ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ-25 Great respect to Mr. Simon Clement. ആറാം ഭാഗം
കുവൈറ്റിൽ, ജോലിയിൽ ഇരുന്ന കാലഘട്ടത്തിൽ, വ്യക്തി ബന്ധങ്ങൾ ഒട്ടും തന്നെ, "ആവിശ്യത്തിലധികം" വച്ച് പുലർത്തിയിരുന്ന ഒരാളായിരുന്നില്ല ഞാൻ!!!
പ്രത്യേകിച്ച് ഇന്ത്യൻ വംശജരോട്!!!
അതിലും പ്രത്യേകിച്ച് മലയാളികളോട്!!!
ജോലിക്കിടയിൽ "മാത്രമുള്ള" , മലയാളി സുഹൃത്തുക്കൾ നൂറുകണക്കിന്.......
.......അത് കഴിഞ്ഞൊരു സുഹൃത്തു ബന്ധമോ, ആഴചയുടെ അവസാനം സാധാരണ കാണാറുള്ള സുഹൃത്തു ബന്ധങ്ങളോ, കുടുംബ സൗഹൃദങ്ങളോ,(Family friendship)ഫാമിലി ഗെറ്റ് ടുഗെതർറോ,(Family get together) വെള്ളമടിയോ,(Social Drinking) ചുറ്റും കുടിയിരുന്നുള്ള വിമർശനങ്ങളോ, ഇതൊന്നും എന്നെ സ്വാധിനിച്ചിട്ടില്ല!!!
ജോലി കഴിഞ്ഞാൽ വീട്.
പിന്നെ വീണു കിട്ടുന്ന എല്ലാ സമയത്തും "കുവൈറ്റി ദിവാനിയകളിൽ".
ആദ്യം മുതൽ,അതിനൊക്കെ അവസരങ്ങൾ വന്ന് ചേർന്നിരുന്നു.അതായിരുന്നു രീതി!!!
ഗൾഫ് രാജ്യങ്ങളിൽ നിന്ന്, പൊതുവെ വിദേശികൾ, "സ്വയം വിട്ടു പോകുന്ന പതിവ്" വളരെ വിരളം!!!പ്രത്യേകിച്ച് കുവൈറ്റിൽ നിന്ന്.... അതിലും പ്രത്യകിച്ചു ഇന്ത്യക്കാർ, സർവോപരി മലയാളികൾ!!!
ആ രാജ്യത്തെ ജീവിത സൗകര്യങ്ങളാണ്, അതിന് കാരണം.ഒരിക്കൽ അവിടങ്ങളിലെ സുഖം(taste) പിടിച്ചാൽ, പിന്നെ അവിടം വിടാൻ മനസ്സ് സമ്മതിക്കാറില്ല.
ഒന്നുകിൽ (1)മരിച്ചു മൃതദേഹം സ്വന്തം നാട്ടിൽ കൊണ്ട് പോകും!!! അല്ലങ്കിൽ(2) പറഞ്ഞു വിടണം."നിന്നെ ആവിശ്യമില്ല" എന്ന് പറഞ്ഞു പുറത്തു വിടണം!!!ഈ രണ്ട് ചുറ്റുപാടുകളിൽ മാത്രമേ മലയാളികൾ, കുവൈറ്റ്, അഥവാ ഗൾഫ് രാജ്യങ്ങൾ, വിട്ടു പോകാറുള്ളൂ.
"ഇസ്ലാം" വംശജരായ അറബികൾ മരിച്ചാൽ, "സുലൈബിക്കട്ടോ" അല്ലങ്കിൽ "ഖുറയിനിലോ" ഉള്ള സെമിത്തേരികളിൽ, അന്ത്യ വിശ്രമം കിട്ടും. അതും "തേർഡ്ക്ലാസ്സ്" കമ്പാർട്‌മെന്റുകളിൽ!!!
അപൂർവം ചിലരൊക്കെ, പാശ്ചാത്യ രാജ്യങ്ങളിലേക്കും, ഇതര ഗൾഫ് രാജ്യങ്ങളിൽങ്ങളിലേക്കും,അവസരങ്ങൾ തേടിയും, പാശ്ചാത്യ പൗരത്ത്വം ഉള്ളിൽ കണ്ടുകൊണ്ടും,ചേക്കേറിയിട്ടുണ്ടാകാം.
