ഊഷര ഭൂമിയിലെ ശീതകാറ്റുകൾ...(ഭാഗം 44 )...തുടർച്ച...
Great respect to Dr. Ali Fahad Al Mudhaf.(Part Two).continuing...
........................................................................
അന്ന് അവുധി കഴിഞ്ഞു വരുന്നതിനു മുൻപ്, കൊമേർഷ്യൽ ബാങ്കിന്റെ റീറ്റെയ്ൽ ബാങ്കിങ് ഡിവിഷനിൽ നിന്ന് എന്നെ ഫോണിൽ വിളിച്ചിരുന്നു...
നിന്റെ പേര് റീജിയണൽ മാനേജർ പോസ്റ്റിലേക്ക് റെക്കമെന്റ് ചെയ്തിട്ടുണ്ട്...ഇനി ഒരുപാടു കടമ്പകൾ കടക്കണം...നിന്റെ പേരിൽ ഒരു കേസ്, സെൻട്രൽ ബാങ്കിലും, കോടതിയിലും, ഉള്ളതറിയാമല്ലോ...!!! അതുമാത്രമേ എനിക്കും സംശയമുണ്ടായിരുന്നുള്ളു ...
(നമ്മുടെ മുകളിൽ ഇരിക്കുന്നവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ നമ്മൾ പലപ്പോഴും ബലിയാടുകൾ ആകേണ്ടി വരുന്ന അവസ്ഥ...മറ്റുള്ളവർക്കുവേണ്ടി ഏറ്റടുക്കേണ്ടി വരുന്ന ചെയ്യാത്ത കുറ്റങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥ...)"വരുന്നതുപോലെ വരട്ടെ"...എന്റെ മറുപടി...
ഏതായാലും ഇതൊന്നും മനസ്സിൽ വരാതെ ഇരുപത് ദിവസത്തെ അവുധി കഴിഞ്ഞു...
കുവൈറ്റിൽ മടങ്ങി എത്തിയത് ഒരു ശനി ആഴ്ച്ച...
പിറ്റേ ദിവസം ഓഫീസിൽ ചെന്നു...
ഞാറാഴ്ച്ച സാധാരണയിൽ കവിഞ്ഞ തിരക്ക്...കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരോട് ഇടയ്ക്കിടെ കുശലപ്രശ്‍നം...
ഇടയ്‌ക്കെപ്പഴോ എന്റെ മേശയുടെ ഡ്രോവർ തുറന്നപ്പോളാണ് ആ വലിയ "നീരാളി" വീണ്ടും കാണുന്നതും,
ഓർമ്മയിൽ ഓടിയെത്തുന്നതും...
"എല്ലാ സുഖവും ഒന്നും അല്ല" എന്ന് ജീവിതത്തിൽ തോന്നുന്ന അപൂർവ്വ നിമിഷങ്ങൾ ഉണ്ടാകാറില്ലേ...? അതാണ് അവുധിക്ക് പോകുന്നതിനു മുൻപ് അറിയാതെ ഡ്‌റോവറിൽ വച്ച് പൂട്ടിയ ആ അപേക്ഷ ഫോറം (application request) വീണ്ടും കയ്യിൽ കിട്ടിയപ്പോൾ തോന്നിയ എന്റെ അവസ്ഥ...
സപ്ത നാഡികളും തളർന്ന ഞാൻ, അപേക്ഷ ഫോറം കയ്യിലെടുത്തു ആരോടും ഒന്നും പറയാതെ നേരേ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രയിലേക്ക് വണ്ടി എടുത്തു...
പോകുന്ന പോക്കിൽ ഓരോന്നും ഒരു സിനിമയുടെ ഫിലിം റോൾ കറങ്ങുന്നതു
പോലെ മനസ്സിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്നു...
നാൽപ്പത്തഞ്ചു ദശലക്ഷം കുവൈറ്റി ദിനാർ... ചെറിയ തുകയൊന്നും ആയിരുന്നില്ല...ഇപ്പോഴത്തെ നാണയനിരക്കു നോക്കിയാൽ, നാല് കുവൈറ്റി ദിനാറിനു ഏതാണ്ട് ആയിരം രൂപയ്ക്കു മുകളിൽ വരും... അപ്പോൾ നാല്പത്തഞ്ചു ദശലക്ഷം കുവൈറ്റി ദിനാറിന്റെ, അതായത് നാനൂറ്റി അൻപത് ലക്ഷം കുവൈറ്റി ദിനാറിന്റെ, വലിപ്പവും നമുക്കു് ഊഹിക്കാവുന്നതാണല്ലോ..... അന്ന് നിലവിലുണ്ടായിരുന്ന രണ്ടര ശതമാനം പലിശ ഒരു മാസത്തേക്ക് മാത്രം കുട്ടിയാൽ തന്നെ എത്രയാണ് തുക...!!! ചിന്തിക്കാൻകൂടി കഴിയാത്ത അവസ്ഥ...
