ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ... (ഭാഗം-35)
Great respect to Mr. M.P.Ahamed..
Honorable Chairman.
Malabar Gold and Diamonds....
---------------------------------------------------------------------------------
ആദരണീയനായ വ്യവസായപ്രമുഖൻ
ശ്രീ എം. പി. അഹമ്മദ് സാറിന്റെ ജന്മദിനം
ഈ കഴിഞ്ഞ നവംബർ ഒന്നാം തീയതി ആരവങ്ങൾ ഒന്നും തന്നെയില്ലാതെ കടന്നു പോയി. അന്നേ ദിവസം കേരളപ്പിറവി ദിനം കൂടിയായത് തികച്ചും യാദര്ച്ഛികമാകാം...
"മലബാർ ഗോൾഡ് ആൻഡ് ഡയ്മൻഡ്സ്" (Malabar Gold and Diamonds) എന്ന അന്തർദേശീയ വ്യാപാരശൃംഖലയുടെ സ്ഥാപകനും ചെയർമാനുമാണദ്ദേഹം…ദശാബ്ദങ്ങൾക്ക് മുൻപ് ഇന്ത്യയിലെ കേരള സംസ്ഥാനത്തിന്റെ വടക്കു
ഭാഗത്തു കോഴിക്കോട് ജംഗ്ഷനിൽ സ്നേഹനിധികളായ കുറെ ബന്ധു മിത്രാദികളുടെയും അടുത്ത സ്നേഹിതരുടെയും സഹകരണത്തോടെ അദ്ദേഹം ഒരു ചെറിയ തോതിൽ തുടങ്ങിവച്ച "മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ്" എന്ന സ്വർണ്ണ വ്യാപാര സ്ഥാപനം ഇന്നൊരു ലോകോത്തര വ്യാപാരസ്ഥാപനമായി മാറിയിട്ടുണ്ടങ്കിൽ അതിന്റെ അടിസ്ഥാനം അദ്ദേഹത്തിന്റെ ധീർഘ വീക്ഷണവും അന്തർദേശീയ കാഴ്ചപ്പാടും അതിനൊപ്പം അത് പ്രവർത്തികമാക്കാൻ ആത്മാർത്ഥയോടെ പാടവമുള്ള ഒരു നേതൃത്വനിര കൂടെയുള്ളത് കൊണ്ട് കൂടിയാണ് എന്ന് ഞാനീവിടെപ്പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല... ഈ അന്തർ ദേശീയ വ്യാപാരശൃംഖല ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തിന്റെയോ, പ്രത്യേക വിഭാഗത്തിന്റെയോ, ഏതെങ്കിലുമൊരു ജാതിയുടെയോ, മതത്തിന്റെയോ, രാഷ്ട്രീയ പ്പാർട്ടികളുടെയോ, എന്തിനേറെ ഒരു രാജ്യത്തിന്റെയോ പോലും ചട്ടക്കൂട്ടിൽ
ഒതുങ്ങി നിൽക്കുന്ന ഒരു പ്രസ്ഥാനമല്ല. മറിച്ചു ദേശീയതക്കുമൊക്കെ അപ്പുറം ഒരു അന്തർ ദേശീയ വ്യാപാര ശൃംഖലയായി ഏഴു സാഗരങ്ങളും കടന്നു എല്ലാ ഭൂഖണ്ഡങ്ങളിൽ വ്യാപാരിച്ചു കിടക്കുന്ന പ്രസ്ഥാനമായി വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു…ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ഏതാണ്ട് മുപ്പതിനായിരത്തിലധികം ജീവനക്കാർ അഹോരാത്രം ഈ പ്രസ്ഥാനത്തിന്റെ വളർച്ചക്കും ഉയർച്ചക്കും വേണ്ടി ജോലി ചെയ്യുന്നു. അത്രയും കുടുംബങ്ങൾക്ക് അത്താണിയായി ഈ സ്ഥാപനം ധാർമ്മികമായി നില കൊള്ളുന്നു. അകെ മൊത്തം വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം (അഞ്ചു ശതമാനം) ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റി വച്ച് ഒരു നേരത്തെ ആഹാരത്തിനു മാർഗ്ഗമില്ലാത്തവർക്കു അന്നം കൊടുക്കുന്നു. ഉടുതുണിക്ക് മറുതുണിയില്ലാത്തവരെ സഹായിക്കുന്നു. കയറിക്കിടക്കാൻ ഇടമില്ലാത്തവർക്കു വീടുകൾ വച്ചു കൊടുത്തു സഹായിക്കുന്നു. ഇതെല്ലാം അർഹതപ്പെട്ടവർക്ക് ദിനന്തോറും അവരവരുടെ കൈകളിൽ എത്തിച്ചേരുന്നു. ഇവിടെ ജാതിയോ മതമോ രാഷ്ട്രീയമോ എന്തിനു രാജ്യങ്ങൾ പോലും അപ്രസക്തമാണ്. കാരണം അതിനപ്പുറമാണ് അത് അര്ഹതപ്പെട്ടവരിൽ എത്തിച്ചേരുന്നത്. ജീവനക്കാരുടെ ജാതിയോ മതമോ നിറമോ പൗരത്യമോ ഒന്നും നോക്കിയിട്ടല്ല ഇവരെയൊക്കെ തെരെഞ്ഞെടുക്കുന്നത്. മറിച്ചു കഴിവും, ആത്മാർത്ഥതയും, ആത്മ വിശ്വാസവുമുള്ളവരെയാണ്.
