂടെ സഹായികളായി "അദ്നാൻ അൽ ജെർക്കി"യും....(Adnan Al Jerki) "അബ്ദുൽ മജീദ് അഷ്കനാനി"യും...
(Abdulmajeed Ashkanani)....കുറെ മാസങ്ങൾ "അലി അബ്ദുള്ള"യും.....(Ali Abdullah).
എല്ലാവരും സീനിയർ മാനേജർ പദവിയിൽ.
ആ സ്ത്രീ വന്നതോടെ എല്ലാ കാര്യത്തിലും, സമൂലമായ ഒരു ഉണർവും, ഉന്മേഷവും, റീറ്റെയ്ൽ ഡിവിഷനിൽ ഉണ്ടായി..."മാർക്കറ്റിംഗ്‌ സ്‌കിൽ" (Marketing Skills)... അവർക്കൊരു പ്രധാന ഘടകമായിരുന്നു... വളരെ കുറച്ചു മാസങ്ങളെ അവർ ബാങ്കിൽ ഉണ്ടായിരുന്നള്ളൂ എങ്കിലും, "എന്നും, എന്നും,ആദരവോടെ അവരെ ഓർക്കാൻ" ആ കുറച്ചു മാസങ്ങൾ എനിക്കും ധാരാളം...
പതിനെട്ട് അദ്ധ്യായങ്ങളിലും, ഈ "മഹതിയെ" ഞാൻ മറക്കാതിരുന്നത്... അവരുടെ പേരു തന്നെ ടൈറ്റിലിൽ കൊടുത്തു കൊണ്ടിരുന്നതും ഒരിക്കലുമൊരിക്കലും അവരെ മറക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണ്... ഇന്നത്തെക്കാലത്ത് അഞ്ച് മിനിറ്റിനുള്ളിൽ ചെയ്തു തന്നിട്ടുള്ള നന്മകൾ, കാറ്റിൽ  പറത്തുന്നവർക്കുള്ള ഒരു ഉത്തരം കൂടിയാണിത്... 
1991മുതൽ 95 വരെ ഒരു ഇൻക്രിമെന്റും, പ്രൊമോഷനും, ഒന്നും,ആരും ശ്രദ്ധിക്കാതിരുന്ന, എന്റെ ഫയൽ എടുപ്പിച്ചു, മുൻ കാല പ്രാബല്യത്തോടെ, പ്രമോഷനോട്,
"എ"(Outstanding performance)കാറ്റഗറിയിൽ
ഉള്ള ഇൻക്രെമെന്റോടുകൂടി, നാല് വർഷത്തെ തുക, അന്നത്തെ ആക്റ്റിംഗ് ചെയർമാൻ ആയിരുന്ന "അബ്ദുള്ള ബുഖമ്മസിന്റെ"
(Abdullah Bhu Qammas) അംഗീകാരം വാങ്ങി എനിക്ക് തരാൻ തയ്യാറായ... "ബഹ്ജത്‌ അൽ മത്രൂക്കിനെ" മറക്കാനോ...???അത് മാത്രമോ...? സഹാനി എടുത്തു കളഞ്ഞ, "ബ്രാഞ്ച് മാനേജർ" പദവിയും തിരിച്ചു വാങ്ങി തന്നു...അതൊരു തുടക്കം മാത്രമായിരുന്നു.19 വർഷക്കാലം 
നീണ്ട് നിന്ന മേടം ലഗ്നക്കാരന്റെ ശനിദശയുടെ അവസാനം കിട്ടിയ രാജയോഗം...
അവിടുന്നങ്ങോട്ട് ലഗ്നത്തിൽ നിൽക്കുന്ന ബുധദശ...എന്റെ ജീവിതം തന്നെ മാറ്റി എഴുതുകയായിരുന്നു...ആയിടക്കാണ് 
"ഡേവിഡ് ബറി"(David Bery) എന്ന അനശ്വരനായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ വരവ്...കഷ്ട്ടിച്ചു ഒരു രണ്ട് കൊല്ലമേ ഉണ്ടായിരുന്നെങ്കിലും, ബാങ്കിന്റെ ചരിത്രം മാറ്റി എഴുതിക്കളഞ്ഞു...ആദ്യം വന്നവരെന്നോ,ഒടുക്കവന്നവരെന്നോ, ഗ്രേഡും, പദവിയും, പത്രാസും, ഉള്ളവരെന്നോ,...
എല്ലാവരും ഡേവിഡ് ബറിയുടെ കഴിവില്ലാത്ത
വരായി...(കുവൈറ്റികൾ ഉൾപ്പെടെ)...