സത്യത്തിൽ "പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ടറി"( Public Authority for Industry) സ്വതന്ത്ര യൂണിറ്റ് ആണെങ്കിലും, ഒരു ഗവൺമെന്റ് സ്ഥാപനമാണ്...കുവൈറ്റ് വ്യവസായ മന്ത്രാലയത്തിന്റെ കീഴ്ഘടകമാണ്... എല്ലാ അക്കൗണ്ട് കാര്യങ്ങളും, നീയമനിർമാണങ്ങളും, എല്ലാം തന്നെ വ്യവസായ മന്ത്രാലയത്തിനോട് അംഗീകാരങ്ങൾ വാങ്ങണം...
അക്കൗണ്ട് വിവരങ്ങൾ എല്ലാം അതാതുമാസം, "ദിവാൻ മുഹാസഭ" (Central Audit Bureau) യിൽ ബോധ്യപ്പെടുത്തണം...
ഇവർ തുടക്കം മുതലേ ഒരു റീറ്റെയ്ൽ കസ്റ്റമറായിരിക്കാൻ പാടില്ലാത്തതാണ്... അമ്പതുകളിൽ തുടങ്ങിയ ഈ യൂണിറ്റിന്റെ പേര് "പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ടറി"എന്നായിരുന്നില്ല.... "ശുഐബ ഇൻഡസ്ട്രിയൽ ഇൻഡസ്ടറി" എന്നായിരുന്നു...
ശുഐബ ഏരിയയിൽ തുടങ്ങിയത് കൊണ്ടാവണം, അന്ന് ഏറ്റവും അടുത്തുണ്ടായിരുന്ന കൊമേർഷ്യൽ ബാങ്കിന്റെ, "ഫഹാഹീൽ" ബ്രാഞ്ചിൽ അക്കൗണ്ട് തുറക്കാൻ കാരണം...
ഇറാഖിന്റെ കുവൈറ്റ് അധിനിവേശ
ത്തിനു മുൻപ് ഇതൊരു കോർപ്പറേറ്റ് അക്കൗണ്ട് ആയിരുന്നില്ല...
എന്നാൽ യുദ്ധാനന്തരം ഇത് ഒരു "കോർപ്പറേറ്റ്" അക്കൗണ്ടായി മാറുകയുണ്ടായി...നിയമപരമായി ഈ സ്ഥാപനത്തിന്റെ അക്കൗണ്ടുകൾ രണ്ടും, റീറ്റെയ്ൽ ക്ലാസ്സിഫിക്കേഷനി
ലോട്ടു മാറ്റാൻ ഞാൻ വളരെ ശ്രമം നടത്തി...ഫലം കണ്ടു...മാറ്റിയപ്പോൾ, ബാങ്കിന്റെ "റീറ്റെയ്ൽ ഡിവിഷന്" പോലും അത്ഭുതം തോന്നിയ രീതിയിൽ ബ്രാഞ്ചിന്റെ "ലയബിലിറ്റി" സൈഡ് ഉയർന്നു പൊങ്ങി...അത് എന്റെ ബാങ്കിങ്ങ് മേഖലയിലെ ഏറ്റവും നല്ല ചുവട്വയ്പ്പായിരുന്നു...എന്നോട് ഇഷ്ട്ടമല്ലാത്ത "റീറ്റെയ്ൽ മാനേജ്മെന്റ്" മെമ്പർമാർക്കു പോലും ശബ്ദമടക്കാൻ കാരണമായി...ശരാശരി അൻപതു മുതൽ എഴുപതു ദശലക്ഷം കുവൈറ്റി ദിനാറിന്റെ ഉയരം റീറ്റെയ്ൽ ബാങ്കിന്റെ വളർച്ചയെ ചെറുതായിട്ടൊന്നുമല്ല സഹായിച്ചത്...അതും പൊടുന്നനെയുള്ള വളർച്ച...ഒരു പലിശയും മറ്റു ചിലവുകളും ഒന്നുമില്ലാതെ കറൻറ് അക്കൗണ്ടിന്റെ പോർട്ഫോളിയോയിൽ....സാധാരണ
ഗതിയിൽ ഗവൺമെന്റ് അക്കൗണ്ടുകൾ കുവൈറ്റിൽ ഒരു ബാങ്കുകളിലും ബ്രാഞ്ചുകളിൽ ഉണ്ടാവാറില്ല...അഥവാ ഉണ്ടായാൽ തന്നെ അത് കോർപ്പറേറ്റ് ഡിവിഷന്റെ കീഴിൽ ആയിരിക്കും...ഇത് എന്റെ ഭാഗ്യത്തിനോ ധൗർഭാഗ്യത്തിനോ ഒരു റീറ്റെയ്ൽ കസ്റ്റമറായി അന്ന് വന്നു ചേർന്നു...
