ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ. (ഭാഗം-24)
Great respect to Mr. Simon Clement.
അഞ്ചാം ഭാഗം തുടർച്ച...
-----------------------------------------------------------------------------------
ചെന്നപ്പോൾ തന്നെ, സി. ഈ. ഓ. "ഡോക്ടർ മഹമൂദിന്റെ" സെക്രട്ടറി എന്നെ അകത്തേക്കാനയിച്ചു...
വളരെ നേരം അക്ഷമനായി കാത്തിരിക്കുന്ന എന്റെ ആത്മ സുഹൃത്തും, പിൽക്കാലത്തു് ബാങ്കിൽ എന്റെ സി. ഈ. ഓ. ആകുകയും, എനിക്ക് ഒരുപാട് ഗുണങ്ങൾ ചെയ്തു തന്നിട്ടുള്ളതുമായ ശ്രീ. "ലോയി മുഖ്‌അമിസ്".
ഡെപ്യൂട്ടി സി. ഇ. ഓ. ആയി ഇന്റർവ്യൂവിന് വന്നിരിക്കുകയാണ് അദ്ദേഹം.
അദ്ദേഹം ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു...!!!
എന്തേ അദ്ദേഹത്തെ വിളിക്കാതെ എന്നെ അകത്തേക്ക് വന്നയുടനെ വിളിച്ചത്?
പോരാത്തതിന് സ്വദേശിയും...സുഖിക്കാൻ ഇടയില്ലല്ലോ..!!! അദ്ദേഹം അൽപ്പം നീരസത്തോട് അവിടെ നിന്നെഴുനേറ്റു, മുകളിലത്തെ നിലയിലുള്ള ചെയർമാന്റെ ഓഫീസിലേക്ക് നടന്നുകയറി പോയതു ഞാനും ശ്രദ്ധിച്ചു.
എന്റെ "കോൺട്രാക്ട്"(contract) എല്ലാം
ഒപ്പിട്ട് വച്ചിരിക്കുകയായിരുന്നു.വായിച്ചൊപ്പിട്ട ശേഷം ഞാനും സി.ഇ.ഓ ഡോക്ടർ മഹമൂദും ചേർന്ന് ചെയർമാനെ കാണാൻ മുകളിലത്തെ നിലയിലെത്തിയപ്പോൾ, "ലോയി മുഖ്‌അമിസ്" ചെയർമാന്റെ മുറിയിൽ നിന്നറങ്ങി വരുന്നത് ഞാൻ ശ്രദ്ധിച്ചു. കല്ല് കടിച്ചിട്ടുണ്ടാകണം...!!!
അതെന്തുമാകട്ടെ...
പുതിയ കോൺട്രാക്ട് ഒപ്പിട്ടു വാങ്ങി, അവിടെ നിന്ന് നേരെ "ഹവല്ലിയിലുള്ള" (Hawally)എന്റെ ഡയറക്റ്റ് സെയിൽസ് ഓഫീസിൽ പോയിരുന്ന്,ഞാനെന്റെ "റേസിഗ്നേഷൻ"
(Resignation letter) ലെറ്റർ തയ്യാറാക്കി
രാഹു കാലമൊക്കെ നോക്കി ഒപ്പിട്ടു.അൽപ്പം ജാള്യതയോടെയും ഒപ്പം മനഃസാക്ഷിക്കുത്തും ഒക്കെ ഉള്ളിൽ ഒതുക്കി നേരെ സൈമൺ ക്ലെമെന്റിന്റെ ഓഫീസിൽ ചെന്ന് നേരിട്ട് "വിടവാങ്ങൽ"(Resignation letter)പത്രം കയ്യിൽ ഏൽപ്പിച്ചു. കാരണം കാണിച്ചിരുന്നത് ന്യൂസിഅലൻഡിലേക്കുള്ള മടക്കമാണ്
എന്നാണ് എഴുതിയിരുന്നത്. (Reason for the resignation-Going back to New Zealand).
