ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ .ഭാഗം ...48

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ .ഭാഗം ...48

A tribute to Her Excellency Shaikha Fareeha Al Ahmad Al Jabar Al Sabah.
ജന്മനാട് വെള്ളത്തിൽ മുങ്ങി കിടക്കുന്നു .ബന്ധുക്കൾ സഹോദരങ്ങൾ എല്ലാം ഉപേക്ഷിച്ചു ജീവനുവേണ്ടി പരക്കം പായുന്നു .ജീവൻ നഷ്ടപ്പെടുന്നു .എന്നിട്ടും ഈ മരണവാർത്ത എഴുതാതിരിക്കാൻ മനസ് സമ്മതിക്കുന്നില്ല .എല്ലാവരും ക്ഷമിക്കണം . സ്നേഹത്തിനും ബഹുമാനത്തിനും കൂടി വിലകല്പിക്കണമല്ലോ) .
കരുണാമയനായിരുന്ന കുവൈറ്റിലെ പത്താമത്‌ അമീർ ഹിസ് ഹൈനെസ്സ് ഷെയ്ഖ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ,(1885-1950), അതായത് ചരിത്രപരമായി പറഞ്ഞാൽ കുവൈറ്റിന്റെ പത്താമത്തെ രാജാവിന്റെ മകൾ, "ഷെയ്‌ഖാ ഫാരീഹ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്‌" ഈ കഴിഞ്ഞ ദിവസം 74ആം വയസ്സിൽ ഇഹ ലോക വാസം വെടിഞ്ഞു.
ഒരു രാജാവിന്റെ മകൾ, എന്നതിനപ്പുറം തനതായ ഒരു വ്യക്തിത്ത്വം നേടിയെടുത്ത ഒരു മഹതി ആയിരുന്നു ഷെയ്‌ഖാ ഫരീഹ .
മുസ്ലിം സുന്നി വിശ്വാസത്തിൽ ഉള്ള മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്ന് കൊണ്ട് തന്നെ, സ്ത്രീകളുടെ അവകാശങ്ങൾ വേണ്ടി നിരന്തരം പോരാടിയിരുന്ന ഒരു വനിതാ ആയിരുന്നു ഷെയ്‌ഖാ ഫരീഹ. ലോകത്തെമ്പാടുമുള്ള, അതിൽത്തന്നെ, മൂന്നാം ലോക രാജ്യങ്ങളിലുള്ള,അംഗവൈകല്യം വന്നിട്ടുള്ള കുട്ടികളുടെയും, സ്ത്രീകളുടെയും, സംരക്ഷണത്തിന് വേണ്ടി, വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും ധാരാളം സംഭാവനകൾ ചെയ്തിട്ടുള്ള ഷെയ്‌ഖാ ഹരീഫാ, മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസം നേടണമെന്നും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, മേഖലകളിൽ നിറ സാന്നിദ്ധ്യം ഉണ്ടാക്കണമെന്നും അതിനു വേണ്ടി ശക്തിയുക്തം പോരാടുകയും ചെയ്‌തിരുന്നു. .
മുസ്ലിം മതവിശ്വാസങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ മൂല്യച്ചുതി നഷ്ടമാകാതെ വരണമെന്ന് വളരെ ശക്തമായി വാദിച്ചിരുന്ന ഷെയ്‌ഖാ ഫാരീഹ,ദേശീയവുവും അന്തർദേശിയവും ആയ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
പാശ്ചാത്യാ വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഷെയ്ക്ക ഹരീഫാ ഉത്തമായ ഒരു കുടുംബിനി ആയിരുന്നു. രാജ കുടുംബാംഗമായ ഷൈഖ് റാഷിദ്അൽ ഹമൂദ്‌ അൽ ജാബർ അൽ സബാഹ് ആണ് ഭർത്താവ്. നാലു മക്കളുടെ മാതാവായിരുന്നു.
