ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ .ഭാഗം ...52.

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ .ഭാഗം ...52.

Great respect to Dr.Nasser Mohammad Al Ajeel.
ഇന്ന് എന്റെ ഓർമ്മയിൽ ഓടി എത്തിയ                                        മഹത് വ്യക്തി കുവൈറ്റ് വ്യവസായിക മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച "ഡോക്ടർ നാസ്സർ മുഹമ്മദ് അൽ ആജീൽ" .കുടുംബപാരമ്പര്യം സൗദി അറേബ്യായിൽ, ട്രൈബൽ കുവൈറ്റി സമൂഹം തന്നെ ആണെങ്കിലും, സമ്പത്തു കൊണ്ടും, വിദ്യാഭ്യാസം കൊണ്ടും, പദവി കൊണ്ടും, മുൻനിരയിൽ നിൽക്കുന്ന ഒരു കുവൈറ്റി കുടുംബമാണ് "അൽ ആജീൽ" .അതിലെ ഒരു പോഷക നദി തന്നെയാണ് "ഡോക്ടർ നാസ്സർ".വിദ്യാഭ്യാസം എല്ലാം ഇംഗ്ലണ്ടിൽ നിന്ന് തന്നെയാണ് .വ്യവസായ വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു ഇംഗ്ലണ്ടിലെ പ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ നാസ്സർ ചെറിയ ചെറിയ പദവികളിലൂടെ കുവൈറ്റ് വ്യവസായികമേഖലയിൽ ഒരു സീനിയർ അണ്ടർസെക്രട്ടറിയുടെ പദവിയിൽ എത്തിച്ചേർന്നു. ഒപ്പം "കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രയിയുടെ" ജനറൽ മാനേജർ പദവിയിൽ എത്തിച്ചേരുകയും ചെയ്തു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന എന്റെ ആത്മ സുഹൃത്തിനോട് എണ്ണിയാലൊടുങ്ങാത്ത കടപ്പാടുകളുടെ ഒരു സിംഹാസനത്തിലാണ് എന്റെ അക്കാലങ്ങളിലെ കുവൈറ്റിലെ നിലനിൽപ്പും പ്രശസ്തിയും എല്ലാം........ എല്ലാം......... എല്ലാം........ .എന്നെ ഏറ്റവും അധികം ആകർഷിച്ച ഒരു കുവൈറ്റി വ്യക്തിത്ത്വം ആണ് .കാരണം അദ്ദേഹത്തിന്റെ ചെറിയ തുടക്കം മുതൽ വലിയ വളർച്ച വരെ ഞാൻ അടുത്ത് നിന്ന് വീക്ഷിക്കുകയായിരുന്നു .ഒപ്പം ഞാനും.ലോകത്തിന്റെ ഏതു ഭാഗത്തായിരുന്നാലും മാസത്തിൽ ഒരിക്കൽ ഒരു ടെലിഫോൺ സംഭാഷണം .കുവൈറ്റിൽ ഉള്ളപ്പോൾ മാസത്തിൽ ഒരിക്കൽ വീട്ടിലേക്കു ഒരു ക്ഷണം.ഓഫീസിൽ ഒരു മീറ്റിംഗ്. .
എന്നെ കൊമേർഷ്യൽ ബാങ്കിലും, കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിലും, താങ്ങി നിർത്തിയ കുവൈറ്റിലെ ഏറ്റവും ശക്തനായ എന്റെ സമപ്രായക്കാരനായ, സ്നേഹിക്കാൻ മാത്രമറിയാവുന്ന എന്റെ ആത്മമിത്രം. താങ്ങും തണലുമായി ഒരു നിഴൽ പോലെ എന്റെ കൂടെ ഉണ്ടായിരുന്ന "ബു ബദർ". 
ഒരുദാഹരണം പറഞ്ഞു ഇത് അവസാനിപ്പിക്കാം .ഞാൻ കൊമേർഷ്യൽ ബാങ്കിൽ നിന്ന് ഇസ്‌ലാമിക് ബാങ്കിലേക്ക് ചേക്കേറിയ ദിവസം എന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടു ഒരു "നിർണായകമായ തുക", പഴയ ബാങ്കിൽ നിന്ന് പുതിയ ബാങ്കിലേക്ക് കമ്പനി വക അക്കൗണ്ടിൽ നിന്ന് മാറ്റി. പുതിയ ബാങ്കിന്റെ ബോർഡിനെയും, മറ്റു മാനേജ്മെന്റിനെയും "അത്ഭുതപ്പെടുത്തിയ തുക", ഞാൻ കാരണമാണ് ബാങ്കിലേക്ക് വന്നത് എന്നറിഞ്ഞ ബാങ്ക് മാനേജ്‌മെന്റിന്റെ മുൻപിൽ എനിക്കൊരു അടിത്തറ തന്നെ ആയിരുന്നു അത്. (ഞങ്ങൾ ഇസ്ലാമിക ബാങ്ക് ആയതു കൊണ്ട് "ഫിക്സഡ് ഡെപ്പോസിറ്" , "പലിശ" എന്ന വാക്കുകൾ ഉപോയിഗിക്കാറില്ല പകരം "ഇൻവെസ്റ്മെന്റ്" എന്നും "പ്രോഫിറ്റ്" എന്ന വാക്കുകളെ ഉപയോഗിക്കാറുള്ളൂ) .        
അതാണ് ഞാൻ ഈ പറഞ്ഞ ഡോക്ടർ നാസ്സർ. ആദ്ദേഹം പറഞ്ഞതുകൊണ്ടാണ് കമ്പനി ഇത്തരം ഒരു സഹായം ചെയ്തു തന്നത് ...
എത്രയെത്ര അംഗീകാരങ്ങൾ...... എത്രയെത്ര പുരസ്‌കാരങ്ങൾ...... .മറക്കില്ല മരിച്ചാലും ഈ സ്നേഹം ഞാൻ മറക്കില്ല..........രാജ്യവും,ജാതിയും  മതവും,വിശ്വാസപ്രമാണങ്ങളും  സംസ്കാരവും  ഒന്നും തന്നെ "സ്നേഹത്തേക്കാൾ" വലുതല്ലെന്നു എന്നെ പഠിപ്പിച്ച ഒരു വിദേശ വ്യക്തിത്ത്വം .അതാണല്ലോ ജർമ്മനിയിൽ നിന്ന് ഇന്നലെ എന്നെ അദ്ദേഹം വിളിക്കാനും, ഞാൻ അദ്ദേഹത്തെപ്പറ്റി നിങ്ങളോടൊക്കെ ആ സഹൃദം പങ്കുവയ്ക്കാനും കാരണം........