ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ .ഭാഗം ..47
Great respect to Mr.Thunayan Al Ali Al Ghanim.
കഴിവ് മാത്രമാണ്, നമ്മളുടെ ഓരോ ഉയർച്ചയുടെയും, "അളവുകോൽ" എന്ന് ആരെങ്കിലും വിചാരിച്ചാൽ അവിടെ തീർന്നു എല്ലാം......... .പലരും നമ്മുടെ ജീവിതത്തിൽ, നേരിട്ടും അല്ലാതെയും, താങ്ങും തണലുമായി കടന്നു പോയിട്ടുണ്ടന്നു പിൽക്കാലം തെളിയിക്കും....... .അത് അറിയാതെ ആരും ഇവിടെ നിന്ന് കടന്നു കൂടി പോയിട്ടുണ്ടാവില്ല.
പരസ്പര സ്നേഹ ബഹുമാനങ്ങൾ കൊണ്ട് മാത്രമാണ് ജീവിതത്തിൽ പലപ്പോഴും നമുക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത്.
എന്നെ സംബധിച്ചിടത്തോളം ഇന്ന് എന്റെ ഓർമ്മയിൽ വന്നെത്തിയ കുവൈറ്റി സമൂഹത്തിലെ ഒരു വലിയ വ്യക്തി മുകളിൽ പറഞ്ഞതിന്റെ ഉത്തമ ഉദാഹരണമാണ്.
ശ്രീ "തുനയെൻ അലി അൽ ഗാനിം" .
കുവൈറ്റിലെ രാജകുടുംബമായ "അൽ സബാഹ്" കുടുംബത്തിന്റെ തുല്യതയിൽ നിൽക്കുന്ന വളരെ കുറച്ചു കുടുംബങ്ങൾ മാത്രമേ കുവൈറ്റിൽ ആകെ കൂടി എണ്ണി എടുക്കാൻ പറ്റുകയുള്ളു.
അതിൽ ഏറ്റവും മുന്പന്തയിൽ നിൽക്കുന്ന ഒരു കുടുംബമാണ് "അൽ ഗാനിം" എന്ന കുടുംബം
"യുസഫ് അഹ്‌മദ് അൽ ഗാനിം" എന്നൊരു പേർ, പറയാത്തവർ, വന്നവരും, പോയവരും, നിൽക്കുന്നവരും, ആയി കുവൈറ്റിൽ ആരും ഉണ്ടാകാനിടയില്ല .അത്രയ്ക്ക് പ്രസിദ്ധനായ ഒരു കുവൈറ്റി ബിസിനസ് സാംബ്രാജ്യത്തിന്റെ അധിപനായിരുന്നു അദ്ദേഹം.
ഇന്നത്തെ കുവൈറ്റ് പാർലമെന്റിലെ സ്‌പീക്കർ സ്ഥാനം അലങ്കരിക്കുന്ന വ്യകതിയും ഇതേ കുടുംബത്തിൽ ഉള്ള "മർസൂഖ് അൽ ഗാനിം" ആണ് .
ഇതേ കുടുംബത്തിലെ മറ്റൊരു പ്രധാന കണ്ണിയാണ്, ശ്രീ "തുനയെൻ അലി അൽ ഗാനിം" .
ഞാൻ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു ഏതാണ്ട് ഒരു ആറു മാസം കഴിഞ്ഞാണ് "തുനയൻ അൽ ഗാനിം" ഇതേ ബാങ്കിൽ ഇൻവെസ്റ്റ്മെന്റ്ന്റെയും ട്രെഷറിയുടെയും ജനറൽ മാനേജരായി ജോലിയിൽ പ്രവേശിക്കുന്നത് .വളരെ പെട്ടന്നാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നു വലുതായത് .
ബാങ്കിന്റെ എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികളിലും, ഞങ്ങൾ രണ്ടു പേരും വോട്ടവകാശവും, അധികാരവുമുള്ള, കമ്മിറ്റി അംഗങ്ങളായിരുന്നു .