ചെയർമാൻ ശ്രീ എം. പി. അഹമ്മദ് സാറിന്റെ വ്യാവസായിക വീക്ഷണങ്ങൾക്ക് സഹായിയായി സന്തതസഹചാരിയായി ആദ്യം മുതൽക്കേ ഡെപ്യൂട്ടി ചെയർമാൻ ശ്രീ കെ. പി. അബ്ദുൽസ്സലാം എപ്പോഴും കുടെയുണ്ട്. അന്തർദേശീയ (International division)പുരോഗതിക്കു നേതൃത്വം പകരാൻ മകൻ ശ്രീ ഷംലാൽ അഹമ്മദ് മാനേജിങ് ഡയറക്ടറായും, അതോടൊപ്പം ദേശീയ (India division) പുരോഗതിക്കു നേതൃത്വം പകരാൻ മരുമകൻ ശ്രീ അഷർ മറ്റൊരു മാനേജിങ് ഡയറക്ടറായും ഇടവും വലവും എപ്പോഴും കുടെയുണ്ടാകും. കൂടാതെ മുതിർന്ന ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഓഹരിയുടമകൾ, നിക്ഷേപകർ, സീനിയർ മാനേജ്‌മന്റ് അംഗങ്ങൾ, ജീവനക്കാർ അങ്ങനെ എത്രയോ സഹപ്രവർത്തകർ… ഈ പ്രസ്ഥാനം ലോക സ്വർണ്ണ വ്യാപാരമേഖലയിൽ ഇന്ന് ഏതാണ്ട് ഏഴര ബില്യൺ അമേരിക്കൻ ഡോളറിന്റെ റവന്യൂയുമായി, അഞ്ചാം സ്ഥാനത്തെത്തിയതിന്റെ പിന്നിൽ ശ്രീ അഹമ്മദ് സാറിന്റെ ദിര്ഘവീക്ഷണവും, ആത്മ വിശ്വാസവും, കൂടെയുള്ള കഴിവുറ്റ നേതൃത്വ നിരയും കോടിക്കണക്കിനുള്ള ജനങ്ങൾ ഇവരിൽ അർപ്പിച്ചിട്ടുള്ള വിശ്വാസവുമാണന്നു (Responsible Jewelleries) നിസ്സംശയം എനിക്ക് പറയാൻ കഴിയും.