ഇങ്ങനെ കുചേലൻ പണ്ട്
ദ്വാരകയിലേക്ക്,ശ്രീകൃഷ്ണനെ
ക്കാണാൻ പോയത് പോലെ, ഓരോന്നും ചിന്തിച്ചു കൂട്ടി ഞാൻ "സൗത്ത് സുർറ"യിലുള്ള പബ്ലിക് അതോറിറ്റിയിൽ
ഡോക്ടർ അലി അൽ മുദാഫിനെ കാണാൻ, എന്റെ കയ്യിലുള്ള ഭീമൻ നീരാളിയായ ആ അപേക്ഷ ഫോറം കക്ഷത്തിൽ ഒതുക്കിക്കൊണ്ടു, മറ്റൊരു പൊതിക്കെട്ടു കയ്യിൽ....lജീവനുള്ള "കിവി പക്ഷി" അല്ലെങ്കിലും, പൗഷെല്ലിൽ കൊത്തിയെടുത്ത ഒരു "കിവി പക്ഷി"യു
മായി "കുചേലന്റെ അവിൽപ്പൊതിയെ ഓര്മിപ്പിക്കുമാറ്"....ഡോക്ടർ അലി അൽ മുതാഫി"ന്റെ ഏഴാമത്തെ നിലയിലുള്ള ഓഫിസിൽ എത്തി...
എത്താത്ത താമസം, ഓഫീസ് മാനേജർ, "ഷംലാന്റെ" സ്വതസിദ്ധമായ മന്ദഹാസ
ത്തിലുള്ള വരവേൽപ്പ്...
ഇരുന്നു..."ദെല്ല"യും "തോമറു"മായി,(Traditional Arabic coffe and Dates) യൂണിഫോമിൽ നിൽക്കുന്ന ഓഫീസ് ബോയ്....
ഉള്ളിലെ വേദന എനിക്കല്ലേ അറിയൂ? ഞാൻ "ഷംലാനോ"ട് പറഞ്ഞു. "അത്യാവശ്യമായി എനിക്ക് ഡോക്ടർ അലിയെക്കാണണം"... ഇന്നൊരു രക്ഷയുമില്ല...!!! ഇന്ന് വ്യവസായ മന്ത്രിയുമായി മീറ്റിംഗ് ആണ്.മന്ത്രി ഇപ്പോൾ എത്തും.എന്റെ സപ്തനാഡികളും തളർന്നു...
എപ്പോൾ കാണാൻ പറ്റും? ഇന്നിനി പറ്റുമെന്ന് തോന്നുന്നില്ല...!!!ഞാൻ വിളിക്കാം...ഷംലാന്റെ മറുപടി.ഞാൻ അവിടുന്നിറങ്ങി...ഫിനാൻസ് ഡിപ്പാർട്ടുമെന്റിൽ പോയി...ഫിനാൻസ് മാനേജർ "ഹുസൈൻ അൽ കാബ്ലി"
(അബു അലി) ട്രെയിനിങ് കഴിഞ്ഞു മടങ്ങിയെത്തിയെങ്കിലും,ജോലിയിൽ തിരികെ പ്രവേശിശിച്ചിട്ടില്ല... അവുധിയിലാണ്...മൊബൈൽ ഫോണിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ കാര്യത്തിന്റെ ഗൗരവം ഇഷ്ടന് മനസ്സിലായി.
അവിടെയിരുക്കു,ഞാനുടനെ എത്താം.
അര മണിക്കൂറിൽ "ഹുസൈൻ" അവുധിയായിരുന്നിട്ടും ഓടിയെത്തി.
ഇതൊന്നും ഒരു കുവൈറ്റികളിൽ നിന്നും സാധാരണ ലഭിക്കാറില്ല...സ്നേഹത്തിന്റെ മഹത്ത്വം...അല്ലാതെന്തു പറയാൻ...
ഇവരോടൊക്കെ എങ്ങനെയൊക്കെ കടപ്പെട്ടിരിക്കുന്നു എന്ന് അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ...കാര്യങ്ങൾ വിശധീകരിച്ചപ്പോൾ പാവം "അബു അലി"
സ്തബ്തനായിരുന്നു പോയി...
ഇവരുടെയൊക്കെ പ്രവർത്തി
മണ്ഡലങ്ങൾക്കപ്പുറമായിരുന്നു... "നാൽപ്പത്തഞ്ചു ദശലക്ഷം കുവൈറ്റി ദിനാറും", "അതിന്റെ ഒരു മാസത്തെ പലിശയും"...നിരാശയോടെ തിരിച്ചുമടങ്ങി...
മുന്ന് ദിവസം കഴിഞ്ഞാണ് ഡോക്ടർ അലി അൽ മുതഫിനെ കാണാൻ പറ്റിയത്...
നിമിഷങ്ങൾക്ക് വർഷങ്ങളുടെ ദൈർഘ്യം ഉണ്ടന്ന് തോന്നിയ ആ ദിവസങ്ങൾ ഇന്നും അമ്പരപ്പോടെ ഓർക്കാൻ കഴിയു....
തുടരും....
ശേഷം അടുത്ത ലക്കത്തിൽ...