ഉദാഹരണത്തിന്, യൂ. സ്. ലേക്ക് ചേക്കേറിയ, അക്ബർ ബഘുവാല, കാനഡയിലേക്ക് പോയ ആൽവിൻ മസ്സക്കർനസ്, വിൽഫ്രഡ് ഡൊമിൻകോ, തുടങ്ങിയവർ അക്കൂട്ടത്തിൽപ്പെടും.....
എന്നാൽ 99.99 ശതമാനവും,മേൽപ്പറഞ്ഞ രണ്ടു (1 and 2) ഗണത്തിൽ പ്പെടുന്നവരാണ്.
ഇതൊരു വിമർശനമല്ല.......,മറിച്ചു യാഥാർഥ്യമായി കണ്ടാൽ, മതിയാകും.....
അത് അങ്ങ് അമ്പതു/അറുപതു്കളിൽ വന്നെത്തിയ,ആർ.വി. ഈശ്വരനായിരുന്നാലും,പിന്നീടെത്തിയ എ.ആർ. രംഗനാഥനായാലും, കെ .വി .രാമചന്ദ്രനായാലും, അറ്റ്ലസ് രാമചന്ദ്രനായാലും, ബി ശങ്കർ റാം ആയിരുന്നാലും,വി.ഗോപാലകൃഷ്ണനായാലും,വിനോദ്/യാഷ് സെയ്‌കളായിരുന്നാലും,സി. പി. തോമസയാലും,സി.പി.ജോയിയാലും, തൊണ്ണൂറുകളിൽ പറഞ്ഞു വിടപ്പെട്ട, ജി. പി. സഹാനി ആയാലും, കഥ മിക്കവാറും ഒരുപോലെയൊക്കെ തന്നെ!!!
അക്കൂട്ടത്തിൽ എന്റെ ഓർമ്മയിൽ ഒരു, എൽ.ശ്രീധരനുണ്ടായിരുന്നു.
അദ്ദേഹത്തെ പറഞ്ഞുവിട്ടപ്പോൾ, അദ്ദേഹത്തിന്, സിങ്കപ്പൂരിൽ ഹോങ്കോങ് ഷാങ്ങ്ഹായ് ബാങ്കിൽ ജോലികിട്ടി പോയതായി ഓർക്കുന്നു.ഇവരെയൊക്കെ ബഹുമാനപുരസ്സരം ഓർത്തെടുക്കാൻ കൂടിയാണ് പലരുടെയും പേരുകൾ ഓർത്തെടുത്തതും ,ഇവിടെ എഴുതിച്ചേർത്തതും.
മുൻ തലമുറയിലെ പലരേയും, പേരെടുത്തു പറഞ്ഞോർക്കാൻ, ഒരവസരം കൂടിയായി ഇതിനെ കണക്കാക്കുകയാണ്.......
എന്റെ ചെറിയ അറിവിൽ, ഏതാണ്ട് പത്തു മുപ്പതു കൊല്ലം ജോലി ചെയ്ത ശേഷം,"എനിക്ക് നിങ്ങളുടെ ജോലി മതി" എന്ന്പറഞ്ഞു,എഴുതിക്കൊടുത്തു,"അന്തസ്സായി" പിരിഞ്ഞുപോയ, രണ്ടു പേരെ മാത്രമേ ഓർമ്മയിൽ നിൽക്കുന്നുള്ളു!!!
ഒന്ന്. ഗോവയിൽ ജനിച്ചു വളർന്നു ബോംബയിൽ വിശ്രമജീവിതം നയിക്കുന്ന "ശ്രീ വില്യം കോറിഡോറോ". (അകാലത്തിൽ പൊലിഞ്ഞുപോയ വില്ല്യത്തിന്റെ ജീവിത സഖി.നേരിയ ദുഃഖം മനസ്സിലൂടെ കടന്ന് പോകുന്നു.പ്രണാമം.)
രണ്ട്. കോട്ടയത്ത് കുടുംബസമേതം വിശ്രമ ജീവിതം നയിക്കുന്ന "ശ്രീ ചാക്കോ തരകൻ".
ഇവിടെ "അന്തസ്സ്" എന്ന വാക്ക് ആപേക്ഷികമാണ്.എങ്ങനെ വേണമെങ്കിലും കണക്കിലെടുക്കാം.ഒരിക്കൽ ഞാനെന്റെ റീജിയണൽ മാനേജരോട് പറഞ്ഞു!!!