ഓരോരുത്തരെയും, ഓരോ വ്യാഴാഴചകളിൽ പിരിച്ചുവിടാൻ തുടങ്ങി...അന്നുവരെ സൂപ്പർസ്റ്റാറായി നടന്നവരുടെ ചങ്കിടിപ്പ് കൂടാൻ തുടങ്ങി...ഓരോരുത്തരുടെയും ഹൃദയമിടുപ്പ് വായിച്ചെടുക്കാൻ ഒരു വിഷമവുമില്ലായിരുന്നു. ഓരോരുത്തരും, ആഴ്ചയുടെ അവസാന ദിവസമായ വ്യാഴ്ഴച്ച (Thursday) വരരുതേ എന്ന് പ്രാർത്ഥിച്ചു...അന്നാണ് ഒരോരുത്തരുടെയും പിറ്റേ ദിവസത്തെ ദുഃഖവെള്ളിയാഴ്ച്ചകളുടെ തുടക്കം...(Good Friday) ജോലി നഷ്ടപ്പെട്ട് പലരേയും, ശരിക്കും അവിടെ  കാണാമായിരുന്നു...
ജി.പി.സഹാനി എന്ന  മഹാനുഭാവന്റെ പതനം... ഒന്നൊന്നായി നേരിട്ട് കാണുവാൻ എനിക്ക് ആ "അദൃശ്യ ശക്തി" അവസരം തന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ...ആവോ?
അത് സംഭവിച്ചത് ഇങ്ങനെയായിരുന്നു...
ജി.പി.സഹാനി റീറ്റെയ്ൽ സീനിയർ മാനേജർ ആയിരുന്നെങ്കിലും, അന്നത്തെ "അൽക്കോ" കമ്മിറ്റിയിലും "ഫൈനാൻഷ്യൽ ഇൻവെസ്റ്റ്മെന്റ്" കമ്മിറ്റിയിലും ഒക്കെ അദ്ദേഹം ഒരു മെമ്പറായിരുന്നു...ചീഫ് ജനറൽ മാനേജരെ സർവീസിൽ നിന്ന് പറഞ്ഞു വിട്ടപ്പോൾ സാഹാനിയുടെ എല്ലാ അധികാരവും സ്തംഭിപ്പിച്ചിരുന്നു...അങ്ങനെയിരിക്കുന്ന അവസരത്തിൽ, "സഹാനി" (G.P.Sahani) ഒരു അൽകോ മീറ്റിംഗിൽ(ALCO) പങ്കെടുത്തു... ഏതോ ഒരു അഭിപ്രായം രേഖപ്പെടുത്തി.
പൊതുവെ ദേഷ്യക്കാരനായ  ആക്റ്റിംഗ് ജനറൽ മാനേജർ "അഹമ്മദ് അൽ ഹാംലൻ", (Ahamad Al Hamlan) ആ മീറ്റിംഗിൽ നിന്ന്,എല്ലാവരുടെയും
മുൻപിൽ വച്ച്, മീറ്റിംഗിൽ നിന്ന്, സഹാനിയോട് പുറത്തു പോകാൻ അവിശ്യപ്പെട്ടു...
ഇതേ സമയത്തു തന്നെ എന്നേയും കുട്ടി 
നമ്മുടെ  "ബഹ്ജത്‌ അൽ മത്രൂക്" ആക്റ്റിംഗ് ചെയർമാനെ കാണാൻ അതെ ഫ്ലോറിൽ കാത്തിരിക്കുന്ന സമയം...വിളറി വെളുത്ത മുഖവുമായി പുറത്തു വന്ന സഹാനിയുടെ കൂടെ കമ്മിറ്റിയിൽ നിന്നിറങ്ങി വന്ന "അൽ ഹാംലൻ",(Ahamad Al Hamlan) സഹാനിയോട് പറയുന്നു... "പേർസണൽ ഡിപ്പാർട്മെന്റിൽ പോയി കിട്ടാനുള്ളതെല്ലാം വാങ്ങിക്കു...നാളെ മുതൽ താൻ ബാങ്കിൽ ജോലിക്ക് വരേണ്ടതില്ല"...!!!
ഇത് കേട്ടുകൊണ്ട് നിന്ന"ബഹ്ജത് അൽ മത്രൂക്"
(Bahjath Al Matrook) ...(ഒരു പക്ഷേ എന്റെ ചരിത്രങ്ങൾ മുഴുവൻ അറിയാവുന്നതു കൊണ്ടായിരിക്കണം...)   ചിരിച്ചു കൊണ്ട് പറഞ്ഞു..."ഇതാണ് അല്ലാഹുവിന്റെ വിശുദ്ധമായ കണ്ണും, ചെവിയും...എന്നോടായി..."നീ കാണുന്നില്ലേ?.... കേൾക്കുന്നില്ലേ?...."എല്ലാം കഴിഞ്ഞു, ആരെയും ശ്രദ്ധിക്കാതെ ആ ബാങ്കിന്റെ പടിയിറങ്ങി പോകുന്ന സഹാനിയെ...സാൽഹിയ ബ്രാഞ്ചിലേക്ക് മടങ്ങാൻ, ഹെഡ് ഓഫീസിന്റെ വാതിൽക്കൽ വണ്ടി കാത്ത് നിൽക്കുന്ന ഞാൻ സഹാനിയെ കണ്ടു...സഹാനിയെ എന്നെയും...പരസ്പരം ഹസ്തദാനം ചെയ്തു...എന്നെ കെട്ടിപ്പിടിച്ചു...
