ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ .ഭാഗം ...50.

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ .ഭാഗം ...50.

My great friend Tahar Jassim Al Wazzan.
ഇന്ന് ഓർമ്മയിൽ നിന്ന് കണ്ടടുത്തത് ,വളരെ വർഷങ്ങൾ ഒന്നിച്ചു ജോലി ചെയ്ത, ഒരു കുവൈറ്റി സുഹൃത്തിന്റെ നല്ല നല്ല ഓർമ്മകളാണ്................... എന്റെടുത്തു, 
ഒരു കുവൈറ്റി മാനേജ്മെന്റ് ട്രെയിനി ആയി എത്തി, പിൽക്കാലത്തു,എന്നെ ഭരിക്കുന്ന എന്റെ റീജിയണൽ മാനേജരായി, മുകളിൽ വന്നെത്തിയ,
"താഹർ ജാസ്സിം അൽ വസ്സാൻ".............................................ഓർമ്മകൾ ഒരുപാട്. .ഇണക്കവും പിണക്കവും കൂടികലർന്ന സുന്ദരമായ ഒരുപാട് സംഭവങ്ങൾ..........................
എൺപതുകളുടെ ആദ്യപാദം............ .കൊമേർഷ്യൽ ബാങ്കിലെ "സൽഹിയ" ബ്രാഞ്ചിൽ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായി സ്ഥലം മാറി വന്ന കാലം.. .നാട് നീളെയുള്ള ബാങ്കുകളുടെ ഭരണം, അമേരിക്കൻ മാനേജ്മെന്റ് നടത്തുന്ന കാലഘട്ടം............... .  .അന്ന് ഡിഗ്രി സമ്പാദിച്ചിട്ടുള്ള കുവൈറ്റികളെ, ബാങ്കിങ് മേഖലയിൽ കൂടുതലായി കൊണ്ടുവരുന്നതിന്, "നോൺ സൂപ്പർവൈസറി ഗ്രേഡിൽ","കുവൈറ്റി മാനേജ്‌മന്റ് ട്രെയിനീ", എന്നൊരു പോസ്റ്റ് സൃഷ്ടിച്ചിരുന്നു. എനിക്ക് ട്രെയിനി ആയി കിട്ടിയ രണ്ടു പേരിൽ ഒരാളായിരുന്നു "താഹർ ജാസ്സിം അൽ വസാൻ" . മറ്റൊരാൾ, "അദ്നാൻ ഇസ്സ യൂസഫ് അൽ മത്തർ"...............................................
"അൽ വസാൻ" കുടുംബം കുവൈറ്റിൽ പരക്കെ പ്രശസ്തമായ ഒരു കുടുംബമാണ്...ഇറാനിൽ നിന്ന് ശതാബ്ദങ്ങൾക്കു മുൻപ് കുടിയേറിയ ഒരു വലിയ ബിസിനസ്സ് ശൃംഖലയുടെ ഉടമയാണവർ ."ജാസ്സിം അൽ വസാൻ" ലോകം എമ്പാടും അറിയപ്പെടുന്ന ഒരു വ്യവസായി . സ്വതന്ത്ര ഇന്ത്യയിൽ നിന്ന് ആദ്യമായി  അരി കുവൈറ്റിൽ എത്തിച്ചത് "ജാസ്സിം അൽ വസാനാ"യിരുന്നു. ......................
എന്നാൽ  "അൽ വസാൻ" എന്ന് പേരുള്ള മുന്ന് കുടുംബങ്ങൾ, കുവൈറ്റിൽ ഉണ്ടന്നുള്ള സത്യം പലർക്കുമറിയില്ല. 
മുന്ന് ഗോത്രങ്ങളിൽപ്പെട്ട "അൽ വസാൻ" കുടുംബങ്ങൾ കുവൈറ്റിൽ ഉണ്ട്. അതിൽ രണ്ടു കുടുംബങ്ങൾ ഇറാൻ വംശജരും, 
ഒരു കൂട്ടർ ഇറാഖി വംശജരുമാണ്. .എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്"താഹർ ജാസ്സിം അൽ വസാൻ"  ഇറാൻ വംശത്തിലെ "രണ്ടാം തരക്കാരൻ" ആണ്. .അന്നത്തെ ബ്രാഞ്ച് മാനേജരായിരുന്ന "റഫിയ അബ്ദുൽ ലത്തിഫ് അൽ അസൂസിക്കു", ഈ രണ്ടു പേരെയും അക്ഷരാർത്ഥത്തിൽ ഭയമായിരുന്നു.കാരണം ഒരാൾ അടിയുറച്ച ഒരു സുന്നി വിശ്വാസി ."അദ്നാൻ അൽ മത്തർ" .