"താങ്കൾക്ക് എന്റെ ശമ്പളത്തിൽ നിന്ന് നൂറു കുവൈറ്റി ദിനാർ കുറച്ചു കൊള്ളൂ. പക്ഷെ എനിക്കെന്റെ പദവി വേണം".
അങ്ങനെ ചിന്തിക്കുന്ന ഒരാൾക്ക് "അന്തസ്സ്" എന്ന വാക്കിന് ചിലപ്പോൾ വിലയുണ്ടായേക്കാം.......അതൊക്കെ തികച്ചും വ്യക്തിപരവും അപേക്ഷികവുമാണ്.
ചാക്കോച്ചനും,വില്യംജിക്കും, അവരുടേതായ വ്യക്തിപരമായ കാരണങ്ങൾ ഉണ്ടാകാം!!!
ആരുടെ മുഖത്തും നോക്കി,മനസ്സിൽ ശരിയെന്നു തോന്നുന്നത്, വിളിച്ചു പറയാൻ മടികാണിക്കാറില്ല........
ഒരിക്കൽ തന്റെ സ്വന്തം ഡിവിഷൻ ഹെഡിനോട്(Division Head),താനൊരു വിഡ്ഢിയാണെന്നു പറയാൻ(You are stupid), ചാക്കോച്ചന് ഒരു മടിയുമില്ലായിരുന്നു!!!ചാക്കോച്ചൻ അത് പറയാൻ വേണ്ടി പറഞ്ഞതല്ല .ഏതോ സംസാരത്തിനിടയിൽ അവിചാരിതമായി പറഞ്ഞുപോയതാ യിരുന്നു.ജോലിയിൽ അങ്ങേയറ്റത്തെ ആത്മാർത്ഥത രണ്ട് പേർക്കും ഉണ്ടായിരുന്നു.
വെള്ളിയാഴ്ചകളിൽ പോയി ജോലി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.
പിരിഞ്ഞുപോകുമ്പോൾ, വില്യം പറഞ്ഞോതോർമ്മയിൽ!!!
ഒന്നും വളഞ്ഞ വഴിയിലൂടെ നേടാൻ ശ്രമിച്ചിട്ടില്ല.....അർഹമായ അംഗീകാരങ്ങൾ, നമ്മളെത്തേടി വരണം.ഇനി ജോലിയിൽ ഒരു ഉയർച്ചക്കുള്ള സാധ്യത ഞങ്ങളുടെ ഡിവിഷനിൽ ഇല്ല.പിന്നെന്തിന് കിടന്ന് കഷ്ടപ്പെടണം? ഇതായിരുന്നു വില്ല്യത്തിന്റെ കാഴ്ചപ്പാട്!!!
"ചാക്കോച്ചൻ" എനിക്ക് ചെയ്തു തന്നിട്ടുള്ള സഹായങ്ങൾ, ഒരു ജന്മം കൊണ്ട് മടക്കി കൊടുക്കാവുന്നതല്ല.കോർപ്പറേറ്റ് ഡിവിഷനിലെ സർപ്ലസ് ഫണ്ട്, എന്റെ റീജിയനലിലേക്കു കണ്ണുമടച്ചു സഹായിച്ചു തന്നിട്ടുണ്ട്.ഒന്നുംപ്രതീക്ഷിച്ചിട്ടല്ല.അതൊക്കെ എനിക്ക് ഉയർച്ചയുടെ കല്പടവുകളായിരുന്നു.
ബാങ്കിനുള്ളിൽ ഉള്ള സുഹൃത്തു ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു. നന്ദിയോട് സ്മരിക്കുന്നു.
ഇതൊക്കെ, സന്നർഭോചിതമായി, എഴുതിയപ്പോൾ, വന്നു പെട്ടതാണ്!!!
അങ്ങനെ ഞാൻ പറഞ്ഞു വന്നത്, എന്റെ "വിടവാങ്ങൽ പാർട്ടി"(Farewell party) നടക്കുമ്പോൾ "സൈമൺ ക്ലമന്റ്" എന്നെ വളരെ അപഹാസ്യമായി ചിത്രീകരിക്കാൻ മനപ്പൂർവം ഒരു ശ്രമം നടത്തി.
തുടരും......