ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ. (ഭാഗം-20)
Great respect to "Mr. Simon Clement"
(Former General Manager, Retail Division, CommercialBankofKuwait) ഒന്നാം ഭാഗം.
--------------------------------------------------------------------------------
ഇന്ന് എന്റെ ഓർമ്മയിൽ കടന്ന് വന്നത്, ഒരു "ബ്രിട്ടീഷ്"കാരനാണ്.ഏതാണ്ട്, ഇരുനൂറു വർഷങ്ങൾ ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് കാർ, "മുപ്പത്തിയാറു ത്രില്ലിയൺ" (36 Trillion) അമേരിക്കൻ ഡോളറിനുള്ള വസ്തുവകകൾ, സ്വർണ്ണമായും, രത്‌നങ്ങളായും,അങ്ങനെ വിലപിടിപ്പുള്ള, മുല്യങ്ങളുള്ള, പല വസ്തു വകകൾ, ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ട് പോയി എന്നുള്ളത്, ചരിത്രത്തിൽ ഇല്ലാത്ത സത്യം...
"മുപ്പത്തിയാറു ത്രില്ലിയൺ"എന്നാൽ തുക എത്രയാ? ഏതാണ്ട് 36ലക്ഷം കോടി അമേരിക്കൻ ഡോളർ.തെറ്റാണാവോ ആവോ? എനിക്ക് കണക്കറിയില്ല. കണക്കറിയാത്ത ബാങ്കർ...
നാട്ടു രാജാക്കന്മാരുടെ കയ്യിൽ നിന്നും, മാടമ്പിമാരുടെ കയ്യിൽ നിന്നും,
അമ്പലങ്ങളിൽ നിന്നും, ദേശവാഴികളിൽ നിന്നും, എന്നുവേണ്ട,സർവരിൽ നിന്നും, ഇന്ത്യയെ ഉറ്റി കുടിച്ചു ഒരു ദരിദ്ര രാജ്യമാക്കി.
എന്നിട്ടും ഇപ്പോഴും ഇന്ത്യക്കാരൻ, സായിപ്പിനെക്കണ്ടാൽ, "കബാത്" മറക്കുന്നു...!!!
ഞാനിപ്പോൾ, പരിചയപ്പെടുത്തുന്ന ഈ ബ്രിട്ടീഷു"കാരൻ, ഒരിക്കലും അത്തരത്തിൽപ്പെട്ട ഒരു സായിപ്പായിരുന്നില്ല.
എന്നെ വളരെയധികം വിശ്വസിക്കുകയും, ഉയർത്തിക്കൊണ്ട് വരുകയും,അർഹമായ അംഗീകാരങ്ങൾ തരുകയും, സാമ്പത്തിക നേട്ടങ്ങൾ നൽകുകയും, ബഹുമാനപൂർവം എന്നും ഞാൻ ഓർക്കുകയും ചെയ്യുന്ന
"സൈമൺ ക്ലമന്റ"...
എന്നാൽ,അക്ഷരാർത്ഥത്തിൽ, എനിക്കദ്ദേഹത്തോട് "നീതി പുലർത്താൻ കഴിഞ്ഞില്ല" എന്നുകൂടി പറയാതെ പോയാൽ,ആ കുറ്റബോധം, എന്നെയെന്നും വേട്ടയാടിക്കൊണ്ടിരിക്കും.
അപ്രതീക്ഷിതമായി എന്റെ കയ്യിൽ നിന്ന് അദ്ദേഹത്തിന്കിട്ടിയ (Resignation letter)
"വിടവാങ്ങൽ" ലെറ്റർ അദ്ദേഹത്തെ വളരെയേറെ അസ്വസ്ഥനാക്കാൻ
ഇടയാക്കി. അതൊരു നന്ദികേടല്ലേ? എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടും ഉണ്ട്.
ഏതാണ്ട് ഒരു ദശാബ്ദത്തിന് മുകളിൽ കൊമേർഷ്യൽ ബാങ്കിന്റെ, റീറ്റെയ്ൽ വിഭാഗം ഭരിച്ചുകൊണ്ടിരുന്ന "അലി നാസ്സർ അൽ മുദ്ഹിമിന്റെ" യുഗം, അതിന്റെ അവസാനഘട്ടം. ഒരു മഴ പെയ്ത് തോർന്നത്പോലെയായിരുന്നു.
കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിൽ,എന്റെ ഉയർച്ചയുടെ പടവുൾ എല്ലാം തന്നെ, "അലി നാസ്സർ അൽ മുദ്ഹിമിന്റെ" കാലഘട്ടത്തിൽ ആയിരുന്നെങ്കിലും, വുക്തിപരമായി ഇദ്ദേഹത്തിന് എന്നോട് ഇഷ്ടമുണ്ടായിരുന്നില്ല എന്നാണ് എന്റെ ഒരു കണക്ക് കൂട്ടൽ...
പൊതുവെ അദ്ദേഹത്തിന് ഇന്ത്യക്കാരെ ഇഷ്ടമായിരുന്നില്ല. "പ്രത്യേകിച്ച്, ചെയർമാനെ അറിയാവുന്ന ഒരു ഇന്ത്യക്കാരനെ"...
എന്നാൽ ഒരു ഗുണമുണ്ടായി. ഞാൻ അറബി ഭാഷ പഠിക്കാൻ ഒരു പ്രധാന കാരണം, ഇദ്ദേഹത്തിന് ഇംഗ്ലീഷ് അറിയാൻ കഴിയാത്തതു കൊണ്ടായിരുന്നു എന്ന സത്യവും, ഇവിടെ ഓർക്കേണ്ടതായിട്ടുണ്ട്.
വളരെ ദാരുണമായിരുന്നു അലി അൽ മുദ്ഹിമിന്റെ വിട വാങ്ങൽ. ഒപ്പം കൂടെയുണ്ടായിരുന്ന, അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്ന "സൽവ അൽ അബ്ദുൽ റസാക്കി"ന്റെയും,പിന്നെ കൂടെയുണ്ടായിരുന്ന മറ്റു ചില സ്റ്റാഫ് അംഗങ്ങളുടെയും.
അലിയോടൊപ്പം, സ്വരാജ്യക്കാരും, വിദേശികളും, പുറത്തു പോയ വിവരം, അന്നൊരു "സീനിയർ റീജിയണൽ മാനേജര"യായിരുന്ന, ഈ ഞാൻ പോലും വളരെ വൈകിയായിരുന്നു അറിയുന്നത്...
പല ഇന്ത്യക്കാരെയും, ആഴ്ചയുടെ അവസാന ദിവസമായ വ്യാഴാഴ്ചകളിൽ, അവസാന നിമിഷത്തിൽ പറഞ്ഞു വിട്ടിരുന്നത്, പലപ്പോഴും ഞാൻ നോക്കിക്കണ്ടിട്ടുണ്ട്. ഏതാണ്ട് അതിന് തുല്യമായിരുന്നു, "അലി മുദ്ഹിഹിമിന്റെയും", കൂട്ടരുടെയും, വിട വാങ്ങൽ...
അപ്പോഴാണ് "ബുർഗ്ഗാൻ" ബാങ്കിൽ നിന്ന്, പുറത്തു പോയ "സൈമൺ ക്ലമന്റ്"നെ, കൊമേർഷ്യൽ ബാങ്കിലേക്ക് ഒരു റീറ്റെയ്‌ൽ ജനറൽ മാനേജരായി,"അലി അൽ മുദ്ഹിഹിമിന്" പകരം ആനയിക്കപ്പെട്ടത്...
തുടരും...