ഈ "അൽ മത്തർ" കുടുംബം അത്രവലിയ മഹത്ത്വം ഒന്നും പറയാനുള്ളതല്ലങ്കിലും, സഹോദരൻ "യൂസഫ്", അറിയപ്പെടുന്ന ഒരു വക്കിൽ ആയശേഷം രാജ കുടുംബത്തിലെ നിയമ ഉപദേഷ്ടാവായി കഴിഞ്ഞപ്പോൾ, പ്രശസ്തിയിലേക്കുയരുവാൻ തുടങ്ങി. ഈ കാലഘട്ടത്തിലാണ് "അദ്നാൻ" ഒരു മാനേജ്മെന്റ് ട്രെയിനിയായി എന്റടുത്തെത്തുന്നത്.. ഈജിപ്തിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് അക്കൗണ്ടിങ്ങിൽ ഡിഗ്രി നേടിയ "അദ്നാൻ" അടിയുറച്ച ഒരു ഇസ്ലാമിലെ സുന്നി വിശ്വാസി ആണന്ന് മാത്രമല്ല, മറ്റുള്ള എല്ലാറ്റിനെയും തീവ്രമായി നിഷേധിക്കുകയും ചെയ്യുന്ന ഒരു യുവാവായിരുന്നു അന്ന്‌.....................
"അൽ വസാൻ" ഇതിന്റെ നേരെ വിപരീതമായ സ്വഭാവക്കാരനായിരുന്നു..................
"ഷിയാ" സമ്പ്രദായത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു യുവാവാണ്. ഇസ്ലാമിൽ എല്ലാം, "ഇമാം അലിയും" മകൻ "ഇമാം ഹുസൈനും".......... അപ്പുറം ഒന്നിനെയും അംഗീകരിക്കാൻ തയ്യാറാകാത്ത യുവാവ്................അതുകൊണ്ടു തന്നെയാണ് ബ്രാഞ്ച് മാനേജർക്ക് ഇവരെ രണ്ടുപേരെയും എപ്പോഴും ഭയം തോന്നാൻ ഒരു കാരണം.....................................
ഇവർ തമ്മിൽ വാഗ്‌വാദങ്ങൾ മൂർച്ഛിക്കുമ്പോൾ, ഇടയിൽ ഞാൻ തടസ്സം നില്ക്കാറുണ്ടായിരുന്നു. എന്നാൽ തന്നെ, ഇവർ രണ്ടുപേർക്കും എന്നോട് ഒരു മൂത്ത സഹോദരനോടുള്ള സ്നേഹമായിരുന്നു. ............
കാലം കടന്നു പോയതറിയാതെ.....................
"അൽ വസാൻ" മിനിസ്ട്രി കോംപ്ലക്സ് ബ്രാഞ്ച് പുതുതായി തുറന്നപ്പോൾ അവിടേക്ക് സൂപ്പർവൈസറായി സ്ഥലം മാറിപ്പോയി. 
"അദ്നാൻ" സൂപ്പർവൈസറായി "ഖിബ്‌ല" ബ്രാഞ്ചിലേക്കും. 
എവിടേക്കു പോയാലും രണ്ടു പേരും എന്നും വിളിക്കുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു .ആഴചയിലൊരിക്കൽ രണ്ടാളും വന്ന് വീട്ടിൽ കൂട്ടികൊണ്ടു പോകുമായിരുന്നു.
ഇറാഖ് കുവൈറ്റ് യുദ്ധകാലത്ത് രണ്ടുപേരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 
ഇനി "അൽ വസാൻ" എന്ന വ്യക്തിയിലേക്ക് വരാം.. കാരണം "അദ്നാൻ അൽ മതാർ" എന്ന വ്യക്തിയെ പറ്റി ഒരു പ്രത്യക എപ്പിസോഡ് എഴുതാനുണ്ട്..