"കുവൈറ്റ് ഐഡിയൽ ഫാമിലി" എന്ന സംഘടനയുടെ പ്രസിഡന്റായിരുന്നു .ധാരാളം ബുക്കുകൾ വായിച്ചു അറിവ് വർദ്ധിപ്പിക്കുകയും, ജാതി മത വിശ്വാസങ്ങളപ്പുറം എല്ലാം മനുഷ്യർക്കും സ്നേഹവും സമാധാനവും നൽകാൻ ആണ് അള്ളാഹു നമ്മുക്ക് ഈ ജന്മം നൽകിയിട്ടുള്ളത് എന്ന് കുവൈറ്റിലുള്ള എല്ലാവരോടും തന്റെ പ്രസംഗങ്ങളിൽ തുറന്നു പറയാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല . .
ഒരു രാജാവിന്റെ മകൾ എന്നതിലുപരി കുവൈറ്റിലെ ഇപ്പോഴത്തെ അമീർ ഹിസ് ഹൈനെസ്സ് ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും,(2006-till now), ഇനി വരാനിക്കിരിക്കുന്ന രാജാവിന്റെ അഥവാ ഇപ്പോഴത്തെ രാജ പ്രമുഖൻ ഹിസ് ഹൈനെസ്സ് ഷെയ്ഖ് നവാഫ്അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും(.......) ഇതിനു മുൻപ് കുവൈറ്റ് ഇറാക്ക് യുദ്ധ കാലത്തു ഉണ്ടായിരുന്ന അമീർ ഹിസ് ഹൈനെസ്സ് ഷെയ്ഖ് ജാബർ അൽ അഹമ്മദ്അൽ സബാഹിന്റെ(1977-2006) സഹോദരി കൂടെയാണ് ഷൈഖാ ഫരീഹ.
എൺപതുകളിൽ എന്നെ ഷൈഖാ ഫെരീഹയിക്ക് പരിചയ പെടുത്തി കൊടുത്തത് കുവൈറ്റ് സാൽഹിയ കോംപ്ലെക്സിലെ വളരെ പ്രശസ്തമായ "ഹബിഷി ആൻഡ് ശല്ബ്" ഷോ റൂമിന്റെ ചെയർമാനായിരുന്ന "അലി അബ്ദുള്ള അൽ ഹബീഷി"യാണ്. 
ശൈഖ ഫരീഹയുടെ മക്കൾ ഷൈഖാ റീമും, ഷൈഖാ ബിബിയും .ഇവർ രണ്ടുപേരുമായി വളരെ കാലത്തേ സുഹൃത്തു ബന്ധമുണ്ടായിരുന്നു. .
ഈ കഴിഞ്ഞ ദിവസം അവരിൽ ഒരാളുടെ വഹട്സപ്പ് മെസ്സേജ് വായിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി .
"ഞങ്ങളുടെ മാതാവ് അല്ലാഹുവിൽ വിലയം പ്രാപിച്ചു" .
ഞാൻ അതിനു കൊടുത്ത മറുപടി!!!
"ലോകം എമ്പാടുമുള്ള വികലങ്ങാരുടെയും കുടുംബജീവിതത്തിൽ സ്വസ്ഥതയില്ലാത്ത സ്ത്രീകളുടെയും ശബ്ദവുമാണ് നിലച്ചത്" 
.
അതാണ് ആ രാജകുടുംബത്തെ പറ്റി എനിക്ക് പറയാനുള്ള മറുപടി.
രാജകുടുംബത്തോടും, കുവൈറ്റി സമൂഹത്തോടും, അവിടെ ജീവിക്കുന്ന എല്ലാ സമൂഹത്തോടും എന്റെ ദുഃഖം ഇവിടെ രേഖപ്പെടുത്തട്ടെ.
വായിച്ചപ്പോൾ അറിഞ്ഞോ അറിയാതെയോ ഒരു കൂടപ്പിറപ്പിന്റെ വേർപാടാണ് മനസ്സിൽ വന്നു ചേർന്ന വികാരം
"ആദാം അല്ലാഹു അജിര്ക്കും"