ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ .ഭാഗം ...49

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ .ഭാഗം ...49

Great respect to Mr.Abdulrehim Al Awadhi.
ഈ കഴിഞ്ഞ ദിവസം, എന്റെ ഒരു ആത്മ സുഹൃത്തു എനിക്കൊരു ചെറിയ വീഡിയോ ക്ലിപ്പ് അയച്ചു തന്നു.ശ്രീ സുനിൽ ഇളയടത്തിന്റെ ചെറിയ ഒരു പ്രസംഗ ഭാഗം.കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. മഹാത്മജിയുടെ പ്രസംഗത്തിലെ വാക്കുകളാണ് അദ്ദേഹം കടമെടുത്തിട്ടുണ്ടായിരുന്നത്.
പൊരുൾ ഇത്രമാത്രം.ഒരു ഓട്ട പന്തയത്തിൽ നമ്മൾ ഓടി ജയിച്ചു................................ മുന്നിൽ വന്നു കപ്പ് വാങ്ങുമ്പോൾ ഒന്നോർക്കണം....................... .പലരും തോൽക്കാൻ ഉണ്ടായിരുന്നു.അത് കൊണ്ടാണ് നമ്മൾ ജയിച്ചത്.ഈ വാക്കുകൾക്ക് വളരെ അർത്ഥ വ്യാപ്തിയുണ്ട്.
എല്ലാം നമ്മളുടെ കഴിവ് കൊണ്ടാണെന്നു ധരിച്ചാൽ, അവിടെ തെറ്റി.............................. നമ്മുടെ കഴിവും, ശക്തിയും, പ്രതാപവും, ആണെന്ന് ഒരു നിമിഷം നാം ചിന്തിച്ചാൽ അവിടെ കഴിഞ്ഞു നമ്മുടെയെല്ലാ മഹത്ത്വവും .
ഇന്ന് അത്തരത്തിൽ ഉള്ള ഒരു കുവൈറ്റി സഹോദരനെയാണ് പരിചയപ്പെടുത്താൻ ഉള്ളത്. കുവൈറ്റി സമൂഹത്തിലെ ഏറ്റവും പ്രതാപത്തിൽ കഴിയുന്ന "അൽ ആവാധി" കുടുംബത്തിൽ നിന്നുള്ള............................................... "അബ്ദുൾറഹിം അൽ ആവാധി" .
കുവൈറ്റിലെ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക,മേഖലയിൽ ഏറ്റവും പ്രശസ്തരായ ഒരു കുടുംബമാണ് "അൽ ആവാധി" .
കുവൈറ്റ് ഇറാഖ് യുദ്ധ കാലഘട്ടത്തിൽ, കുവൈറ്റിലെ ആരോഗ്യ മന്ത്രിയായിരുന്ന, "ഡോക്ടർ അബ്ദുൾറഹ്മാൻ അൽ ആവാദിയെ" ഇന്നും പലരും ഓർക്കുന്നുണ്ടാവും.അദ്ദേഹത്തിന്റെ അനിന്തിരവനാണ് ഞാൻ പരിചയപ്പെടുത്തുന്ന അബ്ദുൽ റഹിം .
ഞാൻ കൊമേർഷ്യൽ ബാങ്കിൽ റീജിയണൽ മാനേജരായി ഇരിക്കുന്ന കാലം മുതലുള്ള പരിചയമുണ്ടായിരുന്നു. അതിനു കാരണം, ഇദ്ദേഹത്തിന്റെ ഒരു സഹോദരൻ കൊമേർഷ്യൽ ബാങ്കിന്റെ ചെയർമാനായി എത്തിയ "യൂസഫ് അൽ ആവാധി" .ആണ്.