കുവൈറ്റ് ഇറാഖ് യുദ്ധകാലത്തു വളരെ വൈകിയാണ് ഞങ്ങൾ കുവൈറ്റിനോട് വിട പറഞ്ഞത്........ .പോന്നപ്പോൾ ഞാൻ അന്ന് പുതുതായി വാങ്ങിയ ഒരു "ക്ര്യസെല്ലെർ" കാറ്, ഇദ്ദേഹത്തെ ഏല്പിച്ചാണ് മടങ്ങിയത്. തിരിച്ചുവന്നപ്പോൾ ആ വണ്ടി മടക്കിത്തന്നില്ല എന്നുമാത്രമല്ല, താഹർ അത് അദ്ദേഹത്തിന്റെ സഹോദരന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു.........
യുദ്ധാനന്തര കുവൈറ്റിൽ ട്രാഫിക് ഡിപ്പാർട്ടുമെന്റിൽ ഉണ്ടായിരുന്ന ഏതോ ഒരു പോലീസ് ഓഫീസറുടെ സഹായം           കാരണമാണ് അന്ന് പേരുമാറ്റാൻ കഴിഞ്ഞത് എന്ന്പിന്നീട് അറിയാൻ കഴിഞ്ഞു .അന്ന് "അദ്നാൻ" ബാങ്കിന്റെ ഹെഡ്ഓഫീസിൽ ജോലിയിലായിരുന്നു.ഇത് കേട്ട അദ്നാന് ഹാലിളകി .വണ്ടിയുടെ പേരുമാറ്റിയ വിവരം അറിഞ്ഞ "അദ്നാൻ", "തഹാറിനെ", വിളിച്ചു വഴക്കായി, പോലീസിൽ പരാതികൊടുക്കുമെന്നു ഭീഷണിപ്പെടുത്തി...
എന്നാൽ ഞാൻ അതിനു തയ്യാറല്ലായിരുന്നു, ഒപ്പം അദ്‌നാനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.എന്നുമാത്രമല്ല ,എനിക്ക് വണ്ടി വേണ്ട..... എന്ന് തഹാറിനോട് പറയുകയും, ട്രാഫിക് ഡിപ്പാർട്മെന്റിൽ പോയി എഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്തു... .അത് തഹാറും ഞാനുമായുള്ള ബന്ധം കൂടുതൽ സുദ്രിഡമാകയും ചെയ്തു.....
ഇതിനിടെ "താഹിർ", "ഫഹാഹീൽ" ബ്രാഞ്ചിൽ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായി,.
യുദ്ധാനന്തരം കുവൈറ്റിൽ തിരിച്ചെത്തിയ പല വിദേശികളുടെയും പദവികൾ നഷ്ടപ്പെട്ടിരുന്നു. പ്രത്യകിച്ചും റീടൈൽ പോലുള്ള മുൻനിരകളിൽ. എനിക്ക് നാലുവർഷം വേണ്ടി വന്നു ബ്രാഞ്ച് മാനേജർ പദവി തിരിച്ചെടുക്കാൻ.. .പലർക്കും  സമയം എടുത്തു ..........
പലരും ഒന്നും കിട്ടാതെ മടങ്ങേണ്ടി വന്നു.... .
ഇത് പറയാൻ കാരണം........... "ഓ. എ. ലോബോ" എന്നൊരു ഗോവക്കാരൻ സുഹൃത്തു, യുദ്ധത്തിന് മുൻപ് പേർസണൽ ഡിപ്പാർട്മെന്റിൽ, ഉയർന്ന പദവിയിൽ ഉണ്ടായിരുന്നു."അബ്ദുൽഗനി" എന്ന അന്നത്തെ പേർസണൽ മാനേജർക്ക് പകരം,പുതുതായി എത്തിയ "ഗനീമ അൽ സബാൻ", എന്ന കുവൈറ്റി സ്ത്രീയുമായി തർക്കത്തിലാകുകയും അവസാനം ബ്രാഞ്ചിലേക്കു സ്ഥലം മാറ്റപ്പെടുകയും ചെയ്തു. യുദ്ധാനന്തരം ലോബോ  "താഹിർ അൽ വസാന്റെ" കിഴിൽ ഒരു സൂപ്പർവൈസറായി "ഫഹാഹീൽ" ബ്രാഞ്ചിൽ ജോലിയിൽ കുറേക്കാലം ഉണ്ടായിരുന്നു......മുൻപേ ഉണ്ടായിരുന്ന അന്നത്തെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായിരുന്ന, സാഹിത്യകാരൻ കൂടിയായിരുന്ന, "കെ ആർ പ്രസാദിനെ", തരം താഴ്ത്തി സൂപ്പർവൈസറായി വയ്ക്കുകയും, ചെയ്തു.