ഒരു പക്ഷേ അതാകാം ഞങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിച്ചത്. ബാങ്കിലെ ഏതാണ്ട് 62.4 ശതമാനം സ്റ്റാഫ്അംഗങ്ങളും എനിക്കായിരുന്നു ആ കാലങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നത് .റീറ്റെയ്ൽ, പ്രൈവറ്റ് ബാങ്കിങ്ങ്,വർച്യുൽ ബാങ്കിങ്ങ്, മാർക്കറ്റിംഗ്,പബ്ലിക് റിലേഷൻസ്,കോൾ സെന്റർ, ഈ പറഞ്ഞ ഡിവിഷനുകളെല്ലാം ഒരേ സമയം നോക്കി നടത്താൻ അധികാരികൾ എന്നെ ഏൽപ്പിച്ചപ്പോൾ, പല എക്സിക്യൂട്ടീവ് കമ്മിറ്റികളിലും പൊങ്ങി വരുന്ന ചോദ്യങ്ങൾക്കു മറുപടി പറയാൻ ഞാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. ആ ബുദ്ധി മുട്ടുകൾ കണ്ടു ആസ്വദിക്കുന്ന മറ്റു ഡിപ്പാർട്മെന്റ് മേധാവികളും , ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഉൾപ്പടെയുള്ള ചില ബോർഡ് അംഗങ്ങളും, കൂട്ടിനുണ്ടങ്കിൽ വിയർപ്പു കൂട്ടാൻ വേറെ പ്രത്യകിച്ചു ഒരു കാരണം വേണ്ടതാനും. അവിടെയൊക്കെ താങ്ങും തണലും കുളിരുമായി എന്നെ കണ്ണും അടച്ചു സപ്പോർട് ചെയ്തിരുന്ന ആഢ്യത്വം നിറഞ്ഞ ഒരു വ്യക്തിയാണ് ശ്രീ "തുനയൻ അൽ ഗാനിം" .എത്രയോ നിയമ കുരുക്കുകളിൽ നിന്ന് എന്റെ സത്യസന്ധത ബോർഡിന്റെ മുന്നിൽ പലപ്പോഴും തെളിയിച്ചു എന്നെ പ്രോത്സാഹിപ്പിച്ച ഒരു വ്യ്കതിയാണ് അദ്ദേഹം.എന്റെ പ്രവർത്തികളുടെ ആകെത്തുക(Net Results) എടുത്തു കാണിച്ചു ബോർഡിന്റെ മുൻപിലും , മറ്റു കമ്മിറ്റികളുടെയും മുൻപിൽ എനിക്ക് വേണ്ടത്ര സഹായങ്ങൾ ചെയ്യാൻ "തുനയൻ" ഒരിക്കലും മടി കാണിച്ചിരുന്നില്ല. അതൊക്കെ മറക്കാൻ, ഞാൻ മനുഷ്യൻ അല്ലാതെ ആവണം.
എന്നേക്കാൾ അല്പം പ്രായകൂടുതൽ ഉണ്ടെങ്കിലും യുവത്ത്വം നിറഞ്ഞു, പ്രസരിപ്പോടെ, എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്ന എന്റെ വളരെ സ്നേഹം നിറഞ്ഞ "തുനയൻ" , എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന "ബു ഹമ്മൂദ്" .ഇംഗ്ലീഷും, അറബിക് ഭാഷയും, കടന്നു നല്ല രീതിയിൽ ഹിന്ദിയും, സംസാരിക്കും. .
ഞാൻ എന്റെ രാജിക്കത്തു കൊടുത്തു, സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ, ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി കാത്തിരിക്കുമ്പോൾ, "തുനയൻ അൽ ഗാനിം" തന്റെ രാജി ബാങ്കിൽ സമർപ്പിച്ചു കഴിഞ്ഞിരുന്നു.ഇപ്പോൾ "അൽ ഗാനിം ഇൻഡസ്ടറി" എന്ന കുടുംബ ബിസിനസികളിൽ ശക്തമായി തന്റെ പ്രാഗല്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്നു.
സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും, പ്രതീകമായ "തുനയൻ അൽ ഗാനിം" ...........................ഒരു ജന്മം കൊണ്ട് തീർക്കാൻ കഴിയാത്ത കടപ്പാടുകൾ ബാക്കിയാക്കി ഞാനും. ...........