ഗൾഫ് രാജ്യങ്ങളിൽ എല്ലാം തന്നെയുള്ള ആധുനിക ബാങ്കിങ്ങ് മേഖലയുടെ പുരോഗതിയുടെ ചരിത്രം പരിശോധിച്ചാൽ, അമ്പതുകളിൽ ബ്രിട്ടീഷ്കാർ തന്നെയാണ് എല്ലാ സ്ഥലത്തും ബാങ്കുകൾ സ്ഥാപിച്ചെടുത്തത്. പിന്നീടത് അമേരിക്കയ്ക്കു വഴിമാറി.ഈ കാലഘട്ടങ്ങളിൽ എല്ലാം തന്നെ ധാരാളം വിദേശികൾ, അറബ് രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ച് ഈജിപ്റ്റ്, ലെബനൻ, സിറിയ, ജോർദാൻ, പലസ്തിൻ, പിന്നെ ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ധാരാളം ആൾക്കാർ പ്രശസ്തിയുടെ കൊടുമുടികൾ കയറി......... .
ധാരാളം ഇന്ത്യക്കാർ നാല് സാങ്കേതിക മേഖലകളിൽ, ജനറൽ മാനേജർ പദവിയിൽ എത്തിയവർ അന്നും ഇന്നും എന്നും ഗൾഫ് രാജ്യങ്ങളിലെ ബാങ്കിങ് മേഖലകളിൽ ഉണ്ടന്നുള്ളത് വസ്തുതയാണ്.
ഐ ടി മേഖല , ഓപ്പറേഷൻസ്മേഖല , അക്കൗണ്ട്സ്മേഖല , റിസ്ക്മേഖല .എത്രയൊക്കെ ഉയർച്ചയിൽ എത്തിയാലും അതിന്റെ ഓക്കേ പിന്നിൽ ഒരു അറബിവംശജന്റെ താങ്ങും തണലും കാണും.(God father). ഓരോ ഇന്ത്യക്കാരുടെയും പിന്നിൽ......... ........ഞാനുൾപ്പെടെ.
ഭാഷയും, സംസ്കാരവും, പിന്നെ മൂന്നാം ലോകത്തോടുള്ള പുച്ഛവും ,ബാങ്കിന്റെ മറ്റു മറ്റുമേഖലകളിൽ കയറിപ്പറ്റാൻ ഇന്ത്യക്കാരനും, പാകിസ്താനിക്കും, അന്നും ഇന്നും എന്നും.......... "ബാലികേറാ" മലതന്നെയാണ് ....................................
പിന്നെകുവൈറ്റികളിൽ പലരും ഇഷ്ടപ്പെടാത്ത നാല് ബാങ്കിങ്ങ്മേഖലകളാണ് ഐ ടി മേഖലയും , ഓപ്പറേഷൻ , അക്കൗണ്ട്സ്, അതുപോലെ റിസ്ക്‌ ഡിപ്പാർട്മെന്റും.
ഇതിനൊരു അപവാദമാണ് എന്റെ സ്നേഹം നിറഞ്ഞ അബ്ദുൾറഹിം. .ഒരു ബാങ്കിന്റെ ഓപ്പറേഷൻ ഡിപ്പാർട്മെന്റിന്റെ മുഴുവൻ ചുമതലയും ഏറ്റെടുത്തു അഞ്ചു വർഷം കഴിഞ്ഞപ്പോൾ പടിയിറങ്ങിയ ആ വലിയ മനുഷ്യൻ "താഴ്മ" എന്ന വാക്കിന്റെ പര്യായമാണ് ...ഇതൊരു അതിശോക്തിയായി പറഞ്ഞതല്ല .ഒരിക്കൽ പോലും ദേഷ്യപ്പെടാത്ത, എത്രയൊക്കെ പറഞ്ഞാലും ഒരു ക്ഷോഭവും വരാത്ത, എളിമയുടെ നെല്ലിപ്പലക വരെ താഴ്‌ന്നു കോടുക്കുന്ന, ഒരു മഹാനുഭാവനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല .
അത് തന്നെയാണ് ഞാൻ ആമുഖമായി പറഞ്ഞതും........ .
എന്ത് സഹായത്തിനും ആർക്കും ഏതുലെവെലിലും താണു കോടുക്കുന്ന, ഇന്നും അവിവാഹിതനായി വിശ്രമ ജീവിതം നയിക്കുന്ന, എന്റെ ആത്മ സുഹൃത്തിനെ ഈ ജന്മം മറക്കാൻ എനിക്ക് കഴിയുകയില്ല .