വിധി എന്നൊക്കെ അതിനെ പേരിടാം....................
ആയിടക്ക് എന്റെകൂടെ, "അബ്ദുള്ള മുബാറക്" ബ്രാഞ്ചിൽ, മാനേജർ ട്രെയിനിയായിരുന്ന, "ആല അൽ മിസ്‌റി", എന്ന കുവൈറ്റി സ്ത്രീയെ, ഫഹാഹീൽ ബ്രാഞ്ച് മാനേജരായി സ്ഥലം മാറ്റിയത് ..താഹിറിന് വലിയ വിഷമം ഉണ്ടാക്കി.താഹിറിന് അവസരം നഷ്ടപ്പെട്ടു.......................  .
ഇതിനിടയിൽ ഫഹാഹീൽ ബ്രാഞ്ചിൽ രണ്ടു ചെറുപ്പക്കാരായ കുവൈറ്റികൾ മുഖം മുടി ധരിച്ചു,തോക്കുകളുമായി, നട്ടുച്ചയ്ക്ക് ബ്രേക്ക് സമയത്തു, ബാങ്കിൽ ഒളിച്ചു കയറുകയും തോക്കുകൊണ്ട് ഭയപ്പെടുത്തി മെയിൻ വാൾട് തുറപ്പിച്ചു,കറൻസികൾ രണ്ടു ബാഗുകളിലാക്കി,  . ഓടി പുറത്തു കടന്നു.നഷ്ടമായേക്കാവുന്ന പണം അപ്പോൾ തന്നെ തിരികെ കിട്ടി .ബാങ്കിന് പുറത്തു  ബാങ്കിലെ പ്യൂൺ ആയിരുന്ന ..ഒരു ബംഗ്ലാദേശി പയ്യൻ അന്ന്  കുവൈറ്റികൾ വെളിയിൽ കൊണ്ടുവച്ച ബാഗുകൾ രണ്ടും എടുത്തുകൊണ്ടു അടുത്തുള്ള ഒരു വലിയ ഷോറൂമിലേക്കു ഓടി കയറിയത് കൊണ്ട് കാശു തിരിച്ചു കിട്ടി .മുഖംമൂടി ധരിച്ചിരുന്ന കള്ളന്മാർ, ഓടി വണ്ടിയിൽ കയറി സ്ഥലം വിട്ടെങ്കിലും പോലീസ് പിന്നീട് അവരെ ഫിംഗർ പ്രിന്റ് വച്ച് പിടികൂടുകയും ജയിലിൽ അടക്കുകയും ചെയ്തു.
ഭാഗ്യത്തിന്,,താഹിർ അപ്പോൾ ബാങ്കിലുണ്ടായിരുന്നില്ല.........
.
ആശ്റദ്ധയും കേഴ്‌വിക്കുറവുമാണ് കെ ആർ പ്രസാദിന്റെ കുറ്റം എന്ന് ചുമത്തി അയാളെ, സെർവീസിൽ നിന്ന് പുറത്താക്കി. താമസിയാത് "ലോബോ"യെയും, തുടർന്ന് ബ്രാഞ്ച് മാനേരായി വന്ന "ആല അൽ മിസ്രിയെയും", ബാങ്ക് പുറത്താക്കി...........
അപ്പോൾ ഭാഗ്യത്തിന്ബ്രാഞ്ച് മാനേജർ പദവി "താഹിർ" എന്ന എന്റെ സുഹൃത്തിലേക്ക് എത്തിച്ചേരുകയും, "നദീം അൽ ഖതീബ്" എന്ന ലെബനോനി ക്ലർക്കിന് സൂപ്പർവൈസറായി ഉയർത്തുകയും ചെയ്തു. "നദിമിന്റെ" ആകെ കൂടിയുള്ള ബാങ്കിങ് എക്സ്പീരിയൻസ്, ബ്രാഞ്ചുകളിൽ നിന്ന് ക്യാഷ് കളക്ഷൻ മാത്രമായിരുന്നു .ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ്ഓഫീസറായിരുന്ന ഡേവിഡ് ബെറിയുടെ ദിവസങ്ങൾ എണ്ണപ്പെട്ട സമയമായിരുന്നു. .