കാരണം കഴിഞ്ഞ ഒന്നര ദശാബ്ദങ്ങളായി ഈ വലിയ വ്യാപാര ശൃംഖലയെ അടുത്തും അകലയും നിന്ന് നോക്കിക്കാണുന്ന ഒരു വ്യകതിയാണ് ഞാൻ… തികച്ചും യാദൃച്ഛികമായിട്ടാണ് ഈ വലിയ വ്യാപാരശൃംഖലയുമായി എനിക്കും ബന്ധപ്പെടാൻ അവസരമുണ്ടാകുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിൽ, ദിവംഗതനായ വ്യവസായ പ്രമുഖൻ ആദരണീയനായ ഡോക്ടർ പി. എ. ഇബ്രാഹിം സാഹിബ് തന്റെ വിദ്യാഭ്യാസമേഖലയുടെ അന്തർദേശിയാ ഉയർച്ചയ്ക്കും വളർച്ചയ്ക്കുമായി അബുദാബിയിൽ നിന്ന് കുവൈറ്റിലെത്തുന്നു. അന്ന് ഞാൻ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ ആറാം ഗവർണറേറ്റിലെ സീനിയർ റീജിയണൽ മാനേജരായി വിലസുന്ന സമയം. ഒരു പുതിയ സംരംഭവുമായി യൂ. എ. യിൽ നിന്ന് കുവൈറ്റിൽ എത്തിയ വ്യവസായിയായ ഡോക്ടർ ഇബ്രാഹിം ഹാജിക്ക് എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ഒരു നിഷ്ക്കാമ കർമ്മമായി ചെയ്തു കൊടുക്കുവാൻ/അനുഷ്ഠിക്കാൻ അള്ളാഹു/ ഈശ്വരൻ എനിക്ക് അവസരം ഉണ്ടാക്കിത്തന്നു. അക്കാലത്തു അദ്ദേഹം മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ്ന്റെ കോ-ചെയർമാൻ കുടി ആയിരുന്നു. ആ ബന്ധം ഒരു സാഹോദര്യബന്ധം പോലെ മരിക്കുന്നത് വരെ തുടർന്ന് കൊണ്ടേയിരുന്നു. അദ്ദേഹമാണ് 2010ൽ എന്നെ "മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ്" എന്ന സ്ഥാപനത്തിലേക്ക് ചേർത്തു നിർത്തിയത്. അദ്ദേഹമാണ് ചെയർമാൻ ശ്രീ അഹമ്മദ് സാറിനെയും, ഡെപ്യൂട്ടി ചെയർമാൻ ശ്രീ അബ്ദുൾസലാമിനേയും, മാനേജിങ് ഡയറക്ടറായ ശ്രീ ഷംലാൽ അഹമ്മദ്‌നേയും, മറ്റൊരു മാനേജിങ് ഡയറക്ടറായ ശ്രീ ആഷറിനെയും, ബോർഡ് അംഗങ്ങളെയും, എക്സിക്യൂട്ടീവ് മാനേജിന്റ് അംഗങ്ങളെയും, കാലാകാലങ്ങളിൽ എനിക്ക് പരിചയപ്പെടുത്തി തന്നത്. ആ ഹൃദയ ബന്ധങ്ങൾ ഒരു അരുവിപോലെ ഒരു തടസ്സങ്ങളുമില്ലാതെ ഇന്നും തുടരുന്നു.
ഇതാ ഈ കഴിഞ്ഞ ഒക്ടോബർ അഞ്ചാം തീയതി ഞങ്ങളുടെ ന്യൂസിലാൻഡ് (New Zealand) എന്ന രാജ്യത്തെ ഓക്‌ലാൻഡ്(Auckland city) സിറ്റിയിലുള്ള ഏറ്റവും പ്രൗഡിയിലുള്ള ബോട്ടണി ഡൌൺ സെന്ററിൽ( Botany Down Center) മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് പതിന്നാലാമത് രാജ്യമായി, തങ്ങളുടെ നാനൂറ്റി പത്താമത്തെ (410) ഷോറൂം ഔദ്യോഗികമായി തുറന്നു പ്രവർത്തനമാരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ന്യൂസിലന്റിലേക്കു തങ്ങളുടെ ബിസിനസ്സ് സാമ്പ്രാജ്യം വികസിപ്പിക്കാൻ അതിന്റെ ടീം അംഗങ്ങൾ ചിന്തിച്ചപ്പോൾ, ഇതിന്റെ മാനേജിങ് ഡയറക്ടർ ശ്രീ. ഷംലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്". "അതിനെന്താ നമ്മുടെ നായരുചേട്ടൻ അവിടെയുണ്ടല്ലോ"… സത്യത്തിൽ ഞാനൊന്നും ചെയ്തു കൊടുക്കേണ്ടതായി വന്നില്ല.