കയ്യിൽ കെട്ടിയിരുന്ന "ക്രിസ്ത്യൻ ഡയോർ" 
വാച്ച് കാണിച്ചിട്ട് എന്നോട് പറഞ്ഞു...
"നീ പണ്ട് വാങ്ങി തന്ന സ്നേഹോപകാരം"...
പോക്കറ്റിലെ "ഡ്യൂപോണ്ട് പേന" എടുത്തു കാണിച്ചു കൊണ്ട് വീണ്ടും, അദ്ദേഹം പറഞ്ഞു..."
ഇതും നിന്റെ വകയാണ്"...
എന്റെ കണ്ണ് അറിയാതെ നിറയുകയായിരുന്നു...
ഞാൻ പറഞ്ഞു..."ഒന്നും മറന്നിട്ടില്ല""അല്ലേ"?ചിരിച്ചു വീണ്ടും കൈ കൊടുത്തു പിരിഞ്ഞു...
പിന്നീട് ഞാൻ സഹാനിയെ ഒരിക്കൽ കുടി കണ്ടു...ആറു വർഷങ്ങൾക്ക് ശേഷം, 2011 ജനുവരി മാസത്തിൽ..."അപ്പോഴേക്ക് അള്ളാഹു എന്നെ സഹാനിക്ക് ചിന്തിക്കാൻ പറ്റാത്ത ഉയരങ്ങളിലേക്ക് എത്തിച്ചിരുന്നു"...അന്ന് ഞാൻ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിന്റെ റീറ്റെയ്ൽ ഡിവിഷന്റെയും, പ്രൈവറ്റ് ബാങ്കിന്റെയും, വർച്യുൽ യൂണിറ്റിന്റെയും, കാൾ സെന്ററിന്റെയും, ഹെഡ് ആയി കഴിഞ്ഞ ശേഷം...മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷന്റെയും,ചാർജ് കുടി ഏറ്റെടുത്തപ്പോൾ, സെൻട്രൽ ബാങ്കിന്റെ അംഗീകാരത്തിനായി ഇന്റർവ്യൂ പോയി...അപ്പോഴേക്ക്  അവിടെ നമ്മുടെ "യുസഫ് അൽ ഒബൈദ്" (Yusaf Al Obaid) സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ ഡെപ്യൂട്ടി ഗവർണർ ആയിക്കഴിഞ്ഞിരുന്നു...
അന്ന് എനിക്ക് "യുസഫ് അൽ ഒബൈദിനെ" കാണാൻ അവസരം ഉണ്ടായിരുന്നു...
അതനുസരിച്ച് ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ, ഈ "സഹാനിയും" അദ്ദേഹത്തെ
ക്കാണാൻ അവിടെയിരിക്കുന്നു.എന്നെക്കണ്ട
പ്പോൾ തന്നെ ആളിന് മനസ്സിലായി.അപ്പോൾ അദ്ദേഹം പറഞ്ഞത്, മകളും ഭർത്താവും ബന്ധുക്കളും ഇവിടെയുണ്ട്... അവരെയൊക്കെ കാണാൻ വിസിറ്റ് വിസയിൽ വന്നതാണ് എന്നാണ്...ഇടയ്ക്കിടെ ഇങ്ങനെ വരാറുണ്ട് പോലും...അപ്പോഴൊക്കെ പഴയ സുഹൃത്തക്കളെ കാണാൻ പോകാറുണ്ട്...ഞാൻ മനസ്സിൽ ചിന്തിച്ചു...
"ഇതാണ് ജീവിതം"...ഈപ്പറഞ്ഞ ജി.പി.സഹാനി 2018ൽ കോവിഡ് കാലത് ഇഹലോകവാസം വെടിഞ്ഞു എന്ന വിവരം അറിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി.എന്തോ... ശത്രുതയൊന്നും ശാശ്വതമല്ലന്നു ഒരു മിനിറ്റു ചിന്തിച്ചു പോയി. 
അടുത്ത ഒരു അദ്ധ്യായത്തോടെ വിഷയം നിർത്താം.... പുതിയ ഒരു വിഷയവുമായി വരുന്നത് വരെ....."ഡേവിഡ് ബെറി"യുടെ 
കാലം കൂടെ പറയാതെ പോയാൽ ഇത് മുഴുവനാകില്ല...(David Bery)...
തുടരും...