ഒരു ദിവസം ചെയർമാന്റെ ക്ഷണം.ചെന്നപ്പോൾ സ്വതസിദ്ധമായ ചിരി.തുടർന്ന് ഹെഡ്ഓഫീസിലേക്കു ഒരു സീനിയർ മാനേജരായി വരാൻ അദ്ദേഹം പറയുമ്പോൾ എന്ത് പറയണം എന്നറിയാതെ കണ്ണ് നിറഞ്ഞു.കയ്യിലിരുന്ന ഒരു ഷീറ്റ് പേപ്പർ കയ്യിൽ നിന്ന് താഴേ വീണു .ബാങ്കിൽ നിന്ന് പിരിഞ്ഞു ന്യൂസിഅലൻഡിലേക്കു ചേക്കേറാൻ ഞാൻ "റേസിഗ്നേഷൻ" ലെറ്ററും കൊണ്ട് ചെല്ലുന്നതും ............. തയ്യാറായിക്കോ എന്ന് ചെയർമാൻ പറയുകയും, ....... ഒന്നിച്ചായിരുന്നു
അവസരങ്ങൾക്കു വേണ്ടി വർഷങ്ങളോളം കാത്തിരുന്ന എനിക്ക് സുവർണാവസരം വന്നപ്പോൾ, രാജ്യം വിടേണ്ടി വരുന്നു.ജോലി രാജി വച്ച് ന്യൂ സിഅലൻഡിലേക്കു ചേക്കേറാൻ പോയ എനിക്ക്, ഒരു വർഷത്തെ നീണ്ട അവുധി............................... .ഒരു നിസ്സാര സംഭവമാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും................... ചരിതത്തിന്റെ ഭാഗം തന്നെയാണ്.......... .ഒരു വിദേശിക്ക് ഒരു വർഷത്തെ നീണ്ട അവുധി കുവൈറ്റ് ബാങ്കിങ്ങ് മേഖലയിൽ കൊടുത്തിട്ടുള്ള ചരിത്രമില്ല..................... .അതുകൊണ്ടുതന്നെ ഗൾഫു മേഖലയിൽ ഇത് വേറിട്ട ഒരു സംഭവം തന്നെയാണ്.............റീറ്റെയ്ൽ ഡിവിഷനിൽ സീനിയർ പൊസിഷനിലേക്കു കൈവച്ചു നീട്ടിയ അവസരം മനസ്സില്ലാമനസോട് ഉപേക്ഷിക്കേണ്ടി വരുന്നു...... 
ഇവിടെയാണ് ഈശ്വരൻ എന്ന വാക്കിന്റെ പൊരുൾ എന്ന് മനസ്സിലാകുന്ന ജീവിതത്തിലെ ചില നിമിഷങ്ങൾ................ .........ഒരു വർഷം കഴിഞ്ഞു മടങ്ങിവന്നപ്പോൾ വീണ്ടും ആദിമുതൽ തുടങ്ങേണ്ടി വരുക ."അബ്ദുള്ള മുബാറക്ക്" ബ്രാഞ്ചിൽ നിന്ന് ഹെഡ്ഓഫീസിലെ ഉയർന്ന പദവിയിലേക്ക് കയറിപ്പറ്റാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ രാജ്യം വിട്ടു പോയ ഞാൻ തിരിച്ചു വന്നപ്പോൾ കുവൈറ്റിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഒരു ചെറിയ ബ്രാഞ്ച് ആയ "അഹമ്മദി".
മനുഷ്യൻ ഒന്ന് ചിന്തിക്കുന്നു......... ദൈവം വേറൊന്നു ചെയ്യുന്നു........... ." .