നിമിഷ നേരം കൊണ്ട് ഷോറൂം റെഡിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കാൻ ടീം അംഗങ്ങൾക്ക് സാധിച്ചു എന്നത് അഭിമാനാർഹമായിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞ ആ വാക്കുകളും ഓരോരുത്തരിലും അർപ്പിച്ചിട്ടുള്ള പരസ്പ്പര വിശ്വാസവും, ആത്മാർത്ഥതയും, ആത്മവിശ്വാസവും... അതാണ് ഈ വലിയ വ്യാപാര ശൃംഖലയുടെ അടിത്തറ...
ന്യൂസിലാൻഡ് പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്യാമെന്നേറ്റിരുന്നതാണ്. എന്നാൽ അപ്രതീക്ഷിതമായി ആസിയാൻ
മീറ്റിംഗിൽ പോകേണ്ടതായി വന്നതിനാൽ പകരക്കാരനായി ആഭ്യന്തരമന്ത്രി വന്നു ഉത്‌ഘാടനം നടത്തി.
ഇപ്പോഴിതാ ഈ കഴിഞ്ഞ ദിവസം കാനഡയിലെ ഒന്റാറിയോയിൽ 416മതു ഷോറൂമും, അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിലുള്ള ഓസ്റ്റിൻ സിറ്റിയിൽ 417മത് ഷോറൂമും ഔദ്യോഗികമായി തന്നെ ഉത്‌ഘാടനം കഴിഞ്ഞു പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ഈ വളർച്ചയുടെ പിന്നിൽ കഠിനപ്രയഗ്നവും അതിലേറെ ആത്മവിശ്വാസവും ഉള്ള ഒരു ടീം തന്നെ ഉണ്ടന്നുള്ളത് നിസ്സംശയം പറയാം. ഇവിടെ ഒരേ ഒരു ഗ്രുപ്പേയുള്ളൂ. "മലബാർ കുടുംബം" എന്ന് വിശേഷിപ്പിക്കാവുന്ന "മലബാർ ഫാമിലി"( MalabarFamily). ഒരേ ഒരു ലക്‌ഷ്യം ഈ വ്യാപാര ശൃംഖലയുടെ ഉയർച്ചയും വളർച്ചയും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മുപ്പതുമുന്നാമത് ജന്മദിനത്തിൽ ഈ കഴിഞ്ഞ നവംബർ ഏഴിന് ചെയർമാൻ ശ്രീ അഹമ്മദ് സാർ എന്താണ് ചെയ്തതെന്നറിയാമോ? തന്റെ അറുനൂറിലധികം സഹപ്രവർത്തകരുമൊത് കപ്പുറം വ്ര്യത്തിയാക്കാനുള്ള കഠിനശ്രമത്തിലായിരുന്നു. അതിനു നേതൃത്വം കൊടുക്കുന്ന ശ്രീ എം. പി. അഹമ്മദ് സാറിനും, മറ്റു നേതൃത്വനിരയ്ക്കും എല്ലാവിധ ആശംസകൾ നേരുകയും
ചെയ്യുന്നു...
ലാളിത്വവും താഴ്മയുമാണ്( simplicity and politeness) ശ്രീ എം. പി. അഹമ്മദ് എന്ന ആ വലിയ മനുഷ്യന്റെ അടിത്തറ...
ധാർമ്മികതയാണ് (moral integrity) അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട്... കൂടെയുള്ള നേതൃത്വനിരയും അതെ പാത പിന്തുടരുന്നു. കേട്ടിട്ടില്ലേ? ഭഗവത് ഗീതയിൽ പറഞ്ഞിട്ടുള്ളത്. "ഏതോ ധർമ്മ സ്തതോ ജയ"...
(യാതൊരിടത്തു ധർമ്മമുണ്ടോ അവിടെ ജയമുണ്ടാകും).
ഒന്നോർത്തോ...?
ഈ വ്യാപാരസ്ഥാപനം ഇനിയും ഉയരങ്ങൾ കിഴടക്കും. അന്തർദേശീയ വിപണിയിൽ ഒന്നാം സ്ഥാനത്തെത്തും.
എനിക്ക് സംശയമില്ല. നിങ്ങൾക്കോ? കാരണം ഇവിടെ ധർമ്മമുണ്ട്...
അള്ളാഹു/ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ...
സസ്നേഹം രാധാകൃഷ്ണൻ നായർ ന്യൂസിലാൻഡ്ൽ നിന്നും...
തുടരും...