തുറന്നു വായിച്ച സൈമൺ ക്ലെമന്റിന്റെ മുഖം ചുവുന്നു. ഒന്നും മിണ്ടാതെ കുറെ നേരമിരുന്നു. അപ്പോൾ അദ്ദേഹത്തിന് ഒരു ഫോൺ കാൾ വരുകയും ആ സമയം നോക്കി ഞാൻ പുറത്തു കടന്ന് നേരെ വീട്ടിലേക്കു മടങ്ങി...
എന്തൊക്കെയോ അസ്വസ്ഥകൾ...
മുപ്പത്തഞ്ചു വർഷത്തെ ഓർമ്മകൾ ബാക്കിയാക്കി പടിയിറങ്ങുന്നു...ക്ലോക്കിലെ സമയം അറിയാതെ നോക്കിയിരുന്നപ്പോൾ മൊബൈൽ ശബ്ദിക്കുന്നു...
മറുതലക്കൽ സൈമൺ ക്ലെമന്റ്.
എവിടെയാണ്? ചോദ്യം. "വീട്ടിൽ". എന്റെ മറുപടി."എനിക്ക് നിന്നെ അത്യാവശ്യമായി കാണണം. വൈകിട്ട് എന്റെ വീട്ടിൽ എത്താമോ"? "നാളെ കാലത്തു ഓഫീസിൽ വന്നു കാണാം". എന്റെ മറുപടി. പിറ്റേന്ന് അദ്ദേഹത്തിന്റെ ഓഫീസിലെത്തി.
ചെന്നപ്പോൾ സെക്രട്ടറി പറഞ്ഞു
"നീ വന്നാലുടൻ സി. ഈ. ഓ. യുടെ ഓഫീസിലേക്കെത്തണം എന്ന് പറഞ്ഞിട്ടുണ്ട്". ഞാനവിടെ ചെന്നപ്പോൾ രണ്ട് പേരും ഇരിപ്പുണ്ടായിരുന്നു. വിഷയം ഞാൻ തന്നെ.
എന്നെ പിന്തിരിപ്പിക്കാൻ രണ്ട് പേരും കുടി ഒരു ശ്രമം നടത്തി.എന്നാൽ ഞാൻ മറ്റു ബാങ്കിലേക്ക് പോകാനാണെന്ന വിവരം അതുവരെ ആരും അറിഞ്ഞിട്ടില്ല. സമാധാനമായി.
എന്നാൽ പെട്ടന്ന് തന്നെ എല്ലാം എല്ലാവരും അറിഞ്ഞു.മാത്രവുമല്ല ചെയർമാൻ
"അലി അൽ ആവാദി"യുടെ അടുത്ത ബന്ധുവായിരുന്നു ഞാൻ പുതുതായി
എത്തുന്ന ബാങ്കിലെ ഓപ്പറേഷൻ
ഡിവിഷന്റെ ജനറൽ മാനേജർ.
എല്ലാവരും എല്ലാം അറിഞ്ഞു. എന്നോടൊപ്പം
എന്റെ കൂടെ പോരാൻ
മുന്ന് കുവൈറ്റികളും തയ്യാറായിക്കഴിഞ്ഞു.
ഡയറക്റ്റ്സെയിൽസ്ന്റെ ഇൻചാർജ്,
(Head od Direct Sales), മാനവ വിഭവശേഷിയിൽ നിന്ന് കരുത്തനായ ഒരു യുവാവ്,
(A staff from HRD), ഒരു ബ്രാഞ്ച് മാനേജർ.
എല്ലാം കുടി ആയപ്പോൾ സൈമൺ
നിയന്ത്രണം വിട്ടു...
കൂനിന്മേൽ കുരുവെന്നപോലെ ഞാൻ വിടവാങ്ങൽ (Resignation) എഴുതികൊടുത്തപ്പോൾ നാലാം ഗവർണറേറ്റിലെ റീജിയണൽ മാനേജരും വിടവാങ്ങൽ(Resignation)എഴുതി കൊടുത്തു. അഞ്ചാം ഗവർണറേറ്റിലെ റീജിയണൽ മാനേജരോട് നിർബദ്ധിതമായി പിരിഞ്ഞു പോകാൻ മാനവവിഭവ ശേഷിയിൽ നിന്ന് ഉത്തരവിറക്കി.(Termination).അതിന്റെ കാരണങ്ങൾ ഞാനിവിടെ വിവരിക്കുന്നില്ല. സൈമൺ കൊമേർഷ്യൽ ബാങ്കിൽ ചേരുന്നതിനു ഒരാഴ്ച്ച മുൻപാണ് മൂന്നാം ഗവർണറേറ്റിലെ റീജിയണൽ മാനേജരെ പറഞ്ഞു വിട്ടത്.(Terminated).അതിനും
രണ്ട് മാസങ്ങൾക്ക് മുൻപാണ് രണ്ടാം ഗവർണറേറ്റിലെ റീജിയണൽ മാനേജർ പിരിഞ്ഞു പോയത്.(Resignation).