ഇതിനിടെ "താഹിർ അൽ വാസ്സൻ" എന്റെ റീജിയണൽ മാനേജർ ആകാൻ തയ്യാറായി നിൽക്കുന്നു.ആയിടക്കാണ് താഹിറിന്റെ വിവാഹം. വധു മറ്റാരുമല്ല .സാക്ഷാൽ "ജാസ്സിം അൽ വാസന്റേ" ഇളയമകൾ..... .അന്ന് ഭാര്യ സഹോദരൻ ബാങ്ക്ന്റെ ഡെപ്യൂട്ടി ചെയർമാൻ..... .വഴികൾ ഒന്നൊന്നായി തുറന്നു വന്നിരുന്നു ."മിഷ്‌രിഫ്" എന്ന സ്ഥലത്തു രാജ കൊട്ടാരം പോലെ വീട് .വിലകൂടിയ കാറുകൾ........ ഒന്നൊന്നായി ............"അൽ വസാനിലെ" രണ്ടാം തരത്തിൽപ്പെട്ട "താഹിർ"... പെട്ടെന്ന് പേരിന്റെയും പ്രശസ്തിയുടെയും പടികൾ ചവുട്ടിക്കയറി . 
താഹിറിന്റെ സുവർണകാലം അധികം നീണ്ടുനിന്നില്ല .ചെറുപ്പം മുതലേ കുവൈറ്റ് സ്റ്റോക്ക് എക്സ്ചേഞ്ച്ൽ ബിസിനസ്സ് ചെയ്തിരുന്നു. ഉയർച്ചയിൽ എത്തിയപ്പോൾ അത് വിപുലീകരിച്ചു. .ചെയ്യാത്ത കുറ്റത്തിന് ഏൽക്കേണ്ടി വരുന്ന  ശിക്ഷ, അഥവാ ആരൊക്കെയോ ചെയ്ത കുറ്റങ്ങൾ നമ്മുടെ മേൽ വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ദുഃഖം പറഞ്ഞറിയിക്കാൻ വിഷമം... .ബോബിയാൻ ബാങ്ക് തുടങ്ങുമ്പോൾ ഉണ്ടായ ഷെയർ ബിസിനെസ്സിൽ, ഞാനുൾപ്പടെ ഇരുപത്തൊന്നുപേരെ കുറ്റക്കാരായി കുവൈറ്റിലെ കിഴക്കോടതിയും മേൽക്കോടതിയും ശരിവച്ചപ്പോൾ പലരുടെയും വിധി മാറിമറിഞ്ഞു. ഞാനും താഹിറും ഒന്നും ശരിക്കും കുറ്റവാളികൾ അല്ലായിരുന്നെങ്കിലും, നിയമത്തിന്റെ മുൻപിൽ കുറ്റവാളികൾ എന്ന് മാധ്യമങ്ങൾ.......... . .
പണവും പ്രതാപവും പലപ്പോഴും ഒരാവിശ്വമാണന്നു തോന്നുമെങ്കിലും,ജീവിതത്തെ മാറ്റി മറിക്കാനും അതിനു കഴിയും. കൂടുതൽ ഒന്നും എഴുതാൻ ആഗ്രഹിക്കുന്നില്ല ."താഹർ ജാസ്സിം അൽ വസ്സാൻ"..............
"റീം ബുഹമ്മദ്" എന്ന മറ്റൊരു സ്ത്രീയുമായി വീണ്ടും വിവാഹിതനായി "സബാഹ് അൽ സാലം" എന്ന സ്ഥലത്തു ഒരു ഫ്ലാറ്റിൽ വിശ്രമ ജീവിതം ജീവിതം."താഹർ ജാസ്സിം അൽ വസ്സാൻ"..............(എന്റെ റീജിയണിൽ ഒരു ബ്രാഞ്ച് മാനേജരായിരുന്നു "റീം ബുഹമ്മദ്") .
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാടു നല്ല ഓർമ്മകൾ തന്നിട്ടുള്ള താഹിർ സമയം കിട്ടുമ്പോഴെല്ലാം  സംസാരിച്ചിരിക്കാറുണ്ട്....... . മണിക്കൂറുകളോളം...............ഇപ്പോഴും..... 
നല്ലതു മാത്രം വരാൻ എപ്പോഴും ഇപ്പോഴും പ്രാർത്ഥനയിൽ.........  . .."താഹർ ജാസ്സിം അൽ വസ്സാൻ"..............