പിന്നീട് സൈമൺ ക്ലെമന്റിന് ആകെ കൂടിയുണ്ടായിരുന്നത് സിറ്റി ഗവർണറേറ്റിലെ ഒരു സ്ത്രീ ആയ റീജിയണൽ മാനേജരാണ്
ഒരേ ഒരു കച്ചി തുരുമ്പ്...
ആ സ്ത്രീ ആണെങ്കിൽ നല്ല ഒരു "അഡ്മിനിസ്ട്രേറ്റർ" അതിനപ്പുറം ഒരു റീജിയണൽ മാനേജർ ആകാനുള്ള കഴിവുകൾ പരിമിതമായിരുന്നു.
ആ ഒരു സാഹചര്യം വായനക്കാർക്ക് ഊഹിക്കാവുന്നതേയുള്ളു.
പുതുതായി വരുന്ന ഒരു ഡിവിഷൻ
(Retail General Manager) ഹെഡിന്റെ മാനസിക അവസ്ഥ...അതുകൊണ്ടായിരിക്കണം.
പല രീതിയിലും എന്നെ പ്രലോഭിപ്പിച്ചു പിടിച്ചു നിർത്താൻ ആവുന്നതെല്ലാം സൈമൺ ശ്രമം നടത്തി. ഒപ്പം മറ്റുള്ളവരെ ആരെയും കൂടെ കൂട്ടി കൊണ്ടു പോകാൻ പാടില്ല എന്ന് നിർദ്ദേശിച്ചു കൊണ്ട് എനിക്ക് "വാണിംഗ് ലെറ്റർ"
(Warning letter)വരെ എഴുതി തന്നു.
സത്യത്തിൽ പിന്നീട് സൈമൺ ക്ലെമന്റിനു ഒരു വൈരാഗ്യ ബുദ്ധിയോടെ ആയി എന്നോടുള്ള പെരുമാറ്റങ്ങൾ. ഞാനും ഒരു മനഃസാക്ഷിക്കുത്തും പേറി നടക്കുകയായിരുന്നു...
അങ്ങനെ എന്റെ "വിടവാങ്ങൽ"(Farewell party) പാർട്ടിയുടെ ദിവസം എത്തിച്ചേർന്നു.
നാലു പേരുടെ ഒന്നിച്ചുള്ള വിപുലമായ
"വിടവാങ്ങൽ" പരിപാടിയിൽ, ക്ഷണിക്കപ്പെട്ട അതിഥികൾ, ചെയർമാൻ, ഡെപ്യൂട്ടി ചെയർപേഴ്‌സൺ, ബോർഡ് അംഗങ്ങൾ,
സി. ഈ. ഓ., ഡിവിഷൻ/ ഡിപ്പാർട്മെന്റ് തലവന്മാർ, ബ്രാഞ്ച് മാനേജർസ്...
"വിളിക്കാതെ" പരിപാടിയിൽ പങ്കെടുത്ത
രണ്ടു മുന്ന് മലയാളി സ്റ്റാഫ് അംഗങ്ങൾ സന്നിഹിതരായിരുന്നു. എന്റെ സുഹൃത്തുക്കൾഎന്ന നിലയിൽ
സി. ഈ. ഓ.യുടെ പ്രത്യേക അനുമതി നേടിയാണ് പങ്കെടുത്തത്. എന്നോടുള്ള സ്നേഹകുടുതൽ കണ്ട് സി. ഈ. ഓ.
അനുമതി നൽകി.
തുടരും...